പ്രൊജെക്ട്

Schoolwiki സംരംഭത്തിൽ നിന്ന്

അഞ്ചാം ക്ലാസിലെ പ്രാദേശിക ചരിത്ര രചനയുടെ ഭാഗമായി രൂപപ്പെട്ടതാണ് ഇത്

✳️✳️✳️✳️✳️✳️✳️✳️✳️✳️

പ്രാദേശിക ചരിത്രം.... മുഴക്കുന്ന്.... ചരിത്ര താളുകളിലൂടെ..     

✳️✳️✳️✳️✳️✳️✳️✳️✳️✳️

                 

അമന്യ അനൂപ്...

          5 C

ജി.യു.പി.എസ്.മുഴക്കുന്ന്

🔥🔥🔥🔥🔥🔥🔥🔥🔥🔥

ആമുഖം

ഒരു പ്രദേശത്തെ കുറിച്ച് പഠിക്കുക എന്നാൽ ചരിത്രത്തിൽ ആ പ്രദേശം എങ്ങനെയെല്ലാം അടയാളപ്പെടുത്തിയിരിക്കുന്നു എന്നുള്ള അന്വേഷണമാണ്. അതായത് ആ സ്ഥലത്തെ സംബന്ധിച്ച് സമൂഹം സ്വരൂപിച്ച  ആ സ്ഥലത്തെ സംബന്ധിച്ച് സമൂഹം സ്വരൂപിച്ചിട്ടുള്ള ധാരണകളെ കുറിച്ചുള്ള അന്വേഷണമാണ്. ഒരു പ്രദേശത്തെ കുറിച്ചുള്ള അറിവ്, പ്രദേശത്തെ ഭൂമി ശാസ്ത്രത്തെക്കുറിച്ചുള്ള തുമായ അറിവ് ശേഖരിക്കുന്ന പ്രക്രിയയാണ് ഓരോ പ്രാദേശിക ചരിത്രരചന യും.

         ഇന്ന് ഈ പ്രാദേശിക ചരിത്ര രചനയുടെ താളുകളിൽ എഴുതപ്പെടുന്നത് മുഴക്കുന്ന് എന്ന കൊച്ചു ഗ്രാമത്തിന്റെ ചരിത്രമാണ്. മുഴക്കുന്നു നിന്റെ ഭൂമിശാസ്ത്രപരവും പണ്ടത്തെ ജീവിത രീതിയും ഒക്കെ ഇതിലൂടെ മനസ്സിലാക്കാം.

മുഴക്കുന്ന് എന്ന മിഴാവ് കുന്നിന്റെ ചരിത്രത്തിലേക്ക് ഒരു തിരനോട്ടം👇👇

പ്രാദേശിക ചരിത്ര ത്തിന്റെ ആവശ്യകത... ചരിത്രരചന വളരെ വലിയ ഒരു സംഭവമാണ് ഒരു രാജ്യത്തെയും സംസ്കാരത്തെയും മുഴുവൻ ചരിത്രവും എത്ര വലിയ പുസ്തകത്തിന്റെ ആയാലും എഴുതിത്തീർക്കാൻ പ്രയാസമാണ്. അതിനാൽ ദേശ ചരിത്രത്തോടൊപ്പം പ്രാദേശിക ചരിത്രത്തെയും പ്രസക്തി വർധിക്കുന്നു. ചരിത്രബോധം ഉണ്ടാകാനും അന്വേഷണത്വര വർധിക്കാനും ചരിത്രരചനയുടെ സ്വഭാവം മനസ്സിലാക്കാനും പ്രാദേശികചരിത്രം സഹായിക്കുന്നു. സ്വന്തം പ്രദേശത്തെ ചരിത്രം, സ്ഥല താമസം, ജനങ്ങളുടെ ജീവിതരീതി, തൊഴിൽ സംസ്കാരം വിഭവങ്ങൾ ഉത്സവങ്ങൾ ആചാരങ്ങൾ എന്നുതുടങ്ങി ആ പ്രദേശത്തെ കഴിഞ്ഞകാലം വർത്തമാനകാലവും മനസ്സിലാക്കാനും ഈ രേഖ സഹായിക്കുന്നു. ചരിത്രരചന യെക്കുറിച്ച് ഉള്ളടക്ക ധാരണ ലഭിക്കുന്ന വിധത്തിൽ ചർച്ചചെയ്തു ധാരണ ര രൂപീകരിക്കേണ്ട  രൂപീകരിക്കേണ്ടതാണ്.

