ജി.യു.പി.എസ് മുഴക്കുന്ന്/prathibhakal

Schoolwiki സംരംഭത്തിൽ നിന്ന്

സൂര്യഗായത്രി

മുഴക്കുന്ന് ഗവൺമെന്റ് യുപി സ്കൂളിനെ സംബന്ധിച്ചടത്തോളം വളരെയധികം പ്രവർത്തന വൈവിധ്യമാർന്ന അവസരങ്ങളായിരുന്നു 2019 രണ്ടാം പാദത്തിലെ മാസങ്ങളിൽ കടന്നുപോയത്... വിദ്യാഭ്യാസ ആവിഷ്കരിച്ച വളരെ നൂതനമായൊരു പ്രവർത്തനമായിരുന്നു പ്രതിഭകളോടൊപ്പം എന്നത്... ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിന്റേയും   സമീപ ഇടങ്ങളിൽ, സ്നേഹിതർക്ക് ഇടയിൽ പ്രതിഭ കൊണ്ട് സമൂഹത്തിൽ ശ്രദ്ധ പതിപ്പിച്ച വ്യക്തികളെ കുട്ടികൾക്കും പൊതുസമൂഹത്തിലും പരിചയപ്പെടുത്തുക എന്നതായിരുന്നു അത്.. അവരോട് സ്നേഹസംവാദം നടത്തുവാനും  അവരിൽ നിന്നും ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും പുതുതലമുറയിലേക്ക് പകരുക എന്നത് അത് പദ്ധതിയുടെ ലക്ഷ്യം ആയി കാണണമെന്ന് നിർദ്ദേശമുണ്ടായിരുന്നു... അതുകൂടാതെ ഓരോ വിദ്യാഭ്യാസ സ്ഥാപനവും  പൊതുസമൂഹവുമായി ഒരു സ്നേഹ ബന്ധം അത് സൂക്ഷിക്കുന്നതിനുള്ള മാർഗമായും പദ്ധതി ലക്ഷ്യം വെച്ചു...

         പദ്ധതി  ആവശ്യപ്പെട്ട  നിബന്ധനകളും നിർദ്ദേശങ്ങളും ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കിയതിനുശേഷം പിടിഎ എക്സിക്യൂട്ടീവ് കൗൺസിൽ യോഗം ചേരുകയും സ്കൂളിൻറെ സമീപപ്രദേശങ്ങളിൽ ഉള്ള  തും പൊതുസമൂഹത്തിൽ ഇതിൽ വിവിധ പ്രതിഭാവിലാസം കാണിക്കുന്നതുമായ വ്യക്തികളെ ലിസ്റ്റ് ചെയ്തു.. സമയം കൊണ്ടും  സാഹചര്യം കൊണ്ടും ഏറ്റവും സമീപസ്ഥരായ  പ്രതിഭാധനരായ വ്യക്തികളുടെ അടുത്തേക്ക് പോകുവാനാണ് തീരുമാനിക്കപ്പെട്ടത്..

      വളരെയധികം വ്യത്യസ്തമായ ഈ പദ്ധതി നിർവഹണത്തിലെ  രണ്ടാംദിനത്തിൽ ആണ്  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത കവയിത്രിയും ആയ സൂര്യഗായത്രിയെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളോടൊപ്പം സന്ദർശിക്കുവാൻ തീരുമാനിച്ചത്...

      വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായുള്ള കുട്ടികളെ പ്രസ്തുത വിവരം അറിയിച്ചതിനു ശേഷം 2019 നവംബർ 18 ആം തീയതി രാവിലെ 10 മണിക്ക് ശ്രീമതി സൂര്യഗായത്രിയെ സന്ദർശിക്കുവാൻ തീരുമാനിച്ചു... കിട്ടിയ പ്രസിഡണ്ട് ശ്രീ പത്മനാഭൻ കുട്ടികളെയും ബന്ധപ്പെട്ട അധ്യാപകരെയും അനുഗമിച്ചു... ശ്രീമതി സജിത ടീച്ചർ, സുവിധ  ടീച്ചർ ജിജോ ജേക്കബ് എന്നിവരായിരുന്നു അധ്യാപക പ്രതിനിധികളായി കുട്ടികളുടെ കൂടെ ഉണ്ടായിരുന്നത്... മുഴക്കുന്ന്  ടൗണിലൂടെ ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്ര അമ്പലനടയും കടന്ന് സൂര്യഗായത്രിയുടെ ഭവനത്തിലേക്ക് 10.30  ആയപ്പോൾ എത്തി.. കുട്ടികളെല്ലാം ആവേശഭരിതനായിരുന്നു. പതിനഞ്ചോളം കുട്ടികൾ  അധ്യാപകർക്കൊപ്പം ഉണ്ടായിരുന്നു... സൂര്യഗായത്രിയും മാതാപിതാക്കളും അധ്യാപകരെയും കുട്ടികളെയും സ്വീകരിച്ചു.. ഒരു സ്നേഹ സംവാദത്തിനുള്ള വേദിയൊരുക്കാൻ പിടിഎ പ്രസിഡണ്ടും മാതാപിതാക്കളും ആ വീടിൻറെ മുറ്റത്ത് സ്ഥലം ഒരുക്കി...

        ഒരു കവയിത്രി എന്നനിലയിൽ ശ്രീമതി സൂര്യഗായത്രിയോട് ചോദിക്കാനുള്ള ചോദ്യങ്ങൾ തലേദിവസം സജിത ടീച്ചറും കുട്ടികളും ചേർന്ന് തയ്യാറാക്കിയിരുന്നു... ഒരു ഗായത്രി സ്വയം പരിചയപ്പെടുത്തിയ തിനുശേഷം മാതാപിതാക്കൾ ചെറിയ കുശലാന്വേഷണങ്ങൾ നടത്തി... പിന്നീട് പി ടി എ പ്രസിഡൻറ് ലഘു സ്വാഗതമാശംസിച്ച

തിനുശേഷം   സൂര്യഗായത്രിയെക്കുറിച്ച് ശ്രീമതി സജിത ടീച്ചർ  എസ് എസ് ചുരുങ്ങിയ വാക്കുകളിൽ സംസാരിച്ചു... കുട്ടികൾക്ക് അവർ തേടിയെത്തിയ പ്രതിഭയെകുറിച്ച് ഒരു സമഗ്രമായ ചിത്രം ലഭിക്കുന്നതിന് ഇത് ഉപകരിച്ചു...

പിന്നീട് കുട്ടികൾക്കുള്ള ഊഴമായിരുന്നു..  കുടുംബം, കൂട്ടുകാർ, കവിതാലോകം , ജീവിത ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾ ചോദ്യങ്ങൾ ആരായുകയും സൂര്യഗായത്രി ഉചിതമായ രീതിയിൽ മറുപടി പറയുകയും ചെയ്തു.. സംസാരത്തിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് അവരുടെ അച്ഛൻ മകളുടെ ജീവിതത്തെ കുറിച്ച് ഒരു ലഘു ചരിത്രം കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു..

      അമ്മയുടെയും അച്ഛന്റേയും ,സ്നേഹ സംഭാഷണങ്ങൾക്ക് ശേഷം  ശ്രീമതി സജിത ടീച്ചർ ഏറെ ആസ്വാദ്യകരമായ ഒരു കവിത കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.. ഞങ്ങൾ തേടിയെത്തിയ പ്രതിഭയുടെ മനംനിറഞ്ഞ   സാഹചര്യം പ്രസ്തുത സ്നേഹ സംഭാഷണങ്ങളിലൂടെ യഥാർത്ഥ്യമായി...

            സൂര്യഗായത്രിക്ക് നന്ദി അർപ്പിച്ച് കൊച്ചു കുശലാന്വേഷണങ്ങൾക്ക് ശേഷം കുട്ടികളും അധ്യാപകരും  വേറൊരു പ്രതിഭയെ നെഞ്ചിലേറ്റാൻ നുള്ള മനസ്സുമായി തിരികെ സ്കൂളിലേക്ക് നടന്നു....