സഹായം Reading Problems? Click here


ഇവിടെ ക്ലിക്ക് ചെയ്യൂ

Schoolwiki സംരംഭത്തിൽ നിന്ന്
    *  ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ
കേരള ഗവൺമെന്റിന്റെയും കേന്ദ്ര ഊർജ്ജമന്ത്രാലയത്തിന്റെയും സഹകരണത്തോടെ നടത്തുന്ന energy management centre ആഭിമുഖ്യത്തിൽ നടത്തുന്ന smart energy programme നെക്കുറിച്ചുള്ള ബോധവൽക്കരണക്ലാസ്സ് smart energy programme cordinator സാബുസാർ നൽകുകയുണ്ടായി. വിദ്യാർത്ഥികളിൽ ഊർജ്ജസംരക്ഷണം ദൈനംദിനചര്യയുടെ ഭാഗമാക്കുക എന്നതാണ് ലക്ഷ്യം.കാർബൺ ന്യൂട്രൽ സ്ക്കൂളാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻതന്നെ തുടങ്ങണമെന്ന് സാബുസാർ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
വിദ്യാർത്ഥികളിൽ വൈദ്യുതി ഉപഭോഗം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സ്, സർവേ, പ്രോജക്ട്.......

Project

കവർ പേജ്(cover page)

ശീർഷകം -വൈദ്യുതി ഉപയോഗവും നിയന്ത്രണവും പ്രോജക്ട് നടത്തിയവർ - സീമ,റീനു മരിയ മാർഗ്ഗനിർദ്ദേശം നൽകിയത് -ജനി എം.ഇസഡ്

ടൈറ്റിൽ പേജ്(Title page)

ശീർഷകം _ വൈദ്യുതി ഉപഭോഗവും നിയന്ത്രണവും

പ്രോജക്ട് നടത്തിയവർ _

സ്ഥാപനം _ Leo X111 H.S.S.Pulluvila.

Guide _ Geny M Z

Year _ 2018-19

പ്രസിദ്ധീകരണം സംബന്ധിച്ച വിവരങ്ങൾ(Publication Details)

Project

Information Technology Standard X (Malayalam Medium) 2018 Print:2018 Prepared by: Standard X D students,Project Leo X111 H.S.S.Pulluvila. Trivandrum Kerala-695526 Phone:0471 2260229 E-mail: Leopulluvila@gmail.com Type Setting&Layout: Leo X111.H.S.S.Pulluvila Computer Lab. Printed at: V publishers ,Pulluvila-695526

പ്രസ്താവന(Declaration)

ഈ പ്രോജക്ടിന്റെ വിവരശേഖരണ രീതിയും അപഗ്രഥനവും കണ്ടെത്തലുകളും തീർത്തും വസ്തുനിഷ്ഠമാണെന്നും അതിൽ യാതൊരുവിധ പക്ഷപാതങ്ങളും കാണിച്ചിട്ടില്ലെന്നും ഞാൻ തന്നെയാണ് ഇത് നിർവഹിച്ചതെന്നും പ്രഖ്യാപിക്കുന്നു.

പ്രോജക്ട് ചെയ്തവരുടെ പേര് ഒപ്പ്

1 സീമ

3.റീനു

ഗൈഡിന്റെ സാക്ഷ്യപത്രം

മേൽ നടത്തിയ പ്രസ്താവന തീർത്തും സത്യസന്ധമാണെന്ന് ഞാൻ സാക്ഷ്യപ്പെടിത്തുന്നു.

                                  	പേര്................................
                           		    ഒപ്പ് .............................


കൃതജ്‍‍ഞത (acknowledgements)

പ്രോജക്ടിന്റെ വിവിധ ഘട്ടങ്ങളിൽ ഞങ്ങളോട് സഹകരിക്കുകയും ആവശ്യമായ സഹായങ്ങൾ ചെയ്യുകയും വിവരങ്ങൾ നൽകുകയും ചെയ്ത ടീച്ചേഴ്സിനും മറ്റു ആളുകൾക്കം ഈ സ്ഥപനത്തിനും ഞങ്ങൾ നന്ദി പ്രകാശിപ്പിക്കാൻ ഈ അവസരം പ്രയോ‍ജനപ്പെടുത്തുന്നു.

ഉള്ളടക്കം (Contents)

                                                            പേജ്

1. ആമുഖം...................................................................................... 6

2. ലക്ഷ്യങ്ങൾ................................................................................. 7

3. പഠനരീതികൾ............................................................................ 8

4. വിവരശേഖരണത്തിനുപ.യോഗിച്ച സാമഗ്രികൾ,സങ്കേതങ്ങൾ....... 9

     a )ചോദ്യാവലി....................................................................       9,10
     b)നോട്ടീസ് നിർമ്മാണം........................................................      11
     c )അഭിമുഖം  ....................................................................       12 

5. വിവരശേഖരണ രീതികൾ........................................................... 19

6. വിവരങ്ങളുടെ അപഗ്രഥനം........................................................... 20

7. വിവരങ്ങളുടെ ക്രോഡീകരണം...................................................... 24

8. ചാർട്ട് ............................................................

9. ഗ്രാഫ് ..........................................................

10. പട്ടിക ................................................................

11. നിഗമനം .................................................................. 31

12. നിർദേശങ്ങൾ ........................................................................ 32

13. നന്ദി .. ............................................................................... 33

14. റഫറൻസ് .......................................................................................... 33

15. ഊർജ്ജരംഗത്ത് കാര്യമായ സംഭാവന നൽകിയ

16 ശാസ്ത്രജ്ഞൻമാർ........................................................... 34

സംഗ്രഹം(summery)

