ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള
ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള | |
---|---|
വിലാസം | |
പുല്ലുവിള പുല്ലുവിള പി.ഒ. , 695526 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1888 |
വിവരങ്ങൾ | |
ഫോൺ | 0471 2260229 |
ഇമെയിൽ | leopulluvila@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44011 (സമേതം) |
എച്ച് എസ് എസ് കോഡ് | 1049 |
യുഡൈസ് കോഡ് | 32140700705 |
വിക്കിഡാറ്റ | Q64037770 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കരുംകുളം പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 689 |
പെൺകുട്ടികൾ | 586 |
ആകെ വിദ്യാർത്ഥികൾ | 1275 |
അദ്ധ്യാപകർ | 64 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 121 |
പെൺകുട്ടികൾ | 228 |
ആകെ വിദ്യാർത്ഥികൾ | 349 |
അദ്ധ്യാപകർ | 64 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആന്റണി മൊറായിസ് |
വൈസ് പ്രിൻസിപ്പൽ | പ്രമീള ഫോർഗോഡ് |
പ്രധാന അദ്ധ്യാപിക | പ്രമീള ഫോർഗോഡ് |
പി.ടി.എ. പ്രസിഡണ്ട് | വിൻസെന്റ് ജോർജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലിമ സുനിൽ |
അവസാനം തിരുത്തിയത് | |
26-01-2022 | Mohan.ss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
-
സ്ക്കൂൾ ലോഗോ
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ്. മാനേജർ : റവ.ഫാ.ക്രിസ്റ്റൽ റൊസാരിയോ,ഹെഡ്മിസ്ട്രസ് പ്രമീള ഫോർഗോഡ്.
-
പ്രിൻസിപ്പൽ ശ്രീ.ആന്റണി മൊറായിസ്
-
ഹെഡ്മിസ്ട്രസ് ശ്രീമതി.പ്രമീള ഫോർഗോഡ്
പാഠ്യേതര പ്രവർത്തനങ്ങൾ
2020-21 ലെ പ്രവർത്തനങ്ങൾ
നേർക്കാഴ്ച
-
Susan George (9B)
-
Nandhini (9A)
-
Julie E (9B)
-
Joel John (1C)
2019-20 ലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം 2019-20
* പ്രവേശനോത്സവം ഒരു വിളമ്പരഘോഷയാത്രയോടെ ആരംഭിച്ചു .
* ഈ അധ്യയനവർഷത്തിലേക്ക് കടന്നുവന്ന എല്ലാ പുതിയ കുട്ടികളേയും മാതാപിതാക്കളേയും പൊതുവേദിയിലേക്ക് ആനയിക്കുകയും സ്വാഗതം ചെയ്യുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു .
* തുടർന്ന് പ്രവേശനോത്സവത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനചടങ്ങുകൾ ആരംഭിച്ചു.
* വേദിയിലിരുന്ന എല്ലാ വിശിഷ്ട വ്യക്തികളേയും സ്വാഗതം ചെയ്തു .
* തുടർന്ന് തിരികൊളുത്തി ചടങ്ങ് ഉദഘാടനം ചെയ്തു.
* വേദിയിലിരുന്ന വിശിഷ്ട വ്യക്തികൾ ആശംസാപ്രസംഗം നടത്തി.
-
റെവ . ഫാദർ ജോർജ് ജെ ഗോമസ് (മാനേജർ)
-
ജി.അനിൽകുമാർ (കരുംകുളം പഞ്ചായത്ത് പ്രസിഡന്റ്)
-
സുദർശൻ (കവി)
-
ഹെസ്റ്റിൻ ഗ്രേസൻ (വാർഡ് മെമ്പർ)
-
രാജി (ബ്ലോക്ക് സ്റ്റാൻഡിങ് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ)
-
ജയശ്രീ (ബി ആർ സി കോഓർഡിനേറ്റർ)
* മുഖ്യമന്തിയുടെ സന്ദേശം ഏഴാം സ്റ്റാൻഡേർഡിലെ റിജോ.ജെ വായിച്ചു .
* വേദിയിലിരുന്ന മുഖ്യഅഥിതിയെ ആദരിച്ചു .
-
കവി സുദർശൻ
* PhD നേടിയ പൂർവ്വവിദ്യാർത്ഥികളെ ആദരിച്ചു.
