എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/സമന്വയം

Schoolwiki സംരംഭത്തിൽ നിന്ന്

സമന്വയം

അധ്യാപകരും രക്ഷിതാക്കളും സമൂഹവും വിവിധ മേഖലകളിൽ വിദ ഗ്ധരായ ബാഹ്യസഹകാരികളും ഒത്തൊരുമിച്ച് ലക്ഷ്യബോധത്തോടെ സംഘശക്തിയോടെ ഈ കൊച്ചു വിദ്യാലയം കേന്ദ്രീകരിച്ച് 2003 ഒക്ടോബർ മുതൽ 2004 ഏപ്രിൽ വരെ ഏറ്റെടുത്തു നടത്തിയ ബൃഹത്തായൊരു പ്രവർത്തന പരിപാടിയായിരുന്നു സമന്വയം. മഹത്തായ മാതൃകകൾ സൃഷ്ടിക്കുവാൻ മടി ക്കാതെ രംഗത്തിറങ്ങിയ ഒരു കർമ്മസേന ആറ് മാസം കൊണ്ട് പ്രവർത്ത നങ്ങളുടെ പെരുങ്കടൽ തീർത്തു. നോക്കി അനുകരിക്കാനോ, പഠിച്ചു പകർത്തിനോക്കാനോ, യാതൊരു മുൻ മാതൃകകളുമില്ലാതെ വിചാരശീലരായ ഏതാനും പേരുടെ മനസിലെ സ്വപ്നം മാത്രമായിരുന്ന ഒരു കടലാസ് രൂപരേഖയ്ക്ക് ജീവൻവൈപ്പിച്ച് സ്വപ്നസാത്ക്ഷാക്കാരം നേടിക്കൊടുത്ത, സമൂഹ ത്തിന്റെ അർപ്പണബോധത്തോടെയുള്ള, ഒരു യജ്ഞമായിരുന്നു സമന്യയ സുവ്യക്തമായ ലക്ഷ്യങ്ങൾ ഈ പ്രവർത്തനപദ്ധതിക്കു പിന്നിലുണ്ടായിരുന്നു.

ലക്ഷ്യങ്ങൾ

  • വിദ്യാലയ-സമൂഹ പരസ്പര ബന്ധം കൂടുതൽ ദൃഢവും സൃഷ്ടിപരവുമാക്കുക.
  • അധ്യാപികാധ്യാപകരുടെ കർമശേഷിയും സാമൂഹ്യ ബന്ധവും വർദ്ധിപ്പിക്കുക.
  • ശിശുകേന്ദ്രീകൃത, പ്രവർത്ത നാധിഷ്ഠിത വിദ്യാഭ്യാസരീതി സമൂഹത്തിനു മുന്നിൽ സുവ്യ ക്തമാക്കുക.
  • എല്ലാ വിഭാഗം ജനങ്ങൾക്കും ഒത്തൊരുമിച്ചു സമൂഹനന്മയ് ക്കു വേണ്ടി പ്രവർത്തിക്കാ വുന്ന കേന്ദ്രമായി വിദ്യാല യത്തെ വളർത്തുക.

സമന്വയം എന്തിനായിരുന്നുവെന്നു ചോദിച്ചാൽ ഈ ലക്ഷ്യങ്ങൾ സാധിക്കാൻ എന്ന് ഉത്തരം പറയുന്നത് സാഹസമായിരിക്കും പക്ഷെ ഈ ലക്ഷ്യങ്ങൾ സാധിക്കുന്ന തിനുള്ള ഒരു മുന്നേറ്റത്തിനു തുടക്കം കുറി ക്കുവാൻ, ഇതിൽതന്നെ സാധ്യമായ ലക്ഷ്യ ങ്ങൾ പൂർണമായോ ഭാഗികമായോ സാക്ഷാ കരിക്കുവാൻ വേണ്ടിയായിരുന്നു ആ ആസൂത്രിത പ്രവർത്തനശൃംഘല എന്ന് നിസ്സംശയം മറുപടി പറയാം.

അതു സാധിച്ചുവോ എന്ന വിചിന്ത നത്തിന്, അന്വേഷണത്തിന്, വാചികമായി മറുപടി പ്രസക്തമല്ല, പകരം എങ്ങനെയൊ ക്കെയായിരുന്നു സമന്വയം? എന്ന ഒരു പരി ശോധനയാണ് പ്രസക്തം. 2004 സെപ്തം ബർ മാസത്തിൽ ചില അധ്യാപക സുഹൃ ത്തുകളുടെ തായി SRG യോഗത്തിൽ ചർച്ചയ്ക്കു വച്ച ഒരു പ്രവർത്തന രൂപരേഖ പി.ടി.എ.കർമ സമിതി, പി.ടി.എ.ജനറൽബോഡി, എന്നീ ഘടകങ്ങളിൽ വിശദമായ പങ്കാളിത്ത ചർച്ച കൾക്കും, കൂട്ടിചേർക്കലുകൾക്കും ആസൂത്രണങ്ങൾക്കും ശേഷം 11-10-03 അതിവിപുലമായി ചേർത്ത ഒരു സമൂഹ സംഗമത്തിനു മുമ്പാകെ അവതരിപ്പിച്ചു. സമന്വയത്തിലെ ഒന്നാമത്തെ പ്രവർത്തന ഘട്ടമായിരുന്നു "സംഗമം' എന്ന ജനസഭ

സംഗമം

സംഗമത്തിന്റെ സംഘാടനത്തിന് പ്രത്യേക പി.ടി.എ. സബ്കമ്മറ്റിയുണ്ടായിരുന്നു. രക്ഷിതാക്കളും പൂർവ്വവിദ്യാർഥികളും മറ്റുള്ള നാട്ടുകാരും പൂർവാധ്യാപകരുമുൾപ്പെടെ 800 ഓളം ക്ഷണിതാക്കളുടെ ലിസ്റ്റുണ്ടാക്കി പ്രത്യേകം കത്തുകൊടുത്ത് ക്ഷണിച്ച ഈ സംഗമത്തിൽക്കണ്ട പങ്കാളിത്തം സംഘാടകരെ തന്നെ വിസ്മയിപ്പിച്ചു.

സംഗമം പങ്കാളിത്തം
ആൺ പെൺ ആകെ
യുവാക്കൾ 85 37 122
മധ്യവയസ്ക്കർ 82 111 193
പ്രായം ചെന്നവർ 56 12 68
ആകെ 223 160 383

കാലത്ത് 9.30 ന് ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരി ടീച്ചർ "സംഗമം ഉദ്ഘാ ടനം ചെയ്തു. സംഗമത്തിലെ ആദ്യ ഇനം സമന്വയത്തിന്റെ ഉദ്ഘാടന പ്രഖ്യപനം, നിർവഹി ച്ചത് എ.ഇ.ഒ ശ്രീ. കെ.എം.എ. റഹ്മാൻ ആയിരുന്നു. ഡയറ്റ് സീനിയർ ലക്ചറർ ശ്രീ. വി. പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തിസമന്വയ പരിപാടികളുടെ ആത്മാവ് സദസ്സിനുമുമ്പാകെ അനാവരണം ചെയ്തു. ഉച്ചഭക്ഷണത്തിനുമുമ്പായി സമന്വയം പരിപാടികളുടെ വിശദമായ രൂപ രേഖ സദസിന് മുമ്പാകെ ചർച്ചാനിർദ്ദേശങ്ങളോടെ അവതരിപ്പിക്കപ്പെട്ടു.

ഭാവഗംഭീരമായൊരു അടുക്കും ചിട്ടയും ഉടനിളം നിലനിർത്തിയ സംഗമം പരിപാടി യുടെ ഉച്ചഭക്ഷണം ‘ബു’ രീതിയിലായിരുന്നു. വിളമ്പലും ശുചീകരണവും പാത്രം കഴുക ലുമൊന്നും സംഘാടകരുടെ ചുമതലയിൽ വന്നില്ല. 30 മിനുട്ടു കൊണ്ട് 400 ഓളം പേർ ഭക്ഷണം കഴിച്ചുപിരിഞ്ഞ് ചർച്ച തുടങ്ങി. ചർച്ചയ്ക്ക് കൊടുത്ത കരട് രൂപരേഖ താഴെ കൊടുക്കുന്നു.

കരട് രൂപരേഖ

ഊർങ്ങാട്ടിരി എ.എൽ.പി.സ്കൂൾ. പൂവ്വത്തിക്കൽ

പ്രത്യേക വാർഷികാഘോഷം 2003-04

കരട് രൂപരേഖ

ഇത് 16-09-03 ന് ചേരുന്ന അധ്യാപകരക്ഷാകർത്യ സമിതിയുടെയും മാതൃസമിതി സംയുക്ത പ്രവർത്തക സമിതി യോഗത്തിൽ ചർച്ചയ്ക്കും നിർദ്ദേശങ്ങൾക്കും വേണ്ടി സമർപ്പിക്കുന്നതും 2-09-03ന് ചേർന്ന മേൽപറഞ്ഞ സമിതികളുടെ സംയുക്ത പ്രവർത്തക സമിതിയിൽ ഈ വിഷയകമായി നടന്ന കൂടിയാലോചന യുടെ വെളിച്ചത്തിൽ തയ്യാർ ചെയ്തിട്ടുള്ളതും ആകുന്നു.

ഒന്ന്

ഈ ആഘോഷ പരിപാടി 2003 ഒക്ടോബറിൽ ആരംഭിച്ച് 2004 ഏപ്രിൽ ആദ്യം വരെയുള്ള കാലയളവിൽ നടത്താനുദ്ദേശിക്കുന്നു. താഴെപ്പറയുന്ന ലക്ഷ്യങ്ങൾ നേടാനുദ്ദേശിച്ചുള്ളതാണിത്.

  1. സ്കൂളും നാട്ടുകാരുമായുള്ള ബന്ധം കൂടുതൽ ദൃഢവും സൃഷ്ടിപര വുമാക്കുക.
  2. .എല്ലാവിഭാഗം ജനങ്ങൾക്കും ഒത്തുചേർന്ന് സാമൂഹ്യ നന്മക്കുവേണ്ടി പ്രവർത്തിക്കാവുന്ന ഒരു കേന്ദ്രമായി സ്കൂളിനെ വളർത്തുക.
  3. വിദ്യാഭ്യാസ രംഗത്തെ നൂതന കാഴ്ചപ്പാടുകളെയും സമീപനങ്ങളെയും പഠനരീതികളെയും കുറിച്ച് സമഗ്രമായ ബോധം രക്ഷിതാക്കൾക്കും നാട്ടു കാർക്കും ഉണ്ടാവുക.
  4. .വിദ്യാഭ്യാസത്തിന്റെ മഹത്തായ യഥാർഥ ലക്ഷ്യങ്ങളെക്കുറിച്ച് സമഗ്രമായ ബോധം പ്രദേശിക സമൂഹത്തിനുണ്ടാവുക.
  5. അധ്യാപകാധ്യാപികരുടെ പ്രവർത്തനശേഷിയും സാമൂഹ്യബന്ധവും വർധിക്കുക.

രണ്ട്

ഈ ലക്ഷ്യം നേടുന്നതിനു വേണ്ടി താഴെപ്പറയുന്ന പ്രവർത്തനങ്ങൾ വിഭാവനം

ചെയ്യുന്നു.

