എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പ്രധാനമാണ് ഒരു വിദ്യാലയത്തിലെ പാഠ്യേതരപ്രവർത്തനങ്ങളും. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ കാര്യങ്ങളുമായി വിദ്യാർത്ഥികൾക്ക് ബന്ധപ്പെടാനും അറിവ് നേടാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു. സ്ഥിരമായി തുടർന്ന് പോരുന്ന ചില പ്രവർത്തനങ്ങൾക്ക് പുറമേ ചില വർഷങ്ങളിൽ മാത്രം പ്രത്യേകമായി ചിലത് നാം ഏറ്റെടുത്ത് നടത്താറുമുണ്ട്. അതുകൊണ്ട് തന്നെ ഈ പേജിനെ പ്രധാനമായും രണ്ട് വിഭാഗമായി തിരിക്കാം. തനത് പ്രവർത്തനങ്ങളും സാധാരണ പ്രവർത്തനങ്ങളും.
തനത് പ്രവർത്തനങ്ങൾ
തനത് പ്രവർത്തനങ്ങൾ എന്നത് ഈ വിദ്യായത്തിലെ അധ്യാപകരും പിടിഎ യും ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പ്രവർത്തനങ്ങളാണ്. അതായത് വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരമല്ലാതെ അഥവാ ചില നിർദേശങ്ങളെ വിപുലമായ അർത്ഥത്തിൽ വികസിപ്പിച്ച് ഞങ്ങളുടേതായ രീതിയിൽ നടത്തിയ പ്രവർത്തനങ്ങൾ. അത്തരം പ്രവർത്തനങ്ങളുടെ ഒരു നീണ്ട നിരതന്നെ ഈ വിദ്യാലയത്തിന് പറയാനുണ്ട്. DPEP കാലം മുതൽ തുടങ്ങിയതാണ് ചിട്ടയായ ആസൂത്രണത്തോടെ നടത്തുന്ന മികവാർന്ന പ്രവർത്തനങ്ങൾ. അത്തരം പ്രവർത്തനങ്ങളെ താഴെ പരിചയപ്പെടാം.
പഠനോത്സവം
1997 ലാണ് DPEP എന്ന പേരിൽ നമ്മുടെ പാഠ്യപദ്ധതി മാറിയത്. ഇതുവരെ പരിചയമില്താത്ത വിവിധങ്ങളായ പ്രവർത്തനങ്ങളായിരുന്നു അന്ന് വിദ്യാലയങ്ങൾ ഏറ്റെടുത്ത് നടത്തേണ്ടിയിരുന്നത്. മുൻമാതൃകകളില്ലാത്ത പുതുവഴി വെട്ടൽ. 1999 മാർച്ചിലാണ് ഈ വിദ്യാലയത്തിലെ അധ്യാപകരും PTA, SSG സമിതികളും സജീവമായി വിദ്യാലയവുമായി സഹകരിച്ച് കൊണ്ട് ഈ വിദ്യാലയത്തിൽ ഒരു പഠനോത്സവം നടന്നത്. അതൊരു അവേശമായിരുന്നു വെളിച്ചമായിരുന്നു. കൂടുതൽ വായിക്കാം
സമന്വയം
