ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/സ്പോർട്സ് ക്ലബ്ബ്
കുട്ടികളുടെ കായിക രംഗത്തെ വികസനം മുന്നിൽ കണ്ട് സ്പോർട്സ് ക്ലബ് മികച്ച പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിവരുന്നത്.ഉപജില്ല, ജില്ല,സംസ്ഥാന തലങ്ങളിൽ നിരവധി അത് ലറ്റുകളെ സംഭാവന ചെയ്യാൻ സ്കൂളിന് കഴിഞ്ഞു. കോവിഡ് കാലം കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകാൻ പ്രയാസമുണ്ടാക്കുന്നുവെങ്കിലും തെരഞ്ഞെടുത്ത കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും ജില്ലക്ക് അകത്തും പുറത്തും നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകി വരുന്നു.
കോവിഡ് മൂലം പ്രതിസന്ധി നേരിടുന്ന ഇക്കാലത്തും മലപ്പുറം ജില്ല അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 18 വയസ്സിന് താഴെയുള്ളവർക്കുള്ള 3000 മീറ്ററിൽ സ്കൂളിലെ അഭിനന്ദ്.എൻ മൂന്നാം സ്ഥാനം ലഭിച്ചു.വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്കുള്ള ഡിസ്ക്കസ് ത്രോയിൽ മിൻഹാജ് മൂന്നാം സ്ഥാനവും നേടി. എൻ.അജീഷാണ് സ്കൂളിലെ കായികാധ്യാപകൻ.

