ജി.യു.പി.എസ് മുഴക്കുന്ന്/പ്രാദേശിക ചരിത്ര രചന
അധ്യാപകരും കുട്ടികളും പി.ടിഎ. ഭാരവാഹികളും ചേർന്ന് ഏറ്റെടുത്ത് വിജയിപ്പിച്ചതും ധാരാളം അംഗീകാരങ്ങൾ ലഭിച്ചതുമായ ഒരു പ്രവർത്തനമായിരുന്നു പ്രാദേശിക ചരിത്ര രചന.. 2008 യൂറിക്കാ ശാസ്ത്രമാസിക ഏറ്റെടുത്തു നടത്തിയ ഒരു പ്രവർത്തനം ആയിരുന്നു ഇത്...*നമുക്ക് നമ്മുടെ നാടിൻറെ ചരിത്രം എഴുതാം*എന്നതായിരുന്നു ഈ പ്രോജക്റ്റിന്റെ പേര്..
കേരളത്തിലെ എല്ലാ വിദ്യാലയങ്ങൾക്കും ആയി നടത്തപ്പെട്ട ഒരു ആശയമായിരുന്നു ഇത്.. ഇത്തരമൊരു ആശയത്തെപ്പറ്റി അറിഞ്ഞപ്പോൾ ഞങ്ങളുടെ സ്കൂളിലെ അധ്യാപകർ ഇതിനെക്കുറിച്ച് ചർച്ച ചെയ്യുകയും , ഇങ്ങനെയൊരു സാധ്യതയുടെ വിവിധ തലങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു... ഈ ഒരു ആശയം എനിക്ക് ഈ അറിവിലും എഴുത്തിലും തൽപരരായ രക്ഷിതാക്കളെ അറിയിക്കുകയും , അവരുമായി ചേർന്ന് കുട്ടികളെ സഹായിക്കാനുള്ള പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.. അഭിരുചിയുള്ള അഞ്ചു കുട്ടികൾ ഇതിനായി തെരഞ്ഞെടുക്കപ്പെട്ടു ... കുറച്ചധികം മാസങ്ങളിലെ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ആശയം ഞങ്ങൾ പ്രാവർത്തികമാക്കി.. ശ്രീ മൊയ്തീൻ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചത്. അന്നത്തെ പിടിഎ പ്രസിഡണ്ട് ആയിരുന്ന ശ്രീ ബാലചന്ദ്രൻ ധാരാളം സഹായങ്ങൾ ഈ പ്രവർത്തനത്തിന് നൽകുകയുണ്ടായി...മുഴക്കുന്ന് പ്രദേശത്തെ വിവിധ വ്യക്തികളെ കാണുകയും , പ്രദേശത്തിന്റെ വിവിധ ചരിത്ര തലങ്ങൾ അന്വേഷിക്കുകയും ചെയ്തു.. അങ്ങനെ ശേഖരിച്ച വിവരങ്ങളെല്ലാം കൂട്ടിചേർത്ത് മിഴാവ് കുന്ന് മുഴക്കുന്ന് ആയ ചരിത്രം ഒരു പുസ്തകമാക്കി രൂപപ്പെടുകയും ചെയ്തു.. കുട്ടികൾ നടത്തിയ പ്രാദേശിക ചരിത്ര രചന എന്ന നിലയിൽ രക്ഷിതാക്കൾക്കിടയിലും, പൊതുസമൂഹത്തിലും പ്രശംസയ്ക്ക് പാത്രമാ കുവാൻ ഈ പ്രവർത്തനത്തിന് കഴിഞ്ഞു... സംസ്ഥാനതലത്തിൽ സമർപ്പിക്കപ്പെട്ട പ്രോജക്റ്റിന് ഒന്നാം സ്ഥാനം ലഭിച്ചു.. യുറീക്ക ശാസ്ത്രമാസികയുടെ പ്രതിനിധികൾ സ്കൂളിലേക്ക് നേരിട്ട് വരികയും കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു... സ്കൂളിനെ സംബന്ധിച്ചടത്തോളം ഹൃദയത്തിൽ തൊടുന്നതായിരുന്നു ഈ സമ്മാനദാന ചടങ്ങ്...