-
Dr.സാബാസ് ഇഗ്നേഷ്യസ്
-
Dr.ബെൻസിഗർ
-
Dr.ഷാനവാസ് ഖാന്റെ പിതാവ്
* 2017 -18 അധ്യയനവർഷത്തിൽ എസ് എസ് എൽ സി പരീക്ഷയ്ക്കും പ്ലസ് ടു പരീക്ഷയ്ക്കും എ പ്ലസ് നേടിയ എല്ലാ കുട്ടികളേയും ഈ ചടങ്ങിൽ ആദരിച്ചു.
-
വിജിന
-
വിശാൽ
-
അഹല്യ
-
അനു ആന്റണി
-
അരുണിമ
-
ഗംഗ
-
ജ്യോഷ്ന
-
റീനു ആൻ മറിയ
-
രേശ്മ
-
സീമ കുമാരി
-
സെൽവി
-
സ്നേഹ
-
സ്നിത ജോണി
വായന പക്ഷാചരണം
വായന പക്ഷാചരണവുമായ് ബന്ധപ്പെട്ട് ഒരു വായന മത്സരം സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
സ്കൂൾപത്രം
' ലിയോ ഗസറ്റ് ' എന്ന പേരിൽ സോഷ്യൽ സയൻസ് ക്ലബിലെ അംഗങ്ങൾ ഒരു സ്കൂൾപത്രം ഇറക്കുകയുണ്ടായി.
ക്ലാസ്സ് ലൈബ്രറി
ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ ലൈബ്രറികൾ ക്രമീകരിക്കുകയും ഏറ്റവും നല്ല ക്ലാസ്സ് ലൈബ്രറിക്ക് ട്രോഫി നൽകുകയും ചെയ്തു.
വിമുക്തി
ലഹരി വിമുക്തിയുമായ് ബന്ധപ്പെട്ട് ഒരു ദിവസത്തെ ഒരു എക്സിബിഷൻ സംഘടിപ്പിക്കുകയുണ്ടായി.
ശുചിത്വദിനം
ക്ലാസ്സ് മുറികളും സ്കൂൾ പരിസരവും വൃത്തിയാക്കുന്നതിന്റെ ഭാഗമായി ശുചിത്വദിനം ആചരിച്ചു.
മൊബൈൽ ലൈബ്രറി
കുട്ടികൾക്ക് വായനയുടെ മഹത്വം മനസിലാക്കുവാനും വിജ്ഞാനപ്രദവും ശാസ്ത്രപരവുമായ കാര്യങ്ങൾ നേരിട്ട് മനസിലാക്കുവാനും മൊബൈൽ ലൈബ്രറി സഹായിച്ചു.
പ്രളയം - കൈത്താങ്ങ്
പ്രളയം മൂലം ദുരിതമനുഭവിക്കുന്നവർക്കായ് സ്കൂൾ കുട്ടികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, നാട്ടുകാർ എന്നിവർ നൽകിയ സഹായങ്ങൾ എത്തിച്ചുകൊടുത്തു.
സ്വതന്ത്ര്യദിനം
ഈ വർഷത്തെ സ്വതന്ത്ര്യദിനാഘോഷം റെവ.ഫാദർ ജയിംസിന്റെ അദ്ധ്യക്ഷതയിൽ നടത്തുകയുണ്ടായി. എൻ സി സി ക്ലബ്ബിലെ അംഗങ്ങളാണ് നേതൃത്വം നൽകിയത്. പ്രിൻസിപ്പാൾ ശ്രീ.ആന്റണി മൊറായിസ് പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു.
