ജി.യു.പി.എസ് മുഴക്കുന്ന്/മലയാള തിളക്കം

Schoolwiki സംരംഭത്തിൽ നിന്ന്

മലയാളത്തിളക്കം

   മലയാളഭാഷയുടെ പരിപോഷണത്തിനും, സർവ്വതോന്മുഖമായ പുരോഗതിക്കും വേണ്ടി കേരളത്തിലെ വിദ്യാലയങ്ങളിൽ പ്രൈമറി വിഭാഗം കുട്ടികൾക്ക് വേണ്ടി നടത്തിയ പ്രത്യേക പ്രവർത്തന പദ്ധതിയാണ് മലയാളത്തിളക്കം.. 2016 ലാണ് ഈ പ്രവർത്തന പദ്ധതി ആവിഷ്കരിക്കപ്പെട്ട് നടപ്പിലാക്കിയത്.. പ്രൈമറി വിദ്യാർത്ഥികളിൽ എഴുത്തും വായനയും അറിയാത്തവരായി വലിയൊരു വിഭാഗം കുട്ടികൾ ഉണ്ട്.. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളോഉള്ള പ്രത്യേക ആഭിമുഖ്യം മലയാള ഭാഷ പഠിക്കുന്നതിൽ നിന്ന് ഭൂരിഭാഗം കുട്ടികളെയും അകറ്റി നിർത്തുന്നു.. കേവലം സംസാരഭാഷയായി മാത്രം മലയാളം ഒതുങ്ങിപ്പോകുന്ന അവസ്ഥ സംജാതമാകുന്നു... ഇത്തരം സാഹചര്യങ്ങൾ എല്ലാം പരിഗണിച്ചാണ് കേരള ഗവൺമെൻറ് ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചത്.. ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി എല്ലാ കുട്ടികളെയും പ്രാഥമികമായി പരിഗണിക്കുവാൻ ആവശ്യപ്പെട്ടിരുന്നു.. അവരുടെ പഠന പുരോഗതി അനുസരിച്ച് അവർക്ക് നൽകുന്ന പ്രവർത്തനങ്ങളിലും വൈവിധ്യം ഉണ്ടാകും..

     മലയാളത്തിളക്കം പ്രവർത്തനം പദ്ധതി പ്രത്യേകം മൊഡ്യൂളുകളോടെ നടപ്പിലാക്കപ്പെട്ടു.. പ്രത്യേകിച്ചും എൽ പി തലത്തിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകപ്പെട്ടു... എൽ പി വിഭാഗത്തിലെ അധ്യാപകർ വിവിധ സമയങ്ങളിലായി നൽകപ്പെട്ട പ്രത്യേക പരിശീലന പദ്ധതികളിൽ ആദ്യമായ് പങ്കെടുക്കുവാൻ ശ്രദ്ധിച്ചിരുന്നു.. വിവിധ മോഡ്യൂളുകൾ പൂർത്തിയാകുന്നതിന് അനുസരിച്ച് മൂല്യനിർണയ പ്രവർത്തനങ്ങളും നടത്തി.. ഇവയിൽ നിന്ന് ലഭിച്ച  സ്കോറുകൾ അനുസരിച്ച്, പ്രത്യേക പരിഹാരബോധന ക്ലാസ്സുകൾ നടത്തപ്പെട്ടു.. സാധാരണ സ്കൂൾ സമയങ്ങൾ ആപരിഹരിക്കാതെ തന്നെ മലയാളത്തിളക്കം ക്ലാസുകൾ കൈകാര്യം ചെയ്യുവാൻ ബന്ധപ്പെട്ട അധ്യാപകർ ശ്രദ്ധചെലുത്തി..

വിവിധ സമയങ്ങളിൽ ആവശ്യപ്പെട്ടത് അനുസരിച്ചുള്ള പ്രത്യേക documentation രൂപപ്പെടുത്തുവാനും അവ യഥാവിധി സമർപ്പിക്കുവാനും ഞങ്ങൾ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.. മലയാളത്തിളക്കം ക്ലാസ്സുകളിൽ പഠിതാക്കൾ ആയിട്ടുള്ള കുട്ടികൾക്ക് , വ്യത്യസ്ത സമയങ്ങളിൽ പഠന പുരോഗതി വിലയിരുത്തുവാൻ ആയി ആവശ്യമായ പ്രവർത്തന പാക്കേജുകളും നൽകിയിരുന്നു...

       100% കൃത്യതയോടെയും, ആത്മാർത്ഥതയോടെയും പദ്ധതിനിർവഹണം നടത്തുവാൻ സാധിച്ചു എന്ന കാര്യത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്.. എങ്കിലും ലക്ഷ്യങ്ങൾ മുഴുവനായി പൂർത്തീകരിക്കാൻ സാധിച്ചു എന്ന് അവകാശപ്പെടുന്നില്ല... ഇത് ഒരു തുടർ പ്രവർത്തനമായി ഞങ്ങൾ കാണുന്നു... മലയാളത്തിളക്കം ക്ലാസ്സുകളിലെ പഠിതാക്കൾ, അവരുടെ ഈ പഠനം ഒരു കൃത്യമായ കാലയളവിൽ ഒതുക്കി നിർത്തുന്നില്ല.. അവരുടെ ദൈനംദിന പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കാണുന്നു.. ഈ പഠനപ്രവർത്തനങ്ങൾ പരസ്പരം ബന്ധപ്പെടുത്തി  തുടർ വിദ്യാഭ്യാസത്തിൽ ഒരു പോഷക ഘടകം ആയി ഈ കുട്ടികൾ കാണും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു