ജി.യു.പി.എസ് മുഴക്കുന്ന്/പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം 2021

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെയധികം കരുതൽ എടുക്കേണ്ടുന്ന ഒരു അവസരം ആയിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം.. 2021 വർഷത്തെ സ്കൂൾ പ്രവേശന ചടങ്ങുകൾ വളരെയധികം ശ്രദ്ധയോടും കരുതലോടെയും അനവധി മുൻകരുതലുകളും എടുക്കേണ്ടുന്ന അവസരമായിരുന്നു.. കോവിഡ് എന്ന മഹാവ്യാധി സൃഷ്ടിച്ച ഭയവും ആശങ്കയും നിലനിൽക്കുന്ന അവസരത്തിലായിരുന്നു മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലും പ്രവേശനോത്സവ ചടങ്ങുകൾ ആസൂത്രണം ചെയ്യപ്പെട്ടത്... കൂടുതൽ അറിയാൻ>>>>


ക്ലാസ് ലൈബ്രറി

 
 
 


വായിക്കൂ >>>

പാഠഭാഗങ്ങളുടെ രുചിഭേദങ്ങൾ

പാഠഭാഗങ്ങൾ ഏതു ക്ലാസ്സിൽ ഏതായാലും അത് ഏറ്റവും ആസ്വാദ്യകരമായും, ജീവിതഗന്ധിയായും അവതരിപ്പിക്കുക എന്നത് ഞങ്ങൾ അധ്യാപക സമൂഹത്തിന്റെ പൊതു താൽപര്യങ്ങളിൽ ഒന്നാണ്... നിത്യജീവിതവുമായി ഏറ്റവും ഇഴചേർന്നു നിൽക്കുന്ന പാഠഭാഗങ്ങൾ അത് അർഹിക്കുന്ന ആദരവോടും മാർഗ്ഗ ത്തോടുകൂടിയും അവതരിപ്പിക്കുമ്പോൾ കാലത്തിനൊപ്പം നീണ്ടുനിൽക്കുന്ന ഒരു നവ്യാനുഭവമായി അതു മാറും... അത്തരം പാഠഭാഗങ്ങൾ ഏറ്റവും ഹൃദ്യമായി അവതരിപ്പിക്കുവാൻ ഞങ്ങളുടെ സ്കൂളിലെ വിവിധ അധ്യാപകർ വിവിധ സമയങ്ങളിലായി പരിശ്രമിച്ചിട്ടുണ്ട്... അതിൻറെ ഉത്തമ ദൃഷ്ടാന്തങ്ങൾ വിവിധ അവസരങ്ങളിൽ നിർവഹിക്കപ്പെട്ടത് ഏവരുടെയും പ്രശംസയ്ക്കും പാത്രമായിട്ടുണ്ട്... മാത്രമല്ല ഇത്തരം സന്ദർഭങ്ങൾ ഡോക്യുമെന്റ് ചെയ്ത് പൊതുസമൂഹത്തിൽ എത്തിക്കുക കൂടി ചെയ്താൽ അത് മറ്റൊരു തിലകക്കുറിയായി മാറും... ഇത്തരം സന്ദർഭങ്ങളെ കുറിച്ചാണ് ഈ വിഭാഗത്തിൽ പറയുന്നത്.. കൂടുതൽ അറിയാൻ>>>


പതിപ്പുകൾ

         എല്ലാ അക്കാദമിക  വർഷങ്ങളിലും ഭൂരിഭാഗം ദിനാചരണങ്ങളും അർഹമായ പ്രാധാന്യത്തോടെ നടത്താറുണ്ട്. ഇവയിലെ ഓരോ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പ്രോജക്ട് വർക്കുകളും ചെയ്തുവരുന്നു. അവയിൽ കുട്ടികൾക്ക് വളരെ രസകരമായ ഒരു പ്രവർത്തനമാണ് ശേഖരണവും പതിപ്പുകൾ തയ്യാറാക്കലും. ഒരു പ്രൈമറി വിദ്യാലയം എന്ന നിലയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് ഭൂരിഭാഗം കുട്ടികളും താല്പര്യം പ്രദർശിപ്പിക്കുന്നു.. അതോടൊപ്പം ബന്ധപ്പെട്ട എല്ലാ അധ്യാപകരും ഇവർക്ക് താങ്ങായി പ്രവർത്തിക്കുകയും ചെയ്യുന്നു. കൂടുതൽ അറിയാൻ >>>    