ഓണാഘോഷം
ഡിജിറ്റൽ പൂക്കളം
-
ഒന്നാം സമ്മാനം : വിനോദ് (9 A)
-
രണ്ടാം സമ്മാനം : ആന്റോ (10A)
-
മൂന്നാം സമ്മാനം : ലിയോ (10 D)
സ്പോർട്സ് 2019 - 2020
പാഠം ഒന്ന് പാടത്തേയ്ക്ക്
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
ഫിഷറീസ് വകുപ്പിൽ നിന്നുമുള്ള ബോധവത്കരണ ക്ലാസ്സ്
സബ്ജില്ലാ കലോത്സവം ലോഗോ പ്രദർശനം
ക്ലാസ്സ് ലൈബ്രറി ഉദ്‌ഘാടനം
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ പള്ളിവക ഭുമിയിലാണ് നാടിന്റെ പ്രൗഢി വിളിച്ചോതുന്ന ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.മൂന്ന് നിലകൾ ഉൾക്കൊള്ളുന്ന നാല് കെട്ടിടങ്ങളും ഒരു ഓടിട്ട കെട്ടിടവും ഉൾക്കൊള്ളുന്നതാണ് സ്കൂൾ സമുച്ചയം. വിശാലമായ സ്ക്കൂൾ ഗ്രൗണ്ട്, സയൻസ് ലാബുകൾ ,ലൈബ്രറി റീഡിംഗ് റൂം, ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യ മുള്ള കംപ്യൂട്ടർ ലാബ് ,എൽ.സി.ഡി.പ്രൊജക്ടർ, സ്ക്കൂൾ സൊസൈറ്റി, മനോഹരമായ അസംബ്ളി ഗ്രൗണ്ട് ,സ്ക്കൂൾ ബസ് സൗകര്യം, സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.
2018-19 ലെ പ്രവർത്തനങ്ങൾ
പ്രവേശനോൽസവം
പുതിയ അധ്യയന വർഷത്തിൽ വന്നുചേർന്ന കുരുന്നുകൾക്കും മറ്റു കുട്ടികൾക്കും വിദ്യാലയാന്തരീക്ഷം സന്തോഷപ്രദവും സൗഹൃദപരവും ആകർഷകവുമായിത്തീരുന്നതിന് പ്രവേശനോൽസവം സംഘടിപ്പിക്കുകയുണ്ടായി. '
പരിസ്ഥിതി ദിനാഘോഷം
നേച്ചർ ക്ലബ്ബും കൃഷിവകുപ്പും ചേർന്ന് വിവിധ പരിപാടികളോടെ പരിസ്ഥിതിദിനം ആചരിച്ചു. മാവ്,പ്ലാവ് തുടങ്ങിയ വൃക്ഷത്തൈകൾ വിതരണം ചെയ്തുകൊണ്ടാണ് ദിനാചരണത്തിന് തുടക്കമായത്. തുടർന്ന് സ്‌കൂൾ കോമ്പൗണ്ടിലും പരിസരത്തും വിവിധ ഫലവൃക്ഷത്തൈകളും പച്ചക്കറിവിത്തുകളും നട്ടു. പി.ടി.എ. പ്രസിഡന്റ് ഹെസ്റ്റിൻ ജെ അധ്യക്ഷത വഹിച്ചു.മാനേജർ ജോർജ്ജ് ഗോമസ്സ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥ സുനിത, ഹെഡ്മിസ്ട്രസ്സ് മേരി മാർഗരറ്റ് എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതിസന്ദേശവും പ്രതിജ്ഞയും ചൊല്ലി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വളർത്തി.
ജനസംഖ്യാദിനം,ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം
എസ്.എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനസംഖ്യാദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം എന്നീ ദിനങ്ങളിൽ പോസ്റ്റർ പ്രദർശനം നടത്തി. കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ക്വിസ് മൽസരം നടത്തി സമ്മാനം നൽകുകയും ചെയ്തു.സുഷമ,,സർജി ,പ്രഷീല എന്നീ ടീച്ചേഴ്സ് നേതൃത്വം നൽകി.
പ്രതിഭാസംഗമം
SSLC ,+2പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എപ്ലസ്സ് നേടിയ വിദ്യാർത്ഥികളെ പൂർവവിദ്യാർത്ഥി സംഘടനഅനുമോദിക്കുകയുണ്ടായി..സ്ക്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പൂർവവിദ്യാർത്ഥി കൂട്ടായ്മ 30 വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി . മുൻ കണ്ണൂർ സബ്.കളക്ടർ സുധാകരൻ ഐ.എ.എസ് മുഖ്യാതിഥിയായിപങ്കെടുത്ത പ്രസ്തുത ചടങ്ങിൽ ശ്രീ ജോൺ സ്വാഗതവും മാനേജർ ജോർജ്ജ് ഗോമസ് ,അധ്യക്ഷതയും സബ്.ജഡ്ജി.സിജുഷെയ്ക് പ്രിൻസിപ്പൽ ആന്റണിമൊറായിസ് ,ഹെഡ്മിസ്ട്രസ്സ് മേരി മാർഗരറ്റ് എന്നിവർ ആശംസയും അർപ്പിച്ചു.
