ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
                        ലിയോ 13-ാമൻ മാർപ്പാപ്പയുടെ നാമത്തിൽ  പുല്ലുവിളയിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് 100-ലധികം വർഷങ്ങളുടെ പഴക്കമുണ്ട്.ദീർഘമായ ഒരു പാരമ്പര്യ ത്തിന്റെയും അഭിമാനാഹർമായ നിരവധി നേട്ടങ്ങളുടെയും ഒരു നീണ്ട പട്ടിക ഇതിനു പിന്നിലുണ്ട്. സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിനു തെക്ക് ഭാഗത്തായി ഇരയിമ്മൻതുറ പ്രദേശത്ത്,പീറ്റർ ഡിക്കോസ്റ്റ ,ജേക്കബ് മൊറായിസ് എന്നിവർ ഗവണ്മെന്റിന്റെ സാമ്പത്തികസഹായമില്ലാതെ ,വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയിട്ട്  ഒരു ഓലഷെ‍ഡ് വിദ്യാലയമായി പ്രവർത്തിപ്പിച്ചു.അല്പകാലം കഴിഞ്ഞപ്പോൾ  രണ്ടുപേരും തങ്ങളുടേതല്ലാത്ത ചില കാരണങ്ങളാൽ പിണങ്ങി പിരിയുകയും പള്ളിക്ക് വടക്ക്മുകളിലായി സ്വന്തം സ്ഥലത്ത് രണ്ടുപേരും ഓരോ വിദ്യാലയം സ്ഥാപിക്കുകയും ചെയ്തു.ഒന്ന് ആൺപള്ളിക്കൂടമെന്നും മറ്റേത് പെൺപള്ളിക്കൂടമെന്നുംപില്ക്കാത്ത് അറിയപ്പെട്ടു. പഴമക്കാരിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ  1888ഓഗസ്റ്റിൽ ഈ സ്ക്കൂൾ സ്ഥാപിതമായി എന്ന്കണക്കാക്കപ്പെടുന്നു.  ഗവൺമെന്റിന്റെ സഹായത്താൽപ്രവർത്തിക്കുന്ന ആദ്യത്തെ സ്ക്കൂളായതിനാൽ എയ്ഡഡ് സ്ക്കൂൾ എന്ന് അർത്ഥമുള്ള ഗ്രാന്റ് സ്ക്കൂൾ എന്ന് ഈ സ്ക്കൂൾ അറിയപ്പെട്ടു.1948-ൽ ഇംഗ്ലീഷ് ക്ലാസുകൾ  ആരംഭിച്ചതോടുകൂടി മലയാളം മീ‍ഡിയംസ്ക്കൂൾവെർണാക്കുലർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളായി അറിയപ്പെട്ടുതുടങ്ങി. ഈ കാലഘട്ടത്തിൽ പീറ്റർ ഡിക്കോസ്റ്റ മാനേജർ പുല്ലുവിള സെന്റ് ജേക്കബ് ഫെറോനദേവാലയത്തിന്  സ്കൂൾ കൈമാറി.പുല്ലുവിളയിൽ ഒരുഹൈസ്ക്കൂളിന്റെ ആവശ്യ കതയെക്കുറിച്ച് ‍ജനങ്ങളും സാമൂഹ്യ പ്രവർത്തകരും ചിന്തിച്ചതിന്റെഫലമായി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്കോയയുടെമേൽ നിരന്തരം സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായി ആരോഗ്യ മന്ത്രിയായിരുന്ന ബഹു.വെല്ലിങ്ടണിന്റെ സഹായത്തോടുകൂടി 1967-ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂളായിഅപ്ഗ്രേഡ് ചെയ്യപ്പെട്ടു.ഈസമയത്ത് മാനേജരും ഇടവക വികാരിയുമായിരുന്ന റവ.ഫാദർ ഫോർജിയ പീറ്റേഴ്സിന്റെ ശക്തമായ നീക്കങ്ങളാണ്ഹൈസ്ക്കൂൾ ആക്കുന്നതിന്സഹായകമായത്. തുടർന്ന് ഹെഡ്മിസ്ട്രസ് ആയിരുന്ന മേയമ്മ ടീച്ചറിനെമാറ്റി വൈദികൻ കൂടിയായ ഫാദർ മോസസ് പെരേരയെ ഹൈസ്ക്കൂളിന്റെ  ആദ്യ ഹെഡ്മാസ്റ്റർ ആയി നിയമിച്ചു.1991-92 കാലഘട്ടത്തിൽ ഹെ‍ഡ്മാസ്റ്റർ ആയിരുന്ന ജൂലിയൻ  ഫർണാണ്ടസിന്റെ നേതൃത്വത്തിൽഈ സ്ക്കൂൾ ഹയർ സെക്കന്ററി സ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ആദ്യ ത്തെ പ്രൻസിപ്പലായി ശ്രീമതിതങ്കം ജൂലിയനെ നിയമിക്കുകയും  ചെയ്തു.  കോവളം നിയോജക മണ്ഡലം എം.എൽ.എ.ആയും പിന്നീട് മന്ത്രിയായും പ്രവർത്തിച്ചിരുന്ന നീലലോഹിതദാസൻ നാടാരുടെ ആത്മാർത്ഥമായ യത്നമാണ് ഹയർസെക്കന്ററി സ്ക്കൂളാകാൻ വഴിയൊരുക്കിയത്.ഈ സ്ക്കൂളിന്റെ മാനേജർ ആയിരിക്കുമ്പോൾ അന്തരിച്ച ഫാ.ജോസഫ് ആറാട്ടുകുളത്തിന്റെ പേരിലാണ് പ്രധാനമന്ദിരം പ്രവർത്തിച്ചുവരുന്നത്. 2016 മെയ് 1 മുതൽ ശ്രീമതി.പ്രമീള ഫോർഗോഡ് ഹെഡ്മിസ്ട്രസായി നിയമിതയായി. ഇപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.പ്രമീള ഫോർഗോഡ് ഉൾപ്പെടെ 45 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം