ജി.യു.പി.എസ് മുഴക്കുന്ന്/മുരളി മുഴക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയം പ്രതിഭകളിലേക്ക് എന്ന തികച്ചും നൂതനമായ ഒരു ആശയം ഞങ്ങളുടെ സ്കൂളിലും പ്രാവർത്തികമാക്കിയതിന്റെ ഫലമായി നാല് പ്രതിഭാധനരായ വ്യക്തികളെ കുട്ടികൾക്കും അതുവഴി പൊതുസമൂഹത്തിനും പരിചയപ്പെടുത്തുവാൻ കഴിഞ്ഞു...

ടീ മൃദംഗശൈലേശ്വരീ ക്ഷേത്രസന്നിധിയിൽ വെച്ച് നടത്തിയ പ്രതിഭാ സംഗമത്തിൽ ലഭിച്ച ഒരു വിശിഷ്ട വ്യക്തിയായിരുന്നു ശ്രീ മുരളി മുഴക്കുന്ന്... ക്ഷേത്രം എക്സിക്യൂട്ടീവ് കമ്മിറ്റി യിലെ പ്രധാന ഭാരവാഹിയായ ശ്രീ മുരളി അവർകൾ നല്ലൊരു എഴുത്തുകാരൻ കൂടിയാണ്... ക്ഷേത്രത്തിൻറെ പിറവിയെക്കുറിച്ചും, അതിൻറെ പിൻബലത്തെക്കുറിച്ചും, പഴശ്ശിരാജ യുമായുള്ള ക്ഷേത്ര ബന്ധത്തെക്കുറിച്ചും അദ്ദേഹം വളരെ ലളിതമായി കാര്യങ്ങൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു... തികച്ചും വ്യത്യസ്തമായ അറിവും അനുഭവവും ഈ ക്ഷേത്രസന്നിധിയെ യെക്കുറിച്ച് ലഭിക്കുവാൻ ഈ സംഗമം സഹായിച്ചു..

കൂടാതെ മുഴക്കുന്ന് എന്ന സ്ഥലത്തിൻറെ ചരിത്ര പ്രാധാന്യവും പേരിനാറെ ഉത്ഭവവും അദ്ദേഹത്തിൻറെ അധരങ്ങളിൽ നിന്ന് കേൾക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞു... മിഴാവ് കുന്ന് മുഴക്കുന്ന് ആയ ഭാഷാ രൂപീകരണം അദ്ദേഹത്തിൻറെ ലളിത ഭാഷയിൽ നിന്ന് ഞങ്ങൾ അധ്യാപകരും കുട്ടികളും ഹൃദിസ്ഥമാക്കി...

          പൂക്കൾകൊണ്ട് സ്വീകരിക്കുകയും, പൊന്നാട അണിയിച്ച് ആദരിച്ചുകയും ചെയ്ത് ആ പണ്ഡിത മനസ്സിനെ ഞങ്ങളും ഏറ്റുവാങ്ങി