മുഴക്കുന്ന് മുഴങ്ങുന്നു.....

              ഐതിഹ്യങ്ങൾ അടിസ്ഥാനമാക്കി  രൂപാന്തരം പ്രാപിച്ച സ്ഥല നാമങ്ങളാണ് കണ്ണൂർ ജില്ലയിൽ പലതും. മുഴക്കുന്നിന്റെ  കഥയും അങ്ങനെ തന്നെ. പേരാവൂർ,  തോലമ്പ്ര ശിവപുരം,  തില്ലങ്കേരി കീഴൂർ, ചാവശ്ശേരി,  പായം ഇരിട്ടി എന്നീ പ്രദേശങ്ങളാൽ  ചുറ്റപ്പെട്ടുകിടക്കുന്നതാണ് മുഴക്കുന്ന്. ശിവപുരം മുതൽ പേരാവൂർ വരെ 10km ഓളം നീളത്തിൽ 1800 ഓളം അടി ഉയരത്തിൽ സഹ്യപർവ്വതത്തിൽ ചേരാതെ നീണ്ടുനിവർന്നു കിടക്കുന്ന തെക്കേ ഇന്ത്യയിലെ അരാവല്ലി പർവ്വതം എന്ന് വിളിക്കുന്ന പുരളി മലയുടെ താഴ്‌വാരത്തിൽ കിടക്കുന്ന മുഴക്കുന്നിലാണത്രെ ദേവലോകത്ത് നിന്ന് ഒരു മിഴാവ് അഥവാ മൃദംഗം വന്നു വീണത്. മൃദംഗം വന്നു വീണ സ്ഥലമാണ് മൃദംഗശൈലേശ്വരീ നിലയം എന്നായി മാറിയത്. പിന്നീട് അത് മിഴാവ് കുന്ന് മിഴാക്കുന്ന്  എന്നിങ്ങനെ ഇന്നത്തെ മുഴക്കുന്ന്  ആയി മാറിയിരിക്കുന്നു. ഈ മിഴാവ് വന്നു വീണ സ്ഥലത്ത് ഒരു ദുർഗ്ഗാക്ഷേത്രം നിലനിൽക്കുന്നു. അതിന്റെ പേര് മൃദംഗശൈലേശ്വരി ക്ഷേത്രം എന്നാണ്. ഈ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് ഒരു "കുഴി" മിഴാവ് വന്നുവീണ സ്ഥലം എന്ന രീതിയിൽ ഇന്നും ആരാധിച്ചുവരുന്നു. പഴയകാല കോട്ടയം രാജവംശത്തിന്റെ  ആസ്ഥാനം മുഴക്കുന്ന് ആയിരുന്നു. ഏകദേശം 400 കൊല്ലം മുമ്പ് ജീവിച്ചിരുന്ന കോട്ടയം കേരളവർമ്മ രാജാവാണ് ആട്ടക്കഥ രചിച്ചത്. അദ്ദേഹം 4 ആട്ടക്കഥയാണ് രചിച്ചത്. ആട്ടക്കഥയിലെ വന്ദനശ്ലോകം അന്നും ഇന്നും കഥകളിയുടെ വന്ദനശ്ലോകം ആയി ഉപയോഗിക്കുന്നു.