വൈദ്യുതിയുടെ തുടർച്ചയായ ഉപയോഗവും ജനസംഖ്യാവർദ്ധനവും ഊർജ്ജപ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഊർജ്ജം സൂക്ഷ്മതയോടെ ഉപയോഗിച്ചാൽ മാത്രമേ വരുംതലമുറയെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ . ഈ സാഹചര്യത്തിൽ വൈദ്യതോർജ്ജം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചുവരികയാണ്. അതിനാലാണ് ഊർജ്ജസംരക്ഷണം എന്ന വിഷയത്തിൽ ഈ പ്രോജക്ട് അവതരിപ്പിക്കുന്നത്. വൈദ്യുതിയുടെ ഉപയോഗം വർദ്ധിക്കാനുള്ള കാരണം കണ്ടെത്തുക, അതിന്റെ ദുരുപയോഗം എങ്ങനെ തടയാമെന്ന് കണ്ടെത്തുക, ഭൂമിയെ ഈ വിപത്തിൽ നിന്നും രക്ഷിക്കാനുള്ള പോംവഴി കണ്ടെത്തുക, ഊർജ്ജം കാര്യക്ഷമമായി ഉപയോഗിക്കേണ്ടതിന്റെ അത്യാവശ്യം ജനങ്ങൾക്ക് ബോധ്യപ്പെടുത്തുക, ഊർജ്ജദൌർലഭ്യം രൂക്ഷമായാൽ ഭാവിയിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് കണ്ടത്തുക, ഊർജ്ജദൗർലഭ്യം ഉള്ളപ്പോഴുള്ള വിഷമതകൾ എന്തൊക്കയെന്ന് കണ്ടെത്തുക, കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നാടിനുചേർന്ന വൈദ്യുതി ഉപയോഗരീതികളും വൈദ്യുതിസംരക്ഷണപ്രവർത്തനങ്ങളും തിരിച്ചറിയുക പഠനത്തിലൂടെ കണ്ടെത്തിയ വസ്തുതകളും പരിഹാരനിർദേശങ്ങളും ലഭ്യമായ സ്ഥിതിവിവരകണക്കുകളുടെ സഹായത്തോടെ മറ്റുള്ളവരുടെ മുമ്പാകെ വ്യക്തമായി അവതരിപ്പിക്കുക തുടങ്ങിയവയാണ് ഈ പ്രോജക്ടിന്റെ ഉദ്ദേശ്യങ്ങൾ. ലിയോ തർട്ടീന്ത് എച്ച്.എച്ച്എച്ച്എസിലെ വിദ്യാർത്ഥികളെയാണ് ഈ പ്രോജക്ടിനായി തെരഞ്ഞെടുത്തത്. പുല്ലുവിളയിലെ 100വീടുകളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. സർവേ മാർഗ്ഗത്തിന് പ്രാധാന്യം നൽകിയാണ് ഈ പ്രോജക്ട് ചെയ്തത്. വീടിനടുത്തുള്ള 100 വീടുകൾ സന്ദർശിച്ചു മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലികൾ ഇവർക്ക് നൽകുകയും പൂരിപ്പിച്ച് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. വ്യത്യസ്ത സാമൂഹ്യ സാംസ്ക്കാരിക സാമ്പത്തിക പശ്ചാത്തലമുള്ള വീടുകളെയാണ് പഠനത്തിന് സ്വീകരിച്ചത്. ചോദ്യാവലിക്ക് ലഭിച്ച മുഴുവൻ ഉത്തരങ്ങളും പരിശോധിച്ചപ്പോൾ മനസിലായ കാര്യം വൈദ്യുതിയുടെ ഉപയോഗം വർദ്ധിച്ചുവരുന്നു. ആവശ്യമില്ലാത്തപ്പോഴും ബൾബുകളും മററും പ്രവർത്തിപ്പിക്കുന്നു കരുതലോടെ ആരും വൈദ്യുതി ഉപയോഗിക്കുന്നില്ല. വൈദ്യുതി അനാവശ്യമായി പാഴാക്കപ്പെടുന്നു. വൈദ്യുതിയുടെ അനാവശ്യ ഉപയോഗം ഒഴിവാക്കാൻ യാതൊന്നും ചെയ്യുന്നില്ല. പുതിയ ഉപകരണങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ പ്രത്യേകതാല്പര്യം കാണിക്കുന്നു. ഫിലമെന്റ് ബൾബുകൾ കൂടുതലായി ഉപയോഗിക്കുന്നു. ആഴ്ചയിൽ പല ദിവസങ്ങളിലായാണ് ഇസ്തിരിയിടുന്നത്. ഹീറ്റർ, അവൻ . മിക്സി തുടങ്ങിയവ ഉപയോഗിക്കുന്നതിൽ യാതൊരു ശ്രദ്ധയും കാണിക്കുന്നില്ല. ഊർജ്ജം കാര്യക്ഷമമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരല്ല. ആവശ്യമില്ലാതെ ബൾബുകൾ ഫാനുകൾ എന്നിവ ഉപയോഗിക്കരുത്. കുറഞ്ഞ വോൾട്ടേജിൽ വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കരുത്, ഫിലമെന്റ് ബൾബിനുപകരം ട്യൂബുകൾ സി.എഫ്.എൽ ബൾബുകൾ തുടങ്ങിയവ ഉപയോഗിക്കുക, ഇസ്തിരിയിടുന്നത് ആഴ്ചയിൽ ഒരു ദിവസം എല്ലാം കൂടിയാക്കുക ഹീറ്ററിൽ ആഴം കുറഞ്ഞ പരന്ന പാത്രങ്ങൾ ഉപയോഗിക്കുക, ലൈറ്റുകളുടെ എണ്ണം കഴിവതും കുറയ്ക്കുക ട്യൂബുകൾക്ക് ഇലക്ട്രോണിക് ചോക്ക് ഉപയോഗിക്കുക, വൈകുന്നേരം ആറിനുശേ‍ഷം മോട്ടോർ, ഇസ്തിരി എന്നിവ പ്രവർത്തിപ്പിക്കാതിരിക്കുക, രാത്രിയിൽ അത്യാവശ്യം ലൈറ്റുകൾ മാത്രം ഉപയോഗിക്കുക ട്യൂബുകൾക്ക് ഇലക്ട്രോണിക് ചോക്ക് ഉപയോഗിക്കുക, പുറത്തുള്ള ലൈറ്റുകൾക്ക് timer system ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയത്.

