എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, ഗ്രാഫിക് ഡിസൈനിങ്, മലയാളം കമ്പ്യൂട്ടിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നൽകുന്നു. വിദഗ്ധർ നയിക്കുന്ന ക്ലാസ്സുകൾ, ഫീൽഡ് വിസിറ്റുകൾ, വിവിധ ക്യാമ്പുകൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു. ലിറ്റിൽ കൈറ്റ്സ് ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ യൂണിറ്റുകളും ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും അവ സ്കൂൾ വിക്കിയിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു. ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്കൂളുകൾക്ക് വിതരണം ചെയ്തിട്ടുള്ള ഡിജിറ്റൽ ക്യാമറ പ്രയോജനപ്പെടുത്തി, വിദ്യാലയ വാർത്തകൾ, ജില്ലാ-സംസ്ഥാന മേളകളിലെ വാർത്തകൾ എന്നിവ ലിറ്റിൽ കൈറ്റ്സ് കുട്ടി റിപ്പോർട്ടർമാർ തയ്യാറാക്കി വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നുണ്ട്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തന മികവിന് അടിസ്ഥാനത്തിൽ 2020-ൽ പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് സർക്കാർ ഗ്രേസ് മാർക്കും അനുവദിച്ചിട്ടുണ്ട്. ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ബോണസ് പോയിൻറ് അനുവദിച്ചിട്ടുണ്ട്. ജില്ലാ സംസ്ഥാനതല പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി മികച്ച യൂണിറ്റുകൾ അവാർഡുകളും കരസ്ഥമാക്കുന്നു. അനുനിമിഷം മാറ്റങ്ങൾക്ക് വിധേയമാകുന്ന ഡിജിറ്റൽ ലോകത്തിന് മുന്നിൽ വിവരവിനിമയ സാങ്കേതിക വിദ്യയിൽ അഭിരുചിയും കഴിവും ഉള്ള ഒരു കൂട്ടം വിദ്യാർത്ഥികളെ അവതരിപ്പിക്കുകയാണ് ലിറ്റിൽ കൈറ്റ്സ്.
ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ ഒരു ബാച്ചിൽ 20 കുട്ടികൾക്കാണ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അംഗത്വം ലഭിക്കുക. എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് ഒരു മണിക്കൂർ നേരം നേരം വിവിധ വിഷയങ്ങളിൽ ക്ലാസ് നടത്തപ്പെടുന്നു. ചീന്തലാർ സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ ശ്രീമതി മഞ്ജു സെബാസ്റ്റ്യൻ കൈറ്റ്മിസ്ട്രസായും ശ്രീ ബിനു സെബാസ്റ്റ്യൻ കൈറ്റ് മാസ്റ്ററായും പ്രവർത്തിക്കുന്നു