🙏"മാതംഗാനനമബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരു വ്യാസം പാണിനി ഗർഗ നാരദകണാദാന്യാൻ മുനീന്ദ്രൻബുധൻ ദുർഗാഞ്ചാപി മൃദംഗശൈലനിലയാം ശ്രീ പോർക്കലി ഇഷ്ടദാ ഭക്ത്യാ നിത്യമുപാസ്മഹേ സപദിന:കൂർവന്ത്വമീ   മംഗളം"🙏

                  ഇതിലും മൃദംഗ ശൈലം നിലയം എന്നു കാണാം. അതായത് വളരെ പുരാതനകാലം മുതൽ തന്നെ ഈ പഞ്ചായത്ത് ജനവാസകേന്ദ്രംവും രാജവംശത്തിന്റെ  ആസ്ഥാനവും ആയിരുന്നു. പഴയ തലശ്ശേരി താലൂക്കിൽ പെട്ട ഈ പഞ്ചായത്ത് ഇന്ന് ഇരുട്ടി താലൂക്കിലാണ്. തലശ്ശേരിയിൽ നിന്ന് 36 കിമി വടക്കുകിഴക്കായി ആറളം, പായം, മണത്തണ വില്ലേജുകളുടെ നടുവിലായി സ്ഥിതി ചെയ്യുന്നു.

      🌺അതിരുകൾ🌺

കിഴക്ക്- ബാവലി പുഴയുടെ         ഭാഗമായ പാലപ്പുഴ

തെക്ക്- പേരാവൂർ,

മാലൂർ ഗ്രാമപഞ്ചായത്ത്

വടക്ക്- കീഴൂർ-ചാവശ്ശേരി ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ്- തില്ലങ്കേരി ഗ്രാമപഞ്ചായത്ത്

  🌺ഭൂമിശാസ്ത്രം🌺

                ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഇൽ പ്രധാനം പഞ്ചായത്തിലെ മുഴുവൻ ഭൂമിയും കൃഷി യോഗ്യമാണ്. അതുകൊണ്ടുതന്നെ കാർഷിക പ്രാധാന്യമുള്ള പഞ്ചായത്താണ് മുഴക്കുന്ന്. തെങ്ങ്,  കുരുമുളക്, റബ്ബർ, വാഴ നെല്ല്, കപ്പ, പച്ചക്കറികൾ കശുവണ്ടി എന്നിങ്ങനെ കൃഷി ചെയ്യുന്നു. മലയുടെയും കുന്നിന്റെയും  മുകളിൽ വരെ ജലസമ്പത്തുള്ള താണ് ഒരു പ്രത്യേകത. പടിഞ്ഞാറുഭാഗത്തുള്ള പുരളിമല യും തെക്കേ ഭാഗത്തുള്ള കല്ലേരി മലയും കുന്നത്തൂർ മലയും പിഞ്ഞാണപാറ കുന്ന്, കൂവേരികുന്ന്, ചെമ്പു ചെമ്പു കണ്ണിമല തുടങ്ങിയവ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളാണ്. പാലപ്പുഴ ആറളം പുഴ, ചേന്തോട്,  വടക്കേ വയൽ തോട്, വിളക്കോട് ചാവക്കാട് തോട് തുടങ്ങിയവ പഞ്ചായത്തിലെ ജല സമ്പത്താണ്. വ്യത്യസ്തമായ മണ്ണ് പഞ്ചായത്തിൽ കാണുന്നുണ്ട്. ചരൽ കലർന്ന ചുവന്ന മണ്ണ്,  മണൽ കലർന്ന ചുവന്ന മണ്ണ്.

🔥മുഴക്കുന്ന് പഞ്ചായത്തിലെ സ്ഥലങ്ങൾ🔥

ബ്രിട്ടീഷുകാരുടെ പേടി സ്വപ്നമായിരുന്ന വീരപഴശ്ശിയും മുഴക്കുന്ന് ലും തെക്ക് ഭാഗത്ത് കാണുന്ന പുരളി  മലയിലുമാണ്  താമസിച്ചിരുന്നത്. മൃദംഗശൈലേശ്വരി ക്ഷേത്രത്തിന്റെ തെക്കേ ഭാഗത്തും കിഴക്കു ഭാഗത്തും കോട്ടയം കോവിലകങ്ങളും വടക്കുഭാഗത്ത് പഴശ്ശി കോവിലകവും  നിലനിന്നിരുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഇവ നശിക്കുകയും രാജകുടുംബം കൂത്തുപറമ്പിലേക്കും പഴശ്ശിയിലേക്കും  താമസം മാറുകയും ചെയ്തു. ക്ഷേത്രത്തിന് ചുറ്റും കോവിലകങ്ങളുടെ അവശിഷ്ടങ്ങൾ ഇന്നും ഉണ്ട്. ഈ പഞ്ചായത്തിലെ പല സ്ഥലനാമങ്ങളും പഴയകാല പ്രൗഢി യിലേക്ക് വിരൽ ചൂണ്ടുന്നതാണ്.