1)ബോധനം: വിദ്യാഭ്യാസ രംഗത്തെ നൂതന പ്രവണതകളേയും നിലവിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പഠനരീതികളെയും വിശകലനം ചെയ്യുന്ന ഒരു പഠന പരിശീലന പരിപാടി രക്ഷിതാക്കൾക്കും പൊതു ജനങ്ങൾക്കും വേണ്ടി നടത്തുക. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ആകെ പത്ത് പ്രാവശ്യം ഈ പരിശീലന പരിപാടി നടത്തുക. ഈ യജ്ഞം കഴിയുമ്പോഴേക്ക് നിലവിലുള്ള മുഴുവൻ കുട്ടികളുടെയും വീടുകളിൽ മാതാവിനോ പിതാവിനോ ഏതെങ്കിലും ഒരാൾക്ക് ഈ ബോധനം കിട്ടിയിട്ടുണ്ടാവണം. മാത്രമല്ല 50% കുട്ടികളുടെ മാതാവിനും പിതാവിനും പ്രദേശത്ത് രക്ഷിതാക്കളായിട്ടില്ലാത്ത 150 ചെറുപ്പക്കാർക്കും ഈ പ്രത്യേക ബോധന പരിപാടി ഇക്കാലയളവിൽ ലഭിച്ചിട്ടുണ്ടാവണം. ഒരു തവ ണത്തെ ക്ലാസ്സിൽ പരമാവധി 50 പേർ എന്നതോതിൽ മൊത്തം 500 പേർക്ക് ഒരേ പരിശീലന ക്രമം വച്ച് കാലത്ത് 9.30 മുതൽ വൈകിട്ട് 5 മണിവരെ ചായയും ഭക്ഷണവും പഠനസാമഗ്രകളും നൽകിക്കൊണ്ട് പങ്കാളിത്ത പഠനരീതിയിൽ പ്രവർത്തനാധിഷ്ടിതമായി ഈ ക്ലാസുകൾ നടത്തണം.

2)നാട്ടുകൂട്ടം: പൊതു വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, സമാന്തര വിദ്യാഭ്യാസ രീതിയുടെ ദൂഷ്യം, നിലവിലുള്ള പഠനരീതിയും സിദ്ധാന്തവും, വിദ്യാഭ്യാസത്തിൽ മൂല്യങ്ങൾക്കും ആദർശങ്ങൾക്കും സമൂഹ്യബോധത്തിനും ഉള്ള പങ്ക് എന്നിവ ഈ ക്ലാസ്സിനുപ യോഗിക്കാം. പ്രദേശത്തെ ഓരോ ആവാസകേന്ദ്രങ്ങളിലും വൈകിട്ട് 6.30 മുതൽ 8.30 വരെയുള്ള സമയത്ത് അങ്ങോട്ടു ചെന്ന് നടത്തേണ്ടവയാണ് ഈ ക്ലാസുകൾ. പ്രദേശത്ത് പത്തു പന്ത്രണ്ട് കേന്ദ്രങ്ങളിലെങ്കിലും മുൻകൂട്ടി സ്ഥലവും തീയ്യതിയും നിശ്ചയിച്ചുകൊണ്ട് ഈ ക്ലാസുകൾ നടത്തണം.

3)ആദരണം, അനുസ്മരണം: വയോധികരായ പൂർവ്വവിദ്യാർഥികൾ,പൂർവ്വാധ്യാപകർ, എന്നിവരെ വിളിച്ചാദരിക്കലും ഉപഹാര സമർപ്പണവും. ഈ വിദ്യാലയത്തിന്റെ നന്മയ്ക്കുവേണ്ടി പല ഘട്ടങ്ങളിലും പ്രവർത്തിച്ച് മൺമറഞ്ഞ വ്യക്തികളെ അനുസ്മരിക്കലും അടങ്ങിയ ഒരു പരിപാടി ആവിഷ്ക്കരിച്ച് നടത്തുക.

4)പഴമയുടെ പെരുമ : പഴയ കാല ജീവിതരീതികളിലേക്കും സാമൂഹ്യ അവസ്ഥകളിലേക്കും ജീവിതപ്രയാസങ്ങളിലേക്കും പഴമയുടെ മഹിമയിലേക്കും ഒരുമയിലേക്കും വെളിച്ചം വീശുന്ന ഒരു ചരിത്ര വിദ്യഭ്യാസ പ്രദർശനം സംഘടിപ്പിക്കുക.

5)ഇഫ്താർ: റംസാൻ കാലത്ത് 50 മുതൽ 100 വരെ പേരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രസക്തമായ വിഷയങ്ങളിൽ ഒരു സൗഹൃദ ചർച്ചയും ലളിതമായ ഒരു ഇഫ്താർ പാർട്ടിയും നടത്തുക. ഇതിൽ പകുതിയോളം മുസ്ലീംങ്ങളല്ലാത്തവരായിരിക്കണം.

6)പഠനോത്സവം: കുട്ടികൾക്ക് വിവിധ ശേക്ഷികളിലൂന്നിക്കൊണ്ടുള്ള ഫീൽഡ് ട്രിപ്പുകളും ഗൃഹ സമ്പർക്കവും വിവിരശേഖരണവും അടങ്ങിയ വിപുലമായ SSG പിന്തുണയോ ടെയുള്ള ഒരു പഠനോത്സവ പരിപാടി നടത്തുക.

7)സുവനീർ: സ്കൂളിന്റെ പൂർവ്വ കാലചരിത്രങ്ങളും പൂർവ്വവിദ്യാർഥി പൂർവ്വ അധ്യാപകരുടെ ഓർമക്കുറിപ്പുകളും പ്രദേശികമായി സംഘടിപ്പിക്കുന്ന ലഘു സാഹിത്യ സൃഷ്ടികളും വിദ്യഭ്യാസ ചിന്തകളും ചർച്ചകളും മേലുദ്യോഗസ്ഥരുടെ അഭിപ്രയപ്രകടനങ്ങളും ചരിത്രരേഖകളും കുറിപ്പുകളും എല്ലാം ഉൾക്കൊള്ളിച്ച് സുവനീർ അച്ചടിച്ച് പ്രസിദ്ധീകരിക്കുക.

8)സമാപനം: ആഘോഷ പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് വിദ്യാർഥികളുടെയും പൂർവ്വ വിദ്യാർഥികളുടെയും നാട്ടുകാരുടെയും കലാപരിപാടികളും വിദ്യഭ്യാസ സാംസ്കാരിക സമ്മേളനങ്ങളും അടങ്ങിയ ഒന്നോ രണ്ടോ ദിവസത്തെ പരിപാടി കൾ ഏപ്രിൽ മാസം ആദ്യവാരത്തിൽ നടത്തുക. അതിന്റെ വിശദമായ രൂപരേഖ ആ സമയത്ത് തയ്യാറാക്കുക.

9)സംഗമം: ഇതിനെല്ലാം മുന്നോടിയായി നിലവിലുള്ള രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വവിദ്യാർഥികളുടെയും പൂർവ്വാധ്യാപകരുടെയും വിപുലമായ ഒരു സംഗമം ഒരു ദിവസം രാവിലെ മുതൽ വൈകിട്ട് വരെയുള്ള സമയത്ത് നടത്തുക. അത് ഈ വാർഷികാഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനമാക്കി മാറ്റുക. ആഘോഷപരിപാടികളുടെ വിശദമായ കരട് രൂപം അവതരിപ്പിച്ച് ചർച്ചകൾക്കും നിർദ്ദേശങ്ങൾക്കും ശേഷം അവസാന രൂപം നൽകുക. ഈ സംഗമത്തിൽ വെച്ച് തന്നെ സ്വാഗതസംഘവും തെരഞ്ഞെടുക്കപ്പെടണം. ചുമതലാവിഭജനം നടക്കണം. പരിപാടി

കളുടെ സമയക്രമം തയാറാക്കണം. പി.ടി.എ, എം.ടി.എ ഭാരവാഹികളുടെ സമിതിയുടെ ചർച്ചക്കും ഭേദഗതികൾക്കും പരിഗണനക്കായി ഇത് സമർപ്പിക്കുന്നു.

16-09-2003

എ.പി.അബൂബക്കർ (ഒപ്പ്) സി.സുരേന്ദ്രനാഥൻ (ഒപ്പ്)

വിവിധതലങ്ങളിലെ ചർച്ചകളിൽ വന്ന ഭേദഗതികളും കൂട്ടിച്ചേർക്കലുകളും,

സ്റ്റാഫ് കൗൺസിൽ:-

അംഗീകരിച്ചു. ഭേദഗതികളും നിർദ്ദേശങ്ങളും ഇല്ല.

പി.ടി.എ.നിർവാഹക സമിതി :-

അംഗീകരിച്ചു. ജനറൽ ബോഡിയുടെ തീരുമാനത്തിന് വിട്ടു.

പി.ടി.എ.പൊതുയോഗം:-

സംഗമത്തിന്റെ രൂപരേഖ തയ്യാറാക്കി. പരിപാടികൾ മൊത്തതിൽ അംഗീക രിച്ചു.ഘോഷയാത്ര കൂടി ഉൾപ്പെടുത്തി.

സംഗമം:-

ഓരോ ഇനത്തിനും ഗഹനമായ ചർച്ചകൾ നടത്തി രൂപരേഖ തയ്യാറാക്കി. മാർഗ്ഗരേഖ എന്ന പേരിൽ കൗമാരപ്രായക്കാർക്കുള്ള ഒരു മാർഗനിർദ്ദേശ ക്ലാസു കൂടി ഉൾപ്പെടുത്തി. സബ്കമ്മിറ്റികളും പ്രദേശിക കമ്മിറ്റികളും തെരഞ്ഞെടുക്ക പ്പെട്ടു.

ഇതായിരുന്നു കരട് രൂപരേഖ

സാമ്പത്തികം, ബോധനം, പഴംപെരുമ, നാട്ടുകൂട്ടം, സോവനീർ, ഇഫ്താർ,പഠനോത്സവം,  ഘോഷയാത്രയും മറ്റുളളവയും എന്നിങ്ങനെ എട്ട് ഗ്രൂപ്പുകളായി പ്രത്യേകം സംങ്കേതങ്ങളിൽ സംഗമ പങ്കാളികൾ രണ്ട് മണിക്കൊത്തുകൂടി. ഓരോ ഗ്രൂപ്പിലുമുള്ള സ്ത്രീകൾ, പുരുഷൻമാർ,യുവാക്കൾ,മധ്യവയസ്കർ, പ്രായം കുടിയവർ വിദ്യാസമ്പന്നർ,വിദ്യഭ്യാസം കുറഞ്ഞ വർ എന്നിവരുടെ എണ്ണം തുല്യമായി വരത്തക്കവണ്ണം ഒരു പ്രത്യേകരീതിയിലാണ് രജിസ്ട്രേ ഷനും ബാഡ്ജ് വിതരണവും നടന്നത്. ഓരോ ഗ്രൂപ്പിനും ഓരോ അധ്യാപകൻ (പിക) ചർച്ചയ്ക്ക് നേതൃത്വം കൊടുത്തു. രൂപരേഖയിലെ അതത് പ്രവർത്തനങ്ങളുടെ പ്രക്രിയാരൂപരേഖ, സാമ്പത്തികച്ചെലവ് രൂപരേഖ, പ്രവർത്തനകലണ്ടർ എന്നിവ തയ്യാറാക്കുക. പത്തുപേരടങ്ങിയ ഒരു പ്രവർത്തകസമിതിയെ തെരഞ്ഞെടുക്കുക, പ്രദേശിക സംഘാടക സമിതിയിലേക്ക് ഓരോ ന്നിലേക്കും ഒരാളെ എന്നകണക്കിൽ ഒരു ഗ്രൂപ്പിൽ നിന്ന് 12 പേരെ വീതം തെരഞ്ഞെടു ക്കുക എന്നീ വ്യക്തമായ നിർദ്ദേശങ്ങൾ ഗ്രൂപ്പുകൾക്ക് നൽകിയിരുന്നു.

കൂടെ ഒരു സുപ്രധാന നിർദ്ദേശം സാമ്പത്തിക ഗ്രൂപ്പ് ഒഴികെയുള്ള ഗ്രൂഷു കൾക്ക് നൽകി പ്രവർത്തനത്തിനുപണം എങ്ങനെ കിട്ടും എന്ന് ചിന്തിച്ചു പോകരുത്. എന്ന നിർദ്ദേശം.

ഏറ്റവും ചെലവ് ചുരുക്കി ഓരോ പരിപാടിയും എങ്ങനെ നടത്താമെന്നും, ധനാഗമമാർഗ്ഗങ്ങൾ എന്തൊക്കെയാകാമെന്നും മാത്രമെ സാമ്പത്തിക ഗ്രൂപ്പ് ചിന്തിക്കാവൂ എന്നും നിർദ്ദേശിച്ചു.