വായനയെ ഓർമ്മപ്പെടുത്തി വായനാദിനം
മലയാളിയെ വായനയുടെയും അക്ഷരത്തിന്റെയും ലോകത്തേക്ക് നയിച്ച, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട അക്ഷരങ്ങളുടെ തോഴനായ പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19ന് വിവിധ മൽസരങ്ങളിലൂടെയും പുസ്തകപ്രദർശനത്തിലൂടെയും കുട്ടികളെ വായനയുടെ ലോകത്ത് കൈപിടിച്ചുയർത്തി.നിഷാമേരി ടീച്ചർ നേതൃത്വം നൽകി..
ലഹരി വിരുദ്ധദിനം
സമൂഹത്തിൽപടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ലഹരിയോടുള്ള ആസക്തി ഇല്ലായ്മ ചെയ്യുന്നതിനും വിദ്യാർത്ഥികൾനേരിടുന്ന മറ്റുതരത്തിലുള്ള പീഡനങ്ങൾ തടയുന്നതിനും കാഞ്ഞിരംകുളം എസ് ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ സമൂഹത്തിലെ വിവിധ മേഖലയിൽപ്പെട്ട വ്യക്തികളെഉൾപ്പെടുത്തിബോധവൽക്കരണം നടത്തുകയുണ്ടായി. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽവിദ്യാലയങ്ങൾക്കള്ള പങ്ക് വ്യക്തമാക്കിയ അദ്ദേഹം സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനു ലഹരി വിരുദ്ധ കാവൽക്കൂട്ടം,സ്ക്കൂൾ ജാഗ്രതാ സമിതി, സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവ രൂപീകരിക്കുകയും രക്ഷാകർത്താക്കൾ, അധ്യാപകർ പി.റ്റി.എ, മനേജ്മെന്റ്, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടെ വിദ്യാർത്ഥികളെ കരുതലോടെ കാക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു.ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് റാലി,ബോധവൽക്കരമക്ലാസ്സ് ,വിവിധ മൽസരങ്ങൾ തുടങ്ങിയവ നടത്തുകയുണ്ടായി. ജനി എം.ഇസഡ് ലഹരിവിരുദ്ധ ക്ലബ്ബിന് നേതൃത്വം നൽകുന്നു.
-
-
-
-
-
-
-
പത്രവാർത്ത
ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം
നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസക്യാമ്പുകളായ കോട്ടൺഹിൽ ,തിരുപുറം എന്നീ സ്ക്കൂളുകൾ സന്ദർശിക്കുകയും മുപ്പതിനായിരം രൂപയുടെ സാധനങ്ങൾ ( വസ്ത്രം, ഭക്ഷണസാധനങ്ങൾ, മറ്റ് നിത്യോപയോഗവസ്തുക്കൾ )ക്യാമ്പിലും മനോരമ, മാതൃഭൂമി എന്നീ ഓഫീസുകളിലും എത്തിച്ചു...