🌺 വിളക്കോട്🌺

              പഞ്ചായത്തിന്റെ കിഴക്കുഭാഗത്തുള്ള ദേശമാണ് ആവിലം വിളക്കോട്. ഓട്ടു പാത്രങ്ങൾ ഉം വോട്ടു വിളക്കുകളും വ്യാപാരം നടത്തിയിരുന്ന സ്ഥലമാണ് പിന്നീട് വിളക്കോട് ആയത് എന്ന് വിശ്വസിക്കുന്നു.

🌺 അങ്ങാടിച്ചാൽ🌺

                 പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് ആറളം ഫാമിനും പുഴയ്ക്കും അടുത്തായി സ്ഥിതി ചെയ്യുന്ന സ്ഥലം. പല പറമ്പുകളിലും അടുത്തടുത്തായി കെട്ടിയ ചെറിയ കിണറുകൾ ഇപ്പോഴും കാണാനുണ്ട്. അങ്ങാടി( കച്ചവട കേന്ദ്രം സ്ഥിതി ചെയ്തിരുന്ന സ്ഥലം എന്ന നിലയിലാണ് അങ്ങാടി ച്ചാൽ എന്ന പേര് വന്നത്)

💥ആയിച്ചോത്ത്💥

അങ്ങാടിചാലിന് നേരെ പടിഞ്ഞാറ് ഏകദേശം രണ്ട് കി മീ അകലത്തിൽ ഇരിട്ടി പേരാവൂർ റോഡിൽ കാക്കയങ്ങാട് നിന്ന് 400 മീറ്റർ തെക്ക് ഭാഗത്തുള്ള സ്ഥലം. ആഴ്ചയിൽ ഒരു ദിവസം ചന്ത നടന്നിരുന്ന സ്ഥലം."ആഴ്ച്ചന്ത "ആയിച്ചോത്ത് ആയി മാറി എന്നാണ് വിശ്വാസം.

🌺 ചുങ്കസ്ഥാനം🌺

               പഞ്ചായത്തിൽനിന്ന് അടുത്ത ഗ്രാമമായ തില്ലങ്കേരി യിലേക്ക്കടക്കുന്ന സ്ഥലം. പഞ്ചായത്തിൽ നിന്നും വ്യാപാരം നടത്തി പോകുന്നവരിൽ നിന്ന് ചുങ്കം ( നികുതി)പിരിച്ചിരുന്ന സ്ഥലമാണ് ചുങ്ക സ്ഥാനം ഇപ്പോൾ നല്ലൂർ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം

🌺ഗ്രാമം🌺

               

           പഞ്ചായത്തിലെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഒരു ദേശമാണ് ഗ്രാമം. 64 ബ്രാഹ്മണ ഇല്ലങ്ങൾ സ്ഥിതി ചെയ്തിരുന്ന സ്ഥലം പണ്ട് ഗ്രാമം എന്നറിയപ്പെട്ടിരുന്നു. ഇന്നും ക്ഷേത്രാവശിഷ്ടങ്ങൾ ഇവിടെ കാണുന്നുണ്ട്. മുത്തപ്പന്റെ ആരോട് സ്ഥാനം എന്ന് അറിയപ്പെടുന്ന അരിച്ചൽ മഠപ്പുരയും പുരളിമലയും ഇവിടെയാണ്.

🌺നെയ്യളം🌺

          ഗ്രാമത്തിൽ നിന്ന് ഏതാണ്ട് 400 മീറ്റർ പടിഞ്ഞാറ് ഭാഗത്ത് കാണുന്ന സ്ഥലം. പുരളിമലയിലുള്ള ഹരിശ്ചന്ദ്ര കോട്ടയിലെ ശിവക്ഷേത്രത്തിൽ അഭിഷേകം ചെയ്ത നെയ്യ് ഒഴുകിവന്നു തളംകെട്ടിയ സ്ഥലം പിന്നീട് നെയ്യളം ആയി മാറി എന്ന് കരുതുന്നു.