അധ്യാപകരും രക്ഷിതാക്കളും സമൂഹവും വിവിധ മേഖലകളിൽ വിദ ഗ്ധരായ ബാഹ്യസഹകാരികളും ഒത്തൊരുമിച്ച് ലക്ഷ്യബോധത്തോടെ സംഘശക്തിയോടെ ഈ കൊച്ചു വിദ്യാലയം കേന്ദ്രീകരിച്ച് 2003 ഒക്ടോബർ മുതൽ 2004 ഏപ്രിൽ വരെ ഏറ്റെടുത്തു നടത്തിയ ബൃഹത്തായൊരു പ്രവർത്തന പരിപാടിയായിരുന്നു സമന്വയം. മഹത്തായ മാതൃകകൾ സൃഷ്ടിക്കുവാൻ മടി ക്കാതെ രംഗത്തിറങ്ങിയ ഒരു കർമ്മസേന ആറ് മാസം കൊണ്ട് പ്രവർത്ത നങ്ങളുടെ പെരുങ്കടൽ തീർത്തു. നോക്കി അനുകരിക്കാനോ, പഠിച്ചു പകർത്തിനോക്കാനോ, യാതൊരു മുൻ മാതൃകകളുമില്ലാതെ വിചാരശീലരായ ഏതാനും പേരുടെ മനസിലെ സ്വപ്നം മാത്രമായിരുന്ന ഒരു കടലാസ് രൂപരേഖയ്ക്ക് ജീവൻവൈപ്പിച്ച് സ്വപ്നസാത്ക്ഷാക്കാരം നേടിക്കൊടുത്ത, സമൂഹ ത്തിന്റെ അർപ്പണബോധത്തോടെയുള്ള, ഒരു യജ്ഞമായിരുന്നു സമന്യയ സുവ്യക്തമായ ലക്ഷ്യങ്ങൾ ഈ പ്രവർത്തനപദ്ധതിക്കു പിന്നിലുണ്ടായിരുന്നു. കുടുതൽ വായിക്കാം
പഠിക്കാനുള്ള പഠനയാത്രകൾ
സ്കൂൾ പഠനയാത്രകൾ പണമുള്ളവന് മാത്രം അവകാശപ്പെട്ട അമ്പിളിമാമനാവരുത്.... എൻറെ അച്ഛന് അല്ലെങ്കിൽ ഉപ്പാക്ക് പണമില്ലാത്തത് കൊണ്ടാണ് തനിക്ക് ടൂർ പോകാൻ പറ്റാഞ്ഞത് എന്ന വിഷമം ഒരു പ്രൈമറി ക്ലാസുകാരനുണ്ടായാൽ നമ്മൾ ചെയ്യുന്ന ജോലി അർത്ഥമില്ലാത്തതാകും എന്ന ചിന്ത വളരെ വർഷങ്ങൾക്കു മുൻപ് ഈ വിദ്യാലയത്തിലെ അധ്യാപകർക്ക് തോന്നി. ആ ചിന്തയിൽ നിന്നും ഉടലെടുത്തതാണ് ഇപ്പോൾ നാലാം ക്ലാസുകാരനുഭവിക്കുന്ന സന്തോഷകാരണം.. കൂടുതൽ വായിക്കാം
സ്വാതന്ത്ര്യദിനാചരണങ്ങൾ
2006 മുതലുള്ള ഓരോ സ്വാതന്ത്ര്യദിനങ്ങളും ഈ വിദ്യാലയത്തിൽ ഓരോ ശിശുക്ഷേമപദ്ധതികളുടെ തുടക്കമാണ്. സ്വാതന്ത്യദിനങ്ങൾ വിദ്യാർത്ഥികളില്ലാതെ ചടങ്ങ് മാത്രമായ പ്രളയകാലം വരെ അത് അങ്ങനെ തന്നെ തുടർന്നു. ആ ശിശുക്ഷേമപദ്ധതികളെ ഇവിടെ പരിചയപ്പെടാം. തുടർന്ന് വായിക്കാം
സഞ്ചിഭാരം കുറയ്ക്കൽ
2006ൽ കുഞ്ഞുങ്ങളുടെ പുസ്തക സഞ്ചിയുടെ ഭാരം കുറയ്ക്കുകഎന്നലക്ഷ്യത്തോടെ ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റും തിളപ്പിച്ചാറിയ കുടിവെള്ളവും ക്ലാസിൽ ലഭ്യമാകുക എന്ന വലിയ ലക്ഷ്യത്തെ ഇന്നാട്ടിലെ ഉദാരമതികളായ നാട്ടുകാർ നെഞ്ചേറ്റിയപ്പോൾ ഓരോ ക്ലാസിനു മുന്നിലും കുടിവെള്ള പാത്രങ്ങൾ നിരന്നു. കൂടുതൽ വായിക്കാം
