എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ | |
---|---|
വിലാസം | |
ചീന്തലാർ കാപ്പിപ്പതാൽ പി. ഒ പി.ഒ. , 685501 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04869246246 |
ഇമെയിൽ | sshsscheenthalar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30029 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | പീരുമേട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | പീരുമേട് |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ്/തമിഴ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റെജി പി ജെ |
പ്രധാന അദ്ധ്യാപിക | മേരി പി റ്റി |
പി.ടി.എ. പ്രസിഡണ്ട് | സലി പി എ |
അവസാനം തിരുത്തിയത് | |
24-02-2022 | 30029hm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ പീരുമേട് ഉപജില്ലയിലെ ചീന്തലാർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്ററ്യൻസ് ഹയർസെക്കൻററി സ്കൂൾ.
ചരിത്രം
പീരുമേട് ടീ കമ്പനി ജീവനക്കാരനായിരുന്ന ശ്രീ.പി. വി തോമസ് പുത്തൻ പുരയ്കലിന്റെ വസതിയോടു ചേർന്ന് വിവിധപ്രായക്കാരായ കുട്ടികളെ ചേർത്ത് 1957 -ഏകാധ്യാപക സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1958-ൽ ശ്രീ പി വി തോമസിന്റെ ഉടമസ്തതയിലുള്ള മൂന്നേക്കർ സ്ഥലത്ത് പുല്ലുമേഞ്ഞ കെട്ടിടം തീർത്ത് സ്കൂളിന് സർക്കാരിന്റെ അംഗീകാരം നേടി.1958-ൽ ഈ സ്കുൂൾ പൊൻകുന്നത്തുള്ള ശ്രീ കെ. ജി. സുകുമാരൻ നായർക്ക് കൈമാറി. 1968-ൽ യു .പി. സ്കൂൾ എച്ച്. എസ് ആയി ഉയർത്തപ്പെടുകയും തമിഴ് മീഡിയം ഔപചാരികമാക്കപ്പെടുകയും ചെയ്തു. 1994 ജുലായ് മുതൽ വിജയപുരം കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി ഏറ്റെടുത്ത ഈ സ്കൂൾ സെന്റ് സെബാസ്റ്റ്യൻസ് എന്ന് നാമകരണം ചെയ്യപ്പെട്ടു. 1998 ൽ ഹയർസെക്കന്ററി ആരംഭിച്ചു.
ഭൗതിക സാഹചര്യങ്ങൾ
മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ്മുറികളും ഹയർസെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് ഒരു സയൻസ് ലാബുമുണ്ട്. ഹയർസെക്കണ്ടറിക്ക് കെമസ്ട്രി, ഫിസിക്സ്, ബോട്ടണിലാബുകളും ഒരു ഭാഷാമുറിയും സ്കൂളിന് പെതുവായി ഒരു ഓഡിറ്റോരിയവും ഒരു ലൈബ്രറിയുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുന്നതിനും വിവിധങ്ങളായ സാമൂഹ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മികവുകൾ
മലയാളം, ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങൾ മികച്ച അധ്യാപനം. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും, കലാകായിക പ്രവർത്തിമേളയിലും സാമൂഹ്യശാസ്ത്ര, ഐറ്റി മേളകളിലും, ചിത്രരചന, ഉപന്യാസം, കഥ, കവിത തുടങ്ങിയ വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തുന്നു. ആഴ്ചയിൽ എല്ലാദിവസവും സ്കൂൾ അസംബിളി യിൽ പത്രവാർത്താ അവതരണം, ക്വിസ്സ്, പഴഞ്ചൊല്ലുകൾ, കടംകഥകൾ, വായനകുറിപ്പ് അവതരിപ്പിക്കൽ എന്നിവയും നടത്തിവരുന്നു. വിദ്യാരംഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എല്ലാ വെള്ളിയാഴ്ചകളിലും നടത്തുന്നു.
നേട്ടങ്ങൾ
മെച്ചപ്പെട്ട വിജയശതമാനം, കലാകായിക രംഗത്തെ നേട്ടങ്ങൾ, ഹയർ സെക്കണ്ടറി വിഭാഗം സ്കൂൾ ബസ്.
അധ്യാപകർ
അധ്യാപകർ ഹൈസ്കൂൾ വിഭാഗം
ക്രമ നമ്പർ | വിഷയം | പേര് |
---|---|---|
1 | മലയാളം | സൂനി ജോയ് |
2 | മലയാളം | ബിനു സെബാസ്റ്റ്യൻ |
3 | ഇംഗ്ലീഷ് | മെർളിൻ മാത്യു |
4 | കെമിസ്ട്രി | മഞ്ജു സെബാസ്റ്റ്യൻ |
5 | ഫിസിക്സ് | ജിൻസി |
6 | ബയോളജി | ത്രേസ്യാമ്മ എം പി |
7 | കണക്ക് | സജിത പി എം |
8 | കണക്ക് | വിദ്യ വി ശേഖർ |
9 | സാമൂഹ്യ ശാസ്ത്രം | അരുൺ ടി കെ |
അധ്യാപകർ തമിഴ് മീഡിയം - ഹൈസ്കൂൾ
ക്രമ നമ്പർ | വിഷയം | പേര് |
---|---|---|
1 | തമിഴ് | എൻ വർഗീസ് |
2 | സയൻസ് | ജോസ് ആനന്ദ് |
3 | സോഷ്യൽ സയൻസ് | രഘു എം |
അധ്യാപകർ തമിഴ് മീഡിയം - യു പി
ക്രമ നമ്പർ | പേര് |
---|---|
1 | Fr. സുരേഷ് ആൻറണി |
2 | അമൽരാജാ |
3 | ശശി |
അധ്യാപകർ യു പി വിഭാഗം
ക്രമ നമ്പർ | പേര് |
---|---|
1 | ജെയ്സൻ ആന്റണി |
2 | അനിഷ് ഡാനിയേൽ |
3 | റിബിൻ പി സേവ്യർ |
4 | ജോളി ജോർജ്ജ് |
5 | മഞ്ജു സി പി |
6 | ബിബിൻ പോൾ |
7 | അജിതകുമാരി |
കോവിഡ്കാല അധ്യാപനം
കോവിഡ് കാലത്ത് മെച്ചപ്പെട്ട പരിശീലനം കുട്ടികൾക്ക് നല്ലി. ഗൂഗിൾ മീറ്റും ബ്ലോഗുകളും, വീഡിയോകളും ഉപയോഗിച്ചു. അധ്യാപകർ ഗ്രൂപ്പുകളായി കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും ഫോണിൽ വിളിക്കുകയും ചെയ്തു.
