എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ജൈവ വൈവിധ്യ ഉദ്യാനം
ജൈവ വൈവിധ്യ ഉദ്യാനം

വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ചു അറിയുന്നതിനും സംരക്ഷിക്കുന്നതിനും താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധം ജനിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളേത്തിലെ എല്ലാ വിദ്യാലയങ്ങളിലും ജൈവവൈവിധ്യ ഉദ്യാനം സ്ഥാപിക്കാൻ ഉള്ള നിർദേശം 2016 ൽ സർക്കാർ തന്നു.
ഉദ്ദേശങ്ങൾ:
- വിദ്യാലയത്തിന് ചുറ്റുമുള്ള വൈവിധ്യങ്ങളെ കുറിച്ച് ധാരണ ഉണ്ടാക്കുക.
- വിവിധ തരത്തിലുള്ള സസ്യജാലങ്ങൾ പക്ഷിമൃഗാദികൾ ഇവ ജീവിക്കുന്ന ചുറ്റുപാടുകൾ എന്നിവ സംബന്ധിച്ചു അറിവ് സമ്പാദിക്കുക.
- ജൈവവൈവിധ്യത്തിൻറെ ആവശ്യകതയെ കുറിച്ചും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രസക്തിയെ കുറിച്ചും അവബോധം സൃഷ്ടിക്കുക.
- ശാസ്ത്രപഠനം പരിസരബന്ധിതമാക്കുക.
- വിദ്യാലയത്തിന് ചുറ്റുമുള്ള സസ്യ-ജന്തു വൈവിധ്യം സംരക്ഷിക്കുക.
- വിദ്യാലയത്തിന് ചുറ്റുമുള്ള ഭാഗങ്ങളിൽ ഔഷധ സസ്യങ്ങളും പൂച്ചെടികളും ചെറിയ മരങ്ങളും കുറ്റിച്ചെടികളും മറ്റും വെച്ച് പിടിപ്പിച്ചു അവിടം ഒരു പച്ചത്തുരുത്തായി മാറ്റുക.
- വിദ്യാലയം പ്രകൃതി സൗന്ദര്യത്തിന്റെ മാതൃകയാക്കി മാറ്റി വിദ്യാർത്ഥികളുടെ ഇടയിൽ മാനസികോല്ലാസം പ്രദാനം ചെയ്യുന്നതിനുള്ള ഉപാധികളാക്കുക.
നമ്മുടെ വിദ്യാലയത്തിൽ:
പതിവ് പോലെ നമ്മുടെ വിദ്യാലയത്തിൽ വർഷങ്ങൾക്ക് മുന്നേ തന്നെ ഒരു ശലഭേദ്യാനം ജൈവ വൈവിധ്യവർഷത്തിൽ സ്ഥാപിച്ചിരുന്നു. പിന്നീട് ഒരു ആമ്പൽകുളവും അതിന് ചുറ്റും അഷ്ടഭുജാകൃതിയിൽ തടങ്ങളും പണികഴിപ്പിച്ചു. പിന്നീട് 2016 ൽ അധ്യാപകസംഘടനയായ കെ എസ് ടിഎ യുടെ നിറവ് പദ്ധതിയുടെ ഭാഗമായി ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നവീകരണത്തിനോ നിർമാണത്തിനോ 10000രൂപ ഫണ്ട് അനുവദിച്ചു അങ്ങനെ മനോഹരമായ ഇരിപ്പിടവും ഔഷധ സസ്യങ്ങളുമായി ഇന്ന് കാണുന്ന രീതിയിലേയ്ക്ക് നവീകരിച്ച് 2018 ജനുവരി 16 ന് ഉദ്യാനം കുഞ്ഞുങ്ങൾക്ക് സമർപ്പിച്ചു