ജി.എച്ച്.എസ്.എസ്. കുഴിമണ്ണ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. കുഴിമണ്ണ | |
---|---|
വിലാസം | |
കുഴിമണ്ണ ജി എച്ച് എസ് എസ് കുഴിമണ്ണ , കുഴിമണ്ണ പി.ഒ. , 673641 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 01 - 1966 |
വിവരങ്ങൾ | |
ഫോൺ | 0483 2756140 |
ഇമെയിൽ | ghssk18011@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18011 (സമേതം) |
എച്ച് എസ് എസ് കോഡ് | 11025 |
യുഡൈസ് കോഡ് | 32050100711 |
വിക്കിഡാറ്റ | Q64564063 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുഴിമണ്ണ, |
വാർഡ് | 02 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 516 |
പെൺകുട്ടികൾ | 582 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 311 |
പെൺകുട്ടികൾ | 503 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോൺ ക്രിസ്റ്റഫർ ജെ |
പ്രധാന അദ്ധ്യാപകൻ | ബാബു സി |
പി.ടി.എ. പ്രസിഡണ്ട് | സൈതലവി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷക്കീല പി |
അവസാനം തിരുത്തിയത് | |
28-01-2022 | 18011 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഏറനാടൻ മണ്ണിന്റെ ചൂടുംചൂരും ആവാഹിച്ചെടുത്ത് കാർഷിക സംസ്കാരത്തിന്റെ നെടുംതൂണായി ഗതകാല സ്മൃതികൾ അയവിറക്കുന്ന കുഴിമണ്ണ പ്രദേശത്തിന് അര നൂറ്റാണ്ടായി വിദ്യാപ്രഭ ചൊരിയുന്നതിൽ അദ്വിതീയ സ്ഥാനമാ ണ് നമ്മുടെ കുഴിമണ്ണ ഗവ :ഹയർ സെക്കണ്ടറി സ്കൂളിനുള്ളത് . വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു ജനതയെ അറിവിൻ ശക്തി നൽകി സംസ്കാര സമ്പന്നരാക്കാൻ ശ്രമിച്ച അഗ്ര- ഗാമികളായ മഹദ് വ്യക്തികളെയും ; അന്തശ് ചേതനയിലെ അക്ഷരപ്പൂട്ടുകൾ തുറന്നു തന്ന ഗുരു വര്യന്മാരെയും സ്മരിക്കാൻ വാക്കുകൾക്കാകില്ലല്ലോ. എങ്കിലും .......
അക്ഷര സ്നേഹികളും നിസ്വാർഥരുമായ നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്താൽ 1 9 6 6 ൽ ഈ വിദ്യാലയം ആരംഭിച്ചപ്പോൾ കെട്ടിടത്തിനും മൈതാനത്തിനും ആവശ്യമായ സ്ഥലം ലഭ്യമല്ലാതെ വന്നപ്പോൾ ; അറിവിന്റെ പ്രാധാന്യവും ദൈവ പ്രീതിയും മാത്രം ഗണിച്ചുകൊണ്ട് ; യാതൊരു ലാഭേച്ഛയുമില്ലാതെ ജനാബ് പൂളക്കൽ കാരാട്ടു ചാലി ചേക്കുരയിൻ ഹാജിയും സഹോദരൻ അഹമ്മദ് എന്ന ബിച്ചുണ്ണി കാക്കയുമാണ് സ്കൂളിനു വേണ്ട മുഴുവൻ സ്ഥലവും സൗജന്യമായി നൽകിയത് എന്നത് ഇത്തരുണത്തിൽ എടുത്തു പറയേണ്ടിയിരിക്കുന്നു.കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
ഏറനാട് മണ്ഡലത്തിലെ ഏക ഇന്റർനാഷണൽ സ്കൂൾ എന്ന സ്വപ്നം കുഴിമണ്ണ പ്രദേശത്തിന് പൂവണിഞ്ഞു
