ജി.യു.പി.എസ് മുഴക്കുന്ന്/അമ്മ മനസ്സിന്റെ തേങ്ങലുകൾ
സർവ്വശിക്ഷാ അഭിയാൻ പ്രത്യേക പ്രവർത്തനത്തിന്റെ ഭാഗമായി ,കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ പ്രോത്സാഹിപ്പിക്കുക എന്ന പ്രോജക്ട് കേരളത്തിലെ സ്കൂളുകളിൽ നടപ്പിലാക്കുകയുണ്ടായി... 2007_2008 കാലഘട്ടങ്ങളിൽ ഇതിൻറെ ഊർജിതമായ പ്രവർത്തനം സ്കൂളുകളിൽ നടന്നു.. ഓരോ സ്കൂളുകളിലെയും ലൈബ്രറി ശാക്തീകരണ ത്തിന്റെ ഭാഗമായി സർഗധനരായ കുട്ടികളുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കുക എന്ന ദൗത്യമായിരുന്നു ഇതിന്റെ പിന്നിൽ.. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ അനിഷ .കെ എന്ന വിദ്യാർത്ഥി എഴുതിയ 12 കഥകൾ ചേർത്ത് ഒരു പുസ്തകമാക്കി രൂപാന്തരപ്പെടുത്തി.. അമ്മ മനസ്സിൻറെ തേങ്ങലുകൾ എന്ന വിഷയത്തെ ആസ്പദമാക്കി ആയിരുന്നു രചനകൾ നടത്തുവാൻ നിർദേശിച്ചിരുന്നത്... സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെയും, അവരുടെ ബുദ്ധിമുട്ടുകൾ , സാഹചര്യങ്ങൾ എന്നിവയേയും ആസ്പദമാക്കി മികച്ച 12 കഥകൾ ഈ കുട്ടിയുടെ തൂലികയിൽ നിന്നും വിരിഞ്ഞു.. അമ്മ മനസ്സിൻറെ തേങ്ങലുകൾ കൂടാതെ സ്നേഹം , അധ്വാനത്തിന്റെ മഹത്വം എന്നിവകൂടി പ്രതിപാദ്യവിഷയം ആകുന്ന കഥകളും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു..
ഈ കഥകളെല്ലാം ചേർത്തുവെച്ച് സ്കൂൾ ലൈബ്രറിയുടെ സഹായത്തോടുകൂടി ആയിരം കോപ്പികൾ അച്ചടിക്കപ്പെട്ടു.. ഇത് പിന്നീട് സമീപ സ്കൂളുകളിലും ധാരാളം ഭവനങ്ങളിലും വിതരണം ചെയ്യപ്പെട്ടു..
അക്കാലത്ത് പത്രത്തിൽ വന്ന ഒരു വാർത്തയെ ആസ്പദമാക്കി സ്കൂളിൽ ഒരു കഥാരചന സംഘടിപ്പിച്ചിരുന്നു.. ഒരു അമ്മൂമ്മയെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു എന്താ പത്രവാർത്തയായിരുന്നു ഇതിന് ആധാരമായത്.. ശ്രീമതി സവിത ടീച്ചറുടെ നേതൃത്വത്തിലായിരുന്നു കഥാ രചനാ മത്സരം നടത്തിയത്... ഈ മത്സരത്തിൽ മികച്ച രചനയായി അനീഷ എന്ന കുട്ടിയുടെ കഥ തെരഞ്ഞെടുക്കപ്പെട്ടു...
പിന്നീട് ഈ കുട്ടിയെ കൊണ്ടു തന്നെ മറ്റു കഥകളും എഴുതിക്കുകകയായിരുന്നു.. ഇതിൻറെ പ്രകാശന ചടങ്ങിൽ വച്ച് കുട്ടിക്ക് 2000 രൂപയുടെ ക്യാഷ് അവാർഡ് കൈമാറി.. ഇരിട്ടി എ.ഇ.ഒ സുരേന്ദ്രൻ അവർകളാണ് പ്രത്യേക ചടങ്ങിൽ വച്ച് പുസ്തകം പ്രസാധനം ചെയ്തത്... കുട്ടികൾക്കായി നൽകപ്പെടുന്ന പഠനപ്രവർത്തനങ്ങൾ അതിന്റെ ഫലപ്രാപ്തിയിൽ കൊണ്ടുവരുവാനുള്ള അധ്യാപകരുടെ പരിശ്രമത്തിന്റെ ഫലം ആയിരുന്നു പ്രസ്തുത ആശയവും അതിന്റെ പൂർത്തീകരണവും..