നാല് മണിക്ക് ഗ്രൂപ്പുകൾ പൊതു സഭയിൽ സമ്മേളിച്ചു തങ്ങളുടെ ചർച്ചാക്കുറിപ്പ് അവതരിപ്പിച്ചു. വരാനിരിക്കുന്ന നാളുകളിൽ വിദ്യാലയത്തിനകത്തും പുറത്തും സമന്വയപരിപാടികളുടെ തിരയടിയാരംഭിക്കുമെന്ന് ആ സദസിന് സ്വയം ബോധ്യപ്പെടുകയായിരുന്നു. ഓരോ ഗ്രൂപ്പും ഏറ്റെടുത്തത് ഓരോ പ്രവർത്തനദൗത്യം മാത്രം അതിൽ പൂർണ ശ്രദ്ധയും കഴിവും അർപ്പിക്കുക എല്ലാ ഗ്രൂപ്പുകളുടെയും കൂടിയാകുമ്പോൾ ഒരു വൻപ്രവർത്തനം! അങ്ങനെ സമന്വയം യാതാർഥ്യമാകുമെന്ന് സംഗമം ഉറപ്പുനൽകി. 80 പ്രവർത്തക സമിതി അംഗങ്ങളും 84 പ്രാദേശിക സമിതി അംഗങ്ങളും മറ്റു വിദ്യാലയ സമിതി അംഗങ്ങളും കുടി ആകെ 160 പേരുടെ കർമസേന പ്രത്യേകമായി നിർവചിച്ച ഉത്തരവാദിത്തങ്ങൾ ഏറ്റു കൊണ്ട് സംഗമത്തിന്റെ അവസാനത്തോടെ രൂപം കൊണ്ടു കർമരംഗത്തിറങ്ങി.

പ്രാദേശിക സമിതികളും ഘടനയും

സ്കൂൾ പരിസരം, മുക്കട്ടതച്ചംപറമ്പ് കാട്ടിയാടിപ്പൊയിൽ വേഴക്കോട്-1 വേഴക്കോട്-2, കളരിപ്പറമ്പ് | കണ്ണൻതൊടി തെക്കെയുണ്ട് കൊട്ടംപാറ, പുന്നോത്ത്പറമ്പ് , കിളിയാടിക്കുന്ന്, കുനിമ്മൽ

സ്കൂളിന്റെ പ്രവർത്തന പ്രദേശത്തുള്ള 12 ജനവാസ കേന്ദ്രങ്ങളാണിവ. ഇവയ്ക്കൊരോന്നിനും ഓരോ പ്രദേശികകമ്മിറ്റികളാണ് സംഗമത്തിൽ വെച്ച് തിരഞ്ഞെടുക്കപ്പെടാൻ ഉദ്ദേശിച്ചത്. സംഗമത്തിലെ ഏഴ് ചർച്ചാ ഗ്രൂപ്പുകളിലും ഈ പന്ത്രണ്ട് പ്രദേശത്തു നിന്നുള്ളവർ തുല്യമായി വരത്തക്കവിധം ഒരു പ്രത്യേകരീതിയിലായിരുന്നു സംഗമം രജിസ്ട്രേഷൻ നടന്നത്. ഓരോ ചർച്ചാ ഗ്രൂപ്പുകളിൽനിന്നും അതാത് പ്രാദേശിക സമിതികളിലേക്ക് ഓരോരുത്തരെ എന്നകണക്കിൽ പന്ത്രണ്ട് പേരെയാണ് ഗ്രൂപ്പുകൾ തെരഞ്ഞെടുത്തത്. ഈ പന്ത്രണ്ട് പേരും പന്ത്രണ്ട് പ്രാദേശിക സമിതികളിലേക്കുള്ളവരാണ്. ഇതേ പോലെ ഏഴ് ചർച്ചാ ഗ്രൂപ്പുകളിൽ നിന്നും പ്രാദേശിക സമിതികളിലേക്ക് ഓരോരുത്തരെ തെരഞ്ഞെടുത്തപ്പോൾ ഏഴംഗം അങ്ങൾ വീതമുള്ള പന്ത്രണ്ട് പ്രാദേശിക സമിതികൾ നിലവിൽ വന്നു. സമ ന്വയത്തിന്റെ വിജയത്തിന് ഈ പ്രാദേശിക സമിതികൾ വഹിച്ച പങ്ക് സുപ്രധാനമാണ്.

പരിപാടികളുടെ അന്ത്യം വരെയുള്ള ചിത്രം ആദ്യം തന്നെ വിഭാവനം ചെയ്യാൻ സാധിച്ചതു കൊണ്ടാണ് സംഗമം ഗ്രൂപ്പ് ചർച്ചയുടെ അജണ്ടയിൽ പ്രാദേശിക സമിതികളുടെ തെരഞ്ഞെടുപ്പ് ഉൾക്കൊളളിച്ചത്.

ബോധനം

ശിശു കേന്ദ്രീകൃതവും പ്രവർത്തനാധിഷ്ഠിതവുമായ വിദ്യഭ്യാസരീതിക്ക് അനുകൂലമായും പ്രതികൂലമായും വാദകോലാഹലങ്ങൾ നടക്കുമ്പോൾത്തന്നെ സമൂഹത്തിനുമുന്നിൽ ഈ രീതി സുവ്യക്തമായി ആരും അവതരിപ്പിച്ചു വിശദീകരിച്ചിട്ടില്ല എന്ന സത്യം ഗ്രഹിച്ച് അതിനു പരിഹാരമന്വേഷിച്ചു കൊണ്ടാണ് ബോധനം ക്ലാസുകൾ ചിട്ടപ്പെടുത്തിയത്. സാധാരണ ക്ലാസ് പി.ടി.എ.യോഗങ്ങളിൽ ഏതാനും രക്ഷിതാക്കൾക്കു ലഭിക്കുന്ന അൽപ ബോധനം മാത്രമാണ് ഈ രംഗത്ത് വിനിമയം ചെയ്യപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് അഞ്ചു മണിക്കൂർ നേരമുപയോഗിച്ച് വിനിമയം ചെയ്യാവുന്ന ഒരു പങ്കാളിത്തപഠന വിദ്യഭ്യാസക്ലാസ് വിഭാവാനം ചെയ്തു. ഡയറ്റ് ലക്ചറർ വിപരമേശ്വരൻ, ബി. ആർസി ട്രെയ്നർമാരായിരുന്ന കെ കെ ഉണ്ണികൃഷ്ണൻ, എൻ.അബ്ദുറഹ്മാൻ സ്കൂൾ അധ്യാപ കൻ സി.സുരേന്ദ്രനാഥ് എന്നിവർ ചേർന്ന് തയ്യാർ ചെയ്ത പ്രത്യേക മൊഡ്യൂൾ പ്രകാരമാണ് ക്ലാസ് നടത്തിയിരുന്നത്.

രക്ഷിതാക്കളും അല്ലാത്തവരുമായി 600 പേരുടെ പ്രത്യേക ലിസ്റ്റുണ്ടാക്കി പ്രത്യേകം കത്തുകൊടുത്ത് ഏതെങ്കിലും മൂന്ന് തീയതികളുടെ ചോയ്സ് വാങ്ങി ഒരു തീയ്യതിക്ക് രജിസ്റ്റർ ചെയ്ത് ബോധനം ക്ലാസിലേക്ക് ഗുണ ഭോക്താക്കളെ തെരഞ്ഞെടുക്കുന്ന രീതിയാണ് പരീക്ഷിച്ചത്. 35നും 50 നും ഇടയ്ക്കായിരുന്നു ഓരോ ക്ലാസിന്റെയും ഹാജർ നിലവാരം. മുഴുദിവസം നടക്കുന്ന ക്ലാസിൽ പങ്കെടുക്കാൻ സമൂഹം ഒട്ടൊക്കെ വിമുഖത കാണിച്ചു വെങ്കിലും പങ്കെടുത്തവരെല്ലാം പൂർണ സംതൃപ്തിയാണ് പ്രകടിപ്പിച്ചത്. 10 ക്ലാസുകളിലൂടെ 500 പേർക്ക് ബോധനം ഉദ്ദേശിച്ചു. 7 ക്ലാസുകളിലൂടെ 280 ൽപരം ആളുകൾക്ക് മാത്രമെ അത് സാധിച്ചുള്ളു. ഒക്ടോബർ 25 ന് ആദ്യക്ലാസ് നട ന്നു. ഫെബ്രുവരിയോടെ കാസുകൾ തൽക്കാലം നിർത്തി വെച്ചു. മുഖ്യമായും ഞായറാഴ്ച്ചകളിൽ കേന്ദ്രീകരിച്ച് നടത്തിവന്ന ക്ലാസുകളെ വിവാഹാഘോഷങ്ങൾ ബാധിച്ചു തുടങ്ങിയതും ഒരു കാരണമായി

പ്രദേശത്തെ അയൽക്കൂട്ടങ്ങൾ ബോധനം ക്ലാസുകളുമായി സജീവമായി സഹകരിച്ചു. ഉച്ചഭ ക്ഷണവും ചായയും നൽകികൊണ്ട് നടത്തിയ ബോധനം ക്ലാസുകളിൽ ഒരാളുടെ ഭക്ഷണച്ചെലവ് 4 രൂപയിൽ താഴെയാണ് എന്ന്  പ്രത്യേകം പ്രസ്താവ്യമാണ്. അയൽകൂട്ടങ്ങളുടെ സഹകരണമാണിതിനു കാരണം. ചോറിന് അരി കമ്മിറ്റി വാങ്ങും കറിവെയ്ക്കാനുള്ള സാധന ങ്ങൾ സഹോദരിമാർ കൊണ്ടുവന്ന് വച്ച് വിളമ്പി കൊടുക്കും ഓരോ ക്ലാസിനും ഓരോ അയൽക്കൂട്ടത്തെ മുൻകൂട്ടി കണ്ടെത്തി ഏൽപ്പിച്ചാൽ മാത്രം മതിയായിരുന്നു.

സി.സത്യനാഥൻ കൺവീനറും,  എൻ അച്ചുതൻ ചെയർമാനുമായ സമിതിയായിരുന്നു ബോധനത്തിന്.  കെ.കെ. ഉണ്ണികൃഷ്ണൻ, എൻ.അബ്ദുറഹ്മാൻ, പി. സെയിദ് മുഹമ്മദ്, സുരേന്ദ്രനാഥ്സി. എന്നി വർ ബോധനം ക്ലാസുകൾ ആസൂത്രണം  ചെയ്തു നടത്തിവന്നു. വരും ദിനങ്ങളിൽ ഈ രീതിയൽ ബോധനം തുടരേണ്ടതാണ്.

ബോധനം ക്ലാസിൽ പങ്കെടുത്ത ശ്രീമതി ആശാരാംദാസ് പുത്തൻ മഠത്തിൽ പുവത്തിക്കൽ പങ്കുവെച്ച അനുഭവം താഴെ

ഇതെന്ത് ഭാഷ?

വടാടം, ചുലം, ലേപ്, എന്നിങ്ങനെ വിചിത്രങ്ങളായ അഞ്ചാറ് വാക്കുകളുടെ അർഥം ചോദിച്ചുകൊ ണ്ടാണ് ഞാൻ പങ്കെടുത്ത ബോധനം ക്ലാസ് ആരം ഭിച്ചത്. ആർക്കുമറിയില്ലായിരുന്നു. പിന്നെ ഒരു നിധി തേടൽകളി.അതിന്റെ നിർദ്ദേശങ്ങൾ വായിക്കാൻ തന്നു. വായിച്ചു കഴിഞ്ഞപ്പോൾ ഈ വല്ലാത്തവാക്കു കളുടെ അർഥം കുറെയൊക്കെ പിടികിട്ടി. കളി കഴിഞ്ഞു നിധി ലഭിച്ചപ്പോഴേക്ക് ആ കൃത്രിമ പദ ങ്ങൾ കൊണ്ട് ഉദ്ദേശിച്ച അർഥം പൂർണമായി പിടികി ട്ടി. ആരും പറഞ്ഞു തരാതെത്തന്നെ സംഭവങ്ങളും അനുഭവങ്ങളും മുമ്പുള്ള അറിവും എല്ലാം കൂട്ടിയി ണക്കി പുതിയ അറിവുകൾ ആവശ്യത്തിനനുസരിച്ച് ഉണ്ടാക്കുക! അത് ശരിയാണോ എന്ന് പ്രയോഗിച്ചു തീരുമാനിക്കുക.തെറ്റുണ്ടെങ്കിൽ വീണ്ടും വിശകലനം ചെയ്ത് ശരിയിലെത്തുക. ഈ രീതിയിൽ പഠനം നടക്കുമ്പോൾ പഠിക്കുന്നയാളുടെ ബുദ്ധിപരമായ ഒരുപാട് കഴിവുകൾ വികസിക്കുന്നു.

