ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/നാടോടി വിജ്ഞാനകോശം
പുല്ലുവിളയുടെ 500 വർഷത്തെ ചരിത്രം തലമുറ കൈമാറി പഴമക്കാരുടെ ഓർമ്മകളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നുപോയി ശേഖരിച്ച് തയ്യാറാക്കിയതാണ് ഓർമ്മച്ചെപ്പ് .കേരളത്തിന്റെ തെക്കേ അറ്റത്തെ കൊച്ചുഗ്രാമമായ പുല്ലുവിളയ്ക്ക് വളരെയേറെ ചരിത്രപാരമ്പര്യം അവകാശപ്പെടാനുണ്ട്.ശ്രീമതി ജനി എം.ഇസഡിന്റെ നേതൃത്വത്തിൽ നല്ലപാഠം വിദ്യാർത്ഥികൾ തയ്യാറാക്കിയതാണ് പുല്ലുവിളയുടെ നാടോടി വിജ്ഞാനീയം.
പുല്ലുവിള ഗതകാലസ്മരണകളിലൂടെ
ഇന്ത്യ ഒരു ദ്രാവിഡപ്പരപ്പായിരുന്നപ്പോൾ ഭാഷയും ഒന്നായിരുന്നു.പല കാലഘട്ടങ്ങളിലായി പല കാരണങ്ങളാൽ കുടിയേറിപ്പാർത്ത ദ്രാവിഡർ ഇവിടെയുള്ള തദ്ദേശ്ശീയരുമായി കൂടിച്ചേർന്ന് ഒരു പുതിയ സംസ്ക്കാരത്തിനും ഭാഷയ്ക്കും ഹുപംകൊടുത്തു.പുല്ലുവിള എന്ന പേരു വന്നതിനെക്കുറിച്ചുള്ള അന്വേഷണം ായ് രാജവംശത്തിൽ എത്തിച്ചു.1911 ൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട് എഴുതിയ ഒരു പഴയ രേഖ കൗതുകവും അന്നത്തെ ഭാഷാരീതി മനസിലാക്കുന്നതിനും പ്രയോജനപ്പെട്ടു.കനകസഭന്റെ ഗവേഷണ ഗ്രന്ഥങ്ങൾ വിലയിരുത്തിയപ്പോൾ പൈതൃകമായ ഒട്ടനവധി വസ്തുതകൾ മനസിലാക്കാൻ കഴിഞ്ഞു.ഈ ചരിത്ര ഗ്രന്ഥങ്ങളിൽ നിന്നുള്ള വിവരവും പൂർവികരിൽ നിന്നുള്ള വിവരവും അനുഭവസമ്പത്തും ഗവേഷണാത്മകമായി പഠനം നടത്തി പുല്ലുവിളയുടെ ദേശചരിത്രം തയ്യാറാക്കുകയും ഇവിടത്തെ ജനങ്ങളുടെ ഭാഷയും സംസ്ക്കാരവും കണ്ടെത്താൻ കഴിയുകയും ചെയ്തു.
പുല്ലുവിള പരിണാമത്തിന്റെ വഴികൾ
ആര്യൻമാരുടെ വരവിനുമുമ്പ് ഉത്തരഭാരതത്തിൽ അതിവിശിഷ്ഠമായ സംസ്ക്കാരത്തിനുടമകളായ ഒരു വിഭാഗമുണ്ടായിരുന്നെന്നും അവർ നദീതീരങ്ങളിൽ നഗരങ്ങളഅ കെട്ടി ര്ഷ്ട്രങ്ങൾ സ്ഥാപിച്ച ദ്രാവിഡരായിരുന്നെന്നും വിദ്വൽസമ്മതമായ കാര്യമാണല്ലോ.ഇന്ത്യ ഒരു ദ്രാവിഡപ്പരപ്പായിരുന്ന ഭഷയും ഒന്നായിരുന്നുവെന്നാണ് അധുനാതനൻമാരുടെ നിഗമനം.മരുമക്കത്തായികളും മക്കത്തായികളും എന്ന രണ്ടു മഹാഗണങ്ങൾ സമ്മേളിച്ചുണ്ടായ ദ്രാവിഡരിൽ ഗംഗയ്ക്കു കിഴക്കു താമസിച്ചിരുന്ന മരുമക്കത്തായികൾ പടിഞ്ഞാറൻ ഭഗങ്ങളിലേയ്ക്ക് നീങ്ങി മക്കത്തായികളുമായി കൂടി.ആ ഒഴുക്കിൽ കുറെ കിഴക്കൻ ദ്രാവിഡർ നേപ്പാൾ സമീപത്തുകാണുന്ന ന്യൂയർ ദ്രാവിഡരുമായി കലർന്ന് ബംഗാൾ തീരം കടൽത്തീരങ്ങൾ താണ്ടി തെക്കോട്ടുള്ള യാത്രയിൽ തമിഴകത്തും അവിടെനിന്നും കന്യാകുമാരി ചുറ്റി നമ്മുടെ പ്രദേശങ്ങളിലും എത്തിയതായി നരവംശശആസ്ത്രജ്ഞനായ കനകസഭൻ അഭിപ്രായപ്പട്ടിട്ടുണ്ട്.ഇങ്ങനെ എത്തിച്ചേർന്നവർ ഇവിടെയുള്ള ദ്രാവിഡരുമായി ഇണങ്ങി തെക്കൻ തീരദേശങ്ങളിൽ സ്ഥിരതാമസമുറപ്പിച്ചു.കാഴ്ചയിലും രണ്ടു കൂട്ടരും വ്യത്യസ്തരായിരുന്നു.ഉന്തിയ കവിളും വളഞ്ഞ താടിയെല്ലും കറുപ്പുനിറവും ഉള്ളവരായിരുന്നു തദ്ദേശീയർ.വെളുത്തു സുന്ദരൻമാരായ വന്നുചേർന്ന ന്യൂയർ വിഭാഗം പിൽക്കാലത്ത് നായർ എന്നും അറിയപ്പെട്ടു.ഇപ്രകാരം കൂടിക്കലർന്ന ഒരു ജനതയാണ് തീരപ്രദേശങ്ങളിൽ പാർത്തിരുന്നതെന്ന് കനകസഭൻ (1808-1906)ആദ്ദേഹത്തിന്രെ ദ്രാവിഡഗോത്രചരിത്രമായ THe Tamil"sEighteen Hundred years ago എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു.കാലക്രമേണ ഈ മിശ്രണം പല വ്യതിയാനങ്ങൾക്കുും വശംവദരായി പുതിയൊരു സംസ്ക്കാരത്തിനു തുടക്കം കുറിച്ചു.ഈ ഘധട്ടത്തിലാമ് ക്രിസ്തുമതപ്രചരണവും മിഷണറിമാരുടെ പ്രവർത്തനവും നടക്കുന്നത്.തീരദേശങ്ങളിൽ ക്രിസ്തുമതാചാരാനുഷ്ഠാനങ്ങൾ വളരെ വലിയ പരിവർത്തനമാണുളവാക്കിയത്.തോമാശ്ലീഹയുടേയും കാനായി തൊമ്മന്റേയും അനുയായികൾ മലയോരപ്രദേശങ്ങളിലെന്നപോലെ തീരപ്രദേശങ്ങളിലും അധിവസിച്ച് മതപ്രചരണം നടത്തിയിരുന്നുവെന്ന് ചരിത്രകാരൻ സർദാർ കെ.എം.പണിക്കർ രേഖപ്പെടുത്തിയിട്ടുണ്ട്. ==മിഷണറി പ്രവർത്തനം== എ.ഡി.1500 ൽ ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗൽ ഭരണാധികാരിയായിരുന്ന ജനറൽ ഗബ്രാളിന്റെ സമീപനമായിരുന്നു മതപ്രചരണത്തിനു ആക്കം കൂട്ടിയത്.പോർച്ചുഗീസ് ജനങ്ങളോടുള്ള അതേ സമീപനം തന്നെയായിരുന്നു ഇന്ത്യയിലും അനുവർത്തിച്ചിരുന്നത്.തിരുവിതാംകൂറിലം നാട്ടുരാജാക്കൻമാരിൽ നിന്നും അനുമതി വാങ്ങിയ ശേഷം സ്വാധീനമുള്ള െല്ലാപ്രദേശങ്ങളിലും ക്രിസ്തുമതം പ്രചരിപ്പിച്ചു തുടങ്ങി.പോകുന്നിടത്തൊക്കെ കുരിശു നാട്ടുക,പള്ളി സ്ഥാപിക്കുക,-പോർച്ചുഗീസ് രാജാവിന്റെ ഈ നിർദ്ദേശം ശിരസാവഹിച്ചുകൊണ്ടായിരുന്നു മിഷണറിമാരുടെ പ്രവർത്തനം.വിശുദ്ധ ഫ്രാൻസിസ് സേവ്യർ തെക്കോട്ടു വന്നതിനു ശേഷം തീരദേശങ്ങളെ േകോപിച്ചുകൊണ്ടുള്ള മതപ്രഘോഷണത്തിനു വഴിയൊരുക്കി.വിശ്യാസികളെ വിളിക്കുകയും ഉണർത്തുകയും ചെയ്ത അദേഹം ജനങ്ങളെ ശരിക്കുള്ള ക്രിസ്തുമത വിശ്വാസികളാക്കി മാററി.ജനസ്വാധീനവും സ്നനേഹവും ആർജ്ജിക്കാനും അദ്ദേഹത്തിനു സാധിച്ചു.കരുംകുളം കേന്ദ്രമാക്കിയാണ് അദ്ദേഹം മിഷണറി പ്രവർത്തനം നടത്തിയിരുന്നത്.പിൽക്കാലത്ത് ഡൊമിനിക്കൻ ,ഫ്രാൻസിസ്ക്കൻ ,ജസ്യൂട്ട് എന്നീ മിഷണറിമാരും ഇവിടെ വേരുറപ്പിച്ചു.ഇവരുടെയെല്ലാം ശ്രമഫലമായി അടിയുറച്ച കത്തോലിക്ക വിശ്വാസികളായി പുല്ലുവിള നിവാസികൾ മാറി.
