Schoolwiki സംരംഭത്തിൽ നിന്ന്
വളരെ വിപുലമായ ഗ്രന്ഥശേഖരങ്ങളോടുകൂടിയതും ആധുനികസൗകര്യങ്ങളോടുകൂടിയതുമായ ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്.ആഴ്ചയിൽ രണ്ടു ദിവസം പുസ്തകം വിതരണം ചെയ്യുന്നു.മൂന്നു പത്രങ്ങളും വിദ്യാരംഗം, അധ്യാപകലോകം ......എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളുമാണ് ഇപ്പോൾ ലൈബ്രറിയിൽ വരുത്തുന്നത്. രണ്ടായിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്.വിദ്യാർത്ഥികൾ പുസ്തകം വായിച്ച് കുറിപ്പ് തയ്യാറാക്കുന്നതു കൂടാതെ എല്ലാ ആഴ്ചയും അസംബ്ലിയിൽ പുസ്തകാസ്വാദനവും നടത്തുന്നു.ജൻമദിനത്തിൽ കുട്ടികൾ പുസ്തകങ്ങൾ സമ്മാനിക്കുന്നതിലൂടെ ലൈബ്രറിയുടെ ഗ്രന്ഥശേഖരം വിപുലമായിക്കൊണ്ടിരിക്കുന്നു. ഇഷ്യു രജിസ്റ്റർ പ്രകാരം കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുന്നു.ഇതുകൂടാതെ ക്ലാസ്സ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്..ഹൈസ്ക്കൂളിനും ഹയർ സെക്കന്ററിക്കും പ്രത്യേകം ലൈബ്രറിയുണ്ട്. നിഷാമേരി ടീച്ചറാണ് ലൈബ്രറിയുടെ ചുമതല വഹിക്കുന്നത്.