ചെറിയ ചെറിയ പ്രവർത്തനങ്ങളിലൂടെ വളരെ ലളിതമായി ഈ സത്യങ്ങൾ ബോധനം ക്ലാസിലെ മാഷ് ഞങ്ങളുടെ മനസ്സിലേക്കു കയറ്റി വിട്ടു.അറി വനിർമിക്കൽ രീതി (Constructive theory of Learning) ആദ്യമായി കേൾക്കുകയാണെങ്കിലും അതുമനസ്സിൽ പതിഞ്ഞു. പരിഷ്കരിക്കപ്പെട്ട പഠന രീതിയുടെ ഉളളറിയുവാൻ എല്ലാ രക്ഷിതാക്കളും നാട്ടുകാരും ബോധനംക്ലാസിൽ പങ്കെടുക്കണമെ ന്നാണ് എനിക്കുപറായാനുളളത്.

ഇഫ്താർ സംഗമം

സമന്വയത്തിന്റെ ലക്ഷ്യസാക്ഷാത്കാരത്തിന് ഉതകുമാറ് സംഘടിപ്പിച്ച ഒരു സൗഹൃദ സംഗമമായിരുന്നു ഇഫ്താർ. ഗ്രാമീണ സമൂഹത്തിന്റെ ഒരു നടുക്കീറ് തന്നെ തികഞ്ഞ ആത്മാർഥതയോടെ ഇതിൽ പങ്കുകൊണ്ടു. നവംബർ 9 ന് വൈകീട്ട് 5 മുതൽ സംഗമം തുടങ്ങി. സൗഹൃദ ചർച്ചകളും സമന്വയത്തിന്റെ പ്രവർത്തനാവലോകനവും നടന്നു. നോമ്പുതുറയിൽ ദൃശ്യമായത് സമൂഹസൗഹൃദത്തിന്റെ ഉദാത്തരംഗങ്ങളായിരുന്നു.

രാവിലെ മുതൽ തന്നെ ഭക്ഷണ ഒരുക്കങ്ങൾ ആരംഭിച്ചു. സമന്വയ സംഘാടകസമിതിയംഗങ്ങൾ തന്നെയായിരുന്നു ഉദ്ദേശിക്കപ്പെട്ട വിരുന്നുകാർ റംസാൻ വ്രതമുളളവരും ഇല്ലാത്തവരുമായി 86 പേർ ഈ സംഗമത്തിൽ സൗഹൃദത്തിന്റെ പുതിയ തലങ്ങൾ സൃഷ്ടിച്ചു. കണ്ടവരും കേട്ടവരും അറിഞ്ഞവരുമെല്ലാം സംഘാടകരെ ഉളളറിഞ്ഞ് അഭിനന്ദിച്ച ഒരു പരിപാടിയായിരുന്നു ഇത്. ഗ്രാമീണ സാമൂഹ്യ ജീവിതത്തിന്റെ വിവിധ തലങ്ങളുടെ ആശയപരവും ചിന്താപരവുമായ സമന്വയത്തിന്റെ കേന്ദ്രസ്ഥാനമായി വിദ്യാലയത്തെ എങ്ങനെ പുനഃപ്രതിഷ്ഠിക്കാമെന്ന് ഈ സംഗമം ഉദാഹരിച്ചു.

ശ്രീമതി ജസീന്തടി.വി. കൺവീനറായും, കെ.സിദ്ദീഖ് ചെയർമാനായും പ്രവർത്തിച്ച പത്തംഗ സമിതിക്കായിരുന്നു ഈ സംഗമത്തിന്റെ സംഘാടനച്ചുമതല. അവരതു ഭംഗിയാക്കുകയും ചെയ്തു.

ഇഫ്താർ വിരുന്നിനെത്തിയ ശ്രീ കാഞ്ഞിരാല ഉണ്ണി മുഹമ്മദ് എന്ന കുഞ്ഞുവിന്റെ കുറിപ്പ് താഴെ

ഹൃദയത്തിൽ നിന്നൊരു കത്ത്

പ്രത്യേകിച്ച് ആരും പറയാതെയായിരുന്നു ഒരു സുഹൃ ത്തിനോടൊപ്പം ഈ സ്കൂളിലെ ഇഫ്താർ സംഗമത്തി നെത്തിയത്. 5 കി.മി. അകലെക്കിടക്കുന്ന തായിക്കാര നായ ഞാൻ പരിപാടി കേട്ടറിഞ്ഞപ്പോൾ പങ്കെടുക്കാൻ ആഗ്രഹം തോന്നി വന്നതായിരുന്നു. വളരെ മാതൃകാപരമായി തോന്നി. എല്ലാ വിഭാഗം ജനങ്ങളും ഒരു സ്കൂൾ കേന്ദ്രീകരിച്ച് ഇത്തരമൊരു പരിപാടി ഒത്തൊരുമയോടെ സംഘടിപ്പിച്ചു പങ്കുകൊണ്ടത് നന്നായി. എന്റെ പഴയ ഒരു സുഹൃത്തായ എ.പി. ശിവൻ എന്നയാളെ ഈ സംഗമത്തിൽ കണ്ടു മുട്ടി. അദ്ദേഹം സ്കൂൾ പരിസരവാസിയാണ്. ഒരേ മേശപ്പുറത്ത് നിന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു. അദ്ദേഹം ശബരിമലയ്ക്കു വ്രതമെടുത്ത് കറുപ്പുടുത്തു കൊണ്ടാണ് ഇഫ്താർ സംഗമത്തിനു വന്നത്.അതുപോലെ വേറെ ചിലരുമുണ്ടായിരുന്നു. എല്ലാ ജനവിഭാഗത്തിന്റേയും ചടങ്ങുകളോടൊത്ത് ഇടക്കിടെ ഇത്തരം കൂടിപ്പിരിയലുകൾ വേണം. അതിന്റെ കേന്ദ്രമായി ഒരോസ്ഥലത്തും സ്കൂളും വിദ്യാലയ പ്രവർത്തകരും മാറണം. എനിക്ക് ഈ പരിപാടി വളരെ ഇഷ്ടമായി. ഇതു ഞാൻ പലരോടും പ്രചരിപ്പിച്ചു. നിങ്ങൾ അടിച്ചിറക്കുന്ന ബുക്കിൽ എന്റെ ഈ അഭിപ്രായം കൂടി ചേർക്കാൻ താൽപര്യപെടുന്നു.

മാർഗരേഖ

സമന്വയത്തെ വിവരിക്കുമ്പോൾ അൽപം ഇച്ഛാഭംഗത്തോടെ തന്നെ പരാമർശിക്കപ്പെടേണ്ട ചില പരിപാടികളുമുണ്ട്. അതിലൊന്നായിരുന്നു “മാർഗരേഖ

കരട് രൂപരേഖയിൽ പരാമർശിക്കപ്പെടാത്തതും 10-04 ന്റെ സംഗമം ഗ്രൂപ്പ് ചർച്ചയിൽ പുതുതായി കൂട്ടിച്ചേർത്തതുമായിരുന്നു മാർഗരേഖ പ്രദേശത്തെ കൗമാരക്കാരായ കുട്ടികൾക്ക് ക്രിയാത്മക ജീവിതാവബോധം പ്രതിസന്ധികൾക്കെതിരെ ആത്മവിശ്വാസം സാമൂഹ്യബോധം വ്യക്തിത്വസംജ്വലനം എന്നിവ വളർത്തുന്നതിനുദ്ദേശിച്ച് ഒരു ചർച്ചാക്ലാസായിരുന്നു തീരുമാനിക്കപ്പെട്ടത്.

അധ്യാപികയായ ജലജ ജി.എസ്. കൺവീനറും സി. നാടികൂട്ടി ചെയർമാനുമായ സബ്കമ്മിറ്റി പ്രവർത്തിച്ചു. പ്രദേശത്തെ പതിനഞ്ച് വയസിനും പതിനെട്ട് വയസിനുമിടയ്ക്കുള്ള ഇരുനൂറ്റി അമ്പതിൽപരം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും മാർഗരേഖയുടെ വിശദാംശം കാണിച്ച് കത്തു കൊണ്ടെത്തിച്ചു. വിദ്യാർഥികളുടെ സൗകര്യം പരിഗണിച്ച് അവധിക്കാലത്തിനിടയിൽ ഡിസംബർ 21 നായി രുന്ന മാർഗരേഖ ഉദ്ദേശിച്ചത്.

നിലവിലുള്ള സാഹചര്യത്തിൽ ഈ പ്രായത്തിലുള്ളവരുടെ പ്രശ്നങ്ങളും അവർക്ക് ലഭിക്കേണ്ട മാർഗദർശനങ്ങളും സംബ ന്ധിച്ച് സാമാന്യമായി പഠിച്ച് വിവിധ സാമൂഹ്യ പ്രവർത്തകരുടെ യും വിദഗ്ധരായ അധ്യാപകരുടെയും മനഃശാസ്ത്രജ്ഞരുടെയുമെല്ലാം സഹായത്തോടെയും വിശകലനത്തിലൂടെയും ചർച്ചകളിലു ടെയും രൂപപ്പെടുത്തിയ ഒരു മൊഡ്യൂളാണ് മാർഗരേഖയ്ക്കു വേണ്ടി തയ്യാറാക്കിയത്. മലപ്പുറം ഡയറ്റ് സീനിയർ ലക്ചറർ വി. പരമേശ്വരൻ റിട്ടഡി.ഡി.ഇ പി മുഹമ്മദലി മാസ്റ്റർ എടവണ്ണ, മുൻ ബി.ആർ.സി. ട്രെയ്നർമാരായ കൃഷ്ണവാരിയർ വാണിയമ്പലം, അബ്ദുറഹ്മാൻ ചെറുവാടി എന്നിവർ മൊഡ്യൂൾ തയ്യാറാക്കുന്നതിൽ സഹകരിച്ചു. മൊഡ്യൂൾ പ്രകാരം കുട്ടികളോട് സംവദിക്കു വാൻ ഇക്കാര്യത്തിൽ പാടവമുളള ശ്രീദേവി ടീച്ചർ കല്ലരട്ടിക്കൽ, രാധാമണി ടീച്ചർ മുണ്ടംപറമ്പ് എന്നിവരുടെ സേവനവും മാർഗരേഖയ്ക്ക് ലഭിച്ചു.

മാർഗരേഖയ്ക്ക് ക്ഷണിച്ചുകൊണ്ട് മുൻകൂട്ടി നൽകിയ കത്തിൽ ഒരു നിർദ്ദേശമുണ്ടായിരുന്നു. താങ്കളെ ഇപ്പോൾ അല ട്ടിക്കൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നത്തെക്കു റിച്ച് വിശദമായി വിവരിക്കുന്ന ഒരു കത്ത് മുൻകൂട്ടി തന്നെ ഒട്ടിച്ച കവറിൽ ജലജ ടീച്ചറെ ഏൽപ്പിക്കണമെന്നായിരുന്നു ആ നിർദ്ദേശം. വിദ്യഭ്യാസം തുടരാനുള്ള സാമ്പത്തിക വിഷമത കൾ വിദ്യഭ്യാസം നിർത്തി കുടുംബം പോറ്റാൻ കൂലിപണിക്കിറങ്ങേണ്ടി വരുന്ന വിഷമം, വിദ്യഭ്യാസം തുടരുന്നവർക്ക് ക്ലാസിൽ പഠിക്കാനുളള കാര്യങ്ങൾ മനസ്സിലാവായ്ക എന്നിവയായിരുന്നു ലഭിച്ച മിക്കവാറും കത്തുകളിലുണ്ടായിരുന്നത്. അതിന്റെ കൂടി വെളിച്ചത്തിലാണ് ക്ലാസ് മൊഡ്യൂളിന് അവസാന രൂപം നൽകിയത്.

