ജി.യു.പി.എസ് മുഴക്കുന്ന്/രക്ഷാകർതൃശാക്തീകരണം
കോവിഡ് സൃഷ്ടിച്ച ശൂന്യതകൾക്കിടയിൽ കുട്ടികളുടെ മാനസികസംഘർഷങ്ങൾ അവരുടെ ജീവിതത്തെയും വളർച്ചയെയും ഏതുവിധം സ്വാധീനിക്കുമെന്നും, അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങൾ ഏത് രീതിയിൽ വഴിതിരിച്ചു വിടണമെന്നും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉള്ള ഒരു ബോധവൽക്കരണം നൽകിയ പ്രവർത്തനമായിരുന്നു രണ്ട് വെബിനാറുകൾ... കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാവൂർ മേഖല സ്കൂൾ കുട്ടികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും മായി ഓൺലൈനായി നടത്തിയ ബോധവൽക്കരണ സന്ദേശമായിരുന്നു ഈ രണ്ട് വേദികളിൽ മുഴങ്ങി കേട്ടത്....
കാലം കാത്തുവെച്ച പല അനീതികളും, അതിക്രമങ്ങളും സ്വന്തം മക്കളുടെ ജീവിതത്തെയും അതുവഴി സ്വന്തം കുടുംബത്തിലെ ജീവിത ചര്യകളെയും എത്രമാത്രം ബാധിക്കുമെന്നും അവയുടെ വൈപുല്യം ഏതെല്ലാം മേഖലകളിൽ പ്രതിഫലിക്കുന്നുവെന്നും ഈ രണ്ടു ക്ലാസുകൾ വിളിച്ചുപറഞ്ഞു....
ഇന്നിന്റെ ജീവിതക്രമങ്ങൾക്കു മേൽ ഒരു ഉണർത്തു പാട്ടായിരുന്നു പ്രസ്തുത വെബിനാറുകൾ