പുല്ലുവിള -പേരു വന്ന വഴി
പണ്ടത്തെ ചെറിയ നാട്ടുരാജവംശമായിരുന്ന ആയ് രാജവംശം ദേവപ്രീതിക്കായി യാഗങ്ങൾ നടത്തിയിരുന്നത് വിഴിഞ്ഞം കടൽത്തീരത്താണ്.യാഗത്തിന് അത്യാവശ്യം വേണ്ട അടുമ്പ് വള്ലഇയും ദർഭപ്പുല്ലും തൊട്ടടുത്ത സ്ഥലമായ പുല്ലുവിളയിൽ സുലഭമായി ലഭിച്ചിരുന്നു.അഗസ്ത്യമുനിയുടെ പരമ്പരയിൽപ്പെട്ട മുനിശ്രേഷ്ഠൻമാർ ഗുണമേൻമയുള്ള ഈ പുല്ലുതേടി ഇവിടെ എത്തുകയും ദർഭപ്പുല്ലു ധാരാളം വളരുന്ന സ്ഥലം എന്നർത്ഥത്തിൽ പുല്ലുവിള എന്ന് ഈ സ്ഥല്ത്തിന് നാമകരണം ചെയ്തതായിും പൗലോസ് ബർത്തലോമിയോ എന്ന പാതിരി അവകാശപ്പെടുന്നു.ഇതിന് എതിർ വാദങ്ങളൊന്നും ഇല്ലാത്തതിനാലും തൊട്ടടുത്ത പല പ്രദേശങ്ങളും തുറ െന്ന സംജ്ഞ ചേർത്ത് (കൊച്ചുതുറ,അടിമലത്തുറ,പുതിയതുറ )അറിയപ്പെടുന്നതിനാലും ഫുല്ലുവിള എന്ന നാമധേയത്തിന് പാതിരിയുടെ അവകാശത്തിനാണ് പ്രസക്തി.മറ്റൊരു അഭിപ്രായവും പറയുന്നുണ്ട്.പണ്ട് തുറസായ പ്രദേശങ്ങളിൽ ധാരാളം റോസാപ്പൂക്കൾ പരക്കെ കാണാമായിരുന്നു.പുഷ്പങ്ങൾ ധാരാളം കാണപ്പെടുന്നത് ,വിടർന്നു പരിലസിക്കുന്നത് എന്നർത്ഥത്തിൽ ഫുൽവിള പിന്നെ പുല്ലുവിളയായി മാറിയെന്നും പറയപ്പെടുന്നു.
തിരുവിതാംകൂർ -തമ്പി പിള്ളമാരുടെ നാടുകടത്തൽ പരിണിത ഫലം
മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഭരണകാലം.പിള്ളമാരും തമ്പിമാരും രാജാവിനെ അപായപ്പെടുത്താൻ ഗൂഢതന്ത്രങ്ങളും മെനഞ്ഞ് അവസരം പാർത്തിരിക്കുകയായിരുന്നു.ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ രാജാവ് പദ്മനാഭദാസനായി പൈങ്കുനി മാശസം ആറാട്ടിനു പോകുന്ന വേളയിൽ വധിക്കാനായിരുന്നു തമ്പിമാരും പിള്ളമാരും പദ്ധതിയിട്ടിരുന്നത്.ചാരൻമാർ മുഖേന ഇവരുടെ ഗൂഢതന്ത്രം മണത്തറിഞ്ഞ രാജാവ് എല്ലാവിധ സന്നാഹങ്ങളോടും കൂടി ാറാട്ടു നടത്തി.തുടർന്ന് ഈ രാജ്യദ്രോഹികളെ കണ്ടുകെട്ടി വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും കുളച്ചൽ മുതൽ അഞ്ചുതെങ്ങഉവരെയുള്ള പല ദേശങ്ങളിലായി.നാടുകടത്തുകയും ചെയ്തു.തമ്പിമാരുടെ വംശത്തിൽപ്പെട്ടവർ ഈ സ്ത്രീകളെ കണ്ടെത്തി സംരക്ഷണം നൽകിയതായും ചരിത്രഗവേഷകരായ പദ്മനാഭമേനോൻ ,ആർ നാരായണപ്പണിക്കർ എന്നിവരുടെ രേഖകൾ പരിശോധിച്ചാൽ മനസിലാകും.ഇതിൽ തിരുമുഖത്തുപിള്ളയുടെ ബന്ധുവായ സ്ത്രീ സൗന്ദര്യധാമത്തെ ഇരയിമ്മൻതമ്പി എന്നയാൾ വേളി കഴിച്ചു.നാടുകടത്തപ്പെട്ട ഇവർ പിന്നീട് സംരക്ഷണത്തിനായി മതം മാറുകയും പുതിയ പേരുകൾ സ്വീകരിക്കുകയും ചെയ്തു.തൂരപ്രദേശം അന്നു പോർച്ചുഗീസ് അധീനതയിലായിരുന്നു.മതംമാറിയ ിവർക്ക് പോർച്ചുഗീസ് സ്ഥാനപ്പേരുകൾ നൽകി സ്നാനം നൽകി കത്തോലിക്കരാക്കി.അങ്ങനെ ഇരയിമ്മൻതമ്പി സേവ്യർ ലോപ്പസും ഭാര്യ അന്ന എന്നപേരിലും അറിയപ്പെട്ടു.മതംമാറിയ മറ്റു തമ്പിമാരായ പപ്പുതമ്പി,ചിന്നതമ്പി,രാമൻതമ്പി,മാരത്താണ്ഡൻ തമ്പി,വേറൊരു മാർത്താണ്ഡൻ തമ്പി,ചിന്ന മാർത്താണ്ഡൻതമ്പി,ചെമ്പകരാമൻതമ്പി,ധർമ്മരാജൻതമ്പി എന്നീ എട്ടു തമ്പിമരേയും പോർച്ചുഗീസ് സ്നാനപ്പെടുത്തി.അവർക്കു പോർച്ചുഗീസ് സ്ഥാനപ്പേരകളായ ലോപ്പസ് മൊറായിസ്,ഗൊൺസാൽവസ്,ഡി കോസ്ററ,പെരേര റോച്ച്,നെറ്റോ ,ഗോമസ് എന്നീ സ്ഥാനപ്പേരുകൾ നൽകി അവരെ തുറകളിലെ പ്രമാണിമാരാക്കി.അവരുടെ പേരിൽ സ്ഥലങ്ങൾക്കും പേരു കൊടുത്തു.അങ്ങനെയാണ് ഇരയിമ്മൻതുറ,ചിന്നമാര‍്ത്താണ്ഡൻതുറ,മാർത്താണ്ഡൻതുറ ചെമ്പകരാമൻതുറ െന്നീ പേരുഖകൾ വന്നതും ഇന്നും ാആ പേരുകൾ നിലനിൽക്കുകയും ചെയ്യുന്നു.പല തലമുറകൾ പിന്നിട്ടപ്പോൾ ഇവരിൽ കുറേപ്പേറ്‍ കൃഷിയും മറ്റുചിലർ മൽസ്യബന്ധനവും ഉപജീവനമാക്കി തീരദേശത്തെ സംസ്ക്കാരത്തിലും ഭാഷയിലും ഇഴുകിച്ചേർന്നു.്്വരുടെ പിൻതുടർച്ചക്കാരിൽ പലരും ഭൂവുടമകളും വിദ്യാസമ്പന്നരും ആഭിജാത്യത്തോടെ ജീവിക്കുന്നവരുമായി ഇന്നും പുല്ലുവിളയിൽ കാണാം.
ജീവിതസാഹചര്യം-അന്നും ഇന്നും
മേൽക്കൂര ഓലകൊണ്ടു മേഞ്ഞ ചുവരുള്ള വീടും ചുവരിനുപകരം നാലുവശവും ഓലകൊണ്ടുമറച്ചതുമായ കുടിലുകളുമായിരുന്നു അന്നത്തെ മിക്ക വീടുകളും.ശക്തമായ കാറ്റും മഴയും വന്നാൽ ആടിയുലയുന്നതും ഒലിച്ചുപോകുന്നതുമായ കൂടാരങ്ങൾ.മലമൂത്ര വിസർജ്ജനത്തിന് കാടുപിടിച്ച മറയില്ലാത്ത ഒരു പ്രദേശമാണ് സ്ത്രീകൾ ഉപയോദിച്ചിരുന്നത്.ഇന്ന് ആപ്രദേശത്ത് പൊതുകക്കൂസ് നിർമ്മിച്ചിട്ടുണ്ട്.സാധാരണ ജനങഅങൾ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല.സ്ത്രീകൾ മൽസ്യക്കച്ചവടത്തിനും പുരുഷൻമാർ മൽസ്യബന്ധനത്തിനും പോയിരുന്നു.കടലമ്മ കനിഞ്ഞാൽ മാത്രം അടുപ്പു കത്തിയിരുന്ന കാലം.മഴക്കാലം സമ്മാനിക്കുന്നത് പട്ടിണിയും വെള്ളപ്പൊക്കവും രോഗവും മാത്രം.ദാരിദ്യത്തിന്റെ തീവ്രത അനുഭവിച്ചറിഞ്ഞ നാളുകളാണ് അന്ന കൂടുതലും ഉണ്ടായിരുന്നത്.ഒരു പുതിയ ഉടുപ്പിനുവേണ്ടി ,നല്ല ഭക്ഷണത്തിനുവേണ്ടി ക്രിസ്മസോ ഈസ്റ്ററോ വരണം. എന്നാൽ ഇന്ന് പുല്ലുവിളയിൽ കാലം വരുത്തിയ മാറ്റങ്ങല്ഞ ഏറെയുണ്ട് എടുത്തുപറയാൻ.ഓലമേഞ്ഞ വീടുകൾ കണ്ടെത്താൻ പ്രയാസം.ദാരിദ്ര്യരേഖയ്ക്കുതാഴെെ വളരെ കുറച്ചുപേരേയുള്ളൂ.തങ്ങൾക്ക് ലഭിക്കാത്ത വിദ്യാഭ്യാസം മക്കൾക്കുകൊടുക്കുന്നതിലൂടെ സായൂജ്യമടയുന്നവരാണ് ഏറെയും.കുടുംബശ്രീയും തൊഴിലുറപ്പും വന്നതോടെ സ്ത്രീകൾ സ്വയം പര്യാപ്തത കൈവരിച്ചു.പച്ചപിടിച്ച ജീവിതങ്ങളാമ് േറെയും.
