കൂടുതൽ അറിവിലേയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്


സ്ക്കൂളും പരിസരവും ശുചിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത, ശുചിത്വ ശീലങ്ങൾ പാലിക്കുക എന്നിവ വിദ്യാർത്ഥികളിൽ പ്രാവർത്തികമാക്കുന്നതിനായി വിപുലമായ പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കുകയുണ്ടായി. വിദ്യാർത്ഥികളെ പല ഗ്രൂപ്പുകളായി തിരിച്ച് അധ്യാപകരുടെ മേൽനോട്ടത്തിൽ സ്ക്കൂളും പരിസരവും വൃത്തിയാക്കുകയും കാടുപിടിച്ചുകിടന്ന സ്ഥലങ്ങൾ വെട്ടിത്തെളിച്ച് മാലിന്യവും പ്ലാസ്റ്റിക്കുകളും നീക്കം ചെയ്യുകയുമുണ്ടായി. ഇതൊരു തുടർപ്രവർത്തനമായി കൊണ്ടുപോകുന്നതിന് നല്ലപാഠം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശുചിത്വസേന രൂപീകരിക്കുകയും L.P,U.P,H.S ക്ലാസ്സുകളിൽ ശുചിത്വശീലങ്ങൾ പാലിക്കുന്നതു സംബന്ധിച്ച് ക്ലാസ്സെടുക്കുകയും ഓരോ ക്ലാസ്സിലും poster ഒട്ടിക്കുകയും അവ ശരിയായി പാലിക്കുന്നുണ്ടോ എന്ന് ശുചിത്വസേന ഉറപ്പുവരുത്തുകയും ചെയ്യുന്നു.കൂടാതെ management ന്റെ സഹായത്തോടെ L.P,U.P,H.S section ന് പ്രത്യേകം wash basin സ്ഥാപിക്കുകയും ചെയ്തു.

"https://schoolwiki.in/index.php?title=കൂടുതൽ_അറിവിലേയ്ക്കായി&oldid=526916" എന്ന താളിൽനിന്ന് ശേഖരിച്ചത്