മലപ്പുറം ജില്ലയിൽ ഭൗതിക സാഹചര്യങ്ങൾ ഏറെ കുറെ അനുകൂലമായ വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ കുഴിമണ്ണ. 4.5 ഏക്കർ സ്ഥലമാണ് ഈ വിദ്യാലയത്തിന് സ്വന്തമായി ഉള്ളത്.പുരാതനവും പ്രൗഢവുമായ പ്രധാന കെട്ടിടം ഇന്റർനാഷണൽ സ്കൂൾ ആക്കി മാറ്റുന്നതിന്റെ ഭാഗമായി പൊളിച്ചു മാറ്റുകയാണ് . കൂടാതെ വിശാലമായ ലൈബ്രറി , കംമ്പ്യൂട്ടർ ലാബ്, കളിസ്ഥലങ്ങൾ എന്നിവയും ഉണ്ട് രണ്ടു പ്രധാന ഓഡിറ്റോറിയവും ഉണ്ട്. ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിയ്ക്കും പ്രത്യേകം ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്.ചോറും കറിയും തോരനും നൽകി വരുന്നു. വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികളും കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. പ്രത്യേകം സജ്ജമാക്കിയ അടുക്കളയിൽ പൂർണമായും ഗ്യാസ് അടുപ്പ് സ്ഥാപിച്ചിട്ടുണ്ട്. പാചകത്തിനായി ഒരാളെ നിയമിച്ചിട്ടുണ്ട് .ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിക്കുമായി മൂന്ന് കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു.ഇതിൽ രണ്ടെണ്ണം നെറ്റ് വർക്ക് ചെയ്തിട്ടുണ്ട്.ബ്രോഡ് ബാന്റ് കണക്ഷൻ കമ്പ്യൂട്ടർ ലാബുകളിൽ ലഭ്യമാണ്, എൻ എസ് എസ്, ഹരിതസേന, ജൂനിയർ റെഡ് ക്രോസ്സ്, ലിറ്റിൽ കൈറ്റ് , വിദ്യാരംഗം കലാ സാഹിത്യവേദി,സ് ക്കൂൾ പാർലമെന്റ്,റോഡ് സുരക്ഷാ പദ്ധതി,,ഗണിത ശാസ്ത്ര ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, കലാം അനുസ്മരണ വേദി,ദേശീയ ഹരിത സേന തുടങ്ങിയവ നല്ലരീതിയിൽ പ്രവർത്തിക്കുന്നു.
സർക്കാരിന്റെ HITECH SCHEME പ്രകാരം ഈ സ്കൂളിലെ 26 class room HITECH CLASS ROOM ആക്കി മാറ്റി.
6 മുറികളുളള 2 കെട്ടിടം വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയ ഉൽഘാദനം ചെയ്തു.
ആദ്യഎസ്.എസ്.എൽ.സി ബാച്ച് 1968-69ൽ പുറത്തിറങ്ങി. 1970 പരീക്ഷാസെന്റ൪ ആരംഭിച്ചു 1981 – 82 ( V TO VII )യുപി വിഭാഗം ആരംഭം. സ്ഥല പരിമിതി മൂലം 1991-92 മുതൽ സെഷണൽ സമ്പ്രദായം ഏ൪പ്പെടുത്തി 3 മുറികളുള്ള പെർമെനന്റ് കെട്ടിടം 4 മുറികളുള്ള ആസ്ബസ്റ്റോസ് കെട്ടിടം 3 മുറികളുള്ള ആസ്ബസ് റ്റോസ് കെട്ടിടം 2-6-99 ന് ഉദ്ഘാടനം ചെയ്തു. 1999-2000 അധ്യായന വ൪ഷത്തില് സെഷണല് സമ്പ്രദായം അവസാനിച്ചു. 2000-01 ൽ +2 ആരംഭിച്ചു. ജില്ലാപഞ്ചായത്തും MP ഫണ്ടും ഉപയോഗപ്പെടുത്തി 5 ക്ലാസുമുറി വീതമുള്ള 2 ഇരു നില കെട്ടിടം നി൪മിച്ചു. 2002-03 ൽ ജില്ലാ പഞ്ചായത്ത് 6 ക്ലാസുകളുളള ഇരുനില കെട്ടിടവും എസ് .എസ് .എ 4മുറികളുള്ള ഇരു നില കെട്ടിടവും നി൪മ്മിച്ചു. 2004-05 ൽ3 ക്ലാസുകൾ നടത്താവുന്ന ഒഡിറ്റോറിയം ജില്ലാ പഞ്ചായത്തിന്റെ ധന സഹായത്തോടെ നി൪മിച്ചു. ഇപ്പോൾ U P HIGH SCHOOL , HIGHER SECONDARY വിഭാഗങ്ങളിലായി 1912 കുട്ടികളുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
