ജി.യു.പി.എസ് മുഴക്കുന്ന്/ജൈവവൈവിധ്യ പതിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൻറെ വളരെ ശ്രദ്ധേയമായ ഒരു പ്രവർത്തനമായിരുന്നു ഒരു ജൈവ വൈവിധ്യ പതിപ്പിന്റെ നിർമ്മാണം. സ്കൂൾ പരിസ്ഥിതി ക്ലബ്, അന്നത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി സനില് ടീച്ചർ, അബ്ദുൾ ബഷീർ മാസ്റ്റർ , പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീ സുരേശൻ ചാത്തോത്ത് മാസ്റ്റർ എന്നവരുടെ സംയോജിതമായ പ്രവർത്തനത്തിന്റെ ഫലമായി നമുക്കു ചുറ്റിനുമുള്ള എന്നാൽ പേരും ഗുണങ്ങളും അറിയപ്പെടാതെ പോകുന്ന ഔഷധസസ്യങ്ങളുടെ ഒരു സമഗ്രമായ പഠനം യാഥാർത്ഥ്യമായി... നമുക്കു ചുറ്റുമുള്ള പ്രകൃതിയിലെ പ്രത്യേകിച്ചും നമ്മുടെ പറമ്പിലും ചുറ്റുപാടുമുള്ള ഔഷധ സസ്യങ്ങളെ കുറിച്ചുള്ള സാധ്യമായ ഒരു പഠനമായിരുന്നു ഉദ്ദേശിച്ചത്...

മുറിവുണക്കാനും , പനി മാറ്റുവാനും യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാത്ത ചെറിയ ചെറിയ ഔഷധസസ്യങ്ങൾ നമുക്കു ചുറ്റിലുമുണ്ട്.. അവയെ സംബന്ധിച്ച് ച്ച ലഘുവായ ഒരു പഠനം വഴി കുട്ടികളിൽ മികച്ച ഒരു അവബോധം വരുത്തുക എന്നത് ലക്ഷ്യമായിരുന്നു... മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന മരുന്നുകൾക്ക് പുറകെ പോകുന്ന ആധുനികസമൂഹത്തിൽ പഴമയുടെ സുഗന്ധവും ലാളിത്യവും പ്രാധാന്യവും പുതുതലമുറയിലേക്ക് പകരുക എന്നതും ഇതിൻറെ അപ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു...

                ഇത്തരം ഒരു പതിപ്പ് തയ്യാറാക്കുന്നതിനായി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ബാലകൃഷ്ണൻ മാസ്റ്റർ എഡിറ്റോറിയൽ ബോർഡ് ചെയർമാനായും, സുരേശൻ മാസ്റ്റർ കൺവീനറായും, അബ്ദുൽ ബഷീർ മാസ്റ്റർ ചീഫ് എഡിറ്ററായും, അസോസിയേറ്റ് എഡിറ്റർ മാരായി പിടിഎ പ്രസിഡണ്ട്, അധ്യാപകരായ ജിജോ ജേക്കബ് ,അമൃത .പി, സജിത. കെ, രാമകൃഷ്ണൻ വി.പി പ്രദീപ്. പി .പി,അമർനാഥ് സി വി വിദ്യാർഥികളായ മുഹമ്മദ് ഷിനാസ്,യതുൻ രാജ്,നാസില.പി.കെ ഒരു എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു... ഈ പതിപ്പിന് ഉചിതമായ കവർ ഡിസൈൻ ചെയ്യുന്ന ചുമതല അധ്യാപകനായ ജിജോ ജേക്കബിനെ ഏൽപ്പിച്ചു.. കവർ ഡിസൈനിങ് പുറമേ പതിപ്പിന് ഉചിതമായ ഒരു പേര് കണ്ടെത്തുന്നതിനുള്ള ഉദ്യമവും അദ്ദേഹത്തെ ഏൽപ്പിച്ചു...
      ശ്രീ സുരേശൻ ചാത്തോത്ത് മാസ്റ്ററുടെ ശ്രമഫലമായി നമുക്കു ചുറ്റിലുമുള്ള നാല്പതിലധികം സസ്യങ്ങളുടെ ഔഷധഗുണങ്ങൾ വിവിധ സ്രോതസ്സുകളുടെ സഹായത്തോടെ അദ്ദേഹം എഴുതി തയ്യാറാക്കി... ഇങ്ങനെ തയ്യാറാക്കിയ ലേഖനങ്ങൾ എല്ലാം കമ്പ്യൂട്ടറിൽ ഡിടിപി ചെയ്ത് പ്രിൻറ് എടുത്തു... പിന്നീട് ഇവയെല്ലാം കൂട്ടിച്ചേർത്ത് മനോഹരമായ കവർ പേജുകൾ നൽകി മികച്ച ഒരു പുസ്തകം ആക്കി മാറ്റി... ചെറിയ അന്വേഷണങ്ങൾക്കൊടുവിൽ അഘോരി എന്ന പേര് എഡിറ്റോറിയൽ ബോർഡ് അംഗീകരിച്ച്  ഈ പതിപ്പിൽ ചേർത്തു...
       കല്ലുരുക്കി, അരളി, ആടലോടകം, ഉമ്മം, എരുക്ക്, കച്ചോലം, കറ്റാർവാഴ ,കുടംപുളി തുടങ്ങി നമുക്ക് ചിരപരിചിതമായ സസ്യങ്ങളുടെ ഔഷധ ഗുണങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള സമഗ്രവും , അതേസമയം ലളിതവുമായ ഒരു പഠനം ആയിരുന്നു ഈ ജൈവ വൈവിധ്യ  പതിപ്പിൽ ഉണ്ടായിരുന്നത്.. ഈ പതിപ്പിന് ആശംസകളുമായി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാബു ജോസഫ് , മെംമ്ബർ ശ്രീമതി വനജ, പിടിഎ പ്രസിഡണ്ട് ശ്രീ പത്മനാഭൻ, ഹെഡ്മാസ്റ്റർ ശ്രീ കെ ബാലകൃഷ്ണൻ, ചീഫ് എഡിറ്റർ ശ്രീ അബ്ദുൾ ബഷീർ എന്നിവർ അവരുടെ സന്ദേശം കൈമാറി... ശിവ പതിപ്പിന്റെ ആദ്യഭാഗത്ത് ഉൾപ്പെടുത്തുകയും ചെയ്തു...
      സ്കൂളിൽ ചേർന്ന പഞ്ചായത്ത് പ്രതിനിധികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ പതിപ്പിന്റെ പ്രകാശനം നിർവഹിക്കപ്പെട്ടു...

ഗൂഗിൾ പോലുള്ള മാധ്യമങ്ങളിൽ ഇവയൊക്കെ ഒരു പരിധിവരെ ലഭ്യമാകു മെങ്കിലും ഒരു പ്രൈമറി സ്കൂളിലെ ഉദ്യമം എന്ന നിലയിൽ പൊതു സമൂഹത്തിനാറെ ശ്രദ്ധ ആകർഷിച്ച ഒരു പ്രവർത്തനം ആയിരുന്നു ഇത്..