ബാലികാ സൈക്കിൾ ക്ലബ്
സ്കൂൾ വിട്ടു വന്നാൽ ആൺകുട്ടികൾ കളിസ്ഥലങ്ങളിലേക്കും, പെൺകുട്ടികൾ അടുക്കള പുറത്തേക്കോ ചുലെടുത്ത് മുറ്റേത്തേക്കോ ഇറങ്ങു ന്നതാണ് നമ്മുടെ നാട്ടിൻപുറത്തെ സാധാരണ ചിത്രം. ആ അവസ്ഥയിൽ ചെറിയ മാറ്റമെങ്കിലും ഉണ്ടാക്കുക, ആൺകുട്ടികൾക്കൊപ്പം കളിച്ചും ആസ്വദിച്ചും അവകാശബോധം മനസിൽ ഊട്ടിയുറപ്പിച്ചും തന്നെ പെൺകുട്ടികളെയും വളർത്തുക എന്ന ഉദ്ദേശ്യത്തോ ടെയാണ് നമ്മൾ ബാലികാ സൈക്കിൾ ക്ലബ്ബിന് തുടക്കം കുറിക്കുന്നത്. കൂടുതൽ വായിക്കാം
താങ്ങ്
പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള പരിഗണന ഊട്ടിയുറപ്പിക്കാൻ ഉള്ളതായിരുന്നു 2008 ലെ സ്വാതന്ത്ര്യദിനം. ലംപ്സം ഗ്രാൻഡ് കാലങ്ങളായി കുഞ്ഞുങ്ങൾക്ക് കിട്ടുന്ന ആനുകൂല്യമാണ്. പക്ഷെ ആ പണം കുട്ടിക്ക് എന്തെങ്കിലും ഒരു പഠന സഹായത്തിന് ഉപകാരപ്പെടാറില്ല. ആ അവസ്ഥക്ക് ഒരു മാറ്റം വരണം എന്ന് ഞങ്ങൾ ആഗ്രഹിച്ചു. കൂടുതൽ വായിക്കാം
തണൽ
സർക്കാരിന്റെ ചില പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഞങ്ങൾ അത് തുടങ്ങി കഴിഞ്ഞിരിക്കും.ഇതിനുദാഹരണമാണ് വിദ്യാർത്ഥികൾക്ക് ആഴ്ചയിലൊരിക്കൽ സാമ്പാറും ചോറും അടങ്ങുന്ന ഉച്ചഭക്ഷണംനൽകുന്ന "വീട്ടുഭക്ഷണം വിദ്യാലയത്തിൽ" എന്ന പദ്ധതി. മാസത്തിലൊരിക്കൽ തിളപ്പിച്ചാറിയ പാൽ കൊടുക്കുന്ന പദ്ധതി, എന്നിവ. കൂടുതൽവായിക്കാം
കുഞ്ഞുപൗരന്റെ രക്തഗ്രൂപ്പ്
ഓരോ കുട്ടിയുടെയും രക്തഗ്രൂപ്പ് പരിശോധിച് രേഘപ്പെടുത്തുന്ന പദ്ധതി . ഇന്നത്തെ കുഞ്ഞ് നാളത്തെ പൌരൻ. ഓരോ നാല് വർഷം കഴിയുമ്പോളും വിദ്യാലയത്തിലെ മൊത്തം കുഞ്ഞുങ്ങളുടെയും രക്തഗ്രൂപ്പ് പരിശോധിച് രേഘപ്പെടുത്തുന്നതിനു വിഭാവനം. 2009 ൽ തുടങ്ങി, 2013ലും 2017 ലും തുടർച്ച. ഒരു ഗ്രാമത്തിൻറെ മൊത്തം രക്തഗ്രൂപ്പ് ഡയരക്ടറി വിദ്യാലയത്തിൽ തയ്യാറാവുന്നു. വിദ്യാലയം സമൂഹത്തിനു വേണ്ടിയാകുന്ന ദീർഘ വീക്ഷണമുള്ള ഈ പദ്ധതിയുംതുടക്കംകുറിച്ചത് 2009 ലെ സ്വാതന്ത്ര്യ ദിനത്തിൽ.