ലിയോ തർട്ടീന്ത് ഹയർസെക്കന്ററി സ്ക്കൂൾ
ലിയോ 13-ാമൻ മാർപ്പാപ്പയുടെ നാമത്തിൽ പുല്ലുവിളയിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് 100-ലധികം വർഷങ്ങളുടെ പഴക്കമുണ്ട്.ദീർഘമായ ഒരു പാരമ്പര്യ ത്തിന്റെയും അഭിമാനാഹർമായ നിരവധി നേട്ടങ്ങളുടെയും ഒരു നീണ്ട പട്ടിക ഇതിനു പിന്നിലുണ്ട്. സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിനു തെക്ക് ഭാഗത്തായി ഇരയിമ്മൻതുറ പ്രദേശത്ത്,പീറ്റർ ഡിക്കോസ്റ്റ ,ജേക്കബ് മൊറായിസ് എന്നിവർ ഗവണ്മെന്റിന്റെ സാമ്പത്തികസഹായമില്ലാതെ ,വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയിട്ട് ഒരു ഓലഷെഡ് വിദ്യാലയമായി പ്രവർത്തിപ്പിച്ചു.അല്പകാലം കഴിഞ്ഞപ്പോൾ രണ്ടുപേരും തങ്ങളുടേതല്ലാത്ത ചില കാരണങ്ങളാൽ പിണങ്ങി പിരിയുകയും പള്ളിക്ക് വടക്ക്മുകളിലായി സ്വന്തം സ്ഥലത്ത് രണ്ടുപേരും ഓരോ വിദ്യാലയം സ്ഥാപിക്കുകയും ചെയ്തു.ഒന്ന് ആൺപള്ളിക്കൂടമെന്നും മറ്റേത് പെൺപള്ളിക്കൂടമെന്നുംപില്ക്കാത്ത് അറിയപ്പെട്ടു. പഴമക്കാരിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 1888ഓഗസ്റ്റിൽ ഈ സ്ക്കൂൾ സ്ഥാപിതമായി എന്ന്കണക്കാക്കപ്പെടുന്നു. ഗവൺമെന്റിന്റെ സഹായത്താൽപ്രവർത്തിക്കുന്ന ആദ്യത്തെ സ്ക്കൂളായതിനാൽ എയ്ഡഡ് സ്ക്കൂൾ എന്ന് അർത്ഥമുള്ള ഗ്രാന്റ് സ്ക്കൂൾ എന്ന് ഈ സ്ക്കൂൾ അറിയപ്പെട്ടു.1948-ൽ ഇംഗ്ലീഷ് ക്ലാസുകൾ ആരംഭിച്ചതോടുകൂടി മലയാളം മീഡിയംസ്ക്കൂൾവെർണാക്കുലർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളായി അറിയപ്പെട്ടുതുടങ്ങി. ഈ കാലഘട്ടത്തിൽ പീറ്റർ ഡിക്കോസ്റ്റ മാനേജർ പുല്ലുവിള സെന്റ് ജേക്കബ് ഫെറോനദേവാലയത്തിന്സ്ക്കൂൾകൈമാറി.പുല്ലുവിളയിൽ ഒരുഹൈസ്ക്കൂളിന്റെ ആവശ്യ കതയെക്കുറിച്ച് ജനങ്ങളും സാമൂഹ്യ പ്രവർത്തകരും ചിന്തിച്ചതിന്റെഫലമായി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്കോയയുടെമേൽ നിരന്തരം സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായി ആരോഗ്യ മന്ത്രിയായിരുന്ന ബഹു.വെല്ലിങ്ടണിന്റെ സഹായത്തോടുകൂടി 1967-ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂളായിഅപ്ഗ്രേഡ് ചെയ്യപ്പെട്ടു.ഈസമയത്ത് മാനേജരും ഇടവക വികാരിയുമായിരുന്ന റവ.ഫാദർ ഫോർജിയ പീറ്റേഴ്സിന്റെ ശക്തമായ നീക്കങ്ങളാണ്ഹൈസ്ക്കൂൾ ആക്കുന്നതിന്സഹായകമായത്. തുടർന്ന് ഹെഡ്മിസ്ട്രസ് ആയിരുന്ന മേയമ്മ ടീച്ചറിനെമാറ്റി വൈദികൻ കൂടിയായ ഫാദർ മോസസ് പെരേരയെ ഹൈസ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ആയി നിയമിച്ചു.1991-92 കാലഘട്ടത്തിൽ ഹെഡ്മാസ്റ്റർ ആയിരുന്ന ജൂലിയൻ ഫർണാണ്ടസിന്റെ നേതൃത്വത്തിൽഈ സ്ക്കൂൾ ഹയർ സെക്കന്ററി സ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ആദ്യ ത്തെ പ്രൻസിപ്പലായി ശ്രീമതിതങ്കം ജൂലിയനെ നിയമിക്കുകയും ചെയ്തു. കോവളം നിയോജക മണ്ഡലം എം.എൽ.എ.ആയും പിന്നീട് മന്ത്രിയായും പ്രവർത്തിച്ചിരുന്ന നീലലോഹിതദാസൻ നാടാരുടെ ആത്മാർത്ഥമായ യത്നമാണ് ഹയർസെക്കന്ററി സ്ക്കൂളാകാൻ വഴിയൊരുക്കിയത്.ഈ സ്ക്കൂളിന്റെ മാനേജർ ആയിരിക്കുമ്പോൾ അന്തരിച്ച ഫാ.ജോസഫ് ആറാട്ടുകുളത്തിന്റെ പേരിലാണ് പ്രധാനമന്ദിരം പ്രവർത്തിച്ചുവരുന്നത്
സെന്റ് ജേക്കബ് ദേവാലയം(വലിയപള്ളി)
തീരപ്രദേശത്തെ പോർച്ചുഗീസ് അധീനതയിലായിരുന്നപ്പോൾ മിഷണറിമാർ പണിത പള്ളിയാണ് വി.യാക്കോബിന്റെ നാമധേയത്തിലുള്ളത്.ഈ പള്ളി ഇരുന്ന സ്ഥാനത്ത് 1700 ൽ വി.യാക്കോബിന്റെ പേരിൽ ഒരു ഓലപ്പള്ളി ഉണഅടായിരുന്നതായി പഴമക്കാരിൽ നിന്നും അറിയാൻ രഴിഞ്ഞിട്ടുണ്ട്.തീരപ്രദേശത്തുള്ള മറ്റ് പള്ളികളെ അപേക്ഷിച്ച് ഈ പള്ളിക്ക് വലിപ്പം കൂടുതലായതിനാൽ വലിയപള്ളി എന്നും അറിയപ്പെട്ടുതുടങ്ങി.കൊത്തുപണികൾ ആലേഖനം ചെയ്ത തിരുവചനങ്ങൾ ,മദ്ബഹ,വിശിഛ്ഠന്റെ രൂപം പ്രതിഷ്ഠിച്ച കേരളത്തിലെ അപൂർവം പള്ളികളിലൊന്നാണ് വലിയപള്ളി.ഈ പള്ളിയിലെ അൾത്താരയുടെ രൂപകല്പന നടത്തിയ ചങ്ങനാശേരിക്കാനായ ചങ്ങങ്കരി അച്ചനാണ്..കാലം പലതിനും മാറ്റം വരുത്തിക്കൊണ്ട് കടന്നുപോയെങ്കിലും പള്ളി പുനരുദ്ധാരണം നടന്നപ്പോഴും അൾത്താരയുടെ രൂപകല്പനയ്ക്ക് ഒരു മാറ്റവും വന്നനിട്ടില്ല. ആത്മീയമായും സാമൂഹ്യമായും ഉന്നമനത്തിന് പരിശ്രമിച്ച ചങ്ങങ്കരി അച്ചനെ സംശയദൃഷ്ടിയോടെയാണ് അന്ധതയിൽ കഴിഞ്ഞിരുന്ന ജനം കണ്ടത്.ആഭിചാര ക്രിയകളിലും മന്ത്രതന്രങ്ങളിലും മുവുകിയ ജനം അന്ധവിശ്വാസത്തിൽ നിന്നും മോചിപ്പിക്കുന്നതിന് ശക്തമായ നിലപാടെടുത്ത അദ്ദേഹത്തെ ജനം ഉൾക്കൊണ്ടില്ല.അതുപോലെ സ്ത്രീകൾ വസ്ത്രം ധരിച്ചിരുന്നത് കവണി മാറിൽ ചുറ്റി ഒരറ്റം തോളോടു ചേർത്തായിരുന്നു.ഏത്താപ്പിടുക എന്നാണ് ഇതിനെ പറഞ്ഞിരുന്നത്.മധ്യതിരുവിതാംകൂറിലെ സ്ത്രീകളെപ്പോലെ ചട്ടയും മുണ്ടും ധരിക്കാനും മലയാളം സംസാരിക്കാനും ഇദ്ദേഹം പ്രേരിപ്പിച്ചു.പക്ഷേ അദ്ദേഹത്തിന്റെ ഉദ്ദേശ്ശുദ്ധിയെ സംശയൃഷ്ടിയോെ വീക്ഷിച്ച ജനം അച്ചനെ ഭീഷണിപ്പെടുത്തി രായ്ക്കുരാമാനം നാടുകടത്തിയെന്നാണ് പറയുന്നത്. പുല്ലുവിള സന്ദർശിച്ച ആദ്യത്തെ മെത്രാനാണ് മോസ്റ്റ് റവ.അർവാർനസ്.പുല്ലുവിളയ്ക്ക് ആദ്യമായി ഒരു വികാരിയെ തരുന്നത് അദ്ദേഹമാണ്.അദ്ദേഹത്തോടുള്ള ആദരസൂചകമായി ജഡ്ക്കാവണ്ടിപോലുള്ള ഒരു വാഹനത്തിൽ അദ്ദേഹത്തെ ഇരുത്തി കൊടി തോരണങ്ങളോടുകൂടി വടംകൊണ്ട് കെട്ടി ഇടവകജനങ്ങൾ തന്നെ വലിച്ചുകൊണ്ടുപോയി വലിയപള്ളിയിൽ കയറ്റിയതായി പഴമക്കാർ സാക്ഷ്യം നൽകുന്നു. വിശ്വാസികളുടെ എണ്ണം നാൾക്കുനാ്‍വർദ്ധിച്ചുകൊണ്ടിരുന്നപ്പോൾ പള്ളിയുടെ വിസ്തൃതി കൂട്ടേണ്ടിവന്നു.