ജി.യു.പി.എസ് മുഴക്കുന്ന്/ഹൈടെക് ക്ലാസ് റൂമുകളിലെ പഠനം

ഗവൺമെന്റിന്റേയും മറ്റു വിദ്യാഭ്യാസ ഏജൻസികളുടെയും സഹായത്തോടെ ഓരോ ക്ലാസ്സ് റൂമും ഹൈടെക് പ്രവർത്തന മണ്ഡലങ്ങൾ ആയി മാറിക്കൊണ്ടിരിക്കുന്നു... ലാപ്ടോപ്പ്, പ്രൊജക്ടർ, മൊബൈൽഫോൺ തുടങ്ങിയ സംവിധാനങ്ങൾ ഇൻറർനെറ്റ് സഹായത്തോടെ ഉപയോഗപ്പെടുത്തി ക്ലാസ് റൂമുകളിലെ പഠനപ്രവർത്തനങ്ങൾ ഡിജിറ്റലായി കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു വരുന്നു.. ബിഎസ്എൻഎൽ കണക്ഷൻ ഉള്ള ഇൻറർനെറ്റ് സംവിധാനം സ്കൂളിൽ ഉണ്ട്..എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആകാൻ സാധിച്ചിട്ടില്ലെങ്കിലും ഇത്തരം സൗകര്യങ്ങൾ ലഭ്യമായ ക്ലാസ് റൂമുകളിൽ കുട്ടികളെ പ്രവേശിപ്പിച്ച് ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ നന്മകളും അവരിലേക്ക് പകർന്നുകൊടുക്കുവാൻ ഓരോ അധ്യാപകരും  പരിശ്രമിച്ചു വരുന്നു. ഡിജിറ്റൽ സങ്കേതങ്ങൾ ഉപയോഗിക്കുവാൻ ബുദ്ധിമുട്ടുള്ള അധ്യാപകർക്ക് ആവശ്യമായ സമയങ്ങളിൽ സാങ്കേതികസഹായം നൽകുന്നതിൽ പരിചിതരായ അധ്യാപകർ ശ്രദ്ധിക്കുന്നു എന്നതാണ് ഏറ്റവും വലിയ നന്മയായി എടുത്തു പറയാൻ സാധിക്കുന്നത്...

     നിലവിൽ 4 ക്ലാസ് റൂമുകളിൽ പ്രൊജക്ടർ സംവിധാനം പ്രവർത്തിക്കുന്നുണ്ട്... വിവിധ വിഷയങ്ങളിലെ പാഠഭാഗങ്ങൾ, പൊതു ബോധവൽക്കരണ ക്ലാസുകൾ, അവയുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനങ്ങൾ മുതലായ സാഹചര്യങ്ങൾ ഡിജിറ്റൽ സ്ക്രീനിൽ എല്ലാ കുട്ടികൾക്കും അനുഭവിക്കാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്... ഈ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ള ക്ലാസ് റൂമുകളിൽ മറ്റു കുട്ടികൾക്ക് പ്രവേശിക്കുവാനുള്ള ക്രമീകരണവും നടത്തിവരുന്നു... പഠന സാഹചര്യത്തിന്റെ ആവശ്യം മനസ്സിലാക്കി എല്ലാ അധ്യാപകരും, ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും നേടി വരുന്നുണ്ട്..

     മൊബൈൽ ഫോൺ വെറും ഒരു വിനോദ ഉപാധി എന്ന നിലയിൽ നിന്ന് പഠന വിഭവങ്ങൾ ഡിജിറ്റലായി  കാണിച്ചു കൊടുക്കുന്നതിനുള്ള വിവര സ്രോതസ്സായി എല്ലാ അധ്യാപകരും ഉപയോഗിച്ചുവരുന്നു....

      വിവിധതരത്തിലുള പോസ്റ്ററുകൾ, വർക്ക് ഷീറ്റുകൾ തുടങ്ങിയവ വിവിധ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ നിർമ്മിക്കുകയും , ശിവ ലാപ്ടോപ് വഴിയും , പ്രൊജക്ടർ  സംവിധാനം വഴിയും  കുട്ടികൾക്ക് അനുഭവവേദ്യമാകുന്ന തരത്തിൽ ക്രമീകരിക്കുകയും  ചെയ്യുന്നു..

         ഡിജിറ്റൽ സംവിധാനമുള്ള ക്ലാസ് റൂമുകൾ , അവയിലെ ഉപകരണങ്ങൾ എന്നിവ കൃത്യമായി പരിപാലിക്കുന്നതിനും, സൂക്ഷിക്കുന്നതിലും ഇവിടുത്തെ അധ്യാപക സമൂഹം പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്...

          സാങ്കേതിക നന്മകൾ ഉപയോഗപ്പെടുത്താനും, അവയിൽ പ്രാവീണ്യ കുറവുള്ള അധ്യാപകർക്ക് സഹായം നൽകുന്നതിലും ഈ സ്കൂളിലെ സഹപ്രവർത്തകർ  പ്രത്യേക ശ്രദ്ധ പുലർത്തുന്നു എന്ന് പറയാതെ വയ്യ.....