എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ചീന്തലാർ സെൻ്റ് സെബാസ്റ്റ്യൻസിൽ സയൻസ് ക്ലബ്ബിൻ്റെ ചുമതല ശ്രീമതി ജോളി ജോർജ്ജിനാണ്.ഇതിൽ 25 വിദ്യാർത്ഥികളുണ്ട്. വിദ്യാർത്ഥി പ്രതിനിധികളായ അബിൻ തോമസ് പ്രസിഡൻ്റായും സുജിത കെ സതീഷ് സെക്രട്ടറി ആയും പ്രവർത്തിക്കുന്നു. പരിസ്ഥിതി ദിനം, ചാന്ദ്രദിനം, ഡോ.എ.പി.ജെ അബ്ദുൾ കലാം ഓർമ്മ ദിനം, സ്വാതന്ത്ര്യ ദിനം ഹിരോഷിമാ നാഗസാക്കി ദിനം തുടങ്ങിയ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ചിത്രരചന പോസ്റ്റർ നിർമ്മാണം പ്രച്ഛന്നവേഷ മത്സരം എന്നിവ സംഘടിപ്പിക്കാറുണ്ട് .ശാസ്ത്രരംഗ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശാസ്ത്ര ലേഖനം പരീക്ഷണം ജീവചരിത്രകുറിപ്പ് ശാസ്ത്ര ഗ്രന്ഥാസ്വാദനം പ്രോജക്ട് മത്സരങ്ങൾ ഇവ നടത്തി