അതിജീവനം

സംസ്ഥാന ഗവൺമെൻറ് വിദ്യാഭ്യാസമേഖലയിൽ നടപ്പിലാക്കിവരുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ആധുനിക വിദ്യാഭ്യാസ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങൾക്ക് എതിരെയുള്ള ഒരു പ്രോഗ്രാമായിരുന്നു അതിജീവനം... കൗമാര കാലഘട്ടത്തിലൂടെ കടന്നു പോകുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ടുന്ന പ്രാഥമികമായ വിദ്യാഭ്യാസത്തിലേക്ക് ഉള്ള ഒരു ചൂണ്ടുപലക യായിരുന്നു ഈ പദ്ധതി.. കൗമാര വിദ്യാഭ്യാസം പുതിയ തലത്തിലൂടെ എല്ലാ സ്കൂളുകളിലേയും കുട്ടികളിൽ എത്തിക്കുന്നതിനായി ചുമതലപ്പെട്ട അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു റിഫ്രഷർ കോഴ്സ് ആയിരുന്നു ആദ്യം നടത്തിയത്... ഞങ്ങളുടെ സ്കൂളിൽ നിന്നും സിന്ധു ടീച്ചർ ഇതിൽ പങ്കെടുത്തു.. അവിടെ നിന്നും ലഭിച്ച നിർദേശങ്ങളുടെയും പ്രവർത്തന പദ്ധതികളുടെയും പ്രചോദനമുൾക്കൊണ്ട് ടീച്ചർ, ഡെമോൺസ്ട്രേഷൻ ക്ലാസിനുള്ള ഒരുക്കങ്ങളാരംഭിച്ചു.. കൂടുതൽ അറിയാൻ>>>>

ഉച്ചഭക്ഷണ പദ്ധതി നിർവഹണം

കേന്ദ്ര ഗവൺമെൻറിന്റെ പുതുക്കിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ വിദ്യാലയങ്ങളിലും ഉള്ള ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സൗജന്യമായ രീതിയിൽ ഉച്ചഭക്ഷണം നൽകുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണല്ലോ... ഒരു പ്രദേശങ്ങളിലും കുട്ടികൾ ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്നും കൊഴിഞ്ഞു പോകരുത്  എന്ന ഒരു പ്രഖ്യാപിത ലക്ഷ്യം കൂടി ഇതിനു പിന്നിൽ ഉണ്ടല്ലോ..

വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന കഞ്ഞിയും പയറും എന്ന യാഥാർത്ഥ്യത്തിൽ നിന്ന്, വിഭവസമൃദ്ധമായ ഒരു സദ്യ എന്ന തലത്തിലേക്ക് ഇന്ന് എല്ലാ വിദ്യാലയങ്ങളിലും ഉച്ചഭക്ഷണ മെനു മാറിയിരിക്കുന്നു... ഇതിന് അവലംബമായി വിവിധ കാലഘട്ടങ്ങളിൽ നൽകുന്ന നിർദ്ദേശങ്ങൾ ശിരസാവഹിച്ചു കൊണ്ടുതന്നെ ഞങ്ങളുടെ കൊച്ചു സ്കൂളിലും കുട്ടികൾക്കായുള്ള ഉച്ചഭക്ഷണ പദ്ധതി നിർവഹിക്കപ്പെട്ടു വരുന്നു... കൂടുതൽ അറിയാൻ>>>>

രക്ഷാകർതൃശാക്തീകരണം (മക്കൾക്കൊപ്പം )