തിരുവനന്തപുരം രൂപതാമെത്രാനായ റവ.ഡോ.വിന്സന്റ് ഡി ദേരേരയുടെ അനുവാദത്തോടെ പള്ലി കെട്ടാനുള്ള തയ്യാറെടുപ്പുകൾ നടത്തി.സാമ്പത്തികം പ്രശ്നമായപ്പോൾ പുല്ലുവിളയിൽ നിന്നും സിലോണിൽപ്പോയ ധനികരായ ആൾക്കാരിൽനിന്നും (സിലോണിൽപ്പോയ ധാരാളം പേരുണ്ടായിരുന്നു.)നല്ലൊരു തുക സ്വരൂപിച്ച് പള്ളിപ്പണിക്കായി വിനിയോഗിക്കുകയും ചെയ്തു.കൊല്ലവർഷം 1118 (AD 142)അന്നത്തെ ഇടവക വികാരി റവ.ഫാദർ എം.പോൾ ഇളവന്തറയുടെ സാന്നിധ്യത്തിൽ ബഹുമാന്യ സുപ്പീരിയർ ജനറൽ മോൺസിങ്ങോർ ലീനോ ഡിസോസ ശിലാസ്ഥാപന ആശീ്‍വാദ കർമ്മം നടത്തുകയും ചെയ്തു.1955 പള്ളിയുടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കി.പല ഘട്ടങ്ങളിലായി ല വികാരിയച്ചൻമാരുടെ കൈകളിലൂടെ പള്ളി ഇന്നത്തെ അവസ്ഥയിലെത്തി.ഇപ്പോൾ പ്രൗഢിയോടും തലയെുപ്പോടും ഗൂടി എല്ലാത്തിനും മൂകസാക്ഷിയെന്നോണം ആഭിമാനഗോപുരമായി ീ പൈതൃകസ്വത്ത് നിലകൊള്ളുന്നു. ഈ പള്ളിയില മറ്റൊരു സവിശേഷത ദുഖവെള്ളിയാഴ്ചയിലെ തൂമ്പാവ്‍ പ്രദക്ഷിണവും അതിനോടനുബന്ധിച്ചുള്ള ആചാരവുമാണ്.തൂമ്പാവൽ പ്രദക്ഷിണ സമയത്ത് മാത്രം മണിക്കുപകരം ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് പത്രാക്ക് അല്ലെങ്കിൽ റാട്ട്.വളരെ ആയാസകരമായി കറക്കുമ്പോൾ കേൾക്കുന്ന ഒരു തരം ശബ്ദം മനസ്സുകളെ പിടിച്ചുലയ്ക്കുന്ന തരത്തിലുള്ളതാണ്.ഇതൊരു നേർച്ചയായി യുവജനങ്ങൾ ചെയ്യുന്നണ്ട്.ഇത് പ്രദക്ഷിമത്തന് ഒഴിവാക്കാൻ പറ്റാത്ത ഒന്നായും ണാറിയിട്ടുണ്ട്. വർഷം കഴിയുന്തോറും റാട്ടുകറക്കുന്നവരുെ എണ്ണംകൂടിവരുന്ന ാഴ്ചയാണുള്ളത്.പ്രതീകാത്മകമായി യേശുവിന്റെ മരച്ച ശരീരവും വഹിച്ചുകണ്ടുള്ല വിലാപയത്രയായി അടത്ത ഇടവകൾ പ്രദക്ഷിണം ചെയ്ത് മടങ്ഹിവന്നതിനുശേഷം രൂപം മുത്തുന്നതിനും അവസരം നൽകുന്നു.വെളുക്കുവോളം നീണ്ടുനിൽക്കുന്ന ഈ ചടങ്ങിന് ആയിരങ്ങളാണ് സാക്ഷ്യം വഹിക്കുന്നത്.നാനാജാതി മതത്തിൽപ്പെട്ട ജനങ്ങൾ ഭക്തിപുരസരം കുരിശരാധനനടത്തുന്നതിനും തിരുസ്വരൂപം കണ്ട് സായൂ്യമടയുന്നതിനും പുതിയത് േടപ്പോകുമ്പോഴും തൂമ്പാവലിന്റെ തനിമയും ആചാരവും അനുഷ്ഠാനവും ഇന്നും നിലനിർത്തുന്നതിൽ എല്ലാപേരും ശ്രദ്ധാലുക്കളണ്. മതബോധനത്തിലൂടെ ഇവിടത്തെകുട്ടികളുടെ ആത്മീയ ഉന്നമനത്തിനും സ്വഭാവരൂപവൽക്കരണത്തിനും ഉയർച്ചയ്ക്കും വേമ്ടി പള്ലിനട്ത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണ്.ദൈവവിശ്വാസത്തിലും ദൈവഭക്തിയിലും വളരുന്ന ഒരു കുട്ടി സദാചാര വിലക്കുകൾ ലംഘിക്കുകയോ അസാൻമാർഗ്ഗിക വഴികൾ തേടിപ്പോകുകയോ ചെയ്യില്ല െന്നത് നിസ്തർക്കമാണ്.ആധുനിക കാലഘട്ടത്തിൽ ഭ്രമിപ്പിക്കുന്ന മോഹവലയതതിലകപ്പെട്ടിരിക്കുന്ന കൗമാരം പള്ലിയിൽ നിന്നും മതബോധനത്തിൽ നിന്നും അകലുകയാണോ എന്നുതോന്നിപ്പോകുന്നു.വഴിതെറ്റുന്ന കൗമാരക്കാർ േറിവരുന്നത് ആശങ്കയോടെ മാത്രമേ കാണാൻ കഴിയൂ.മാതാപിതാക്കളുടെ നിയന്ത്രണത്തിന് ആതീതമായി വളരുന്നകുഞ്ഞുങ്ങളെ കൂട്ടായ യത്നത്തിലൂടെ ,മതബോധനത്തിലൂടെ രക്ഷപ്പെടുത്താൻ സാധിക്കും. മറ്റ് ഇടവകളെ വച്ച്നോക്കുമ്പോൾ വൈദികർ ഏറ്റുമധികമുള്ല ഒരു ഇടവക പുല്ലുവിളയാണ്.ഏതാണ്ട്അറുപതിലധികം വൈദികൻമാരുണ്െന്നാണ്കണക്ക്.അതുപോലെതന്നെ സന്യാസിമാരും ഈ ഇടവകയിൽ കൂടുതലാണ്.മാതാപിതാക്കൾ തങ്ങളുടെ മക്കളെ നേർച്ചയായും അല്ലാതെയും വൈദികവൃത്തിയിൽ വിടുന്നതിൽ അഭിമാനം കണ്ടിരുന്നു.ഇതും പുല്ലുവിളയുടെ മറ്റൊരു പ്രത്യേകതയാണ്.പുല്ലുിള ജനതയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ ചെയ്ത ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത അച്ചൻമാരാണ്ഫാ.ജോവാക്കിൻ ഡക്കോസ്ററയും ഫാ.ഫ്രാൻസിസ് ഫോർജിയാപീറ്റേഴ്സും റവ.ഡോ,ലൂയിസ് റോച്ചും.ഇവരുടെ സേവനങ്ങളെ ജനങ്ങൾ ഇന്നും നന്ദിപൂർവ്വം സ്മരിക്കുന്നു.
മഠങ്ങൾ സേവനത്തിന്റെ പാതയിലൂടെ
പുല്ലുവിള ജനതയുടെ സാംസ്ക്കാരികോന്നമനത്തിനും വ്യക്തിത്വവികാസത്തിനും അഭംഗുരം പ്രവർത്തച്ചിരുന്ന രണ്ടു സന്യാസിനി മഠങ്ങളാണ്സ്സ്റ്റേഴ്സ് ഓഫ് ഡിവൈൻ സേവ്യർ കോൺവെന്റും കോൺട്രിഗേഷൻ ഓഫ് െരേസയിൽ കാർമലൈറ്റ്സ് കോൺവെന്റും.അന്നത്തെ ബിഷപ്പായിരുന്നപീറ്റർ ബർണ്ണാഡ് പെരേരയുടെ അനുമതിയോടെ വികാരയായിരുന്ന എം.ജോസഫ് അച്ഛന്റെ ആശീർവാദത്തോടെ 1974ഓഗസ്ററ് 31 ന് പ്രവർത്തനമാരംഭിച്ച ഈ മഠങ്ങൾ സാമൂഹിക സാംസ്ക്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ ജനങ്ങളുെ വിശ്വാസം ആർജജിച്ചുകൊണ്ട് പ്രത്യേകിച്ച് യുവജനങ്ങളുടെ തങ്ങളുെ പ്രവർത്തനമണ്ഡലം വ്യാപപ്പിച്ചുകൊണ്ടിരുന്നു.ബിഷപ്പിന്റെ നിർദ്ദേശ്ശപ്രകാരം മര്യനാട് പ്രോജക്ടുമായി സഹകരിച്ച് അവരുടെ സാമ്പത്തിക സഹായത്തോടെ സൊസൈറ്ി,വനിതാകേന്ദ്രം,നഴ്സറിസ്ക്കൂൽ എന്നിവ നടത്തിയിരുന്നു.ഇവരുടെ കർമ്മമേഖല വളരെ വിശാലമാമ്.സൗജന്യ ചികിൽസ സ്ത്രീകൾക്ക് ബോധവ്‍ക്കരണം,ഭവന സന്ദർശനം കുടുംബാംഘങ്ങളുമായുള്ള നിരന്തര സമ്പർക്കം സാക്ഷരതാക്ലാസ്സ് വനിതകൾക്കായി തൊഴിൽകേന്ദ്രം,വനിതാസഹകരണസംഘം ഭിന്നശേഷിയുള്ള കുുട്ടികളെ കണ്ടത്തി അവർക്കുവേണ്ട സഹായം ചെയ്തു കൊടക്കൽ ഓടകളുടെ ശുചീകരണം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ കുുട്ടികൾക്ക് പഠനച്ചെലവും ഹോസ്റ്റൽ സൗകര്യവും ഏർപ്പെടുത്തി.കൊടുക്കൽ അങ്ങനെ പോകുന്നു.അവരുടെ സേവനമേഖല .ഇതിൽ സിസ്റ്റേഴ്സ് ഓഫ് ഡിവൈൻ സേവിയർ കോമ്‍വെന്റ് ഇന്ന് തകർച്ചയുടെ വക്കിലാണ്.എന്തൊക്കെയോ കാരണങ്ങളാൽ ഇന്ന് ന്യ ബാലഭവൻ മാത്രമേ ഇവരുടെ അധീനതയിലുള്ളൂ.കോൺഗ്രിനേഷൻ ഓഫ് തെരേസിയൽ കാർമലൈറ്റ്സ് കോൺവെന്റ് തനതായ ശൈലിിൽ മുന്നോട്ട പോയിക്കൊണ്ടിരിക്കുന്നു.