-
കോട്ടൺഹിൽ ക്യാമ്പ്സന്ദർശനം
-
തിരുപുറം ക്യാമ്പ് സന്ദർശനം
-
തിരുപുറം ക്യാമ്പ് സന്ദർശനം
-
പത്രവാർത്ത
-
പത്രവാർത്ത
നല്ലപാഠം പ്രവർത്തനങ്ങൾ
കേരളത്തിനു മുന്നിൽ നൻമയുടേയും ആർദ്രതയുടേയും വിളക്കു കൊളുത്തിയ വിദ്യാലയങ്ങളുടെ കൂട്ടത്തിൽ ലിയോ തർട്ടീൻന്ത് ഹയർ സെക്കന്ററി സ്ക്കൂളും നല്ലപാഠത്തിൽ അണിചേർന്നു പ്രവർത്തിച്ചു തുടങ്ങിയിട്ടു നാലു വർഷമായി.സാമൂഹ്യ പ്രതിബദ്ധതയാർന്ന പ്വ്രവർത്തനങ്ങളിലൂടെ നാടിന് ഉണർവേകുന്ന നമ്മുടെ കുട്ടികൾ, സ്നേഹവും കരുണയും നിറച്ച് നാടിന്റെ മനസ്സുതൊട്ട് മുന്നേറുകയാണ്. '''കൂടുതൽ വായിക്കൂ'''
-
കുട്ടനാടിനൊരു കൈത്താങ്ങ്-പഠനോപകരണങ്ങൾ ശേഖരിച്ചു നൽകുന്നു
-
ഞങ്ങളുണ്ട് കൂടെ-ദുരിതബാധിതർക്ക് പഠനോപകരണങ്ങൾ ശേഖരിക്കുന്നു
-
ഞങ്ങളുണ്ട് കൂടെ-ദുരിതബാധിതർക്ക് പഠനോപകരണങ്ങൾ ശേഖരിക്കുന്നു
-
ചാരിറ്റി ബോക്സ്
-
ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം
-
നിവേദനം നൽകുന്നു
-
കൃഷി
-
മഴക്കുഴി നിർമ്മാണം
-
ഊർജ്ജസംരക്ഷണം -ബോധവൽക്കരണ ക്ലാസ്സ്
-
ലഹരി -റാലി
-
പ്രകൃതി സംരക്ഷണദിനം-വൃക്ഷത്തൈകൾ നടുന്നു
ഇതുവരെ ചെയ്ത നല്ലപാഠം പ്രവർത്തനങ്ങൾ
* നിരവധി കാരുണ്യപ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക * സാമൂഹ്യപ്രവർത്തനങ്ങൾ കുടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക * കൃഷി കൂടുതൽ ചിത്രങ്ങൾ കാണാം * ജൈവവൈവിധ്യോദ്യാനം കൂടുതൽ വിവരങ്ങളറിയാൻ * ജലസംരക്ഷണ പ്രവർത്തനങ്ങൾ ഇവിടെ നോക്കൂ * ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യൂ * ലഹരി വിരുദ്ധപ്രവർത്തനങ്ങൾ കൂടുതൽ അറിവിലേയ്ക്ക് * പ്ലാസ്റ്റിക് ശേഖരണം കൂടുതലായി അറിയാൻ * ശുചിത്വം ,ആരോഗ്യം കൂടുതൽ അറിവിലേയ്ക്കായി * ജന്മദിനപുസ്തകം ഇവിടെ അമർത്തൂ * പൈതൃകം (ഭാഷാസ്നേഹം വളർത്തുന്ന പ്രവർത്തനങ്ങൾ) * ബോധവൽക്കരണക്ലാസുകൾ * . ഡിജിറ്റൽ പത്രം
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലിറ്റിൽ കൈറ്റ്സ്
2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നിഷാമേരി ടീച്ചറിന്റെയും ബിജോ സാറിന്റെയും നേതൃത്വത്തിൽ തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു..
ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാമ്പ്
04-08-2018 ൽ ലിറ്റിൽ കൈറ്റ്സിന്റെ ഒരു ഏകദിനക്യാമ്പ് ശ്രീമതി ജനി എം.ഇസഡിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.Audacity,Open Shot video, Recording തുടങ്ങിയവയെപ്പറ്റിയായിരുന്നു ക്ലാസ്സ്
ഗാന്ധിദർശൻ
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് ഉത്തമ പൗരന്മാരാവുക എന്ന ലക്ഷ്യ ത്തോടെ ഗാന്ധിദർശൻ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.ജനി എം.ഇസഡ്,ടെൽമ ഇഗ്നേഷ്യസ് എന്നിവർ നേതൃത്വം നൽകുന്നു.
എക്കോ ക്ലബ്
പ്രകൃതിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി അതിനവരെ സജ്ജരാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി എക്കോ ക്ലബ് മുന്നോട്ടു പോകുന്നു. എക്കോ ക്ലബിന്റെ നേതൃത്വത്തിൽ കൃഷിയും വിത്തുവിതരണവും വൃക്ഷത്തൈ നടലും നടന്നു..ജനി എം.ഇസഡ് നേതൃത്വം നൽകുന്നു..
