ജി.യു.പി.എസ് മുഴക്കുന്ന്/പഠനയാത്രകളും സാമൂഹിക ബന്ധങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്

2010 ന് ശേഷമുള്ള തുടർച്ചയായ വർഷങ്ങളിൽ സാമൂഹ്യ ശാസ്ത്ര സംബന്ധമായ പഠനപ്രവർത്തനങ്ങളിൽ ധാരാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഞങ്ങളുടെ സ്കൂൾ... പ്രകൃതി പഠന ക്യാമ്പുകൾ, പ്രകൃതി നടത്തം, പഠനയാത്രകൾ തുടങ്ങിയ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ഭാഗമായി നടത്തിയിരുന്നു.. ശ്രീ സുരേഷ് കുമാർ ടി .പി, ശ്രീ മൊയ്തീൻ മാസ്റ്റർ, ശ്രീ അബ്ദുൽ ബഷീർ മാസ്റ്റർ തുടങ്ങിയവർ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.. ആറളം വന്യജീവി സങ്കേതത്തിലേ ലേക്കുള്ള പഠനയാത്രയും, അതിനെ തുടർന്നുള്ള പ്രകൃതി പഠന ക്യാമ്പും എല്ലാ വർഷങ്ങളിലും സവിശേഷ ശ്രദ്ധ ആകർഷിച്ച കാര്യമാണ്.. ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളുടെ തെരഞ്ഞെടുപ്പ്, അവർക്കുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കൽ , മുന്നൊരുക്കങ്ങൾ, ക്യാമ്പിന് ശേഷമുള്ള അവലോകനം എന്നീ കാര്യങ്ങളിൽ ചിട്ടയായ പ്രവർത്തനം നടത്തി വന്നിരുന്നു.. അന്ന് സ്കൂളിൽ ജോലിചെയ്തിരുന്ന ടി.പി സുരേഷ് കുമാർ മാസ്റ്ററുടെ  താൽപര്യവും, കഠിനാധ്വാനവും പ്രസ്തുത പ്രവർത്തനങ്ങളുടെ വിജയത്തിന് കാരണമായി.. തുടർച്ചയായ വർഷങ്ങളിൽ പ്രകൃതി പഠന അനുഭവം സൃഷ്ടിക്കുന്നതിലും, അവ മറ്റു കുട്ടികളിലേക്ക് പകരുന്നതിലും അധ്യാപക സമൂഹം വളരെയധികം ശ്രദ്ധ വെച്ചിരുന്നു...

             സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ പൊതു ജനശ്രദ്ധയാകർഷിച്ച മറ്റൊരു പ്രവർത്തനമായിരുന്നു, പുരാവസ്തുക്കളുടെ ശേഖരണവും , അവയുടെ പ്രദർശനവും..

ആ കാലയളവിലെ പിടിഎ പ്രസിഡണ്ട് ആയിരുന്നു ശ്രീ .ബാലചന്ദ്രന്റെ സ്വകാര്യ ശേഖരത്തിൽ ധാരാളം പുരാവസ്തുക്കൾ ഉണ്ടായിരുന്നു. പൊതുസമൂഹം ഇതുവരെ കണ്ടിട്ടില്ലാത്ത ഈ പുരാവസ്തു ശേഖരം, കുട്ടികൾക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിൽ  ഒരു പൊതുവേദിയിൽ പ്രദർശിപ്പിക്കണമെന്ന ആഗ്രഹത്തെ പിന്തുടർന്ന്   സ്കൂൾ തലത്തിൽ ഒരു വേദി സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു... അങ്ങനെ ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന പ്രദർശനം സ്കൂൾ ഹാളിൽ സംഘടിപ്പിക്കപ്പെട്ടു. കുട്ടികൾക്കൊപ്പം പൊതുജനത്തിനും ഈ പ്രദർശനം കാണുന്നതിന് അവസരമുണ്ടായിരുന്നു...

            സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കുന്ന ഇത്തരം പ്രവർത്തനങ്ങളുടെ തുടർച്ച നൽകി, അവയുടെ വിളനിലമായി ഈ സ്ഥാപനം ഇന്നും ശോഭിച്ചുകൊണ്ടിരിക്കുന്നു.