സെന്റ്പീറ്റേഴ്സ് ദേവാലയം കൊച്ചുപള്ളി
ദേവാലയത്തിന്റെ നിർമ്മാണുമായി ബന്ധപ്പെട്ട് വിശ്വാസവും അദ്ഭതവും ഇഴപിരിഞ്ഞ് കിടക്കുകയാണ്.ഈഴവരും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒത്തൊരുമയോടെ ജീവിക്കുന്ന മതസൗഹ-ദത്തന്റെ പ്രതീകമാണ് പല്ലുവിളയെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ.ആരേയും നിർബന്ധിച്ച് മതപരിവർത്തനം നടത്തിയതായി കേട്ടറുപോലുമില്ല.സ്വന്തം ഇഷ്ടത്തോടകൂടി ക്രിസ്തമത്തിൽ പരിർത്തനം ചെയ്തവരാണ് എല്ലാപേരും.പുല്ലുവിളയുടെ വടക്കുഭാഗത്തായി ുഗ്രമൂർത്തിയായ ശ്രീ ഭദ്രകാളിയെ പ്രതിഷ്ഠിച്ച ക്ഷേത്രവും അതനുചറ്റും കുറേ ീഴവസങോദരങ്ങളും പാർക്കുകയായിരുന്നു.അതിലൊരുസഹോദരനായ രാമൻ കഢ്ചേതൽ കൃഷിയും നെയ്ത്തുമായി കാലം കഴിക്കവേ (അന്ന് കീഴതിൽ ഘാരആളം തറികളുണ്ടായിരുന്നു.)നെയ്യുന്ന തുണികൾ കാൽനടയായി വലിയതുറയിലെ (അന്ന് രാജതുറയെന്നാണ് അറയപ്പെട്ടിരുന്നത്.)തീരപ്രദേശത്തെ വീടുകളിൽ വിൽപനയ്ക്ക് പോകുമായിരുന്നു.തുണിവിൽക്കുന്നതുവരെ അവിടെ കഴിച്ചുകൂടിയിട്ട് ദിവസങ്ങൾ കഴിഞ്ഞാണ് മടങ്ങിയിരന്നത്.രാത്രിയിൽ വലിയതുറ പള്ളിപ്പരസരത്താണ് അയാൽ കിടന്നിരുന്നത്.പൂജ തുടങ്ങുമ്പോൾ ുണരന്ന അയാ്‍ നിത്യവും കാണുന്നത് യേശുവിന്റെ രപവും കേൾക്കുനന്നത്തിരുചനങ്ങളമായിരുന്നു.ക്രമേണ അതിൽ ആകൃഷടനായ അദ്ദേഹത്തിന്റെ മനസൽ യേശുവും പള്ളിയും ആരാധനയും പതിഞ്ഞു.പൂജയിൽ പങ്കെടുത്തതിനുശേഷമേ കച്ചവടത്തിനു പോയിരുന്നുള്ളൂ.യേശുവിനെ മനസിൽ കൊണ്ടുനടന്നിരുന്ന അദ്ദേഹം വൈകാതെ തന്റെ അനുഭവവും ആഗ്രഹവും ഭാര്യയെ ആറയിച്ചു.കേട്ടമാത്രയിൽ പള്ളി കാണാൻ വ്യഗ്രത കാിച്ചു.ഭര്യയേയും കൂട്ടിിളിച്ചു വലിയതുറ പള്ളി സന്ദർശിച്ചു.തുടർന്ന് ജ്ഞനസ്നാനം സ്വീകരിച്ച് മതപരിവർത്തനം നടത്താൻ തീരുമാനിച്ച അവർ വികാരിയച്ചനെ കണ്ട് കാര്യം പറഞ്ഞെങ്കിലും ഉടനെ കർമ്മാദികൾ നടത്താൻ അച്ഛൻ തയ്യാറായില്ല.അവരുടെ അചഞ്ചലമായ വിശ്വാസം ബോധ്യം വന്നതിനുശേഷം മാത്രമേ ജ്ഞാനസ്നാനം കൊടുത്തുള്ളൂ.ആറുമാസംവരെ അവർക്ക് കാത്തിരിക്കേണ്ടതായി വന്നു. സംഭവം പുല്ലുവിളയൊക്കെ പരന്നു.ഈഴവപ്രമാണികൾ അവരെ വിചാരണയ്ക്കും വിളിച്ചുരുത്തി.അവരുടെ കുറ്റത്ിന്റെ തീവ്രത ബോധ്യപ്പെടുതതി.എന്നിട്ടും കൂസാത പതറാതെ ക്രിസ്തു നിന് അവരെ ശിഷ്യനായി ഇനിയുള്ള കാലം ജീവിക്കാൻ തീരുമാനിച്ച അയാൾ എന്തും നേരിടാൻ തയ്യാറായി.തുടർന്ന് അവരെ ഹിന്ദുമതത്തിൽ നിന്നും പുറത്താ്കാൻ തീരുമാനിക്കുകയും മരിച്ചവരായി കണക്കാക്കി തളിയും കുളിയും നടത്തി അവരെ പുറത്താക്കാൻ തീരുമാനിക്കുകയും ചെയ്തു.ഉടുതുണിക്ക് മറുതുണിയില്ലാതെ നിന്ന അവർ നേരേ വലിയതുറ പള്ളിയിലെ അച്ഛനെത്തന്നെ ശരണംപ്രാപിച്ചു.ഈ ദമ്പതികോടു കാണിച്ച ്നീതി തിരവീതാംകൂർ രാജാൻ സമക്ഷം ബോധിപ്പിക്കാൻ തീരുമാനിച്ചു.വലിയതുറ പള്ളിയിൽ പ്രാർത്ഥനയ്ക്കായി വരുന്ന സായിപ്പൻമാർ മുഖേന (ഇവർ രാജാവിനെ ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇംഗ്ലണ്ടിൽ നിന്നും വന്നവരായിരുന്നു.)ഈ പ്രശ്നം തിരുസന്നിധിയിൽ എത്തിച്ചു.രാജാജ്ഞ ഉടനെത്തി..മനുഷ്യത് രഹിതമായ ീ പ്രവർത്ത ചെയ്തവരെ ഉടൻ രാജസന്നിധിയിൽ എത്തിക്കുക.രാജാഞ്ജ ശിരസാവഹിച്ചുകൊണ്ട് ഭടൻമാർ ഉടൻതന്നെ കുതിരപ്പുറത്തെത്തി കൈയാമം വച്ച് പ്രതികളെ രാജസന്നിധിയിൽ ഹാജരാക്കി.രാമൻ കുഞ്ചേനനും ഭാര്യയ്ക്കും ന്യായമായി കിട്േണ്ട സ്വത്തുക്കൾ വിട്ടുകൊടുക്കുന്നതിനും സ്വതന്ത്രമായി നാട്ിൽ ജീവിക്കുന്നതിനുമുള്ള പൗരാവകാം നൽകിക്കൊണ്ടുള്ള കല്പനയും പുറപ്പെടുവിച്ചു.അപ്രകാരം ലഭിച്ച സ്ഥലത്ത് മുപ്പത്തൊമ്പത് സെന്റ് ഭൂമി ഒരു പ്രാർത്ഥനപ്പുരയ്ക്കായി മാറ്രിവച്ചു.(കരുംകുളം വില്ലേജിൽ 208/10 നമ്പർ)അവിടെ വിസുദ്ദ പത്രോസിന്റെ രൂപം പ്രതിഷ്ഠിച്ച് പ്രർത്ഥന നടത്തുകയും പിൽക്കാലത്ത് ആ സ്ഥലത്ത് സെന്റ് പീറ്റേഴ്സ് ചർച്ച് നിർമ്മിക്കുകയും ചെയ്തു. പള്ളി പണിയുന്ന കാലത്ത് അപ്രതീക്ഷിതവും അദ്ഭുതകരവമായ ചില സംഭവങ്ങൾ ഉണ്ടായതായി പഴമക്കാർ പറയുന്നു.സിമന്റ് ഇല്ലാത്തതിനാൽ കരിങ്കല്ലും കുമ്മായവും കൊണ്ടാമ് നിർമ്മാണംനടത്തിയിരുന്നത് .എന്നാൽ കക്ക കിട്ടാനുമില്ല.അദ്ഭുതമെന്നേപറയേണ്ടൂ.തീരത്ത് കക്ക വന്നഠിഞ്തിന്കൈയം കണക്കുമില്ല.ഇനി മറ്റൊരൽഭുതം സാമ്പത്തിക ഞെരുക്കം കാരമം തടിയും മറ്ു സാധനങ്ങളും എങ്ങനെ ാങ്ങും എന്ന് തലപുകഞ്ഞിരുന്ന സമയം..എവിടെ നിന്നെന്നില്ലാതെ ഭീമാകാരമായ ഒരുതി കരയ്ക്കടിയുകയും മല്സ്യത്തൊഴിലാളികൾ ഒത്തുചേർത്ത് പി്ക്കാൻ ശ്രമിച്ചപ്പോൾ തിരമാല അകറ്റക്കൊണ്ടു പോകുകയും ചെയ്തു.നിരാശ്രരായി മടങ്ങിയ അന്നുരാത്രിയിൽ കൈക്കാരന് ഒരു സ്വപ്നദർശനമുണ്ടായി.പള്ളിപ്പമിക്ക് തടി വീമ്ടും കടൽത്തീരത്തെത്തി.മൽസ്യബന്ദനത്തിനടുത്തുള്ള ാൾക്കാരും ചേര്‌ന്ന് ബക്തിയോടുകൂി തടി ആഞ്ഞുവലിക്കാൻ തുടങ്ങി.അപ്രതീക്ഷിതമായി ഒരുവലിയ തിരമാലയും ആഞ്ഞടിച്ചപ്പോൾ തടി പള്ളിമുറ്റത്ത്....അന്ന് പള്ളിയും കടലും തമ്മിൽ ഏതാനും മീറ്റർ അകലമേയുണ്ടായിരപുന്നുള്ളൂ.കാലം കടന്നുപോകവേ കടലും ഉൾവലിഞ്ഞുകൊണ്ടിരുന്നു.ഈ സംഭവങ്ങൾ ഇന്നും പഴമക്കാരുടെ നാവിൽ തത്തിക്കളിക്കുന്നു.