പ്ലാസ്റ്റിക് നിരോധിത കാമ്പസ്
2015 ലെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളുകൾക്ക് വേണ്ടി കേരള ശുചിത്വമിഷൻ ഇറക്കിയ ഓർഡറിൽ ആണ് ശുചിത്വ കാമ്പസ് എന്ന നിർദേശമുള്ളത്.എന്നാൽ മാലിന്യമില്ലാ കാമ്പസ് എന്നത് നമ്മുടെ സ്കൂളിൽ വർഷങ്ങൾക്കു മുൻപേ നടപ്പാക്കി കഴിഞ്ഞതാണ്... സ്കൂൾ പരിസരത്ത് കൃത്യമായി മാലിന്യക്കൂടകൾ സ്ഥാപിച്ച് പരിസരത്ത് മാലിന്യം വലിച്ചെറിയാത്ത ശീലം കുഞ്ഞുങ്ങളിൽ ചെറുപ്പം മുതൽ വളർത്തുന്നു. കൂടുതൽ വായിക്കുക
നല്ല ഭക്ഷണം നല്ല ആരോഗ്യം
2008 ലെ സ്കൂൾ പ്രവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തി കുഞ്ഞുങ്ങളുടെ ശാരീരിക ആരോഗ്യത്തിനു നല്ല ഭക്ഷണ ശീലം എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി നടപ്പാക്കിയ ശക്തമായ തീരുമാനമായിരുന്നു ലെയ്സ് മഞ്ച് നൂഡിൽസ് പോലുള്ള വസ്തുക്കളുടെ രാക്ഷസ കയ്യിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുക എന്നത്.
കുഞ്ഞുങ്ങൾക്ക് ഇവയുടെ അപകടങ്ങൾ കൃത്യമായി മനസിലാക്കുന്നതിനുള്ള ക്ലാസുകൾ നൽകി, രക്ഷിതാക്കൾക്ക് കൃത്യമായ ബോധവല്കരണം നടത്തി, ഇത്തരം വസ്തുക്കളും, മിട്ടായികളും സ്കൂളിൽ കൊണ്ട് വരുന്നത് നിരോധിച്ചു, സ്കൂളിൽ അമ്മമാർക്ക് നാടൻ പലഹാരങ്ങളുടെ നിർമാണ പരിശീലനം നൽകി, കൂടുതൽ വായിക്കുക
ശലഭോദ്യാനം
ജൈവ വൈവിധ്യ വർഷവുമായി ബന്ധപ്പെട്ടു ശലഭോദ്യാനം, ഒരു ആമ്പൽക്കുളം, നാടൻ മത്സ്യങ്ങളുടെ അക്വേറിയം എന്നിവ സജ്ജീകരിച്ചു. വിവിധങ്ങളായ ശലഭ. പ്രജനന സസ്യങ്ങൾ നട്ടുപരിപാലിച്ച് കുഞ്ഞുങ്ങൾക്ക് നവ്യമായ പഠനാനുഭവം നൽകാൻ നമുക്ക് സാധിച്ചു. പിന്നീട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഈ ശലഭോദ്യാനം ജൈവവൈവിധ്യ ഉദ്യാനമായി നമ്മൾ വികസിപ്പിച്ചു. കെ എസ് ടി എ എന്ന അധ്യാപകസംഘടനയുടെ 10000 രൂപയുടെ ധനസഹായത്തോടെ വിദ്യാർത്ഥികൾക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളും ഔഷധ സസ്യങ്ങളും കൂടി തയ്യാറാക്കി മോടി കൂട്ടി വിദ്യാലയത്തിന്റെ ആകർഷണമുള്ള ഒരു ഭാഗമായി ഈ ഉദ്യാനം നിലകൊള്ളുന്നു.
നിർമലഗ്രാമം
പരിസരസംരക്ഷണത്തിന്റെ അനിവാര്യതയും ആവശ്യകതയും ജനമനസുകളിലേക്കും കുഞ്ഞുമക്കളിലേക്കും നൽകാൻ, പ്ലാസ്റ്റിക് ഉപയോഗത്തിലും ഉപഭോഗത്തിലും മിതത്വം പാലിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കാൻ 2011ൽ ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് പ്രദേശത്തെ 45-ഓളം കേന്ദ്രങ്ങളിൽ ഒറ്റ ദിവസം നടത്തിയ ‘നിർമലം' ബോധവൽക്കരണ ക്ലാസും റാലിയും അനുബബന്ധ പ്രവർത്തനനങ്ങളും നാടുണർത്തിയ സംഭവമാണ്. സംസ്ഥാന മൊട്ടാകെ ചർച്ച ചെയ്ത പാദം വിള്ളൽ രോഗത്താൽ കഷ്ടപ്പെട്ട കുഞ്ഞുങ്ങളായിരുന്നു ഇതിനുള്ള പ്രേരണ.