🌺മുടക്കോഴി🌺

               വീരപഴശ്ശി വീരപഴശ്ശിയുടെ സഹായികൾ ആയിരുന്നകുറിച്യർ തിങ്ങി പാർത്തിരുന്ന സ്ഥലം ആണ് ഇതെന്ന് കരുതുന്നു. ഇതിന്റെ മധ്യഭാഗത്തുള്ള കുന്നുകളിൽ കാണുന്ന ഗുഹകൾ ഇതിനു തെളിവാണ്. കുറിച്യർ മറ്റുള്ളവരുമായി അധികം ഇടപഴകാതെ  അകന്നു ജീവിച്ചിരുന്നു. മറ്റുള്ളവർ അങ്ങോട്ടു കടക്കാതെ വഴിമുടക്കി ഇമറ്റുള്ളവർ അങ്ങോട്ടു കടക്കാതെ വഴിമുടക്കിയിരുന്നു. അങ്ങനെ മുടക്കു വഴി പിന്നീട് മുടക്കോഴി ആയി മാറി. പഴശ്ശിയുടെ പതന ത്തോട് കൂടി കുറിച്യർ  കണ്ണവം വനാന്തരങ്ങളിലേക്ക്  പാലായനം ചെയ്തു.

🌺 മുഴക്കുന്നിലെ വിനോദസഞ്ചാരം🌺

               ചരിത്രമുറങ്ങുന്ന മണ്ണാണ് മുഴക്കുന്ന്. ചരിത്ര വിദ്യാർത്ഥികൾക്കും മറ്റു വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയങ്കരം ആകുന്ന സ്ഥലമാണ് മുഴക്കുന്ന്. ഒരുകാലത്ത് കോട്ടയം പഴശ്ശി രാജാക്കന്മാരുടെ സ്ഥലമായിരുന്നു

മുഴക്കുന്ന്.

🌺 ശ്രീ മൃദംഗ ശൈലേശ്വരീ ക്ഷേത്രം

മുഴക്കുന്ന് ടൗണിൽ നിന്ന് ഏകദേശം 400 മീറ്റർ തെക്കുപടിഞ്ഞാറുഭാഗത്ത് മുഴക്കുന്ന് മുടക്കോഴി റോഡരികിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് തെക്ക് ഭാഗത്തും കിഴക്ക് പടിഞ്ഞാറുമായി കോട്ടയം കോവിലക പറമ്പ് കാണുന്നു വടക്കുഭാഗത്ത് പഴശ്ശി കോവിലകം പറമ്പ് കാണുന്നുണ്ട്. ഈ പറമ്പിൽ പഴശ്ശി കോവിലകത്തെ അവശിഷ്ടങ്ങളും പഴശ്ശിയുടെ ആരാധനാമൂർത്തിയായ ശ്രീപോർക്കലിയുടെ ക്ഷേത്രാവശിഷ്ടങ്ങൾ കാണുന്നുണ്ട്. ക്ഷേത്രത്തിനകത്തെ തമിഴ് വീണ സ്ഥലം എന്നു കരുതുന്ന ഒരു കുഴി ഇന്നും സംരക്ഷിച്ചുപോരുന്നു.

🌺പിണ്ഡാലികളരി🌺

                   മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ നിന്ന് ഏകദേശം 200 മീറ്റർ പടിഞ്ഞാറ് പിണ്ഡാലി കളരി സ്ഥിതി ചെയ്യുന്നു. കോട്ടയം പഴശ്ശിരാജ കുടുംബാംഗങ്ങൾ ആയുധവിദ്യ അഭ്യസിച്ചിരുന്ന സ്ഥലമാണിത്. കളരി യോട് ചേർന്നുള്ള താലി കളരി യോട് ചേർന്നുള്ള പിണ്ഡാലി  നമ്പീശൻ മാരായിരുന്നു ഗുരുക്കന്മാർ. അതുകൊണ്ടാണ് കളരിയെ പിണ്ഡാലി കളരി എന്നു പറയുന്നത്.

