മക്കൾക്ക് വേണ്ടി ഉല്ലസിച്ച് കളിച്ച് അച്ഛനമ്മമാർ.

ഉല്ലാസഗണിതം പ്രത്യേക ക്ലാസ് പിടിഎ യോഗം ആവേശമായി. ഒന്ന് രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളിലെ ഗണിത പഠനം രസകരവും മികവുറ്റതുമാക്കുന്നതിനായി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന ഗണിതപഠനപരിപോഷണ പദ്ധതിയാണ് ഉല്ലാസ ഗണിതം വീട്ടിലും വിദ്യാലയത്തിലും. പ്രത്യകം തയ്യാറാക്കിയ ഗെയിം ബോർഡുകളും കാർഡുകളും വെച്ച് സംഖ്യാ ബോധം, സംഖ്യാ വ്യാഖ്യാനം തുടങ്ങിയ ഗണിതശേഷികൾ നേടുന്നതിന് സഹായകമാവുന്ന കളികളാണ് ഉല്ലാസഗണിതത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  ഓരോ കുട്ടിക്കും ആവശ്യമായ ഗെയിംബോർഡുകൾ വീട്ടിലേക്ക് വിതരണം ചെയ്യുന്നുമുണ്ട്.

രക്ഷിതാക്കൾക്കായി നടന്ന ക്ലാസ് പിടിഎ യോഗത്തിൽ വിവിധ ഗ്രൂപ്പുകളായി ഇരുന്ന് രക്ഷിതാക്കൾ ഈ കളികളിൽ ഏർപ്പെട്ടു- പഠിച്ചു.  ഗണിത പഠനം രസകരമാക്കുന്നതിനും മക്കളുടെ മനസിലേക്ക് ആശയങ്ങൾ കയറുന്നതിനും ഉല്ലാസ,ഗണിതം സഹായകമാണെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.