ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
          പ്രൈമറി തലം തൊട്ട് ഹയർ സെക്കൻഡറി തലം വരെ പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിയെ കുറിച്ചുമുള്ള അവബോധം കുട്ടികളിൽ വളർത്തിയെടുക്കുന്നതിന്നയി പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നു. ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ ബ്യൂട്ടിഫിക്കേഷൻ, പുല്ല് വെച്ച് പിടിപ്പിക്കൽ, പച്ചക്കറി കൃഷി, വാഴക്കൃഷി എന്നിവ നടന്നു വരുന്നു.ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിക്കാറുണ്ട്. 

കോവിഡാനന്തരം - പരിസ്ഥിതിയും രോഗവും കാലാവസ്ഥാ വ്യതിയാനം, പ്രളയ ദുരന്തങ്ങൾ, പശ്ചിമഘട്ട സംരക്ഷണം, ചെങ്കൽ ഖനനം എന്നീ വിഷയങ്ങളുമായി ഓൺലൈനായും ഓഫ് ലൈനായും ക്ലാസ്സുകൾ സംഘടിപ്പിച്ചു.ദേശീയ ഹരിതസേനയുമായി കൈകോർത്ത് സ്കൂളിൽ ആരംഭിച്ച ശീതകാല പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് 2. 2.2022 ന് കൃഷി ഓഫീസർ നിർവഹിച്ചു.