🌺ഗുണ്ഡികതോട് 🌺

                 പുരളി മലയുടെ കിഴക്കു ഭാഗത്തു നിന്നു തുടങ്ങി ഒഴുകിയെത്തുന്ന തോട്. മുമ്പ് ഗുണ്ഡിക  എന്ന സ്ഥലത്ത് ധാരാളം പാറകളിൽ തട്ടി ചെറിയൊരു വെള്ളച്ചാട്ടം തന്നെ ഉണ്ടായിരുന്നു. ഈ തോട്ടിലെ വെള്ളത്തിന് ഔഷധഗുണമുണ്ട് എന്ന് വിശ്വസിക്കുന്നു. കുമാരധാര എന്ന് ഇതിന് പേരുണ്ട്. ശ്രീ കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിലും ശ്രീ വാണിദാസ് ഈയാവൂർ വൂർ വടക്കൻ ഐതിഹ്യമാലയിലും  കുമാരധാര എന്നാണ് ഉപയോഗിച്ചിരുന്നത്. ഇവിടെ ഒരു ശിവന്റെ സ്ഥാനമുണ്ട്.

🌺ഹരിശ്ചന്ദ്ര കോട്ട🌺

                   അരിചൽ മഠ പ്പുരയുടെ നേരെ മുകളിൽ പുരളി മലയുടെ നിരപ്പിൽ സ്ഥിതി ചെയ്യുന്നു. കോട്ട നിന്നിരുന്ന സ്ഥാനവും അതിനുചുറ്റുമുള്ള നടപ്പാതയും  മറ്റ്  അവശിഷ്ടങ്ങളും ഒരു മീറ്ററോളം ഉയരമുള്ള ഒരു ശിവലിംഗവും കാണാനുണ്ട്. കോട്ടയോട്  ചേർന്ന്  ഒരിക്കലും വറ്റാത്ത ഒരു കുളമുണ്ട്. ആ കുളത്തിൽ നിന്ന് പൈപ്പ് വഴി വെള്ളം വില്ലേജിലെ ചില വീട്ടുകാർ കുടിക്കാനും കൃഷിക്കും കൊണ്ടുപോകാറുണ്ട്.

🌺വ്യവസായം -വാണിജ്യം - ഊർജ്ജം- ഗതാഗതം🌺

                   പറയത്തക്ക വ്യവസായസ്ഥാപനങ്ങൾ ഒന്നുമില്ലാത്ത പഞ്ചായത്താണ് മുഴക്കുന്ന് പഞ്ചായത്ത്. ഒരുകാലത്ത് ഓട്ടുപാത്ര വ്യവസായത്തിലും മൺപാത്ര നിർമ്മാണത്തിലും പേരുകേട്ട സ്ഥലം ആയിരുന്നു. പഞ്ചായത്തിലെ നല്ലൂർ മൺപാത്ര നിർമ്മാണ കേന്ദ്രമായിരുന്നു. കൊട്ടിയൂരിലേക്ക് കാലം കൊണ്ടു പോകുന്നത് നല്ലൂരിൽ നിന്നാണ്.നല്ലൂരന്മാർ എന്നാണു അവർ അറിയപ്പെടുന്നത്. ഇപ്പോൾ കൊട്ടിയൂരിലെ ക്കുള്ള പാത്രങ്ങൾ മാത്രമേ നിർമ്മിക്കുന്നുള്ളൂ. പായ നെയ്യ് ലും പട്ടംനെയ്യലും കട്ട മെടയലും  പണ്ട് ഉണ്ടായിരുന്നു.

