ജി.യു.പി.എസ് മുഴക്കുന്ന്/ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ

ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ

ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ കുട്ടികളെ മനസ്സിലാക്കുക എന്ന പ്രവർത്തനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബ് ധാരാളം പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയിരുന്നു... അത്തരമൊരു പ്രവർത്തനത്തെക്കുറിച്ച് ആണ് ഇവിടെ വിശദീകരിക്കുന്നത്.. 2010 ന് ശേഷമുള്ള കുറെയധികം വർഷങ്ങൾ  ഇത്തരം പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഈ സ്കൂൾ പ്രവർത്തിച്ചു... പൊതുതെരഞ്ഞെടുപ്പ് ഏതു രീതിയിലാണ് നടക്കുക എന്നും, അതിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും , വോട്ട് ചെയ്യുന്ന രീതികളും കുട്ടികൾക്ക് കൂടി മനസ്സിലാക്കുവാൻ ഒരു യഥാർത്ഥ തെരഞ്ഞെടുപ്പ് അന്തരീക്ഷം തന്നെ സ്കൂളിൽ സൃഷ്ടിച്ചു... ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള രീതിയും, ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള രീതിയും ഈ വിദ്യാലയത്തിൽ വിവിധ വർഷങ്ങളിൽ പരീക്ഷിച്ചു... കൂടുതൽ വർഷവും ബാലറ്റ് പേപ്പറിലൂടെയുള്ള തെരഞ്ഞെടുപ്പായിരുന്നു ആവിഷ്കരിച്ചത്.. കുട്ടികളെ തന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആക്കി  ഒരു യഥാർത്ഥ തെരഞ്ഞെടുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ചു.. വിവിധ നിറങ്ങളിലുള്ള ബാലറ്റ് പേപ്പർ, മഷി, ബാലറ്റ് ബോക്സ്, ഒന്ന് രണ്ട് മൂന്ന് പോളിംഗ് ഓഫീസർമാർ, പ്രിസൈഡിങ് ഓഫീസർ  ഓഫീസർ എന്നിവയെല്ലാം അടങ്ങിയ തെരഞ്ഞെടുപ്പ് സംവിധാനമായിരുന്നു ഇത്... തെരഞ്ഞെടുപ്പ് നടത്തുന്നതിനു മുൻപായി സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗങ്ങളും ബന്ധപ്പെട്ട അധ്യാപകരും യോഗം ചേരുമായിരുന്നു.. ആവശ്യമായ ക്രമീകരണങ്ങൾ ചർച്ചചെയ്ത് ഒരുക്കങ്ങൾ നടത്തി... രണ്ട് ദിവസം മുൻപ് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു..

 

 

        തെരഞ്ഞെടുപ്പ് ദിവസം രാവിലെ 10 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിക്കും... ഓരോ ക്ലാസുകൾ ആയി വോട്ട് ചെയ്യാനുള്ള ക്യൂ സമ്പ്രദായം നടപ്പിലാക്കിയിരുന്നു... സ്കൂൾ ലീഡർ ,ഡെപ്യൂട്ടി ലീഡറർ,സ്പീക്കർ എന്നിവരുടെ പൊതുതെരഞ്ഞെടുപ്പിനു മുൻപ് ക്ലാസ് തലത്തിൽ ക്ലാസ്സ് ലീഡറെ തെരഞ്ഞെടുത്തിരുന്നു.. ഇത് തലേദിവസം പൂർത്തിയാക്കുകയായിരുന്നു പതിവ്.. പൊതു വോട്ടെടുപ്പ് ദിവസം  പ്രത്യേകം ക്രമീകരിച്ച കൗണ്ടറുകളിൽ ഉച്ചയ്ക്ക് മുമ്പായി വോട്ടെടുപ്പ് പൂർത്തിയാക്കാറുണ്ട്.. ഉച്ചക്ക് ശേഷം വോട്ടെണ്ണൽ ക്രമീകരണങ്ങൾ  പ്രത്യേക റൂമിൽ നടത്തുന്നു... വിജയികൾ ആരെന്ന് പിറ്റേദിവസത്തെ അസംബ്ലിയിൽ പ്രഖ്യാപിക്കുന്നു...

            പിന്നീട് പ്രത്യേകം ക്രമീകരിച്ച സ്കൂൾ ഹാളിൽ ക്ലാസ് പ്രതിനിധികളുടെയും സ്കൂൾ പ്രതിനിധികളുടെയും  സത്യപ്രതിജ്ഞ ചടങ്ങ് ഹെഡ്മാസ്റ്ററുടെ സാന്നിധ്യത്തിൽ പ്രത്യേക ചടങ്ങിൽ വച്ച് നടത്തപ്പെടുന്നു... ഈ പ്രവർത്തനം പൂർത്തിയാകുമ്പോൾ എല്ലാ കുട്ടികൾക്കും ജനാധിപത്യത്തിന് അടിസ്ഥാന ക്രമീകരണങ്ങളെ കുറിച്ച് മനസ്സിലാക്കിക്കൊടുക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് .. അത് ഇന്നും തുടരുന്നു..

       ബാലറ്റ് പേപ്പർ കൂടാതെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചും ഈ വർഷങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ട്... സമീപ വർഷങ്ങളിൽ ഇലക്ട്രോണിക്  വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പാണ് നടത്തിവരുന്നത്....