എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/സഞ്ചിഭാരം കുറയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്

സഞ്ചിഭാരം കുറയ്ക്കൽ

2006ൽ കുഞ്ഞുങ്ങളുടെ പുസ്തക സഞ്ചിയുടെ ഭാരം കുറയ്ക്കുകഎന്നലക്ഷ്യത്തോടെ ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റും തിളപ്പിച്ചാറിയ കുടിവെള്ളവും ക്ലാസിൽ ലഭ്യമാകുക എന്ന വലിയ ലക്ഷ്യത്തെ ഇന്നാട്ടിലെ ഉദാരമതികളായ നാട്ടുകാർ നെഞ്ചേറ്റിയപ്പോൾ ഓരോ ക്ലാസിനു മുന്നിലും കുടിവെള്ള പാത്രങ്ങൾ നിരന്നു.

നാട്ടിൽ ഒരു വർഷം ആയിരത്തോളം പ്ലാസ്റ്റിക്‌ കുപ്പികൾ മണ്ണിലേക്ക് വീഴുന്നത് തടയപ്പെട്ടു...

ബഹുജനപങ്കാളിത്തത്തോടെ നടപ്പിലാക്കിയ പദ്ധതി വൻ വിജയമായതോടെ എല്ലാ വർഷവും എന്തെങ്കിലും ഒരു പദ്ധതി കുഞ്ഞുങ്ങൾക്ക്‌ വേണ്ടി ആരംഭിക്കാൻ ഞങ്ങൾ തീരുമാനിച്ചു....