കമ്മ്യൂണിറ്റിഹാൾ
പുല്ലുവിള ജനതയുടെ വളരെക്കാലത്തെ ആഗ്രഹമാണ് ഒരു കമ്മ്യൂണിറ്റി ഹാൾ എന്നത്.ഇതിന്റെ അഭാവംമൂലം ജനങ്ങൾ കുറച്ചൊന്നുമല്ല ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത്.ജോസ് പെരേര അച്ഛന്റെ കാലത്ത് തറക്കല്ലിട്ട് നിക്കോളാസ് അച്ഛന്റെ കാലത്ത് പൂർത്തിയാകുകയും ചെയ്ത ഹൾ ഇന്ന് എല്ലാപേർക്കും സൗകര്യപ്രദമായ രീതിയിൽ നിലകൊള്ളുന്നു.
ജുമാമസ്ജിദ്
പണ്ടുമുതലേ മതസൗഹാർദ്ദത്തിനും സാഹോദര്യത്തിനും പേരുകേട്ട നാടാണ് ഈ കൊച്ചുഗ്രാമം.മറ്റുമതസ്ഥരെ ഇരുകൈയുംനീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ് പുല്ലുവിളയുടേത്.അതിനു തെളിവാണ് മുന്നൂറു വർഷങ്ങൾക്ക് ഇവിടെ ഉണക്കമീൻ കച്ചവടത്തിനായി വന്ന മുസ്ലീങ്ങൾക്ക് ചരക്കുുരകെട്ടാൻ വേണ്ട സൗകര്യം കടൽപ്പുറത്ത് നാട്ടുകാർ ചെയ്തുകൊടുത്തത്.പുല്ലുവിളയിൽ കോളറ പടർന്നുുപിടിച്ച് ദുരിതക്കടലിൽ നീന്തിയ അവസരത്തിൽ മുസ്ലീം സഹോദരങ്ങൾ പാതിരാത്രിയിലം അവരുടെ പുരയിടത്തിൽ നിന്നും കരിക്കുവെട്ടി വീടുകളിൽ സാന്ത്വനവമായി എത്തയിരുന്നു.പൂവാർ വഴിഞ്ഞം പ്രദേശങ്ങളിൽ ക്രിസ്ത്യാനികളും മുസ്ലൂങ്ങളും തമ്മിൽ സംഘർഷമുണ്ടാപ്പോഴും ഇവിടത്തെ മുസ്ലീങ്ങളെ സംരക്ഷിക്കുകയാണ് പല്ലുവിള നിവാസികൾ ചെയ്തത് .മറ്റു പ്രദേശങ്ങളിലെ സംഘർഷം പുല്ലുവിളയ അല്പംപോലും ബാധിക്കുകയോ സ്നേഹത്തിന് മങ്ങലേൽക്കുകയോ ചെയ്തില്ല.സാഹോദര്യത്തിനും മതമൈത്രിക്കും ഇതിൽപ്പരം തെളിവെന്ത് ? കുടിയേറിപ്പാർത്ത മുസ്ലീങ്ങൾക്കുമുണ്ടൊരു ചരിത്രം.പുല്ലുവിള ,അടിമലത്തുറ എന്നീ സ്ഥലങ്ങളിലാണ് ഇവർ ാമസിച്ചിരുന്നതും കച്ചവടം നടത്ിയിരുന്നതും.മൽസ്യക്കച്ചവടത്തിലൂടെ സമ്പന്നരായിത്തീർന്ന ഇവർ വീടുകൾ നിർമ്മിച്ച് കുടുംബാംഗങ്ങളെ താമസിപ്പിക്കുകയും അവിടവിടയായി ധാരാം വസ്തുവകകൾ വാങ്ങിക്കൂട്ടുകയും ചെയ്തു.ഇവർക്ക് ആരാധിക്കുന്നതിന് ചെമ്പകരാമൻതുറയിൽ ഒരു മുസ്ലീം പള്ളി നിർമ്മിക്കുകയും ചെയ്തു.അടിമലത്തുറ നിവാസികളും നിസ്ക്കരിക്കുന്നതിന് ഇവിടെ വരുമായിരുന്നു.അങ്ങനെയിരിക്കെയാണ് മുസ്ലീങ്ങളുെ ഇടയിൽത്തന്നെ ഒരു തർക്കം നടന്നത്.ജമാത്തിന്റെ പേരിൽ നാലരസെന്റ് സ്ഥലം പള്ലി ഉടമയായമുഹമ്മദ് മൂസ വിട്ടുകൊടുക്കണമെന്ന ആവശ്യം നിരാകരിച്ചപ്പോൾ തർക്കം കോടതിയിലെത്തി.മൂസയ്ക്കനുകൂലമായ വിധി പുറപ്പെചുവിക്കുകയും ചെയ്തു.ഉടമസ്ഥാവകാശം മൂസയ്ക്ക് നൽകിക്കൊണ്ട് ആരാധനാല.മായി ഉപോഗിക്കണം എന്ന വിധിഅംഗീകരിക്കാൻ ജമായത്ത് ഭാരവാഹികൾ തയ്യാറായില്ല.പള്ളിയിലെ ബാങ്ക് വിളിയും നിസ്ക്കാരകർമ്മവും മുടങ്ങി.അടിമലത്തുറനിവാസികൾ അവിടെയൊരു പള്ളി പണിതു.ചെമ്കരാമൻതുറയിലെ പള്ളി പിന്നെ ഒരു ശവപ്പറമ്പിനു തുല്യം കാടുപിടിച്ച് ിവജന്തുക്കലുെ വിഹാരകേന്ദ്രമായി മാരുകയും ചെയ്തു.കുറച്തുകാലങ്ങളേ ആുള്ളൂ അതിനൊരു ശാപമോക്ഷം കിട്ടിയിട്ട് .ഇപ്പോൾ കാടു വെട്ടിത്തെളിച്ച് വാസയോഗ്യമായ പ്രദേശമാക്കി മാറുകയും ചെയ്തു.മുസ്ലീങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും അടുത്തടുത്ത് നൂറ്റാണ്ടുകളായി യാതൊരു പ്രശ്നവുമില്ലാതെ ജീവിക്കുന്നത് പുല്ലുവിളയുടെ മാാത്മ്യത്തിന്റെ മാറ്റുകൂട്ടുന്നു.
കീഴതിൽ ദേവീക്ഷേത്രം
പുല്ലുവിളയുടെ വടക്കുഭാഗത്തായി ഭദ്രകാളിയെ പ്രതിഷ്ഠച്ച ഒരു ക്ഷേത്രവും അതിനുചുറ്റും കുറേ ീഴവകുടുംബങ്ങളും നൂറ്റാണ്ടുകളായി പാർക്കുന്നു.ചാരായം വിൽപനയിലേർപ്പെട്ടിരുന്ന അവർ പലപ്രാവശ്യം പോലീസ് പിടിയിലായിട്ടുും ആ തൊഴിൽതന്നെ തുടർന്നുകൊണ്ടിരുന്നു.ക്രമേണ തലമുറകൾ പിന്നിട്ടപ്പോൾ ീ തൊഴിലിനോട വിമുഖത കാട്ടിയ പിൻതലമുറക്കാരിൽ പലരും വീടും സ്ഥലവും വിറ്റ് മറ്റു തൊഴിൽതേടി അന്യനാട്ടിൽ പോയി.ഇപ്പോൾീപ്രദേശത്ത് ക്രി്ത്യാനികൾ താമസിക്കാൻതാല്പര്യം കാണിക്കുകയും തീരപ്രദേസത്തുനിന്നും പലരും കരയിലോട്ടു മാറുകയും ചെയ്യുന്നു.ഈ പ്രദേശത്തെ സംബന്ധിച്ച് ഒരു അന്ധവിശ്വാസവും നിലനി്‍ക്കുന്നു.ഉഗ്രമൂ്ർത്തിയായ ഭഹ്രകാളി ാർക്കുന്നതിനാൽ വാസയോഗ്യമല്ല,നന്നാകില്ല എന്ന വിശ്വാസം മൂലമാണ് പലരും താമസം മാറിപ്പോയത് എന്നാമ് ഭാഷ്യം. പുല്ലുവിള ജനതയുടെ സാംസ്ക്കാരിക വളർച്ചക്ക് വഴയൊരുക്കിക്കൊണ്ട് അമ്പത് വർഷത്തിലധകമായി നിലകൊള്ളുന്ന ഒരു സ്ഥാപനമാണ് ജയ്ഹിന്ദ് ഗ്രന്ഥശാല.ചർച്ചയിലൂടെയും സെമിനാറിലൂടെയും യുവജന്ങളെ പ്രബുദ്ധരാക്കുന്നതിന് ീ സ്ഥാപനം വഹിക്കുന്ന പങ്ക് വളരെ വലുതാമ്.വളരെ വിുലമായ തോതിലുള്ള ഗ്രന്ഥശേഖരം തന്നെയുണ്ട്. ഇതിപ്പോൾ വളര്ച്ച പ്രപിച്ച് കേരള ഗ്രന്ഥശാലാസംഘത്തിന്റെ കീഴിൽ സോഷ്യോ കൾച്ചറൽ സെന്റർകൂടിയായ എ ക്ലാസ്സ് പദവിയിലേയ്ക്ക് ുയർന്നിരിക്കുന്നു എന്നത് അഭിമാനാർഹമാണ്.ജയ്ഹിന്ദ് അൻപത് കൊല്ലം തികഞ്ഞപ്പോൾ ഒരു സ്മരണികയും പുറത്തിറക്കി.-സർഗ്ഗചേതന.ീ അവസരത്തിൽ ഇതു രൂപംകൊണ്ടതിനുപിന്നിൽ പ്രവർത്തിച്ച വ്യക്തികളെ സ്മരിക്കുന്നത് എന്തുകൊണ്ടും ഉചിതമായിരിക്കും.കൊച്ചുപള്ളി ഇടവകയിലെ പുരോഹിതനായ റവ.ഫാദർ വിദ്വാൻ പി.എക്സ് പുല്ലുവിള ഇടവകയിലെ സൊഡാലിറ്റി അംഗങ്ങളെസാമൂഹിക സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കായി ഏകോപിപ്പിക്കുകയുണ്ടായി.അവരുടെ പ്രവർത്തനം പള്ലിയിൽ മാത്രം ഒതുങ്ങി നിന്നില്ല.അദ്ദേഹം സ്ഥാപച്ച സെന്റ് മേരീസ് ലൈബ്രരിയും വായനശാലയും പിൽക്കാലത്ത് പൊതുജന മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാനായി ജയ്ഹിന്ദ ലൈബ്രറിയാക്കി.ഇന്നു നാട്ടിലെ സാംസ്ക്കാരിക വളർച്ചയ്ക്കുവേണ്ടി നിലകൊള്ളുന്ന പലവേദികളുമ്ട്.ബാലവേദി രൂപീകരമം,സർഗ്ഗവേദി,ചേതന കൈയെഴുത്തുമാസിക ,ജയ്ഹിന്ദ് നാടകോൽസവ മൽസരം,പൈലറ്റ് പ്രോജക്ട് ഫോർ ഫംങ്ഷണൽ അഡൽറ്റ് ,ലിറ്ററസിയുടെ ഭാഗമായി പരവർത്ത്യുന്മുഖസാക്ഷരത പദ്ധതി തുടങ്ങിയവസാംസ്ക്കാരിക വളർച്ചയ്ക്കുവേണ്ടി നിലകൊള്ളുന്നവയാണ്.തിരുവനന്തപുരം രൂപതയിലെ മറ്റ് ഇടവകകളെ വച്ച് നോക്കുമ്പോൾ സാംസ്ക്കാരികമായി വളരെ ഉയർന്ന ഒരു ഇടവകയായി തീർന്നനിട്ടുണ്ട് പുല്ലുവിള.