ഉല്ലാസമൂലയ്ക്കായ് ഗുരുപ്രസാദം
ചുറ്റുപാടുമുള്ള ഗവൺമെൻറ് സ്കൂളുകളിലെല്ലാം കുഞ്ഞുങ്ങൾക്ക് പല ഫണ്ടുകളുപയോഗിച്ച് കളിപാർക്കുകൾ അനുവദിക്കുന്നതിനും മുൻപത്തെ കാലം.
ഞങ്ങളുടെ വിദ്യാലയത്തിലെ 300 ലധികം വരുന്ന കുഞ്ഞിമക്കൾക്ക് അത്തരത്തിലൊരു പാർക്കിന് ഗവൺമെൻറിൽ നിന്ന് ഒരു പൈസ അനുവദിച്ചു കിട്ടില്ല എന്നുറപ്പായിരുന്നു. എന്നാൽ വിനോദയാത്രയിലും മറ്റും ഇത്തരം കളിയുപകരണങ്ങൾ കുഞ്ഞുങ്ങളിലുണ്ടാക്കുന്ന ആഹ്ലാദം വിദ്യാലയ ത്തിലും ലഭ്യാമാക്കണം. പണക്കാരന്റെ മക്കൾ മാത്രമല്ല സാധാരണക്കാരന്റെ മക്കളും ഉല്ലസിക്കട്ടെ അതിന് പണം ഒരു തടസമാവരുത് എന്നിട്ടോ.... തുടർന്ന് വായിക്കുക
അക്ഷരവാണി
കുഞ്ഞുങ്ങളിൽ ഉറങ്ങിക്കിടക്കുന്ന സർഗവാസനകൾക്ക് വിരിഞ്ഞിറങ്ങാനൊരു വേദിയൊരുക്കി കുഞ്ഞുങ്ങളുടെ പ്രക്ഷേപണ പരിപാടി "അക്ഷരവാണി" 2012 ലെ സ്വാതന്ത്ര്യദിനത്തിൽ തുടങ്ങി ഇപ്പോഴും തുടരുന്നു. ആഴ്ചയിലോരോ ദിവസം വിപുലമായ രീതിയിൽ തന്നെ ഓരോ ക്ലാസുകാരും ഊഴമിട്ട് അഷരവാണി റേഡിയോ നിലയത്തിൻറെ പ്രക്ഷേപണം ഏറ്റെടുത്തിരിക്കുകയാണ്.
സമ്പാദ്യച്ചെപ്പ്
2 0 1 4 ലെ സ്വാതന്ത്ര്യ ദിനത്തിൽ സമ്പാദ്യ പദ്ധതിയുടെ ഭാഗമായി കുഞ്ഞുങ്ങൾക്ക് സ്വന്തം സമ്പാദ്യം എന്ന ചിന്തയിൽ നിന്നാണ് "സമ്പാദ്യ ചെപ്പ് " എന്ന കുഞ്ചി കുഞ്ഞുങ്ങൾക്ക് കൊടുത്തത്. ഒരു മാസം ചില്ലറ പൈസകൾ നിക്ഷേപിക്കുന്നു, അത് രേഖപ്പെടുത്താൻ ഒരു കാർഡ്. മാസത്തിലെ അവസാന വെള്ളിയാഴ്ച ചെപ്പുമായി ക്ലാസിലെതുന്നു. പിന്നെ ഒരു ബഹളമാണ്... കൂടുതൽ വായിക്കാം
കുട്ടികളുടെ നാട്ടൂട്ടം
വിദ്യാലയങ്ങളിൽ എഡ്യുഫെസ്റ്റ് നടത്താനും രക്ഷിതാക്കളെ പഠനപ്രവർത്തനങ്ങളും മികവുകളും നേരിൽ ബോധ്യപ്പെടുത്താനും ബി ആർ സി തലത്തിൽ നിർദേശമുണ്ട്. ആ നിർദേശത്തെ നമ്മൾചർച്ച ചെയ്ത് വിപുലപ്പെടുത്തി.