2018 കെട്ടിടോദ്ഘാടനം ശ്രീ പികെ ബഷീർ (ബഹു ഏറനാട് എം ൽ എ)]] '''അനുമോദനം 2018 ''' എസ് എസ് എൽ സി , +2 , എൻ എൻ എം എസ്,N E E T സ്മാർട് ക്‌ളാസ് റൂം സമർപ്പണം തൈ നടൽ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | കാലയളവ് | പേര് |
21 | 2018-2020 | നാരായണൻ ബി വി |
20 | 2018- 2018 | എ വി സുജാത ടീച്ചർ |
19 | 2017- 2018 | എം വിലാസിനി ടീച്ചർ |
18 | 2015 - 2017 | എൻ സക്കീന ടീച്ചർ |
17 | 2013 - 2015 | ലൂക്കോസ് മാത്യു മാസ്റ്റർ |
16 | 2011 - 2013 | വി എസ് പൊന്നമ്മ ടീച്ചർ |
15 | 2009 - 2011 | സാജിദ് മാസ്റ്റർ |
14 | 2007 - 2009 | കെ യശോദ ടീച്ചർ |
13 | 2005 - 2007 | ജെ എച് രമ ടീച്ചർ |
12 | 2003 - 2005 | എ സുമയ്യ ടീച്ചർ |
11 | 2001 - 2003 | വേണുഗോപാൽ മാസ്റ്റർ |
10 | 20 - 20 | അസൈനാർ മാസ്റ്റർ |
9 | 19 - 19 | നജീബ ടീച്ചർ |
8 | 19 - 19 | മൂസ മാസ്റ്റർ |
7 | 19 - 19 | മോനുദ്ദീൻ മാസ്റ്റർ |
6 | 19 - 19 | ശാന്തമ്മ മാത്യു ടീച്ചർ |
5 | 19 - 19 | അബ്ദുൽ സമദ് മാസ്റ്റർ |
4 | 19 - 19 | മോനുദ്ദീൻ മാസ്റ്റർ |
3 | 19 - 19 | ശാന്തമ്മ മാത്യു ടീച്ചർ |
2 | 19 - 19 | അബ്ദുൽ സമദ് മാസ്റ്റർ |
1 | 19 - 19 | മോനുദ്ദീൻ മാസ്റ്റർ |
== മാനേജ്മെന്റ് ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ സഗീർ സാഹിബ് മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അബ്ദുറഹിമാൻ സാർ ഡയറ്റ് പ്രിൻസിപ്പാൾ ഡോക്ടർ പ്രൊഫസ്സർ രാമചന്ദ്രൻ സാർ ഗണിത വിഭാഗം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡോ: പ്രൊഫ. ഷെയ്ഖ്മുഹമ്മദ് റിസർച് ഗൈഡ് , എം യു എ കോളേജി പുളിക്കൽ ഡോക്ടർ മോഹൻദാസ് ഡോക്ടർ ആരിഫ പരിയാരം മെഡിക്കൽ കോളേജ് ശ്രീ പവിത്രൻ (കഥാകൃത്ത്) കാലിക്കറ്റ് യൂണിവേഴ്സിറ്റി
സുവർണ ജൂബിലി
അനുമോദനം 2018
എസ് എസ് എൽ സി , +2 , എൻ എൻ എം എസ്,N E E T സ്മാർട് ക്‌ളാസ് റൂം സമർപ്പണം തൈ നടൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 28 കി.മി. അകലത്തായി കൊണ്ടോട്ടി അരീക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം
- ഫറോക് റെയിൽവേ സ്റ്റേഷനിൽ നിന്ന് 23 കി.മീ അകലം
{{#multimaps:11.179167,76.000833|zoom=18}}