പുല്ലുവിളയുടെ വരദാനങ്ങൾ
നിരവധി പ്രഭകളെ ശംബാവനചെയ്ത നാടാണ് പുല്ലുവിെടു്ഞള.മറ്റ്തീരപ്ദേശങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസം കല,കായികം,സാംസ്ക്കാരികം െന്നീ രംഗങ്ങളിൽ വളെരെമികവുപുലർത്തുകയു അതുല്യപ്രതിഭകൾക്ക് വിളനിലമാകുകും ചെയ്ത പുല്ലുവിളയിൽ വ്യക്തി പ്രഭാവമുള്ള ധാരാളം പേരുമ്ട്.ശ്രീമൂലം തിരുനാൾ സ്റ്റേറ്റ് കൗമ്‍സിൽ മഹാരാജാവിനാൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അഡ്വ.എസ്.ജി.ലോപ്പസ്തിുകൊച്ചിയിൽ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ.ജെ.റ്റി മൊറായിസ്,തിരുക്കൊച്ചിയിലും കേരളത്തിലും സബ്.കളക്ടറായി സേവനമനുഷ്ഠിച്ച ശേഷം കേരളനിയമസഭാംഗമായ ശ്രീ.ജെ.സി മൊറായിസ്,ലത്തീൻ ക്രിസ്ത്യൻ സമുദായ സമുദ്ധാരമ പ്രവർത്തകനായ അഡ്വ.പി.ജെ.ഡിക്കോസ്റ്റ,കേരള നിയമസഭാ സെക്രട്ടറി കേരള ഹൈക്കോടതിി ജഡ്ജി െന്നീ നിലകളിൽ പ്രശസ്തനായ ശ്രീ.ജെ.എ.ജയിംസ്,കേരള മൽ്സത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ചെയർമാൻ ശ്രീ.പുല്ലുവിള സ്റ്റാൻലി ,പി.സി.ഒ യുടെ സ്ഥാപകരിൽ ഒരാളും ഡി.എഫ്.എഫ് എന്ന സോഷ്യൽ സർവ്വീസ് സംഘടനയുടെ സ്ഥാപകനുമായ ശ്രീ യൂജിൻ കുലാസ്,കേരള ഫിഷറീസ് ഡയറക്ടറേറ്റിൽ നിന്നും വിരമിച്ച് അസിസ്റ്റന്റ് ഡയറക്ടർ ശ്രീക്ലമന്റ് ലോപ്പസ് ,കേരള യൂണിവേഴ്സിറ്റി റിസപ്ഷൻ വിങ്ങിന്റെമേധാവിയായിരുന്ന ശ്രീ പുഷ്പദാസ് മൊറായിസ്,ലത്തീൻ കത്തോലിക്ക ഐക്യവേദിയുടെ ഇന്റ്യൻ ഫിഷർമെൻ ഫിഷറീസ് വർക്കേഴ്സ് കോ ഓപപറേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ ഇന്ഞഡ്യൻ ഫിഷ്വർക്കേഴ ്സ് യൂണിയൻ പ്രസിഡന്റ് സെന്ട്രൽ മറൈൻ ഫിഷങിസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ്ങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച ശ്രീ പീറ്റർ ജോൺ കുലാസ്,നാഷണൽ പ്രൊഡക്ടിവിറ്റി അവാർഡ് നേടിയ ശ്രീ എ ലോർദ്ദോൻ ,വാർത്താ ചാനലുകളെ കേന്ത്രീകരിച്ച് സംശ്ഥാന സർക്കാർ ഏർപ്പെടുത്തിയ നല്ല ക്യാമറാമാനുള്ള അവാർഡ് നേടിയ മനോരമ ചാൻ ക്യാമറാമാൻ ശ്രീ ബിനു സെബാസ്റ്റ്യൻ ,സേതുത്യർഹമായ മിലിട്ടറി സേവനം കൊണ്ട് ക്യാപ്റ്റൻ പധവി വരെ എത്തി സർവ്വീസിൽ നിന്നും പിരിഞ് ക്യാപ്റ്ൻ കാസ്പർ ഇവരൊക്കെ ീനാടിന്റെ അഭിമാനഭാജനങ്ങളാണ്.തിരുവനന്തപുരം രൂപതയിലെ തീരപ്രദേശങ്ങളിൽ ആദ്യബരുദം നേടിയ വനിത ശ്രീമതി ഏലിക്കുട്ടി ിന്നു സിംഗപ്പൂരിൽ സ്ഥിരതാമസമാണ്.കാർഗിൽ യുദ്ധത്തിൽ വീരമരമം പ്രാപിച്ചശ്ീ.കെ ഫ്രാൻസിസ് ഉൾപ്പെടെ നിരവധി ജവാൻമാർ ഈ നാടിന്റെ മാറ്റ് കൂട്ടുന്നു.സെക്രട്ടറിയേറ്റിലും പി.എസ്.സി ഓഫീസിലും സേവനമനുഷ്ഠിക്കുന്നവരുണ്ട.അധ്യാപകർ,ഡോക്ടർമാർ,എഞ്ചിനീയർമാർ,അഡ്വക്കേറ്റ്,സർതക്കിൾ ഇൻസ്പെക്ടർ,പോലീസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ നാടിന്റെ അഭിമാനങ്ങളായി വിവിധ കർമ്മമണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നു.ഇവരെക്കൂടാതെ അമ്പതിലധികം വൈദികസ്രേഷ്ഠൻമാരും വിവിധ മേഖലകളിൽ ആത്മീയരംഗത്ത് പ്രവർത്തിക്കുന്നു.ഇവരെപ്പെലെ തിളങ്ങുന്ന രത്നങ്ങൾക്ക് വിളനിലമായി മാറിക്കൊണ്ടിരിക്കുകയാണ് പുല്ലുവിള.
ഗുരുവന്ദനം മഹാവന്ദനം
പൂർവവിദ്യാർത്തികളുടെ ശ്രമഫലമായി 2002 ൽ54 ്ധ്യാപകരേയും അവരുടെ കുടുംബങ്ങളേയും ഉൾപ്പെടുത്തി ഉൾപ്പെടുത്തി നടത്തിയ ഗുരുവന്ദനം ചടങ്ങ് പുല്ലുവിളയുെ ചരിത്രത്തിലെ ഒരു അവിസ്മരണീയ സംഭവമായിരുന്നു.പലര്ക്കും സ്വപ്നതുല്യമായ അനുഭവമായിരുന്നു.ഈ അധ്യാപകർഅനു ഭവിച്ച,അവാച്യവും അവർണ്ണനീയവുമായിരുന്നു.ഇങ്ങനെയൊരുഅസുലഭമൂഹൂർത്തം അപ്രതീക്ഷിതമായി കിട്ടിയ ഭാഗ്യനിമിഷങ്ങളായി കരുതി.ഇന്ന് ഗുരുവന്ദനം അപൂർമല്ലാത്തതുകൊണ്ട് അന്നത്തേത് ഹൃദ്യവും ആഹ്ലാദകരവുമായിരുന്നു.പൊന്നാട അണിയിച്ചും മൊമന്റ നൽകിയും ആദരിച്ചു.