2016 മാർച്ച് 8 മുതൽ സ്കൂൾ പരിസരത്തെ 7 പ്രാദേശിക മൂലകളിൽ പകലും മുഴുവൻ കുട്ടിയിലെ മികവു കണ്ടെത്താനുള്ള മികവുത്സവങ്ങൾ. രാത്രി കുഞ്ഞുങ്ങളുടെ ഒരു സംഗീതശിൽപവും കലാപരിപാടികളും. എല്ലാ കുട്ടികളും സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നു. ഓരോ പ്രദേശത്തെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പരിപൂർണ സഹകരണത്തോടെ. കൂടുതൽവായിക്കാം
ഒന്നാന്തരം ഇരിപ്പിടം
2015 ജൂലൈ 31 ലെ പി ടി എ പൊതു യോഗത്തിലാണ് ഒന്നാം ക്ലാസിലെ കുട്ടികൾ രാജകീയമായി ഇരിക്കട്ടെ എന്ന ആശയം ഞങ്ങളുടെ രക്ഷിതാവും ഫെയ്സ് ബുകിലെ സജീവ സാന്നിദ്ധ്യവുമായ അബ്ദുറഹിമാൻ കുന്നത്തൂർ പ്രകടിപ്പിച്ചത്. ആഗസ്റ്റ് ആദ്യവാരം തന്നെ വിശദമായ ചർച്ചയും ഉപച്ചര്ച്ചയും തീരുമാനവും ആയി,. ആറു കുഞ്ഞുങ്ങൾ ചൂരൽ കസേരയിൽ വട്ടമേശയുടെ ചുറ്റും ഇരിക്കുന്ന സ്വപ്നം ഞങ്ങൾ കണ്ടു. കൂടെ പൊടിയും ചളിയും ആകാതെ ബാഗ് വെക്കാനുള്ള സൗകര്യം മേശക്കടിയിൽ. കേവലം 15 ദിവസം കൊണ്ട് ഒന്നാം ക്ലാസിലെ 79 കുട്ടികൾക്ക് ചൂരൽ കസേരയും പന്ത്രണ്ട് മേശയും സജ്ജമായി. കൂടുതൽ വായിക്കാം
ചാന്ദ്രയാനൊപ്പം
ഇന്ത്യുടെഅഭിമാനപദ്ധതിയായ ചന്ദ്രയാൻ പദ്ധതിയുടെ ഓരോ പുരോഗതിയും അതത് സമയങ്ങളുിൽ മക്കൾക്കിടയിൽ ചർച്ചയാക്കി മക്കളോരോരുത്തരും പത്രത്തിൽ ഈ വാർത്ത വരുന്നത് നോക്കിയിരിക്കുന്ന അവസ്ഥയിലായിരുന്നു. 2019 ജൂലായ് 21 ന് കുട്ടികൾ രാവിലെ വിദ്യാലയത്തിലെത്തിയപ്പോൾ അവരെ എതിരേറ്റത് ഒന്നരയാൾ പൊക്കത്തിലുള്ള മാർക്ക് 3 റോക്കറ്റ് മാതൃക. തുടർന്ന് വായിക്കാം
പ്രളയത്തിലകപ്പെട്ട കൂട്ടുകാർക്കൊപ്പം
2018 ൽ പത്തനംതിട്ടയിലെ മഹാ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട കുട്ടികൾക്ക് വേണ്ടി ഒരു സംഘടന നോട്ബുക്ക് എഴുതുന്ന കാമ്പെയിൻ നടത്തുന്നു. നമുക്ക് ഒരാഴ്ച കൂടി സമയമെടുത്ത് സബ്ജില്ലയിൽ ഒന്ന് ശ്രമിച്ചാലോ എന്ന ഒരധ്യാപകന്റെ ചോദ്യത്തിന് പുറകേ പോയാണ് നമ്മുടെ വിദ്യാലയത്തിലെ സമിതി അംഗങ്ങളും രക്ഷിതാക്കളും ചേർന്ന് ഈ ദൗത്യം ഏറ്റെടുത്തത്. അന്ന് വൈകുന്നേരമായപ്പോഴേക്ക് പത്തനംതിട്ടയിലെ നോട്ബുക്കുകളുടെ pdf കോപ്പി ലഭിച്ചു. എന്നിട്ടോ തുടർന്ന് വായിക്കാം
