ജി.യു.പി.എസ് മുഴക്കുന്ന്/ക്ലാസ് ലൈബ്രറി
വായന ശോഷണം എന്ന അവസ്ഥ ,സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള എല്ലാ വ്യക്തികളിലും ഇന്നുള്ള പ്രകടമായ സത്യമാണ്.. ഭാവിതലമുറയുടെ പ്രതിനിധികളായി വളർന്നുവരുന്ന കുട്ടികളെ വായനയുടെ വസന്തത്തിലേക്ക് കൈപിടിച്ചു ഉയർത്തുവാൻ ധാരാളം പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.. പ്രത്യേകിച്ചും വിദ്യാലയങ്ങളോ ടനുബന്ധിച്ച് ഗവൺമെൻറ് സഹായത്തോടെ ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങൾ കാലാകാലങ്ങളായി നടന്നുവരുന്നു... വിവിധ പദ്ധതികളിൽ ഉൾപെടുത്തി ധാരാളം ഫണ്ട് ലൈബ്രറി നവീകരണം പ്രവർത്തനങ്ങൾക്ക് അനുവദിച്ചു വരുന്നുണ്ട്.. ഇത്തരം ലൈബ്രറി ശാക്തീകരണത്തിന്റേയും, വായനാ പരിപോഷണത്തിന്റേയും ഭാഗമായുള്ള പ്രവർത്തനങ്ങൾ ഞങ്ങളുടെ വിദ്യാലയത്തിലും സജീവമായിത്തന്നെ നടന്നുവരുന്നു.. ഈ സജീവതയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികൾക്കും ലൈബ്രറി പുസ്തകം ലഭ്യമാക്കുക എന്ന പ്രവർത്തനം സ്കൂൾ ലൈബ്രറിയുടെ മേൽനോട്ടത്തിൽ നടന്നുവരുന്നുണ്ട്... അതോടൊപ്പം തന്നെ എല്ലാ ക്ലാസ്സുകളിലും ലൈബ്രറി സംവിധാനം സ്ഥിരമായി നിലനിർത്തുക എന്ന പ്രവർത്തനവും പൂർത്തീകരിച്ചിട്ടുണ്ട്..
ഇടവേളകളിലും ഒഴിവു സമയങ്ങളിലും കുട്ടികളുടെ സമയം സൃഷ്ടിപരമായി വിനിയോഗിക്കുവാൻ ക്ലാസ് റൂമുകളിലെ വായനയ്ക്ക് സാധിക്കുമെന്ന് ഈ പ്രവർത്തനത്തിലൂടെ ഞങ്ങൾ വിശ്വസിക്കുന്നു... കുട്ടികൾക്ക് വായനക്ക് പറ്റിയ പുസ്തകങ്ങൾ തിരഞ്ഞെടുത്തു ക്ലാസ് അധ്യാപകനെ ഏൽപ്പിക്കുക എന്നതാണ് ആദ്യഘട്ടം.. ക്ലാസ് അധ്യാപകർ സൂക്ഷിക്കുന്ന പ്രത്യേക രജിസ്റ്റർ വഴി പുസ്തകങ്ങൾ വിതരണം ചെയ്യുകയും അവ നിശ്ചിത തീയതിക്കുള്ളിൽ തിരിച്ചു ഏൽപ്പിക്കുന്നത് ഉള്ള സംവിധാനം നടപ്പിലാക്കി വരികയും ചെയ്യുന്നു..
ഇതോടനുബന്ധിച്ച് ആണ് എല്ലാ ക്ലാസ് റൂമുകളിലും ലൈബ്രറി പുസ്തകം സൂക്ഷിക്കുവാനുള്ള പ്രത്യേക റാക്ക് ക്രമീകരിച്ചത്.. സ്കൂളിന്റെ പ്രവർത്തനസമയം മുഴുവനായി പുസ്തകങ്ങൾ, ഈ ക്രമീകരണത്തിൽ സൂക്ഷിക്കപ്പെടുകയും കുട്ടികളുടെ മേൽനോട്ടത്തിൽ അവ സുരക്ഷിതമായി ആയി ഉണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.. ലഭ്യമായ സമയം ഉപയോഗിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കുവാനും, കൈമാറുവാനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നു..
അടച്ചുറപ്പുള്ള എല്ലാ ക്ലാസ് റൂമുകളിലും ഇത്തരം ലൈബ്രറി ക്രമീകരണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.. കുട്ടികൾ പുസ്തകങ്ങൾ വായിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും അവ പരിപാലിക്കുകയും കൈമാറ്റം ചെയ്യുകയും എന്നീ പ്രവർത്തനങ്ങൾ ക്രമമായി നടക്കുന്നതിൽ ഓരോ ക്ലാസ് അധ്യാപകരും ശ്രദ്ധിക്കുന്നു. സ്കൂൾ ലൈബ്രേറിയന്റെ മേൽനോട്ടം ഈ വായന ഘടന സംവിധാനത്തിൽ കൃത്യമായി നിർമ്മിക്കപ്പെടുന്നുണ്ട്... ഏതെങ്കിലും രീതിയിൽ നഷ്ടപ്പെടുന്ന പുസ്തകങ്ങൾക്ക് പകരമായി തുല്യ വിലയോ അല്ലെങ്കിൽ പകരം പുസ്തകമോ തിരിച്ച് ഏൽപ്പിക്കുന്ന രീതിയും കൃത്യമായി നടപ്പിലാക്കി വരുന്നു... വിവിധ പദ്ധതികളിലൂടെ ലഭിക്കുന്ന പുസ്തകങ്ങൾ കൃത്യമായി സൂക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായ സൗകര്യങ്ങളില്ല എന്നതാണ് ഏക പോരായ്മ.
പലതവണ കാണുമ്പോഴെങ്കിലും ഒന്നും മറിച്ചു നോക്കുവാനുള്ള പ്രവണത കുട്ടികളിൽ ഉണ്ടാകുമെന്ന വിശ്വാസം കൂടി ഇതിനു പിന്നിലുണ്ട്... ഇന്നത്തെ ഇലക്ട്രോണിക് യുഗത്തിൽ മരിച്ചുകൊണ്ടിരിക്കുന്ന പുസ്തക വായനയെ പഴയ പ്രതാപത്തോടെ തിരിച്ചു കൊണ്ടു വരുന്നതിന് അല്പമായെങ്കിലും ഈ പ്രവർത്തനത്തിന് കഴിയുമെന്ന് വിശ്വസിക്കുന്നു....