സർക്കാർ അനുവദിച്ച ടേർമിനൽ അവധിക്കാലത്തുപോലും വിദ്യാർഥികളെ അവരുടെ പാട്ടിനുവിടാതെ ട്യൂഷനും സ്പെഷൽ ക്ലാസുമായി പഠനം ഗൗരവതരമാക്കുന്ന ഒരു സമ്പ്രദായമുള്ളതിനാൽ 21/12 ന്റെ മാർഗരേഖ മാറ്റിവെക്കേണ്ടി വന്നു. ക്രിസ്മസിന്റെ അന്നുമാത്രമേ ആ ദശദിന അവധിക്കാ ലത്തുപോലും മാർഗരേഖയ്ക്ക് ഒഴിവുകണ്ടുള്ളൂ. ഏറ്റവും ചുരുങ്ങിയത് അമ്പതിനും നൂറിനുമിടയ്ക്കു കുട്ടികളെ പ്രതീക്ഷിച്ചു അതിനുവേണ്ട സന്നാഹമൊരുക്കി അലട്ടുന്ന പ്രശ്നങ്ങൾ എഴുതിയെത്തിച്ച് പ്രതികരിച്ചവർ 24 പേർ മാത്രമായിരുന്നു. കാസിൽ പങ്കെടുക്കാനെത്തിയവർ വെറും 21 പേരും പല അസൗകര്യങ്ങളും അവഗണിച്ച് മാർഗരേഖയിൽ കുട്ടികളോട് സംവദിക്കുവാനെത്തിയ പി മുഹമ്മദലി മാസ്റ്റാർ എടവണ്ണ, കൃഷ്ണവാരിയർ വാണിയമ്പലം, ശ്രീദേവി ടീച്ചർ, രാധാമണി ടീച്ചർ എന്നിവർക്കുമു ന്നിൽ സംഘാടക സമിതി പ്രവർത്തകർ ധർമ സങ്കടത്തിലായിപോയ നിമിഷങ്ങളായിരുന്നു മാർഗരേഖ യുടെ ആരംഭം. എങ്കിലും വന്ന കുട്ടികളെ വെച്ച് പരിപാടി നടത്തി, സെഷനുകളിൽ ചില ക്രമീകരണങ്ങൾ വരുത്തി, ഉദ്ദേശിച്ച കാര്യങ്ങൾ വിനിമയം ചെയ്യപ്പെട്ടു.

ജൈത്രയാത്രയുടെ പടഹധ്വനിയ്ക്കിടയിൽ 'സമന്വയ'ത്തിലെന്തേ മാർഗരേഖയിലേതുപോലെ ചില വ്യതിരിക്ത വിഷമ സ്വരങ്ങളുണ്ടാവാൻ? പഠിച്ചറിഞ്ഞ് ഉത്തരം കണ്ടെത്തേണ്ട ഒരു ചോദ്യമാണിത്.


മാർഗരേഖയ്ക്ക് ലഭിച്ച ഒരു കത്തിൽനിന്നുള്ള വരികൾ താഴെ

പ്രിയപ്പെട്ട ജലജ ടീച്ചർക്ക്,

ഏറ്റവും കൂടുതൽ അല ട്ടുന്ന പ്രശ്നം എഴുതി അറിയിക്കാൻ പറഞ്ഞിരുന്നല്ലോ ഒരാളെങ്കിലും അങ്ങനെ ചോദിക്കാൻ ഉണ്ടായല്ലോ എന്ന സന്തോഷത്തിലാണ് ഞാൻ എന്നെ ഏറ്റവും കൂടുതൽ അലട്ടു ന്നത് സാമ്പത്തിക പ്രശ്നം തന്നെ യാണ്. പഠിക്കാൻ അത്രമെച്ചമൊന്നു മല്ലെങ്കിലും പരീക്ഷ പാസായിട്ടും പഠനം നിർത്തേണ്ടി വന്നിരിക്കുകയാണ്. ബാപ്പയ്ക്ക് കഠിനാദ്ധ്വനത്തിന് ആരോഗ്യമില്ല. ചെറിയ എന്തെങ്കിലും പണിക്ക് പോകും ഉമ്മയും പണിക്ക് പോകും താഴെയും നാല് കുട്ടികളുണ്ട് ടീച്ചറോട് എല്ലാം പറയാമല്ലോ ഞാൻ തീർച്ചയായും മാർഗരേഖയ്ക്ക് വരും.

സ്നേഹപൂർവം

പഠനോത്സവം

വിപുലമായ സമൂഹ പിന്തുണയോടെ കുട്ടികളുടെ പഠാനോത്സവങ്ങൾ സംഘടിപ്പിച്ചുകൊണ്ട് നമ്മുടെ നാട്ടുകാരും സ്കൂളധ്യാപകരും വിദ്യാഭ്യാസമേലുദ്യോഗസ്ഥരെ മുമ്പും വിസ്മയിപ്പിച്ചി ട്ടുണ്ട്. സമന്വയ സുവനീറിൽ ശ്രീ അബ്ദുറഹ്മാൻ ചെറുവാടി (വിദ്യാലയത്തിളക്കം) ശ്രീ. പി. ശിവദാസൻ (ഇരട്ടകറ്റിയ വിദ്യാലയം) എന്നിവരെഴുതിയ ലേഖനങ്ങളിൽ ഇതു വിവരിച്ചിട്ടു ണ്ട് ആരംഗത്ത് ഒരുകുതിച്ചുചാട്ടം കൂടി നടത്തിക്കൊണ്ടാണ് സമന്വയത്തിലെ പഠനോത്സവം സംഘടിപ്പിക്കപ്പെട്ടത്,

ഇഫ്താർ സംഗമം നടത്തിയ അതേ സബ്കമ്മിറ്റിയായിരുന്നു പഠനോത്സവവും സംഘടിപ്പിച്ചത്. ജനുവരി 14,15,16,17 തിയ്യതിക ളിലായിരുന്നു ഇത്. നാലാം ക്ലാ സിലെ പാഠ്യപദ്ധതി പ്രസ്താവനകളിലൂന്നിയ ചില പ്രവർത്തനങ്ങൾ കുട്ടികൾക്ക് കൗതുകമുണ്ടാക്കുന്ന തരത്തിൽ ആകർഷകമാ ക്കി എന്നും ഓർമ്മയിൽ തങ്ങുന്ന ഒരന്തരീക്ഷത്തിൽ നടത്തി വിജയിപ്പിച്ചു ഈ പഠനോത്സവം അതി നുവേണ്ടി നാലിലെ അധ്യാപകർ തയ്യാറാക്കിയ വിശദമായ പ്രവർത്തനക്രമം ഏതാണ്ട് അക്ഷരം പ്രതിതന്നെ പിൻതുടർന്നു പഠനോത്സവം നടത്താൻ കഴിഞ്ഞു.

അധ്യാപകരുടെ ഉള്ളിലുദിച്ച ചില വിചിത്ര ആശയങ്ങൾ യഥാർഥ്യമാക്കാൻ കച്ചകെട്ടിയിറ ങ്ങിയ ഒരു വലിയ ജനസമൂഹം പഠനോത്സവത്തെ വിജയിപ്പിച്ചു. മൂന്നുനാലു ദിവസം 30 ലേറെ പേർ മാറിമാറി രംഗത്തിറങ്ങി യാണ് അതുസാധിച്ചത്, സൂക്ഷ തലത്തിലുള്ള ആസൂത്രണവും മുന്നൊരുക്കവും നടത്താൻ സബ്കമ്മിറ്റിക്ക് കഴിഞ്ഞു.

തെക്കേക്കുണ്ട് മുതൽ ചൂനിയോട് വരെയും തച്ചംപറമ്പ് മുതൽ ആനപ്പാലം വരെയുള്ള 10 കിലോമീറ്ററിലധികം ചുറ്റളവിലുളള ഗ്രാമ ത്തിന്റെ പാതകളും വയലും തോടും വീടും കാണിക്കുന്ന വിപുലമായൊരു പ്രദേശികഭൂപടം ഈ  പഠനോത്സവത്തിന്  വേണ്ടി തയ്യാറാക്കാൻ കഴിഞ്ഞു എന്നത് മറ്റൊരു നേട്ടമാണ് അധ്യാപകരുടെ  നേതൃത്വ ത്തിൽ SSG യിലെ ജയകൃഷ്ണൻ, ഹസൈൻബാവ, മുഹമ്മദലി, ഷിബു, ഭാരതീയൻ എന്നിവരടങ്ങിയ  ഒരു ടീമാണ് ഈ പ്രാദേശിക ഭൂപടം സൃഷ്ടിച്ചതിനു പിന്നിലെ ജനശക്തി. സാമാന്യ വിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള ഈ ചെറുപ്പക്കാർ ഇത്തരമൊരു പ്രാദേശിക ഭൂപടത്തിന്ന് കളുടെ പഠനത്തിലുള്ള പ്രസക്തി മനസിലാക്കി അധ്യാപകരുടെ കൂടെ രാത്രിസമയങ്ങളിൽ പോലും ഈ ഭൂപട നിർമാണത്തിന്റെ കൃത്യതയ്ക്ക് പെരുവഴി താണ്ടിയലഞ്ഞത് പരാമർശിക്കുമ്പോൾ  ആനന്ദാശ്രുക്കളാൽ തൊണ്ടയിടറി പോകുന്നു.

പഴംപെരുമ

അധ്യാപികയായ ശ്രീമതി ലിസി ജോർജ് കൺവീനറും സോമശേഖരൻ, എ.പി.ശിവശങ്കരൻ എന്നിവർ ചെയർമാൻ, വൈസ് ചെയർമാൻമാരുമായ സബ് കമ്മിറ്റി മാസങ്ങളോളം അക്ഷീണം പ്രവർത്തിച്ചും വിശദാംശങ്ങൾ ആസൂത്രണം ചെയ്തും സംഘടിപ്പിച്ച പഴംപെരുമ പ്രദർശനം ജനുവരി 23,24,25 തിയ്യതികളിലായിരുന്നു.

സംഗമത്തിൽ രൂപരേഖ തയ്യാറാക്കിയതുമുതൽ ചിട്ടയായും ക്രമമായും ചർച്ച, ആസൂത്രണം, നിർവ്വഹണം എന്നിവ പടിപടിയായി പുരോഗമിച്ചു പ്രദർശന വസ്തുകൾ തീരുമാനിക്കൽ, ലഭ്യതയെപ്പറ്റി ആരാഞ്ഞ് ഉറപ്പിക്കൽ, സംഘടിപ്പിക്കൽ, ശേഖരണം, പ്രദർശനരീതി, സൂക്ഷിപ്പ്, തിരിച്ചേൽപ്പിക്കൽ, പ്രദർശനദിവസത്തെ പ്രത്യേക ക്രമീകരണങ്ങൾ, സൂരക്ഷ എന്നിങ്ങനെ അതിസൂക്ഷ്മതലത്തിലേക്കിറങ്ങിച്ചെന്ന് ആസൂത്രണ നിർവ്വഹണകാര്യങ്ങളിൽ സംഘാടകർക്ക് ഒരു പുതുപരിശീലനം തന്നെ നൽകികൊണ്ടാണ് പഴംപെരുമ അരങ്ങേറിയത്. അധ്യാപികാധ്യാപകരുടെ സമൂഹബന്ധം വർദ്ധിപ്പിക്കുക, കർമശേഷി വികസിപ്പിക്കുക എന്നീ സമന്വയ ലക്ഷ്യങ്ങൾ ഗണ്യമായ അളവിൽ സാക്ഷാത്കരിച്ചു ഈ പ്രവർത്തനം.

സ്കൂൾ വളപ്പിൽ ഏത്തം കൂട്ടി വെള്ളം കോരി കാണിച്ചു കൊണ്ടിരിക്കുക, മൂന്ന് ദിവസവും തുടർച്ചയായി നാടൻ രീതിയിൽ തടിയറുക്കുന്നത് പ്രദർശിപ്പിച്ചുകൊണ്ടേയിരിക്കുക, നാടൻചക്ക്, വില്ലു കൊട്ട്,കല്ല്യാണ പന്തൽ എന്നിങ്ങനെ പ്രദർശന കാര്യങ്ങൾ യോഗങ്ങളിൽ ചർച്ചയ്ക്ക് വരുമ്പോൾ ഇവയെല്ലാം തലതിരിഞ്ഞ ആശയങ്ങളായി കാണുവാൻ താരതമ്യേന വിദ്യഭ്യാസം കുറഞ്ഞവരെ ങ്കിലും ഊർജസ്വലരായ പ്രവർത്തകർ തയ്യാറായില്ല. അവരുടെ കർമശേഷിയും ആത്മാർഥതയും വിദ്യാലയത്തിലേക്കു സമന്വയിപ്പിക്കാൻ അധ്യാപകർ അവസരമൊരുക്കിയപ്പോൾ സംഭവിച്ചത് മഹാത്ഭുതമായിരുന്നു. പഴംപെരുമ പ്രദർശനത്തിന്റെ വിഡിയോ ഗ്രാഫ് കാണുക. സന്ദർശകർ കുറിച്ചുവെച്ചത് വായി ക്കുക. ഈ കുറിപ്പിലൊതുക്കാവുന്ന സംഭവമല്ല അത്.

വെറ്റിലപ്പാറ, തെരട്ടൽ, തച്ചണ്ണ, തെഞ്ചിരി, കൂത്തുപറമ്പ് എന്നീ സ്കൂളുകളിൽ നിന്നായി എണ്ണൂറോളം കുട്ടികളും അൻപാതോളം അധ്യാപകരും ഈ പ്രദർശനം കാണാൻ എത്തിയിരുന്നു നാട്ടുകാരും അയൽനാട്ടുകാരുമായി നുറുക ണക്കിന് ജനങ്ങൾ വേറെയും മുപ്പത്തഞ്ചോളം സന്നദ്ധ പ്രവർത്തകർ മൂന്ന് ദിവസവും ഈ പ്രദർശന വിജയത്തിനുവേണ്ടി നിസ്വാർഥമായി പ്രവർത്തിച്ചു.

ഏത്തംകൂട്ടൽ, തടി ഈർച്ച, ഉച്ചഭാഷിണി പന്തൽ, മേശവാടക, വാഹനക്കൂലി, സന്നദ്ധപ്രവർത്തകർക്ക് ഉച്ചക്കഞ്ഞി, പ്രചാരണം, അച്ചടി എന്നീ ഇനങ്ങളിലെല്ലാം ചെലവുവന്നെങ്കിലും മുൻധാരണ പ്രകാരമുള്ള അയ്യായിരം രൂപയിൽ ചിലവ് പിടിച്ചുനിർത്താൻ സബ്കമ്മറ്റിക്ക് കഴിഞ്ഞു കർശനമായ സാമ്പത്തികാച്ചടക്കം ഇക്കാര്യത്തിലും പാലിക്കുവാൻ സമന്വയം പ്രവർത്തകർക്ക് കഴിഞ്ഞു. നന്നെ ചെറിയ സംഭാവന ഏർപ്പെടുത്തിയിരുന്നു ആ വഴിക്ക് ലക്ഷ്യം വെച്ച തുകയായ രൂപ രണ്ടായിരം സംഘടിപ്പിക്കാൻ സാധിച്ചു.

പഴയകാല ഗ്രാമീണ ജീവിതത്തിന്റെ നാനാ ഖലകളിലേക്കും വെളിച്ചം വീശുന്നതും കൃഷി, കച്ച വടം,തൊഴിൽ,ഉദ്പാദനം, വിദ്യഭ്യാസം,ഗതാഗതം, ഗൃഹനിർമാണം എന്നീരംഗങ്ങളുമായി ബന്ധപ്പെട്ട തുമായ നൂറുകണക്കിന് വസ്തുക്കളും, ഉപകര ഇണങ്ങളും പ്രദർശനത്തിനായി ഒരുക്കിയിരുന്നു.

സ്കൂളിലെ പുർവവിദ്യാർഥിയും വന്ദ്യവയോധികനുമായ ശ്രീകെശങ്കരൻകുട്ടിനായർ ആയിരുന്നു പഴംപെരുമയുടെ ഉദ്ഘാടകൻ നാടു മുഴുവൻ ഓടി നടന്ന് പ്രദർശന വസ്തുകൾ സംഘടിപ്പി ക്കാൻ ദിവസങ്ങളോളം കഠിനാധ്വാനം ചെയ്ത ഹുസൈൻ ബാവ, ജയകൃഷ്ണൻ, ഷിബു സതി, തങ്കമണി, മുഹമ്മദലി, അനിസാബി ജാസ്മിൻ. ദർശനത്തിന് ചുക്കാൻ പിടിച്ച എപിഎസ് ന്നും സോമശേഖരന്നുമൊപ്പം അധ്യാപകരോട് തോളുരുമ്മിപ്രവർത്തിച്ച് പഴംപെരുമയെ പദർശന പെരും വിജയമാക്കിയ കർമസേന എണ്ണത്തിൽ അമ്പതിലേറെ വരും.

നാട്ടുകൂട്ടം

ബോധനം ക്ലാസുകളുടെ മറ്റൊരുപതിപ്പായിരുന്നു നാട്ടുകൂട്ടം. പ്രൊജക്ടർ ഉപയോഗിച്ച് സൈഡുകൾ പ്രദർശിപ്പിച്ചുകൊണ്ട് നടത്തിയ ഒരുതരം വിവരണക്ലായിരുന്നു ഇത് ശിശു കേന്ദ്രീകൃതവും പ്രവർത്തനാധിഷ്ഠിതവുമായ പഠനരീതി, പരീക്ഷാസമ്പ്രദായം, ഗ്രേഡിംഗ് രീതി, പൊതുവിദ്യാലയങ്ങളുടെ പ്രസക്തി, സമാന്തര വിദ്യാഭ്യാസം വരുത്തുന്ന സാമൂഹ്യവിപത്ത്, സ്കൂൾ വിദ്യാഭ്യാസത്തിനിടെ കുട്ടിയിൽ വളരുന്ന സാമൂഹ്യമുല്യങ്ങൾ, എന്നിവയെപ്പറ്റി ഈ വിവരണക്ലാസുകളിലൂടെ അവബോധം നൽകുകയായിരുന്നു ചെയ്തത്.

കേരള ശാസ്ത്രസാഹിത്യ പരിസത്ത് ജില്ലാ ജോയിന്റ് സെക്രട്ടറിയും സർഗധനനായ ഒരു ഫോട്ടോഗ്രാഫറുമായ ശ്രീ. വി.കെ. അഹമ്മദ് ഇതിനായി ഫിലിമിലാക്കിത്തന്ന ഫോട്ടോകളാണ് സ്ലൈഡുകളായി ഉപയോഗിച്ചത്. സ്ലൈഡ് നിർമാണത്തിന് സാങ്കേതികമായി സഹായിച്ചത് സുധാകരൻ കഴിശ്ശേരി എന്ന വിദ്യാഭ്യാസ പ്രവർത്തകനായിരുന്നു. ഓമാനൂർ G.H.S.S അധികൃതർ അവിടത്തെ സ്ലൈഡ് പ്രൊജക്ടർ 10 ദിവസ ത്തേക്കു വിട്ടുതന്നു കൊണ്ട് നമ്മുടെ പരിപാടി യുമായി സഹകരിച്ചു. അവിടത്തെ ശാസ്ത്രാധ്യാ പകനും വിദ്യാഭ്യാസ പ്രവർത്തകനുമായ സി. സുബ്രഹ്മണ്യൻ ഈക്കാര്യത്തിൽ പ്രത്യേക താൽപര്യം കാണിച്ചു.

പ്രദേശത്ത് 10 പോക്കറ്റുകളിൽ നാട്ടുകൂട്ടം കൂടാൻ ഉദ്ദേശിച്ചുവെങ്കിലും ആ ദിവസങ്ങളിലെ വൈദ്യുതി തടസ്സവും മറ്റും കാരണം എട്ടു സ്ഥലങ്ങളിലവതരിപ്പിക്കാനേ കഴിഞ്ഞുള്ളു. എന്നും വൈകുന്നേരം സാമഗ്രികളും മൈക്ക് സെറ്റും സഹായി കളുമായി ഗതാഗത സൗകര്യം കുറഞ്ഞ ഉൾപ്രദേശങ്ങളിൽ എത്തി കാസുതുടങ്ങി പത്തുമണിയോടെ തിരിച്ചുപോരുക എന്നതു ശ്രമകരമായ ദൗത്യമായിരുന്നു. കാസുകളിൽ ചർച്ചനയിക്കുവാൻ ഈ വിപരീതസാ ഹചര്യങ്ങളിലും എത്തിച്ചേർന്നിരുന്ന പുത്തലം ജി.എൽ.പി.എസിലെ ശ്രീ. അബ്ദുൽഅസീസ്, മുർക്കനാട് ജി.യു.പി.എസിലെ ശ്രി. സൈദ് മുഹമ്മദ്, അരീക്കോട് ജി.യു.പി.എസിലെ ശ്രീ എൻ. അബ്ദുറഹ്മാൻ എന്നിവരുടെ സേവനം നന്ദിപൂർവം സ്മരിക്കുന്നു. ഓരോ കസുകളിലും 70 ൽ കുറയാത്ത പങ്കാളി മുണ്ടായിരുന്നു. ഏഴുകാസുകളിലും കുടി 520 പേർ ഹാജർ രേഖപ്പെടുത്തിയിട്ടുണ്ട്. അധ്യാപകൻ സി. സുരേന്ദ്രനാഥ് കൺവീനറും മോഹൻദാസ് വാരിയത്ത് ചെയർമാനുമായ പത്തംഗ സമിതിയാണ് നാട്ടുകൂട്ടം പരിപാടി ഏറ്റെടുത്തത്. മാർച്ച് 27 മുതൽ ഏപ്രിൽ 4 കൂടിയുള്ള ദിവസങ്ങളിൽ തുടർച്ചയായി ആയിരുന്നു പരിപാടി

എൻ.സി. ബീരാൻകുട്ടി, ആര്യൻ നാരാ യണൻ, കറളിക്കാടൻ അബുബക്കർ, ചെമ്പ ലങ്ങാടൻ കാസിം, മൂഴിയിൽ അബ്ദുൽഹമീദ് എന്നിവരുടെ വീട്ടുമുറ്റങ്ങളും വേഴക്കോട് ചെറിയപ്പുവിന്റെ പീടികമുറ്റവും നാട്ടുകൂട്ടത്തിന്റെ അരങ്ങായി മാറി. എം. രാധാകൃഷ്ണൻ, ടി.പി. രാംദാസ് എന്നിവർ സംത്തിന് നേതൃത്വം കൊടു ത്തു. വേണു ടി, പ്രവീൺ.ടി, പ്രമോദ്, മോഹൻദാസ്.എ, സിദ്ദീഖ്, ഭാരതീയൻ എന്നിവർ മാറി മാറി നാട്ടുകൂട്ടത്തിനൊപ്പമുണ്ടായിരുന്നു.

നാട്ടുകൂട്ടം പരിപാടി സമന്വയത്തിനുശേ ഷവും തുടരാനുദ്ദേശ്യമുണ്ട്.

പരിമിതിയിൽ ഒരു ഉദ്ഘാടനം

സമന്വയത്തിലെ മിക്കപരിപാടികൾക്കും നെടുങ്കൻ ഉദ്യാ ടനച്ചടങ്ങുകൾ ഉണ്ടായിരുന്നില്ല. പുറം ലോകത്തിന്റേയും മാധ്യമങ്ങളുടെയും ശ്രദ്ധപിടിക്കാൻ കുറുക്കുവഴിയായി ഉദ്ഘാടന ചടങ്ങുകളെ കണ്ടിരുന്നില്ല. നാട്ടുകൂട്ടം എന്ന ടി ഈ സമഗ്ര ബോധന പരിപാടിയുടെ ഉദ്ഘാടനം തന്നെ നോക്കുക.