രസതന്ത്ര വർഷാചരണം

വളരെ മികച്ച രീതിയിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മ സമാഹരിച്ച് ഏറ്റെടുത്തു നടത്തിയ പ്രവർത്തനങ്ങൾ ധാരാളം ഈ സ്കൂളിൽ നടന്നിട്ടുണ്ട്.. എണ്ണം കൊണ്ടും ഗുണം കൊണ്ടും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റേയും ശ്രദ്ധയാകർഷിച്ച പ്രവർത്തനങ്ങളാണ് ഇവയിൽ ഭൂരിഭാഗവും.. സേവന സമർപ്പണം കൈമുതലായി കൊണ്ടുനടന്ന ചില അധ്യാപകർ ഈ പ്രവർത്തനങ്ങളുടെ എല്ലാം പിന്നണിയിൽ സജീവമായി നില നിന്നിട്ടുണ്ട്.. അവരുടെ കഠിനാധ്വാനവും താൽപര്യവും പ്രസ്തുത പ്രവർത്തനങ്ങളുടെ എല്ലാം വിജയത്തിന് അടിസ്ഥാനശില പാകിയിട്ടുണ്ട് എന്ന് പറയാതെ വയ്യ.. അങ്ങനെ നിർവഹിക്കപ്പെട്ട അനേകം പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച ഒന്നായിരുന്നു രസതന്ത്ര വർഷാചരണം.. കുട്ടികളെയും അധ്യാപകരേയും പ്രവർത്തനങ്ങളിൽ സജീവമായി നിലനിർത്തി സമൂഹത്തിന്റെ ഇടപെടലോടുകൂടി പൂർത്തിയാക്കിയ ഒരു പ്രവർത്തനം ആയിരുന്നു ഇത്..കൂടുതൽ അറിയാൻ>>>

പ്രവർത്തനാധിഷ്ഠിത കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്- ഹലോ ഇംഗ്ലീഷ്

ഇംഗ്ലീഷ് ഭാഷയിലുള്ള അറിവ് വർധിപ്പിക്കുകയും അതുവഴി ഭാഷയോടുള്ള ആഭിമുഖ്യം ജനിപ്പിക്കുകയും  ചെയ്യുക എന്ന ലക്ഷ്യത്തെ മുൻനിർത്തി കേരളത്തിലെ പ്രൈമറി വിഭാഗം കുട്ടികളിൽ 2017 ആവിഷ്കരിച്ച് നടപ്പിലാക്കിയ പ്രത്യേക ഭാഷാപരിജ്ഞാന പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്.. വളരെ മനോഹരമായ പാട്ടുകളും, വീഡിയോകളും ഉൾപ്പെടുത്തിയായിരുന്നു ഹലോ ഇംഗ്ലീഷ് മൊഡ്യൂൾ തയ്യാറാക്കപ്പെട്ടത്.. ഗവൺമെൻറ് നിർദ്ദേശാനുസരണം ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഔപചാരികമായി തന്നെ ഞങ്ങളുടെ സ്കൂളിലും ആരംഭിക്കുകയുണ്ടായി..

കൂടുതൽ അറിയാൻ>>>>

മലയാളത്തിളക്കം

മലയാളഭാഷയുടെ പരിപോഷണത്തിനും, സർവ്വതോന്മുഖമായ പുരോഗതിക്കും വേണ്ടി കേരളത്തിലെ വിദ്യാലയങ്ങളിൽ പ്രൈമറി വിഭാഗം കുട്ടികൾക്ക് വേണ്ടി നടത്തിയ പ്രത്യേക പ്രവർത്തന പദ്ധതിയാണ് മലയാളത്തിളക്കം.. 2016 ലാണ് ഈ പ്രവർത്തന പദ്ധതി ആവിഷ്കരിക്കപ്പെട്ട് നടപ്പിലാക്കിയത്.. പ്രൈമറി വിദ്യാർത്ഥികളിൽ എഴുത്തും വായനയും അറിയാത്തവരായി വലിയൊരു വിഭാഗം കുട്ടികൾ ഉണ്ട്.. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളോടുള്ള പ്രത്യേക ആഭിമുഖ്യം മലയാള ഭാഷ പഠിക്കുന്നതിൽ നിന്ന് ഭൂരിഭാഗം കുട്ടികളെയും അകറ്റി നിർത്തുന്നു..

