ജി.യു.പി.എസ് മുഴക്കുന്ന്/വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം

മത്സരങ്ങളിൽ രക്ഷിതാക്കളെ കൂടി പങ്കാളികളാക്കുക എന്നത് ഞങ്ങളുടെ വേറിട്ട ഒരു ദൗത്യമായിരുന്നു.... എഴുത്തിൻറെ മേഖലയിൽ രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കുക എന്നത് താരതമ്യേന എളുപ്പമുള്ള മേഖല ആയിരുന്നതുകൊണ്ട് ഇത്തരമൊരു വേദി ഞങ്ങൾ തിരഞ്ഞെടുത്തു... അതിന് ഏറ്റവും അനുയോജ്യമായി കണ്ടത് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആയിരുന്നു... നാനാവിധമായ പ്രോഗ്രാമുകൾ കൊണ്ട് കുട്ടികൾ ഈ ദിവസത്തെ മത്സരത്തിൽ കളം പിടിച്ചപ്പോൾ അവർക്ക് പിൻബലമായി രക്ഷിതാക്കൾക്കുള്ള ലേഖന മത്സരത്തെ ഞങ്ങൾ ഹൈലൈറ്റ് ചെയ്തു...

പതിനഞ്ചോളം രക്ഷിതാക്കൾ ബഷീർ അനുസ്മരണ ദിനത്തിലെ ലേഖന മത്സരത്തിൽ പങ്കാളികളായി.. ഭൂരിഭാഗം ആളുകളുടേയും വായനയിൽ ഉൾപ്പെട്ടിട്ടുള്ള പുസ്തകമായ പാത്തുമ്മയുടെ ആടിനെ ആസ്പദമാക്കിയായിരുന്നു പ്രസ്തുത ലേഖനമത്സരം...

മനോഹരമായ പോസ്റ്റർ കൊണ്ട് സ്കൂൾ വാട്ട്സ് ഗ്രൂപ്പിലൂടെ അറിയിപ്പ് നൽകിയതിനു ശേഷം രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കി എഴുത്തിൻറെ മേഖലയിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോയി..

         നിശ്ചിതസമയത്തിനുള്ളിൽ ലഭിച്ച എൻട്രികൾ അധ്യാപകരുടെ പാനൽ  വിലയിരുത്തി ജേതാക്കളെ തെരഞ്ഞെടുത്തു... ആകർഷകമായ പോസ്റ്റുകൾ കൊണ്ട് തന്നെ ജേതാക്കൾക്ക് ആദരം നൽകി... സമൂഹമാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗം ഈ പ്രവർത്തനത്തിന്റെ വിജയത്തിന് മിഴിവേകി...