സ്കൂൾ പരിസരത്തെ നാട്ടുകൂട്ടമായിരുന്നു ആദ്യം. മാർച്ച് 27 ന് രാത്രി 7 മണി. 60 ഓ ളം പേർ എത്തിയിരുന്നു. മുറ്റത്ത് മരക്കൊമ്പിൽ നിന്നും തൂക്കി യിട്ട ഒറ്റ ബൾബ് കൈയ്യിൽ പിടിച്ച് സംസാരിക്കുന്ന ഒറ്റ മൈക്ക്, മരച്ചോട്ടിലെ തുറന്ന വേദിയും സദസ്സും. ഒരേ യൊരു വി.ഐ.പി.യുള്ളത് എ.ഇ.ഒ. ശ്രി. കെ.എം.എ. റഹ്മാൻ മാത്രം. വളരെ പരിമിതമായ സൗകര്യങ്ങളോടെ സംഘടിപ്പിച്ച ഈ ചടങ്ങിന്റെ ലാളിത്യത്തിലും, നടക്കാൻ പോകുന്ന നാട്ടുകൂട്ട പരമ്പരകളുടെ സാമൂഹ്യ പ്രാധാന്യം ഉൾക്കൊളളാനും ഉദ്ഘാടന പ്രസംഗത്തിലൂടെ സദസ്സിനെ അതുൾക്കൊള്ളിക്കാനും അദ്ദേഹം ശ്രമിച്ചു. ഇടയ്ക്ക് കരണ്ട് പോയപ്പോൾ പകരം സംവി ധാനമായുണ്ടായിരുന്നത് ഒരു മരക്കക്ഷണത്തിൽ കത്തിച്ചു വെച്ച നാലഞ്ചു മെഴുകുതിരികൾ, കൈവിട്ടു പോകുന്ന പണച്ചെലവിനെ കണ്ടിടത്ത് പിടിച്ചു നിർത്താൻ സംഘാടകർ ശ്രമിച്ചിരുന്നു. എന്നിട്ടും നാട്ടു കൂട്ടം മുന്നോട്ട് നീങ്ങി. തുടർന്ന എഴുദിവസങ്ങളിൽ ഏഴു വീട്ടുമുറ്റങ്ങളിൽ 500 ൽ പരം ആളുകളിൽ ആശ യവെളിച്ചം പകർന്നുകൊണ്ട്

ആദരണം, അനുസ്മരണം

രൂപരേഖയിൽ പരാമർശിച്ച ഈ പരിപാടി സമാപന ദിവസവ രാവിലെയായി രുന്നു. ശുഷ്ക്കിച്ച സദസായിരുന്നുവെങ്കിലും പരിപാടി ഉദ്ദേശിച്ചതുപോലെ നടന്നു.

നമ്മുടെ വിദ്യാലയത്തിന്റെ പലകാര്യങ്ങളിലും മുന്നിട്ടിറങ്ങി പ്രവർത്തിച്ചവരും മൺമറഞ്ഞവരുമായ ജ എ.ഹസൻകുട്ടി സാഹിബ് ശ്രീ. ടി. ഭരതൻ, ശ്രീ. ടി. ഭാസ്ക്കരൻ എന്നിവരുടെ സ്മരണയ്ക്ക് ആദാരലി അർപ്പിച്ചുകൊണ്ട് അനുസ്മരണ പ്രഭാഷണങ്ങൾ നടന്നു. ഈ വിദ്യാലയത്തിന്റെ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ പൂർവ്വ വിദ്യാർഥി യായ ജ എ.കെ സൈതലവി സാഹിബ്, പൂർവാധ്യാപകനായ വി.കരുണാകരൻ മാസ്റ്റർ എന്നിവരെ വേദിയിൽ സ്വീകരിച്ച് പുതു ആട നൽകി ആദരിച്ചു. ആദരണവേദിയിലേക്ക് സ്കൂൾ മാനേജരും പൂർവാധ്യാപികയുമായ ശ്രീമതി സി.കല്യാണികുട്ടിയമ്മ, പൂർവാധ്യാപകനായ ശ്രീ. ചേലാട്ട് ചാരുകൂട്ടി നായർ എന്നിവരെ കൂടി ഉദ്ദേശിക്കുകയും ക്ഷണിക്കുകയും ചെയ്തു ങ്കിലും വേദിയിലെത്താൻ അനാരോഗ്യം അവർക്ക് തടസ്സമായി.

ഒരു വൻ ജനാവലിക്ക് മുമ്പാകെ നടത്തണമെന്നുദ്ദേശിച്ചിരുന്ന ആദരണഅനുസ്മരണ സമ്മേളനം ഒരു ചെറു സദസ്സിനു മുമ്പിൽ അപ്രസക്തമായിപ്പോയി എന്ന ഒരു ഖേദം സംഘാടകസമിതിക്കുണ്ട്. എങ്കിലും സമന്വയം പോലൊരു സമഗ്രപരിപാടി ഏറ്റെടുത്തു നടത്തുമ്പോൾ മമ്പേ നടന്നു പോയ ഈദൃശ മഹത്തുക്കളെ സ്മരിക്കുക, ഈ ആദരണശൈലി പിൻമുറക്കാർക്ക് പഠിച്ചു പകർത്താൻ അവസരം ഒരുക്കുക എന്ന ഔചിത്യം നിർവ്വഹിച്ചതിൽ ചാരിതാർഥ്യമുണ്ട്.

സാമ്പത്തികം

സമന്വയ രൂപരേഖ ആഴത്തിൽ പഠിച്ച് സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമെടുക്കു വാൻ ഒരു ഗ്രൂപ്പിനെ പ്രത്യേകം ചുമതലയേൽപ്പിച്ചു. മറ്റ് ആറ് ഗ്രൂപ്പുകളുടേയും പ്രവർത്തന ത്തിന് വരാവുന്ന ചെലവുകളും അതിനുള്ള വരുമാന സ്രോതസ്സുകളും വിഭാവനം ചെയ്തു കൊണ്ട് സംഗമത്തിന്റെ പൊതു സദസ്സിൽ സാമ്പത്തിക ഗ്രൂപ്പ് അവതരിപ്പിച്ച ബജറ്റ് സദസ്സ് അംഗീകരിച്ചു. മറ്റെല്ലാ സബ് കമ്മിറ്റികളുടേയും പ്രവർത്തനത്തിന് ചെലവ് ബജറ്റ് നിർദേശത്തിലൊതുങ്ങുമെങ്കിൽ പണം പ്രശ്നമല്ല' എന്ന് സാമ്പത്തിക ഗ്രൂപ്പ് ഉറപ്പ് നല്കി. എല്ലാത്തി ന്റെയും മുന്നിലായി സാമ്പത്തിക മുരുട്ടികൊണ്ട് കൺവീനറും അധ്യാപികയുമായ സിജി മാത്യുവും ചെയർമാൻ ടി.പി.രാംദാസും ട്രഷറർ സീ നാരായണനുമുൾപ്പെട്ട സബ്കമ്മിറ്റി പ്രവർത്തിച്ചപ്പോൾ സമന്വയ പ്രവർത്തനങ്ങൾക്കു പണം തടസമായില്ല.

മറ്റു കാര്യങ്ങളിലെന്ന പോലെ സാമ്പത്തിക സമാഹരണത്തിലും അല്പം വ്യത്യസ്ത പാതയിലൂടെ തന്നെയാണ് സമന്വയം ചലിച്ചത്.

പുതിയ പരീക്ഷണമാണിതു നമ്മുടെ

കനവുകളെല്ലാം പൂക്കേണം

പുതുവഴി വെട്ടുകയാണിവിടേറെ

മുള്ളുകളുണ്ടെന്നോർക്കണം.

ഈ മുള്ളുകൾ പലതും കാലിൽ തറച്ചു കൊണ്ട് തന്നെയാണ് ഉറച്ച ആത്മവിശ്വാസത്തോടും തെളിഞ്ഞ ശുഭപ്രതീക്ഷയോടും കൂടി പുതുമാർഗങ്ങൾ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും

വെറും 5 രൂപയുടെ സംഭാവന കൂപ്പണുക ളിലൂടെ ഒരു ചെറുപിരിവ്. ഈ ഗ്രാമത്തിൽ നിന്ന് പിരിക്കരുത്, മറ്റ് പ്രദേശങ്ങളിലുള്ള സുഹൃത്തുക്കളിൽ നിന്നു മാത്രം. സമന്വയത്തിന്റെ ഭീമൻ സ്വാഗത സംഘത്തിൽ നിന്ന് ഏതാനും പേരെ ഇത്തരം ചിരിവിന് 10 കൂപ്പണടങ്ങിയ ബുക്കുകൾ ഏല്പിച്ചു. ചുരുങ്ങിയത് 50 രൂപ പിരിക്കുന്നത് ആർക്കും പ്രയാസകരമാവില്ലല്ലോ. 2500 രൂപയേ വിഭാവനം ചെയ്തുള്ളുവെങ്കിലും 100 കുബുക്കുകളിലൂടെ 5000 രൂപ ഫണ്ടിലെത്തി. ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. 160 പേരുടെ സ്വാഗത സംഘത്തിൽ എഴുപതിൽ താഴെ പേരെ മാത്രമേ ഇതിലേക്ക് ബുദ്ധിമുട്ടിച്ചു. 80% കുപ്പണുകളിലും സമയബന്ധിതമായിത്തന്നെ ചിരിവുനടന്നു. ബാക്കി ചിലതിന് കൂപ്പൺ ഏറ്റെടുത്ത ആളുകളെ തിരഞ്ഞുപോകേണ്ടി വന്നു. കൂപ്പൺ ബുക്കുകൾ ഇനിയും തിരിച്ചെ തിയിട്ടില്ല. 200 രൂപ കൺവീനർ കൈയ്യിൽനിന്ന് കുട്ടി, സാമ്പത്തികം കൈകാര്യം ചെയ്യുന്നവർക്ക് ഇത്തരം അക്കിടികൾ സ്വാഭാവികവുമാണ്. ഇതായിരുന്നു സൗഹൃദം കൂപ്പൺ.

വേറിട്ടൊരു കൂപ്പൺ

ഗുരു പ്രസാദം എന്ന പേരിൽ സബ്ജില്ലയിലെ | സ്കൂളധ്യാപകരിൽ നിന്നു നടത്തിയ 5 രൂപ കൂപ്പൺ പിരിവും വിജയകരമായി. സമീപത്തെ വിദ്യാലയങ്ങളിൽ 10 രൂപ കൂ ണുകളാണുപയോഗിച്ചത്. സമന്വയത്തിന്റെ സമഗ്ര വിശദാംശങ്ങൾ കാണിച്ച ലഘുലേഖ ഓരോ അധ്യാപകന്റെയും പേരിൽ എത്തിച്ചിരുന്നു. മാസത്തിനു ശേഷം പിറകെ ചെന്ന കൂപ്പണുകളെ 90% പേരും കൈയൊഴിഞ്ഞില്ല. ഒന്നു രണ്ടു സ്കൂളുകാർ പ്രാരാബ്ധം പറഞ്ഞൊഴിഞ്ഞു. ചിലർ മാത്രം അല്പം പരഹസിച്ചു “ഇതെന്തൊരു പിരിവ് നേരിട്ട് വന്നാൽ തന്നെ പിരിവ് കിട്ടില്ല. എന്നിട്ടാ കത്തും കൂപ്പണും കവറിലിട്ട് കൊടുത്തയച്ച് പിരിവ് നടത്തുന്നത് '' ലഘുലേഖ വായി 99 ക്കാതെ കൂപ്പൺ മാത്രം കണ്ട സമന്വയത്തിന്റെ സമഗ്രദർശനം ലഭിക്കാത്ത ഏതാനും അധ്യാപക സുഹൃത്തുക്കൾ മാത്രമ

"ഗുരുപ്രസാദ'ത്തോട് മുഖം തിരിച്ചുള്ളൂ. സിനിമാറ്റിക് ഡാൻസും മിമിക്സ് പരേഡും ഗാനമേളയും ലഘുലേഖയിൽ കാണാത്തതു കൊണ്ട് “ഇതെന്തു വാർഷികാഘോഷം' എന്ന അന്വേഷണ പരിഹാസവും സമന്വയക്കാർക്ക് നേരിടേണ്ടി വന്നിട്ടുണ്ടല്ലോ. സാരമില്ല.