ഓർമ്മ കുറിപ്പുകൾ
പ്രതികൂല കാലാവസ്ഥയും ജീവിത സാഹചര്യങ്ങളും അതിജീവിച്ച് വളർച്ചയുടെ പടവുകൾ കടന്നു വന്ന നാളുകൾ... ഗതാഗത സൗകര്യമില്ലാത്ത കാലത്ത് അധ്യാപകരുടെ ത്യാഗോജ്ജ്വലമായ സേവനങ്ങൾ...
ഗണിതശാസ്ത്ര ക്ലബ്
ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. 38 വിദ്യാർത്ഥികളും 3 അധ്യാപകരും ക്ലബ്ബിലുണ്ട്. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. പൈദിനത്തിലും രാമാനുജൻദിനത്തിലുംസെമിനാർ ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തുന്നു. കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഗണിതശാസ്ത്ര ലൈബ്രറിയും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു.
സാമൂഹ്യശാസ്ത്ര ക്ലബ്
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹിക ജീവിയായ മനുഷ്യന്റെ സാമൂഹിക രാഷ്ട്രീയ പരിതഃസ്ഥിതികളെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും വിവിധ കർമ്മ പരിപാടികളിലൂടെ താൻ അധിവസിക്കുന്ന ഭൂമിയെക്കുറിച്ചും ആവാസ വ്യവസ്ഥിതിയെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ചുറ്റുപാടുകളെ കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും അറിവുനൽകുന്നതിനുമായി രൂപപ്പെടുത്തിയ ക്ലബ്ബ് ആണ് സോഷ്യൽ സയൻസ് ക്ലബ്ബ് . 1996 മുതൽ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിവിധ ദിനാചരണങ്ങൾ സ്കൂളിൽ നടത്തുന്നത് . സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി റാലി, നാട്ടറിവ് പ്രചാരണം, പുരാവസ്തു പ്രദർശനം, ചരിത്ര ക്വിസ്, ദിനാചരണങ്ങൾ , ഗാന്ധിവാരാഘോഷം, ചരിത്രപ്രസിദ്ധ സ്ഥല സന്ദർശനം, ചരിത്ര രചന തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു. സ്കൂൾ പാർലമെന്റെ് അംഗങ്ങൾ സോഷ്യൽസയൻസ് ക്ലബ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുന്നുണ്ട്. സ്കൂൾ ഇലക്ഷനും, മോക്ക് പാർലമെന്റും ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യൽ സയൻസ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാർഡുകളുമായി കുട്ടികൾ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി.
സയൻസ് ക്ലബ്
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്. എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്.
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നുകുട്ടികളുടെ കാലാഭിരുചിയും സർഗ്ഗവാസനയും പരിപോഷിപ്പിക്കുക, വായനാശീലം വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി സ്കൂളിലെ എല്ലാകുട്ടികളെയും അംഗങ്ങളാക്കി പ്രവൃത്തിക്കുന്ന സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി .ഈ ക്ലബിന്റെ ജില്ലാ -സംസ്ഥാന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു പോരുന്നു.
ഐ.ടി. ക്ലബ്ബ്
ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയ്ന്റിങ് മൾട്ടിമീഡിയ പ്രസന്റേഷൻ എന്നിവ പരിശീലിക്കുന്നു.
സീഡ് ക്ളബ്ബ്
മാതൃഭൂമി ദിനപത്രവുമായി ചേർന്ന് കൊണ്ടുള്ള മാതൃഭുമി-സീഡ് ക്ലബ് പ്രവർത്തങ്ങൾ 5 വർഷമായി നടത്തുന്നുണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. പി.ജി ബാലകൃഷ്ണപിള്ള(1970-1979), എം കെ കരുണാകരൻ നായർ(1959-1970), പി അച്യുതൻകുട്ടി നായർ(1983-1993), റ്റി കെ ജോർജ്ജ്, പി .വി വിൻസൻറ്(1996-1998), ജെയിംസ് ജേക്കബ്ബ്(2000-2001), എ ജെ ജോസഫ്, ജോസുകുട്ടി ജോസഫ്(2001-2006), മേരി മാത്യു(2006-2010) , എം ജോർജ്ജ്2011-2013) ,വി വൈ വർഗ്ഗീസ്(2014-2015), പീറ്റർ വി ജോൺ(2016-2017)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തോമസ് ടി അമ്പാട്ട്, ജോയ്സി
സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾ
സ്കൂൾ ലൈബ്രറിക്കായി പ്രത്യകം മുറിയും കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ആയിരത്തോളം പുസ്തകങ്ങളും ഇവിടെയുണ്ട്.
സ്കൂൾ ചിത്രങ്ങളിലൂടെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.6768422,76.9756516|zoom=10}} |