കലാകാരൻമാരും കവികളും
സ്നന്തംപ്രയതത്നവും കഠിനാദ്്വാനവും കൊണ്ട് കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രദിഭയാണ് പുല്ലുവിള സ്വദേസിയായ ശ്ീ റോബർട്ട് ലോപ്പസ്.ലളിത കലാ ്ക്കാദമി സംഘടിപ്പിക്കുന്ന ചിത്രപ്രദർശനങ്ങളിൽ ഇദ്ദേഹത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഒരുപ്രദർശനവും നടക്കാറില്ല എന്നുപറയുമ്പോൾ തന്നെ കലാരംഗത്തെ സ്ഥാനവുംപ്രശസ്തിയും ഊഹിക്കാവുന്നതേയുള്ളൂ.തുടക്കത്തിൽ വേണ്ടത്ര അംഗീകാരമോ പ്രോൽസാഹനമോ കിട്ടാതെ സാമ്പത്തികമായും മാനസികമായും വളരെ ബുദ്ധിമുട്ട് അനുഭവിച്ച് സ്വപ്രയത്നത്താൽ അംഗീകാരം നേടിയെടുത്ത വ്യക്തിയാണദ്ദേഹം. സാഹിത്യരംഗത്തും കൈയൊപ്പ് പതിപ്പിച്ചവർ ഏറെയുണ്ട്.അധ്യാപകനായ ശ്രീ ലൂക്കാസ് സാർ (ഇരുപതിലധികം പുസ്തകങ്ങൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.അഹമ്മദ്ഖാൻ ആനുകാലികങ്ങളിൽ കവിതയും ലേഖനവും എഴുതുന്ന യുവസാഹിത്യകരൻമാർ ഡോക്ടർ ബ്രൂണോ ഭായ് ശ്രീ സേവ്യർ ജൂലിയൻ (ിദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.)ഹെർമ്മൻ ഗല്ഡ് മൊറായിസ് ,പി.വൈ.ബാലൻ ഇവരൊക്കെ പുല്ലവിളയിലെ സാഹിത്യകരൻമാരാണ്.
കായികം
വരെയധികം കായികപ്രതിഭകളെ സമ്മാനിച്ച നാടാണ് പുല്ലുവിള.കായികതാരങ്ങൾക്ക് വളക്കൂറുള്ള മണ്ണ് എന്നു പറയുന്നതിലും അതിശയോക്തിയില്ല.ജയ്ഹിന്ദ് ,ലിോതർട്ടീന്ത് ഹയർസെക്കന്ററി സ്ക്കൂൾ എന്നീ സ്ഥാപനങ്ങൾ കായിക താരങ്ങളെ സൃഷ്ടക്കുന്നതിൽ വഹിച്ച പങ്ക് വളരെ വലുതാമ്.പുല്ലുവിള നിവാസികളും കായികപ്രതിഭകളിൽ നല്ലൊരു പങ്കും ഫുട്ബോൾ നെഞ്ചലേറ്റി ലാളിച്ചവരാണ്.മറ്റു കുട്ടികൾക്ക് ലഭിക്കാത്ത ഒരുസ്ഥാനം ഫുട്ബോളിന് ഈ നാട്ടുകാർ നല്കിയിരുന്നു.പുല്ലുവിള ടീമില്ലാതെ ഒരൊറ്റ കളിപോലും പ്രാദേശികമായി നടത്താറില്ല.സംസ്ഥാന ദേശീയ തലത്തിൽ ശ്രദ്ധേയമായ വിജയം കൊയ്ത അനേകം പ്രതിഭകൾ ഈ നാട്ടിലുണ്ട്.
നാടകവും സിനിമയും
നാടകത്തിന് വളരെയധികം പ്രാധാന്യം കൊടുത്തിരുന്ന നാടാണ് പുല്ലുവിള.വിനോദോപാധികളഒന്നും ഇല്ലാതിരുന്ന കാലം.ത്ക്കോടിയന്റെ ഓർമ്മക്കുറിപ്പിൽ പറയുന്നതുപോലെ ആവോശഭരിതമായ ഒരു വീഭാഗം ഇവിടെയുണ്ടായിരുന്നു.ആദ്യാകാലത്ത് തമിഴ്നാട്ടിൽ നിന്നും കലാകാരൻമാരെ വരുത്തിയാണ് നാടകം ആസ്വദിച്ചിരുന്നത്.പിന്നീട് നാട്ടിൽ തന്നെ നാടകഭ്രമംമൂത്ത കളിക്കാർ ട്രൂപ്പുണ്ടാക്കി കളിച്ചിരുന്നു.അങ്ങനെ ആദ്യം അതരിപ്പിച്ച നാടകം പുളകം ന്നുപറയപ്പെടുന്നു. തലമുറകൾ പിന്നിട്ടിട്ടും നാടകത്തോടുള്ള അഭിനിവേശം കുറഞ്ഞിടില്ല.ഇടവകകളെ പങ്കെടുപ്പിച്ചുകൊണ്ട് മൽസരം നടത്താൻ തുടങ്ങി.അങ്ങനെ ആദ്യം നടത്തിയ മൽസരങ്ങളിൽ 12 അവാർഡിൽ 11 ഉം പുല്ലുവിളയ്ക്ക് സ്വന്തം.തുടർന്ന് പല ഘട്ടങ്ങളിലായി ജയ്ഹിന്ദ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മൽസരോൽസവം സംഘടിപ്പിച്ചു.സിനിമയുടെ വരവോടെ നാടകത്തിനു മങ്ങലേറ്റു.സിനിമ പ്രധാന വിനോദോപാധിയായി..തമിഴ് സിനിമാരാധകരായിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നത്.ഇപ്പോഴും അതിന് മങ്ങലേറ്റിട്ടില്ല.ജയ്ഹിന്ദ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വർഷംതോറും നടത്തുന്ന ഫുട്ബോൾ ടൂർമമെന്റിനോടനുബന്ധിച്ച് കളിതീരുന്നതുവരെ ദിവസവും സിനിമാപ്രദർശനവും നടത്തിയിരുന്നു.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശവും ഹരവും പകർന്ന ദിനങ്ങളായിരുന്നു അന്നത്തേത്.പഴയതലമുരയ്ക്ക് ഇന്ന ഇതൊക്കെ നഷ്ടസൗഭാഗ്യങ്ങൾ തന്നെയാണ്.കാലത്തിന്റെ കുത്തൊഴുക്കിൽ ഓരോന്നും മങ്ങലേറ്റ് വിസ്മൃതിയിലാണ്ടുപോയി.പുതിയത് ഇറുത്തുചൂടലും പഴയത് വലിച്ചെറിയലുമാണല്ലോ ജീവിതം.ഇന്ന് കാലചക്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ അനുഗമിച്ചുകൊണ്ട് കിട്ടുന്ന എല്ലാ രസങ്ങളുമായി പൊരുത്തപ്പെട്ടു ജനജീവിതവും മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.
പ്രാദേശിക ഭാഷാനിഘണ്ടു
ആറാമീൻ - കരയും ദിക്കും അറിയാനുള്ള ലക്ഷത്രങ്ങൾ
ഉതിവോള്ളം - ഓതിയ വെള്ളം
ഉള്ളുക്ക് - ഉൾഭാം
കച്ചാൻ - പടിഞ്ഞാറുനിന്നും കിക്കോട്ട് അടിക്കുന്ന കാററ്
കപ്പലാവെള്ളി - കരയും ദിക്കുംഅരിയനുള്ള നക്ഷത്രം
കണിച്ചവെള്ളി - ദിക്കറിയാനുള്ള നക്ഷത്രം
കണ്ടിക്കുക - കഷണങ്ങളാക്കുക
കാപ്പാറ്റുക - രക്ഷിക്കുക
കറിഞ്ചിറ - കടലിൽ നിന്നും അടിക്കുന്ന കാറ്റ്
കെട്ടുപെട്ടി - ഭക്ഷണംകൊണ്ടുപോകുന്ന പെട്ടി
കെട്ടി - ഒരു കാതം
കെണ്ടൻ - വലിയ
ചാത്ത് - വഴുതനാരിലുള്ള വളയം
ചൂട്ടടുപ്പ് - മണ്ണിൽ ഉണ്ടാക്കുന്ന കൊണ്ടു നടക്കാവുന്ന അടുപ്പ്
ജംബർ - ബ്ലൗസ്
തവുപ്പൻ - അച്ഛൻ
തുറപ്പ - ചൂൽ
തുടുപ്പ് - മരച്ചീനി വെന്തു കഴിഞ്ഞാൽ ഉടച്ചെടുക്കുന്നതിന് ഉപയോഗിക്കുന്ന തടി
നിവാട് - തിരയുടെ ഉപരിതലം
പത്രാക്ക്(റാട്ട്) - ദുഖെള്ളിയാഴ്ച പാദംപണിയുന്ന സമയത്ത് മാത്രം മണിക്കുപകരം ഉപയോഗിക്കുന്ന തടികൊണ്ടുണ്ടാക്കിയ ആയാസത്തിൽ കറക്കുന്ന ഒരു തരം ഉപകരണം
പരുമത്തടി - പായമരം ചേർത്ത് കെട്ടാൻ ഉപയോഗിക്കുന്നത്
പിഞ്ഞാണം - പാത്രം
പെട്ടി - സാധനം വാങ്ങുന്നതിന് പനയോലയിൽ ഉണ്ടാക്കുന്നത്
പേറ്റുപാന - പ്രസവിച്ച സ്ത്രീകൾക്ക് വെള്ളം ചൂടാക്കുന്നതിനുവേണ്ടി ഉപയോഗക്കുന്ന വലിയ പാത്രം
പ്നാല് - ചെതുമ്പൽ
മരവി - തടിയിൽ ഉണ്ടാക്കുന്ന ഒരു വലിയ പാത്രം
മലമീൻ വെള്ളി - നക്ഷത്രം
മുളക്കമീൻ - ആകാശത്തിലെ ഒരു നക്ഷത്രം
മെലിഞ്ചി - കപ്യാർ
വസി - പാത്രം
വാടക്കാറ്റ് - ചെറിയകാറ്റ്
വെട്ടുപിച്ചാത്തി - വെട്ടുകത്തി
പുല്ലങ്കുളിയൻ - കന്യാകുമാരിക്കും തിരുനെൽവേലിക്കും ഇടയ്ക്കുള്ള സ്ഥലമാണ് പുല്ലങ്കുഴി.അവിടെനിന്നും വിലയ്ക്കുവാങ്ങിയ അടിമകളെ പല്ലങ്കുളയൻ എന്നു വിളിക്കുന്നു.