പഴം പെരുമയ്ക്കു ഗേറ്റ് പാസില്ലായിരുന്നെങ്കിലും സന്ദർശകരിൽ നിന്ന് 2 രൂപ സഹാ കൂപ്പൺ വഴി ഉദ്ദേശിച്ച് 2000 രൂപ ലഭിച്ചു. സംഗം ചെലവിലേക്ക് 100 രൂപ വീതം നമ്മുടെ അധ്യാപകരിൽ നിന്ന് കടമായി വാങ്ങിയിരുന്നത് സംഭാവന ജനത്തിലേക്ക് മാറ്റാൻ അനുവ ദിച്ചു. കൂടാതെ 200 രൂപ വീതം വേറെയും അധ്യാപകർ സമന്വയം ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. 2000 രൂപ അങ്ങനെ ലഭിച്ചു. ഗ്രാമ പഞ്ചായത്തിന്റെ കേരളവികസന പദ്ധതിയിൽ 1000 രൂപ വിവിധ നോട്ടീസുകളിലും ലഘുലേഖകളിലും പരസ്യവദിച്ചതിൽ നിന്നുള്ള വരുമാനം, വിവിധ വ്യക്തികളുടെ സ്വധയായുള്ള സംഭാവനകൾ എന്നിവയായി രുന്നു മറ്റു വരുമാന സ്രോതസ്സുകൾ ബജറ്റിൽ ഉദ്ദേശിച്ച ചില സ്രോതസ്സുകൾ സബ് കമ്മിറ്റി ഉപയോഗിച്ചിട്ടില്ല. സബ്കമ്മിറ്റികൾ സ്വയം സ്വീകരിച്ച ചില സാമ്പത്തിക അച്ചടക്കം കാരണം അതു വേണ്ടിവന്നില്ല എന്നർത്ഥം.

സമാപന പരിപാടികൾ

രൂപരേഖയിൽ പറഞ്ഞ രീതിയിലൊരു സമാപനം പല കാരണത്താലും സമന്വയത്തിന് ഉണ്ടായില്ല. സമാപന പരിപാടികൾക്ക് ഒരു പ്രത്യേക സബ്കമ്മിറ്റി ഉണ്ടാക്കി. ലളിതവും ഭാവഗംഭീരവുമായ ഒരു സമാപനം വിഭാവനം ചെയ്ത് നടപ്പാക്കി.

സ്വാശ്രയത്വ ശിൽപശാല

സമന്വയത്തിന്റെ എല്ലാ ചട്ടങ്ങളിലും സജീവമായി സഹകരിച്ച ഈ പ്രദേശത്തെ അയൽ കൂട്ടങ്ങളിലെ സഹോദരിമാരോടുള്ള ഒരു നന്ദി പ്രകടനം പോലെയായിരുന്നു അവർക്കു വേണ്ടി ഏകദിന സ്വാശ്രയ ശില്പ ശാലയും തൊഴിൽ പരിശീലനവും നടത്തിയത്. ഒരു അയൽ കൂട്ടത്തിൽ നിന്ന് 2 പേർക്ക് പങ്കെടുക്കാമായിരുന്ന ശില്പശാലയിൽ കുളിസോപ്പുനിർമാണവും ഡിറ്റർജന്റ് നിർമാണവുമാണ് വിശദമായി അഭ്യസിപ്പിച്ചത്. 4-4-04 ന് രാവിലെ 10 മുതൽ വൈകീട്ട് വരെയായിരുന്നു പരിശീലനം. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജോക ട്ടറി ശ്രീ വി അഹമ്മദ് അധ്യാപകൻ സി സുരേന്ദ്രനാഥ് എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നല്കി. 45 അയൽക്കൂട്ടം പ്രവർത്തകർ പങ്കെടുത്തു. പി.ടി.എ പ്രസിഡണ്ട് രാധാകൃഷ്ണൻ, ടിപി ദാദാസ്, പി ലക്ഷ്മി, തങ്കമണി, സുജാത എന്നിവർക്കായിരുന്നു ശില്പശാലയുടെ ചുമതല

ഘോഷയാത്ര

സമന്വയ രൂപരേഖയിൽ പിടിഎ ജനറൽ ബോഡി കൂട്ടിച്ചേർത്ത ാഷയായ സമാ പന പരിപാടികളോടൊന്നിച്ചാണ് നടന്നത്. സ്കൂൾ വിദ്യാർഥികൾ, മറ്റു സ്കൂളുകളിലെ നമ്മുടെ പൂർവവിദ്യാർഥികൾ, അയൽ ക്കൂട്ടം, സ്വയം സഹായ സംഹം അംഗങ്ങൾ, സമന്വയം സ്വാഗതസം ഘാംഗങ്ങൾ, എന്നിവരുൾപ്പെട്ട ാഷയാത്ര 5 മണിക്ക് സ്കൂളിൽ നിന്നാരംഭിച്ച് ചൂളാട്ടി പുവത്തിക്കൽ പര്യടനം നടത്തി. സഹോദരിമാർ തങ്ങളുടെ യൂണിഫോമണിഞ്ഞ് ഘോഷയാത്രയെ വർണശബളമാക്കി. എം രാധാകൃഷ്ണൻ, യു മുഹമദലി, ടി.പി രാം ദാസ്, വി ഉമർ എന്നിവരുടെ സ്പോൺസർ ജീപ്പിൽ കെഎം ശിവദാസനും സംഹവും ചെണ്ടമേളം കൊണ്ട് ഹോഷയാത്രയെ ഗംഭീരമാക്കി. ജലജ ജി.എസ് കൺവീനറും സീ നാടിക്കുട്ടി ചെയർമാനുമായ സബ് കമ്മിറ്റിയാണ് ഘോഷയാത്രയ്ക്ക് പ്രവർത്തിച്ചത്.

സമന്വയ സമാപനദിവസം എസ്.എസ്.എയുടെ ജില്ലാ പ്രൊജക്ട് ഓഫീസർ ശ്രീ പി.കെ ബ്രാഹിം കുട്ടി നമ്മുടെ സ്കൂൾ സന്ദർശിച്ചു. ഉച്ചയ്ക്ക് നടന്ന അവലോകന സമ്മേളനത്തിൽ സദസിനെ അഭിസംബോധന ചെയ്തു. പ്രശസ്ത എഴുത്തുകാരൻ ശ്രീ എം എൻ കാരശ്ശേ രിയും, ജില്ലാ പഞ്ചായത്തംഗം ശ്രീ. പി. കെ ബഷീറും സമാപന പരിപാടികളിൽ പങ്കെടുക്കാം എന്നേറ്റിരുന്നെങ്കിലും രണ്ടു പേർക്കും അതിനു സാധിക്കാത്തവണ്ണം അസൗകര്യം നേരിട്ടു.

അങ്ങനെ സമന്വയം സമാപിക്കുകയാണ്. ഇങ്ങനെയൊക്കെയായിരുന്നു സമന്വയം എന്ന് സാക്ഷ്യ പെടുത്തുക മാത്രമാണ് ഈ റിപ്പോർട്ടിലൂടെ ഉദ്ദേശിച്ചത്.

ഉപസംഹാരം

ജനറൽ കൺവീനർ സുരേന്ദ്രനാഥൻ സമന്വയ സമാപനയോഗത്തിൽ നടത്തിയ പ്രസംഗം

ഇത്തരം അതിവിപുലമായൊരു പ്രവർത്തന ശൃംഘലയുടെ ജനറൽ കൺവീനർ എന്ന ചുമതല ഈയുള്ളവൻ ഏറ്റെടുക്കേണ്ടി വന്നു എന്നത് സത്യമാണ്. ആ ചുമതല നിർവഹിക്കപ്പെട്ടുവോ എന്നത് സംശയകരം തന്നെ. എന്തായാലും ചുമതലാ നിർവഹണത്തിന് കായികവും മാനസികവുമായ സകലവിധ ശേഷികളും വിനിയോഗിച്ചു എന്നത് വിനയാദര പുരസരം ഇവിടെ സാക്ഷ്യപ്പെടുത്തട്ടെ എന്നിൽ നിന്നുണ്ടായത് കഴിവിന്റെ പരമാവധിയാണ് ഇനിയൊന്നും ബാക്കിവെച്ചിട്ടില്ല. എന്റെ സംഘാടനശേഷിയുടെ പരിമിതിമൂലം ഒരുപാട് സന്ദർഭങ്ങളിൽ പലർക്കും ചിരിവെക്കേണ്ടി വന്നിട്ടുണ്ട്. വേദനിക്കേണ്ടി വന്നിട്ടുണ്ട്. ഒരുപാട് നട്ടംതിരിച്ചിലുകൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴും വാചികമായി ചൂടാവേണ്ടിയും വന്നിട്ടുണ്ട്. എല്ലാം സമന്വയത്തിന്റെ പ്രവർത്തനവിജയം എന്ന സ്വപ്നത്തിനു വേണ്ടിയായിരുന്നു ചില ധാർമിക ലക്ഷ്യങ്ങൾക്കു വേണ്ടിയായിരുന്നു. ആ ലക്ഷ്യങ്ങൾ തീർച്ചയായും നമ്മുടെ കുഞ്ഞി മക്കളുടെ വെളിച്ചത്തിനും തെളിച്ചത്തിനും വേണ്ടിയായിരുന്നു. കരുത്തുറ്റ ഒരു തലമുറയ്ക്ക് വേണ്ടിയായിരുന്നു.

.സമന്വയത്തിനു വേണ്ടി ഇരിക്കാതെയും കിടക്കാതെയും ഉണ്ണാ യെയും ഉറങ്ങാതെയും വെയിലും ചൂടും മഴയും മഞ്ഞും അവഗണിച്ചും ഓടി നടന്നവർ അനവധിയാണ്. അവർക്കുമുമ്പേ ഓടുമ്പോൾ, ഇടക്കിടെ തിരിഞ്ഞു പരുഷമായി പരിഭവിക്കുമ്പോൾ, ചുരുക്കത്തിൽ സാമന്വയത്തിന് ചെലവിട്ട ഓരോ നിമിഷാർധത്തിലും ആ തലമുറയെ മാത്രമാണ് മനസിൽ കണ്ടത്. അതു കൊണ്ട് എന്നാൽ വേദനിച്ചു. എന്നാൽ പരിഭവിച്ചു, എന്നാൽ പിണങ്ങിയ എല്ലാ സുമനസ്സുകളോടും കവിയുടെ വാക്കുകൾ കടമെടുത്തു പറയട്ടെ.

“മദ്വചനങ്ങൾക്കു മാർദവമില്ലെങ്കിൽ

ഉദ്ദേശ്യ ശുദ്ധിയാൽ മാപ്പുനൽകിൻ

എന്നിട്ടെന്തുണ്ടായി സമന്വയത്തിന്റെ ലക്ഷ്യ സാഷാത്കാരം എത്രത്തോളം? മുകളിൽ വിശദീകരിച്ച പ്രവർത്തന ചലനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിന് ഫലവും ഉണ്ടാവും ആ ഫലംതന്നെ ഈ ലക്ഷ്യ സാഷാത്കാരം.

ഒരു ചുക്കാൻ കൂടി തോണിയിൽ വെച്ചെണീക്കുമ്പോൾ ആത്മ സംതൃപ്തിയോടെ വീണ്ടും ഒരു കവിവചനം മൂളട്ടെ

"കർമണ്യേ വാധികാരസ ഫലേഷു കദാചന

മാ കർമഫലഹേതുർ ഭൂമാതേ സംഗോസ്ത്വകർമണി"