എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/തണൽ
തണൽ
സർക്കാരിന്റെ ചില പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഞങ്ങൾ അത് തുടങ്ങി കഴിഞ്ഞിരിക്കും.ഇതിനുദാഹരണമാണ് വിദ്യാർത്ഥികൾക്ക് ആഴ്ചയിലൊരിക്കൽ സാമ്പാറും ചോറും അടങ്ങുന്ന ഉച്ചഭക്ഷണംനൽകുന്ന "വീട്ടുഭക്ഷണം വിദ്യാലയത്തിൽ" എന്ന പദ്ധതി. മാസത്തിലൊരിക്കൽ തിളപ്പിച്ചാറിയ പാൽ കൊടുക്കുന്ന പദ്ധതി, എന്നിവ.
അതുപോലെ തന്നെ സർക്കാർ വിഭാവനം ചെയ്ത എൻറെ മരം പദ്ധതി തണൽ എന്ന പേരിൽ എൽ പി സ്കൂളിൽ നടപ്പാക്കിയത് 2009 ലെ സ്വാതന്ത്ര്യ ദിനത്തിലായിരുന്നു. പരിസ്ഥിതിദിനമായ ജൂൺ 5 നു കുഞ്ഞുങ്ങൾ കടലാസ്ഗ്ലാസുകളിൽ നടുന്ന ഫലവൃക്ഷ വിത്തുകൾ അവർ തന്നെ നനച്ചു മുളപ്പിച്ചു ആഗസ്റ്റ് 15 നു വീട്ടിൽ കൊണ്ട് പോകുന്നു, നട്ടു പരിപാലിക്കുന്നു. പക്ഷികൾക്ക് ഭക്ഷണം കഴിക്കാൻ, പൂമ്പാറ്റകൾക്കു തേനുണ്ണാൻ.