🌺ഊർജ്ജം*🌺

              പഞ്ചായത്തിലെ പകുതിയിലധികം ജനങ്ങളും ഇപ്പോഴും ഊർജ്ജത്തിന് വേണ്ടി ആശ്രയിക്കുന്നത് മണ്ണെണ്ണയും വിറകും തന്നെയാണ്. വിറക് പഴയപോലെ സുലഭം അല്ലെങ്കിലും വിളക്ക് കിട്ടാനുണ്ട്. 1975 ലാണ് പഞ്ചായത്തിൽ ആദ്യമായി വൈദ്യുതി എത്തിയത്. നെടുംപോയിൽ സബ് സ്റ്റേഷനിൽ നിന്നാണ് വൈദ്യുതി എത്തുന്നത്. പഞ്ചായത്തിൽ ഏകദേശം 45 ശതമാനം വീടുകളും വൈദ്യുതി കരിക്കാൻ ഉണ്ട്. പാചക ഗ്യാസ് കണക്ഷൻ വളരെ കുറവാണ്. പഞ്ചായത്തിൽ 9 ട്രാൻസ്ഫോമറുകൾ നിലവിലുണ്ട്. കാക്കയങ്ങാട് ഒരു sub സെന്റർ പ്രവർത്തിക്കുന്നുണ്ട്

.

🌺ഗതാഗതം🌺

                1975 നു മുമ്പ് പേരാവൂർ റോഡ് മാത്രമേ ടാർ ചെയ്തതായി ഉണ്ടായിരുന്നുള്ളൂ. ആ റൂട്ടിൽ മാത്രമേ ബസ് ഗതാഗതം ഉണ്ടായിരുന്നുള്ളൂ. കാൽനടയായി കാക്കയങ്ങാട് വിളക്കോട് എന്നിവിടങ്ങളിൽ വന്നാലേ വാഹനഗതാഗതം സാധ്യമായിരുന്നുള്ളൂ. തുടർന്ന് ഉരുവച്ചാൽ കാക്കയങ്ങാട് റോഡ് ബസ് ഗതാഗതയോഗ്യമാക്കി ബസ് സർവീസ് തുടങ്ങി. ഇപ്പോൾ ഹാജി റോഡ് അയ്യപ്പൻകാവ് പാലപ്പുഴ കാക്കയങ്ങാട് റൂട്ടിലും കാക്കയങ്ങാട് ആറളം ഫാം റൂട്ടിലും എട തൊട്ടി പെരുമ്പുന്ന മുരിങ്ങോടി വഴി പേരാവൂരിലേക്കും മുഴക്കുന്ന് മുടക്കോഴി തില്ലങ്കേരി ഉളിയിൽ വഴി മട്ടന്നൂരിലേക്കും പ്രൈവറ്റ് ബസ്സുകളും  സ്റ്റേറ്റ് ബസ്സുകളും ഓടുന്നുണ്ട്.

🌺കൃഷി🌺

           ജന്മിമാരിൽ നിന്നും സ്ഥലം ഏറ്റുവാങ്ങി കൃഷി ചെയ്തവരായിരുന്നു കർഷകർ. അവരെ കുടിയാന്മാർ എന്ന് വിളിച്ചിരുന്നു. ജന്മിമാർ കൊടുക്കുന്ന വയലിൽ നെൽകൃഷിയും പറമ്പിൽ അവര് പറയുന്ന കൃഷിയും മാത്രമേ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. ജന്മിമാരുടെ ഇത്തരം ചൂഷണത്തിനെതിരെ 1935 മുതൽ തന്നെ ശക്തമായ കർഷകസംഘം നിലവിൽ വരികയും സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത സ്ഥലമാണ് മുഴക്കുന്ന്. കാട്ടു പറമ്പുകളിൽ നെൽകൃഷി ചെയ്തിരുന്നു. പുനംകൃഷി എന്നാണ് പറഞ്ഞിരുന്നത്. ഇതിന് സ്ഥലം ഏൽപ്പിച്ച കൊടുക്കുന്നതിന് വെറും കൊടു എന്ന് പറയുന്നു. വാളാൻ  ഉപയോഗിക്കുന്ന ഉപകരണം വരീൽ ആയിരുന്നു. നെല്ല് കൂടാതെ പുനത്തിൽ ചാമ മുത്താറി തൂവര വെള്ളരി മത്തൻ കക്കിരി തുടങ്ങിയവയും നടുമായിരുന്നു.