കൂടുതൽ അറിയാൻ >>>>>

പ്രോജക്ട് നിർവഹണം-ചിട്ടയായ പ്രവർത്തനങ്ങളോടെ...

Project is an activity which is done on a definite purpose.

കൂടുതൽ അറിയാൻ>>>>


ജൈവവൈവിധ്യ പതിപ്പ്

ഹൈടെക് ക്ലാസ് റൂമുകളിലെ പഠനം

ഡോക്യുമെൻ്റേഷൻ

സ്കൂൾ ഡയറി

       സ്കൂളിലെ ദിനാചരണങ്ങളും, പ്രവർത്തനങ്ങളും  മറ്റു വിവരങ്ങളും ഉൾപ്പെടുത്തി ഒരു സ്കൂൾ ഡയറി പ്രസിദ്ധീകരിക്കുക എന്ന പ്രവർത്തനനിരതമായ  കർമ്മത്തിലേക്ക് 2014,2014,2015  വർഷത്തെ സ്കൂൾ പിടിഎ യും,  അധ്യാപകരും വ്യാപൃതരായിരുന്നു... വിവിധ സാമ്പത്തിക സ്രോതസ്സുകളിൽ നിന്നും ആവശ്യമായ പണം സമാഹരിച്ച് എല്ലാ കുട്ടികൾക്കും മനോഹരമായ ഒരു സ്കൂൾ ഡയറി കൊടുക്കുവാനായി സാധിച്ചു.. സ്കൂളിനെ കുറിച്ചുള്ള പൊതുവായ വിവരങ്ങൾ, അധ്യാപകരുടെ പേരുകൾ, ഫോൺ നമ്പറുകൾ , ദിനാചരണങ്ങൾ, അവയുടെ തീയതികൾ , അവധി അപേക്ഷ ,മാതൃകകൾ  തുടങ്ങിയ ബ്രഹത്തായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു ഡയറി ആയിരുന്നു ഇത്.. തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ഇത് എല്ലാ കുട്ടികൾക്കും കൊടുക്കാൻ കഴിഞ്ഞു എന്നത് വളരെ അഭിമാനത്തോടുകൂടി ഓർക്കാൻ കഴിയുന്ന ഒന്നാണ്... പ്രൈവറ്റ് സ്കൂളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു സംവിധാനം തികച്ചും സൗജന്യമായി കുട്ടികളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞത് അന്നത്തെ രക്ഷാകർതൃ സമിതിയുടെയും, അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ്...

പഠനയാത്രകളും സാമൂഹിക ബന്ധങ്ങളും

പരിസ്ഥിതി പഠന യാത്രകൾ

ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി, ശാസ്ത്രപഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ചുവട് പിടിച്ച്, പരിസ്ഥിതി പഠന പദ്ധതികൾ ഗവൺമെൻറ് നടപ്പിലാക്കി വന്നിരുന്നു.. അതിന്റെ ഭാഗമായി ഓരോ വിദ്യാലയത്തിൽ നിന്നും വിവിധ മേഖലകളിലേക്ക് ഉള്ള പരിസ്ഥിതി പഠനയാത്രകൾക്ക് അനുമതി നൽകിയിരുന്നു... പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുകയും, അവയുടെ പ്രാധാന്യം വിവിധ വിവരം സ്രോതസ്സുകളിൽ നിന്ന് ശേഖരിക്കുകയും, അവയുടെ കൃത്യമായ ഡോക്യുമെൻററി തയ്യാറാക്കി മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുക എന്നതായിരുന്നു ഇത്തരം യാത്രകളുടെ പ്രവർത്തനക്രമം.. ശാസ്ത്രപഠനത്തിൽ തൽപരരായ കുട്ടികളെ തിരഞ്ഞെടുത്ത്, ഒന്നിലധികം ദിവസങ്ങൾ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങളിൽ സന്ദർശനം നടത്തി , അവയുടെ പ്രത്യേകതകൾ അനുഭവവേദ്യം ആക്കുക എന്നതായിരുന്നു പ്രവർത്തനരീതി.. കൂടുതൽ അറിയാൻ >>>>>

അറബിക് മാഗസിൻ 2015- 16

വിവിധ വർഷങ്ങളിൽ വ്യത്യസ്ത വിഷയങ്ങളിലായി, ഞങ്ങളുടെ സ്കൂളിൽ  ധാരാളം ആൽബങ്ങളും അതോടൊപ്പം മാഗസിനുകളും നിർമിക്കപ്പെടുന്നുണ്ട്..