ഹെൽത്ത് ക്ലബ്ബ്
ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് റൂബല്ലാ വാക്സിനേഷൻ എടുക്കുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തി. വിറ്റാമിൻ ഗുളിക നൽകിവരുന്നു. ഹെൽത്ത് നഴ്സ് ശ്രീമതി സീജ നേതൃത്വം നൽകുന്നു.
നവപ്രഭ, ശ്രദ്ധ, മലയാളത്തിളക്കം
ഗവൺമെന്റിന്റെ നിർദ്ദേശം അനുസരിച്ച് മലയാളം, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ പഠനപ്രവർത്തനമാണ് നവപ്രഭ. . .3,5,8 ക്ലാസ്സുകളിലെ കുട്ടികൾക്ക് ശ്രദ്ധയും നടത്തിവരുന്നു. ഇതിനു പുറമെ മലയാളതിളക്കവും എൽ.പി, യു.പി കുട്ടികൾക്ക് നടത്തുകയുണ്ടായി.
വിദ്യാജ്യോതി
പത്താം സ്റ്റാന്റേർഡിലെ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്,മാത്സ്,സോഷ്യൽ സ്റ്റഡീസ്,ഫിസിക്സ്,കെമിസ്ട്രി,ബയോളജി എന്നീ വിഷയങ്ങളിലായി മൂന്നു വർഷമായി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ വൈകുുന്നേരങ്ങളിൽ പ്രത്യേകം ക്ലാസ്സ് സജ്ജീകരിച്ച് നടന്നുവരുന്ന വിദ്യാജ്യോതി വളരെ വിജയകരമായി പ്രവർത്തിച്ചുവരുന്നു.മറ്റ് കുട്ടികൾക്കും ക്ലാസ്സ് റൂം പ്രവർത്തനങ്ങളോടൊപ്പം വിദ്യാജ്യോതി പ്രയോജനപ്പെടുത്തുന്നു.ആർ നിഷടീച്ചറാണ് നേതൃത്വം നൽകുന്നത്.
ഹൈടെക് ക്ലാസ്സ് മുറികൾ
പഠനം ലളിതവും രസപ്രദവും ഗുണനിലവാരമുള്ളതാക്കുന്നതിനും നൂതന മാർഗ്ഗങ്ങളിലൂടെ കുട്ടികളിൽ ആശയങ്ങൾ പകർന്നു നൽകുന്നതിനുമായി ഹൈ ടെക് ക്ലാസ്സ് മുറികൾ പ്രവർത്തിച്ചുവരുന്നു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് പദ്ധതി ഹൈസ്ക്കൂളിലെ പതിനാല് ക്ലാസ് മുറികളിൽ അധ്യാപകർ ജൂൺ 1 മുതൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ് പോർട്ടലായ സമഗ്ര ഉപയോഗിച്ചാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് . കുട്ടികൾക്ക് ഏറെ ഇഷ്‌ടപ്പെട്ട ഈ രീതിയോട് അവർ മികച്ച പ്രതികരണമാണ് നൽകുന്നത്.
ഹലോ ഇംഗ്ലീഷ്
വിദ്യാർത്ഥികളിലെ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഗവൺമെന്റ് നടപ്പിലാക്കുന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിൽ വളരെ സജീവമായി നടന്നുവരുന്നു.ഈ പ്രോഗ്രാമിന്റെ മികവ് രക്ഷാകർത്താക്കളുടെ മുമ്പിൽ കുട്ടികൾ അവതരിപ്പിച്ചു.സിസിലി ടീച്ചർ നേതൃത്വം നൽകുന്നു. .
പൗൾട്രി ക്ലബ്ബ്
മൃഗസംരക്ഷണ വകുപ്പിന്റെ സ്ക്കൂൾ പൗൾട്രി ക്ലബ്ബ് പദ്ധതിയുടെ ഭാഗമായി കരുംകുളം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് കോഴിക്കുഞ്ഞുങ്ങൾ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ജി.ഹെസ്റ്റിൻ ഉദ്ഘാടനവും വെറ്ററിനറി സർജൻ ഡോ.എ.ജെ.കീർത്തി അധ്യക്ഷതയും വഹിച്ചു. ഹെഡ്മിസ്ട്രസ്സ് മേരി മാർഗരറ്റ്, പി.
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44011
- 1888ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