🌺 കൃഷിക്ക് ഉപയോഗിച്ചിരുന്ന നെൽവിത്തുകൾ🌺

            കയമ, മുണ്ടകൻ, ചെമ്പാവു, ചെന്നെല്ല്, ജീരകശാല, കൊത്തമ്പാലരി, ചീര, തവളക്കണ്ണൻ, ചിറ്റേനി, ആതിര വെള്ളരി, മേനി കുറുങ്കുയമ, മൂന്നാം വിള

🌺പൂനംകൃഷി🌺

                ഞവര, (കറുത്തതും വെളുത്തതും ), അടുക്കൻ, പൂത്താട ചെങ്കീരിയൻ (ചോല വിത്ത് ).

🌺വിദ്യാഭ്യാസം🌺

               വിദ്യാഭ്യാസരംഗത്തും മുഴക്കുന്ന വളരെ മുൻപന്തിയിലാണ്. ആദ്യത്തെ എംബിബിഎസ് ഡോക്ടർ ചിറ്റാരി കുന്നത്ത്കെ കെ ഗോവിന്ദൻ നമ്പ്യാരായിരുന്നു. ഇദ്ദേഹമാണ് പാലാ ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തിക്കാൻ മൂന്ന് ഏക്കർ സ്ഥലം സംഭാവന ചെയ്തത്.  ആദ്യത്തെ വനിത ഗ്രാജുവേറ്റഡ്  അമ്പല തുരുത്തേൽ കുഞ്ഞമ്മയാണ്  കുഞ്ഞമ്മ. ഈ പഞ്ചായത്തിൽ മൊത്തം എട്ട് സ്കൂളുകൾ ആണുള്ളത്. എൽ പി-2, നല്ലൂർ, അയ്യപ്പൻകാവ്. യുപി-4, മുഴക്കുന്ന് ഗവൺമെന്റ് യുപിസ്കൂൾ. പി പി ആർ എം യു പി, വിളക്കോട്, പെരുമ്പുന്ന. ഹയർ സെക്കൻഡറി - പാലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, നവജ്യോതി സീനിയർ സെക്കൻഡറി സ്കൂൾ. പാലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഇന്റർനാഷണൽ ലെവലിൽ പുരോഗതി നേടിയതാണ്.

🌺കടപ്പാട്🌺

          ഈ പ്രാദേശിക ചരിത്രരചനയ്ക്ക് ആവശ്യമായ വിവരങ്ങൾ സംഘടിപ്പിച്ചു  തന്ന്  ഈ രചന വിജയത്തിലേക്ക് എത്തിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു🙏

വിവരങ്ങൾ നൽകിയത്---     അംബുജാക്ഷൻ മാസ്റ്റർ

അനൂപ്(എന്റെ അച്ഛൻ )

അനു അനൂപ്( അമ്മ)

    അമ്മു (മേമ )....

മുഴക്കുന്നിന്റെ പ്രാദേശിക ചരിത്രം എന്ന ഈ വർക്ക് ചെയ്യാൻ തന്ന എന്റെ സാമൂഹ്യശാസ്ത്രം ടീച്ചറായ നിഷ ടീച്ചർക്ക് പ്രത്യേകം നന്ദി.

🌺ഉപസംഹാരം🌺

                  പ്രാദേശിക ചരിത്ര രചനയുടെ ഫലമായി മുഴക്കുന്ന് എന്ന കൊച്ചു ഗ്രാമത്തിലെ ചരിത്രവും വിവിധ സംസ്കാരവും മനസ്സിലാക്കാൻ സാധിച്ചു. ഒരു കൊച്ചുഗ്രാമത്തിലെ അകത്തളങ്ങളിൽ എത്രയോ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരുപാട് സ്ഥലങ്ങൾ ഉണ്ടെന്ന് മനസ്സിലായി. പ്രാദേശിക ചരിത്ര രചന നമ്മുടെ ഗ്രാമത്തെ കുറിച്ച് അറിയാനുള്ള ഉത്തമ ഉദാഹരണമാണ്.

              അമന്യ അനൂപ്

                 5 C

G.U.P.S MUZHAKKUNNU

🌹🌹🌹🌹🌹🌹🌹🌹🌹🌹

"https://schoolwiki.in/index.php?title=പ്രൊജെക്ട്&oldid=1766867" എന്ന താളിൽനിന്ന് ശേഖരിച്ചത്