പ്രവേശനോത്സവം 2021

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെയധികം കരുതൽ എടുക്കേണ്ടുന്ന ഒരു അവസരം ആയിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം.. 2021 വർഷത്തെ സ്കൂൾ പ്രവേശന ചടങ്ങുകൾ വളരെയധികം ശ്രദ്ധയോടും കരുതലോടെയും അനവധി മുൻകരുതലുകളും എടുക്കേണ്ടുന്ന അവസരമായിരുന്നു.. കോവിഡ് എന്ന മഹാവ്യാധി സൃഷ്ടിച്ച ഭയവും ആശങ്കയും നിലനിൽക്കുന്ന അവസരത്തിലായിരുന്നു മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലും പ്രവേശനോത്സവ ചടങ്ങുകൾ ആസൂത്രണം ചെയ്യപ്പെട്ടത്... അധ്യാപകരും ,പിടിഎ ഭാരവാഹികളും മേൽസൂചിപ്പിച്ച പരിമിതികൾക്കുള്ളിൽ നിന്ന് പ്രവേശനോത്സവ ചടങ്ങുകൾ സംഘടിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധയോടെ പ്രവർത്തിച്ചു എന്ന് നിസ്സംശയം പറയാൻ സാധിക്കും...

പിടിഎ യോഗം കൂടി പ്രവർത്തനരീതികൾ ആസൂത്രണം ചെയ്യുകയും തുടർ ദിവസങ്ങളിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും, സ്കൂൾ കെട്ടിടവും വിവിധ ക്ലാസ് മുറികളും അലങ്കരിക്കുകയും ചെയ്തു... അലങ്കാരങ്ങൾ സംഘടിപ്പിക്കുന്നതിൽ ഉപരിയായി ആവശ്യമായ സാനിറ്റൈസർ മാസ്ക് തുടങ്ങിയ കാര്യങ്ങൾ സജ്ജീകരിക്കുന്നതിൽ വളരെയധികം ശ്രദ്ധിച്ചിരുന്നു..

കൂടാതെ സ്റ്റാഫ് കൗൺസിൽ യോഗം ചേർന്ന് സ്കൂളിൻറെ വിവിധ ഗേറ്റുകളിൽ കുട്ടികളെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണം കുറ്റമറ്റ രീതിയിൽ ചെയ്യുവാനായി പ്രവർത്തിച്ചിരുന്നു... സാനിറ്റൈസർ വിതരണത്തിനും, കുട്ടികളെ സ്വീകരിക്കുന്നതിനുമായി വിവിധ അധ്യാപകർക്ക് വിവിധ ദിവസങ്ങളിലായി ഡ്യൂട്ടി നൽകപ്പെട്ടു.... ഓരോ ദിവസവും അവ കൃത്യമായി പാലിക്കുന്നതിൽ എല്ലാ അധ്യാപകരും ജാഗ്രത പുലർത്തി എന്ന് പറയുവാൻ സാധിക്കും.. കൂടാതെ കോവിഡ് കാല അനുഭവങ്ങൾ ചെറുകുറിപ്പുകൾ ആയി ഒരു സ്കൂൾ ഡയറിയിൽ എഴുതി സൂക്ഷിക്കുവാൻ ഓഫീസ് അധികാരികൾ ശ്രദ്ധിച്ചു എന്നത് അഭിനന്ദനാർഹമായ കാര്യമാണ്..

പ്രവേശനോത്സവ ദിവസത്തെ ചടങ്ങുകൾ വളരെ ലളിതമായി ആചരിക്കുവാൻ സ്കൂളിന് കഴിഞ്ഞു... സ്കൂൾ തുറക്കുന്നതിനു രണ്ട് ദിവസം മുമ്പ് തന്നെ കുട്ടികളെ സ്വീകരിക്കുന്നതിനായി ഒരു സ്വാഗത വീഡിയോ തയ്യാറാക്കി കോൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരുന്നു... കുട്ടികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സൂചിപ്പിക്കുന്ന വാക്കുകളും വാചകങ്ങളും ഈ വീഡിയോയിൽ ഉൾപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധ പുലർത്തി... ക്ലാസ് മുറികളിൽ സാനിറ്റൈസർ സംവിധാനം ഒരുക്കുന്നതിൽ എല്ലാ അധ്യാപകരും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു... കൊച്ചുകുട്ടികൾക്ക് ബലൂണുകൾ മുതലായ ആകർഷകമായ സമ്മാനങ്ങൾ ഒരുക്കിയിരുന്നു... കോവിഡ് സാഹചര്യം പരിഗണിച്ച് മധുരപലഹാരങ്ങൾ ഒഴിവാക്കിയിരുന്നു... സ്കൂളിലെ അനൗൺസ്മെൻറ് സംവിധാനം വഴിയും , വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും പ്രസ്തുത ദിവസവും , തുടർ ദിവസങ്ങളിലും കുട്ടികൾക്ക് വിവിധ മേഖലകളെ സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകി യിരുന്നു... പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടുകൂടി തുടങ്ങിയ പഠനപ്രവർത്തനങ്ങൾ വിവിധ സുരക്ഷാ മുൻകരുതലുകളുടെ അകമ്പടിയോടെ വിവിധ ദിവസങ്ങളിലായി നിർവഹിച്ചു വന്നു... കുട്ടികളുടെ ആരോഗ്യ സുരക്ഷാ കാര്യങ്ങളിൽ മുൻഗണന നൽകിയുള്ള വിവിധ പ്രവർത്തനങ്ങളിലൂടെ ആയിരുന്നു 2021 പ്രവേശനോത്സവ ചടങ്ങുകൾ കടന്നുപോയത്.. പുതിയ പ്രതീക്ഷകളുമായി ഞങ്ങൾ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ചു കാത്തിരിക്കുന്നു.....