ജി.യു.പി.എസ് മുഴക്കുന്ന്/പതിപ്പുകൾ
പ്രത്യേകിച്ച് എൽ .പി തലത്തിലുള്ള കുട്ടികളിലാണ് പ്രസ്തുത പ്രവർത്തനങ്ങളിൽ കൂടുതൽ താല്പര്യം കണ്ടുവരുന്നത്. ഓരോ പതിപ്പുകൾ തയ്യാറാക്കുന്നതിനു മുൻപായി ബന്ധപ്പെട്ട അദ്ധ്യാപകർ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും, ഇത്തരം നിർദ്ദേശങ്ങളുടെ ക്രോഡീകരണം ക്ലാസിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകുകയും ചെയ്യുന്നു.. ഈ ഗ്രൂപ്പ് വഴി രക്ഷിതാക്കളുടെ സംശയങ്ങളും നിർദ്ദേശങ്ങളും അർഹമായ പ്രാധാന്യത്തോടെ പരിഗണിക്കുകയും ചെയ്യുന്നു. വിദ്യാർഥികളുടെ മാതാപിതാക്കളിൽ പ്രത്യേകിച്ചും അമ്മമാരുടെ സഹായം ഇത്തരം ശേഖരണ പ്രവർത്തനങ്ങളിൽ കൂടുതലായി കണ്ടുവരുന്നു. ഈ വിധം പ്രോത്സാഹനം ലഭിക്കുന്ന കുട്ടികളുടെ ഭവനങ്ങളിൽ നിന്ന് മികച്ച ഉത്പന്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
ഒരു പതിപ്പ് തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് ഓരോ ക്ലാസ്സിലെയും വ്യത്യസ്ത ഡിവിഷനുകളിൽ ചുമതലവഹിക്കുന്ന അധ്യാപകർ കൂട്ടമായി ഇരുന്ന് ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. സ്കൂളിലേതായി ഒരു പതിപ്പ് ഇറങ്ങുന്നതിൽ ആ ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും പങ്കാളിത്തം ഉണ്ടാക്കുന്നതിൽ ശ്രദ്ധ പുലർത്തുന്നു...
പതിപ്പ് നിർമ്മാണത്തിനുള്ള വിഷയം നൽകി കഴിഞ്ഞാൽ നിശ്ചിത തീയതിക്ക് മുമ്പായി ശേഖരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി കുട്ടികളോട് നിർദ്ദേശിക്കപ്പെടുന്നു... ഫോട്ടോകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ മുതലായവ കുട്ടികൾ ശേഖരിച്ച് കൊണ്ടു വരുമ്പോൾ അവ ഓരോ വിഭാഗം തിരിച്ച് ക്രോഡീകരിക്കുന്നതിന് ബന്ധപ്പെട്ട അധ്യാപകർ മേൽനോട്ടം വഹിക്കാറു ണ്ട്...
ഒരു വ്യക്തമായ ലേഔട്ട് അനുസരിച്ച് പതിപ്പിലെ വിഷയങ്ങൾ ക്രമീകരിച്ച് കഴിവുള്ള കുട്ടികളെ കൊണ്ട് തന്നെ ഒരു കവർ ചിത്രം തയ്യാറാക്കി പതിപ്പ് മനോഹരം ആകുവാൻ ശ്രദ്ധിക്കാറുണ്ട്... എഴുത്തിലും, മുഖചിത്രം രൂപപ്പെടുത്തുന്നതിലും സ്കൂളിലെ മറ്റ് അധ്യാപകരുടെ സേവനം ആവശ്യമെങ്കിൽ അവയും പരിഗണിക്കാറുണ്ട്..
സാധാരണ രീതിയിൽ ക്ലാസ്സുകൾ നടക്കുന്ന സമയത്ത് നിശ്ചിത സമയങ്ങളിൽ അസംബ്ലി ചേരുകയും, അത്തരം അവസരങ്ങളിൽ പതിപ്പിന്റെ പ്രകാശനം നടക്കുകയും ചെയ്യുന്നു.. പ്രകാശനം ചെയ്യപ്പെട്ട പതിപ്പുകൾ പിന്നീട് ക്ലാസ് ലൈബ്രറിയിലെ ഇടങ്ങളിൽ എല്ലാവർക്കും ദൃശ്യമാകത്തക്ക രീതിയിൽ പ്രദർശിപ്പിച്ചു വരികയും ചെയ്യുന്നു. ഇത്തരം ചടങ്ങുകൾ കുട്ടികളുടെ മനസ്സിൽ വലിയ ആവേശം വിതയ്ക്കുന്നു എന്നത് അനുഭവം കൊണ്ട് ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.. മറ്റൊരു വിഷയവുമായി അധ്യാപകരുടെയും കുട്ടികളുടെയും നിർദ്ദേശങ്ങൾ ഉയർന്നുവരുമ്പോൾ വീണ്ടും മനോഹരമായ ഒരു സൃഷ്ടി ഈ വിദ്യാലയത്തിൽ പിറവിയെടുക്കുന്നു...