എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പ്രവർത്തനങ്ങൾ/ചാന്ദ്രയാനൊപ്പം
ചാന്ദ്രയാനൊപ്പം
ഇന്ത്യുടെഅഭിമാനപദ്ധതിയായ ചന്ദ്രയാൻ പദ്ധതിയുടെ ഓരോ പുരോഗതിയും അതത് സമയങ്ങളുിൽ മക്കൾക്കിടയിൽ ചർച്ചയാക്കി മക്കളോരോരുത്തരും പത്രത്തിൽ ഈ വാർത്ത വരുന്നത് നോക്കിയിരിക്കുന്ന അവസ്ഥയിലായിരുന്നു. 2019 ജൂലായ് 21 ന് കുട്ടികൾ രാവിലെ വിദ്യാലയത്തിലെത്തിയപ്പോൾ അവരെ എതിരേറ്റത് ഒന്നരയാൾ പൊക്കത്തിലുള്ള മാർക്ക് 3 റോക്കറ്റ് മാതൃക. അവിടുന്നങ്ങോട്ട് റോക്കറ്റ് ചിത്രങ്ങളും , ISRO യുടെ ചരിത്രവും ഇതുവരെ യുള്ള ചാന്ദ്ര ദൗത്യങ്ങളും വിശദീകരിക്കുന്ന സചിത്ര പാനലുകൾ. ഉച്ചയ്ക്ക് രണ്ട് മണിയോടെ അസംബ്ലി ഹാളിനുള്ളിൽ ഒത്തു കൂടിയപ്പോൾ ചാന്ദ്രദിന ഗാന വുമായി ഷിഫ ഉമ്മർ, അൽഹ, ഇൻഷ, ഷഹ്ദ, നജ്ല എന്നിവർ കുട്ടികളെ സ്വാഗതം ചെയ്തു. നാലാം ക്ലാസ് വിദ്യാർത്ഥികളായ സിനാൻ, നയന, അഹല്യ, ഗായത്രി, മിൻഹാജ്, ഷബാന, അൽഹ, അഖിൽ, റിയ, ഹാനിയ അവതരിപ്പിച്ച ഗ്രഹങ്ങളെ പരിചയപ്പെടുത്തുന്ന അവതരണം കുട്ടികൾക്ക് ആവേശപ്രദമായി. 8 ഗ്രഹങ്ങളും ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും തങ്ങളുടെ പ്രത്യേകതകൾ വിശദീകരിച്ച് കുഞ്ഞുങ്ങൾക്ക് മുന്നിലെത്തി. തുടർന്ന്
ചാന്ദ്രമനുഷ്യൻറെ വേഷത്തിലെത്തിയ നാലാം ക്ലാസിലെ പ്രജുൽ അവരുടെ കണ്ണുകൾക്ക് തിളക്കമേകി . ചാന്ദ്രമനുഷ്യനോട് സംവദിച്ച് തീർന്നതോടെ സമയം 2.34
തുടർന്ന് വലിയ സ്ക്രീനിൽ ചന്ദ്രയാൻ വിക്ഷേപണത്തിൻറെ തത്സമയസംപ്രേഷണത്തിലേയ്ക്ക്.
ഹാളിൻറെ ഒരു വശത്തെചുമരിൽ മൊത്തം ഉൾക്കൊള്ളുന്ന വലിപ്പത്തിൽ പ്രൊജക്ടർ സ്ക്രീൻ സജ്ജീകരിച്ചാണ് സംപ്രേഷണം. കഴിഞ്ഞ 15 ന് ആദ്യ വിക്ഷേപണം തീരുമാനിച്ചതിന് മുമ്പത്തെ ദിവസങ്ങളിൽ തന്നെ ചന്ദ്രയാൻ വിക്ഷേപണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിവിധ ക്ലാസുകളിൽ അധ്യാപകർ പറഞ്ഞിരുന്നു. അതിൽ നിന്നു തന്നെ ആവേശത്തിലായിരുന്ന മക്കൾ ഞങ്ങൾ പ്രതീക്ഷിച്ചതിലും ആകാംഷയോടെയും ആവേശത്തോടെയുമാണ് വിക്ഷേപണം കണ്ടത്. മക്കളുടെ ആ ആവേശം വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാവുകയും ചെയ്യും.
അറുനൂറോളം കുഞ്ഞിക്കണ്ണുകളിൽ കാണുന്ന തിളക്കവും അദ്ഭുതവും, കൗതുകവുമാണ്
നമ്മൾ ചിലവഴിക്കുന്ന സമയത്തിനും അധ്വാനത്തിനുമുള്ള മനസു നിറയുന്ന പ്രതിഫലം.
വിക്ഷേപണത്തിൻറെ സമയത്ത് റോക്കറ്റ് മേലോട്ടുയർന്ന് തീ പെട്ടെന്ന് അപ്രത്യക്ഷമായപ്പോൾ കുഞ്ഞിമക്കളും ആശങ്കയിലായി കാര്യം വിശദീകരിച്ചപ്പോൾ സന്തോഷം. പിന്നീട് നിഷ്കളങ്കമായ ചില സംശയങ്ങൾ, അതെന്താ കെട്ടത്, അതെന്താ ചെരിഞ്ഞത്, മഴ പെയ്താൽ ആ തീ കെടൂലെ അങ്ങനെ അങ്ങനെ, തുടർന്നങ്ങോട്ട് ISRO യുടെ ചന്ദ്രയാൻ അണിയറ പ്രവർത്തനവീഡിയോകളും, SIET തയ്യാറാക്കിയ സുവർണ ചന്ദ്രിക വീഡിയോ കളും പ്രദർശിപ്പിച്ച് ഈ സംശയങ്ങളെല്ലാം പരിഹരിച്ചു. അവസാനം രണ്ട് പേർ ആത്മാർത്ഥമായി വന്ന് ചോദിക്കുന്നു ചന്ദ്രനിലേയ്ക്ക് പോവാൻ എന്താ ചെയ്യേണ്ടത്. ഞാൻ പോവും....
ആ സ്വപ്നത്തിലേയ്ക്ക് യാത്ര തുടങ്ങാൻ, വലിയ വലിയ സ്വപ്നങ്ങൾ കാണാൻ കുഞ്ഞിമക്കളെ സഹായിക്കാൻ, അവരിലൊരാളെങ്കിലും ഉറക്കം കെടുത്തുന്ന സ്വപ്നങ്ങൾ കാണുവാൻ തുടങ്ങാൻ ഞങ്ങളുടെ ഈ പ്രവർത്തനങ്ങൾ കാരണമാവുന്നുവെങ്കിൽ ഞങ്ങൾക്ക് ചാരിതാർത്ഥ്യമുണ്ട്....