എന്റെ സ്വന്തം പുസ്തകപ്പുര
ഊർങ്ങാട്ടിരി എൽപി സ്കൂളിൽ 2019 20 അത് അധ്യയനവർഷത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് എന്റെ സ്വന്തം പുസ്തകപ്പുര. ഒന്നാം ക്ലാസിലെ ഒന്നാന്തരം വായനക്കാർ എന്ന വായനാപദ്ധതിയുടെയും എല്ലാ ക്ലാസ് റൂമിലും ലൈബ്രറിയ്ക്ക് കൂടുതൽ സൗകര്യം ലഭ്യമാക്കിയതിന്റെയും തുടർച്ചയെന്നോണം 2018 ഡിസംബറിലാണ് ക്ലാസ് ലൈബ്രറിയെപോലെ കുഞ്ഞുങ്ങളുടെ വീട്ടിൽ ഒരു ലൈബ്രറി എങ്ങനെ ഒരുക്കാം എന്ന ചിന്ത വന്നത്. SRG യിൽ പ്രാധമിക ധാരണ ചർച്ച യ്ക്ക് വെച്ചു. തുടർന്ന് വായിക്കാം
കോവിഡ് കാലത്തൊരു സ്നേഹസ്പർശം
കോവിഡ് രണ്ടാം തരംഗവും ലോക്ഡൗണും എല്ലാം പിടിമുറുക്കിയ 2021 ൽ സ്ഥിരവരുമാനക്കാരല്ലാത്ത എല്ലാ സാധാരണക്കാരേയും ദുരിതത്തിലായിരിക്കുകയാണല്ലോ. ഈ സാഹചര്യത്തിൽ പകൽ വീട്ടിലെ അധ്യാപകർ ഒരുമിച്ച് ചേർന്നുകൊണ്ട് ഞങ്ങളുടെ പ്രിയപ്പെട്ട മക്കളുടെ വീടുകളിലേക്ക് ഞങ്ങളാൽ കഴിയുന്ന ഒരു ചെറിയ സഹായം ചെയ്യാൻ തീരുമാനിച്ചു. അതാണ് കുഞ്ഞിമക്കൾക്ക് അധ്യാപകരുടെ സ്നേഹസ്പർശം എന്ന കൂപ്പൺ തുടർന്ന് വായിക്കാം
സാധാരണ പ്രവർത്തനങ്ങൾ
വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരം വിവിധ സമയങ്ങളിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളും ദിനാചരണങ്ങളും എല്ലാം ഇവിടെ കാണാം. ഏത് പ്രവർത്തനങ്ങളും സാധാരണ കണ്ടുവരുന്ന രീതികളിൽ നിന്ന് വ്യത്യസ്ഥമായി ചെയ്യുന്നതിനാൽ ഒരു പുതുമ അനുഭവപ്പെടും എന്ന് ഉറപ്പാണ്. വിവിധ പ്രവർത്തനങ്ങളെ ഇവിടെ പരിചയപ്പെടാം
- ദിനാചരണങ്ങൾ
- മികവുത്സവങ്ങൾ
- ഹലോ ഇംഗ്ലീഷ്
- ഉല്ലാസ ഗണിതം
- ഗണിതവിജയം
- ഓപ്പൺ പോർട്ട്ഫോളിയോ
- എഡ്യുഫെസ്റ്റ്
- പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
- ജൈവ വൈവിധ്യ ഉദ്യാനം
- വിദ്യാലയം പ്രതിഭകളിലേയ്ക്ക്