 

കുട്ടികൾ തന്നെ നിർമ്മിക്കുന്നതും, അധ്യാപകരുടെ സഹായത്തോടെ നിർമ്മിക്കുന്നതും ആയ ധാരാളം സൃഷ്ടികൾ ഈ വിദ്യാലയത്തിൽ നിന്ന് രൂപപ്പെടുന്നു... ഇവ വ്യത്യസ്ത വിഷയങ്ങളിൽ , തൽപ്പരരായ അധ്യാപകരുടെ നേതൃത്വത്തിൽ രൂപപ്പെടുന്നു... ഒന്നാംഭാഷ, ഉപഭാഷ, ശാസ്ത്രവിഷയങ്ങൾ തുടങ്ങി യാതൊരുവിധ വ്യത്യാസങ്ങളും ഇല്ലാതെ ഇത്തരം സൃഷ്ടികൾ ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ ശ്രമഫലമായി രൂപപ്പെടുന്നു..

ഇംഗ്ലീഷ് അസംബ്ലി

ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ

അക്കാദമിക് മാസ്റ്റർ പ്ലാൻ 2017-18

ആൽബം നിർമ്മാണം

പ്രൊജെക്ട്

World Space Week(WSW) വാരാചരണം

World Space week(WSW) വാരാചരണം

2008 ,2009 ,2012 വർഷങ്ങളിൽ  പ്രസ്തുത വാരാചരണവുമായി ബന്ധപ്പെട്ട് ധാരാളം പ്രോഗ്രാമുകൾ ഞങ്ങളുടെ സ്കൂളിൽ നടത്തി... കുറെയധികം കുട്ടികൾ വിവിധ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഈ പ്രവർത്തനത്തിൽ പങ്കാളികളായി.. വേൾഡ് സ്പേസ് വീക്ക് ആചരണ ചടങ്ങുകൾ, തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെൻററിന്റെ ആഭിമുഖ്യത്തിലാണ് നടത്തിവരുന്നത്.. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ഈ പ്രവർത്തനത്തിൽ മുഴക്കുന്ന് ഗവൺമെൻറ് യുപിസ്കൂൾ പ്രസ്തുത മൂന്ന് വർഷങ്ങളിൽ സജീവമായി പങ്കെടുത്തു.. കുട്ടികൾക്ക് ധാരാളം സർട്ടിഫിക്കറ്റുകൾ ലഭിച്ചു... ഈ സർട്ടിഫിക്കറ്റുകൾ അവൾ ഉചിതമായ വേദിയിൽ വെച്ച് കുട്ടികൾക്ക് രക്ഷകർത്താക്കളുടെ സാന്നിധ്യത്തിൽ വിതരണം ചെയ്തു..

 

വാരാചരണവും ആയി ബന്ധപ്പെട്ട് സ്കൂളിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നു.. റോക്കറ്റ് നിർമ്മാണം ,ആൽബം നിർമ്മാണം, നമുക്ക് ചന്ദ്രനിൽ പോകാൻ, ശൂന്യാകാശവും നമ്മളും പിണങ്ങി വ്യത്യസ്തമാർന്ന പരിപാടികളും പ്രശ്നോത്തരികളും, ചിത്രരചനയും മറ്റും സംഘടിപ്പിക്കപ്പെട്ടു... മികച്ച ആൽബം തയ്യാറാക്കിയ കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനങ്ങൾ നൽകി... ശ്രീ മൊയ്തീൻ മാസ്റ്റർ ,ബഷീർ മാസ്റ്റർ തുടങ്ങിയവർ പ്രസ്തുത പരിപാടികൾക്ക് നേതൃത്വം നൽകി..