എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/താങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്

താങ്ങ്

പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള പരിഗണന ഊട്ടിയുറപ്പിക്കാൻ ഉള്ളതായിരുന്നു 2008 ലെ സ്വാതന്ത്ര്യദിനം. ലംപ്സം ഗ്രാൻഡ്‌ കാലങ്ങളായി കുഞ്ഞുങ്ങൾക്ക്‌ കിട്ടുന്ന ആനുകൂല്യമാണ്. പക്ഷെ ആ പണം കുട്ടിക്ക് എന്തെങ്കിലും ഒരു പഠന സഹായത്തിന് ഉപകാരപ്പെടാറില്ല. ആ അവസ്ഥക്ക് ഒരു മാറ്റം വരണം എന്ന് ഞങ്ങൾ ആഗ്രഹിച്ചു.

വിദ്യാലയത്തിൽ ചേരുന്ന ലംപ്സം ഗ്രാൻഡ്‌ കിട്ടുന്ന കുട്ടികൾ അവരുടെ ഗ്രാൻഡ്‌ തുക സഞ്ചയിക സമ്പാദ്യ പദ്ധതിയിൽ നിക്ഷേപിച്ചാൽ നാലാം ക്ലാസ്സിൽ എത്തുമ്പോൾ ആ കുട്ടിക്ക് തനിക്കു ലഭിച്ച ഗ്രാൻഡ്‌ തുകയുടെ ഇരട്ടി മൂല്യമുള്ള ഒരു പഠനോപകരണം നൽകുന്ന പദ്ധതിയാണ് താങ്ങ് എന്ന പേരിൽ 2008ലെ സ്വാതന്ത്ര്യ ദിനത്തിൽ തുടക്കം കുറിച്ചത്,ഓരോ കുട്ടിക്കും ഒരു തടി മേശയും സ്ടൂളും നൽകുന്ന ഭാവനാത്മകമായ പദ്ധതി. ഈ പദ്ധതി ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രവർത്തനപദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ നമ്മൾ മേശ ഒഴിവാക്കി എമർജൻസി ലൈറ്റ് ആക്കി. എന്നാൽ പവർക്കട്ട് ഇല്ലാതായതോടെ അതിനും പ്രസക്തി ഇല്ലാതായി. അതോടെ ഈ പദ്ധതി 2016 മുതൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.