വൈദ്യുതി ഉപഭോഗവും നിയന്ത്രണവും

ആമുഖം

നമുക്കേറ്റവും പ്രയോജനകരവും ഒരിക്കലും അവഗണിക്കാൻ കഴിയാത്തതുമായ ഊർജ്ജരൂപമാണ് വൈദ്യുതി. ഊർജ്ജം അമൂല്യമാണെന്നും അത് പാഴാക്കരുതെന്നും നാം കേൾക്കാറുണ്ട്. എന്നാൽ പലരും വളരെ അശ്രദ്ധമായാണ് ഊർജ്ജം ഉപയാഗിക്കുന്നത്. കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം, ന്യൂക്ലിയർ ഇന്ധനം തുടങ്ങിയവ നവീകരിക്കാനാകാത്ത ഊർജ്ജസ്രോതസുകളാണ്. ഉപയോഗിക്കുന്തോറും ഇവയുടെ അളവുകുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ത്യയ്ക്ക് സ്വന്തമായി വളരെക്കുറിച്ച് എണ്ണയും പ്രകൃതിവാതകവുമേയുള്ളൂ. അതിനാൽ വളരെ വലിയ വില കൊടുത്ത് നമ്മുടെ ആവശ്യത്തിന്റെ 73%ത്തോളം നാം ഇറക്കുമതി ചെയ്യുകയാണ്. വികസനത്തിന്റെ പ്രാണവായുവാണ് വൈദ്യുതി. കൃഷി, വ്യവസായം, സേവന മേഖലകൾ ഇങ്ങനെ എല്ലാ സാമൂഹ്യപ്രവർത്തനങ്ങളുടേയും ചാലക ശക്തിയാണ് അത്. വൈദ്യുതി ഇല്ലാത്ത ലോകത്തെക്കുറിച്ച് സങ്കല്പിക്കാൻപോലും കഴിയില്ല. നമ്മുടെ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ജീവിതവുമായി അത്രയ്ക്ക് അതു ബന്ധപ്പെട്ടിരിക്കുന്നു. വൈദ്യുതിയുടെ തുടർച്ചയായ ഉപയോഗവും ജനസംഖ്യാവർദ്ധനവും ഊർജ്ജപ്രതിസന്ധിസൃഷ്ടിച്ചിട്ടുണ്ട്. ഊർജ്ജംസൂക്ഷ്മതയോടെ ഉപയോഗിച്ചാൽ മാത്രമേ വരും തലമുറയെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ വൈദ്യതോർജ്ജം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചുവരികയാണ്. അതിനാലാണ്. ഊർജ്ജസംരക്ഷണം എന്ന വിഷയത്തിൽ ഈ പ്രോജക്ട് അവതരിപ്പിക്കുന്നത്. ഊർജ്ജസംരക്ഷണത്തെപ്പറ്റി സമൂഹത്തെ ബോധവൽക്കരിക്കുന്നതിന്റെ ആദ്യപടിയായി എന്റെ പരിസരത്തുള്ള ഏതാനും വീടുകൾസന്ദർശിച്ച. അവിടെ നിന്നു കിട്ടിയ വിവരങ്ങളാണ് ഈ പ്രോജക്ടിൽഉൾപ്പെടുത്തിയിരിക്കുന്നത്.


ലക്ഷ്യങ്ങൾ

1. വൈദ്യുതിയുടെ ഉപയോഗം വർദ്ധിക്കാനുള്ള കാരണം കണ്ടെത്തുക 2. അതിന്റെ ദുരുപയോഗം എങ്ങനെ തടയാമെന്ന് കണ്ടെത്തുക 3. ഭൂമിയെ ഈ വിപത്തിൽ നിന്നും രക്ഷിക്കാനുള്ള പോംവഴി കണ്ടെത്തുക 4. ഊർജ്ജം കാര്യക്ഷമമായി ഉപയോഗിക്കേണ്ടതിന്റെ അത്യാവശ്യം ജനങ്ങൾക്ക് ബോധ്യപ്പെടുത്തുക 5. ഊർജ്ജദൌർലഭ്യംരൂക്ഷമായാൽഭാവിയിൽഎന്തെല്ലാംപ്രശ്നങ്ങൾഉണ്ടാകുമെന്ന് കണ്ടത്തുക 6. ഊർജ്ജദൌർലഭ്യംഉള്ളപ്പോഴുള്ളവിഷമതകൾഎന്തൊക്കയെന്ന്കണ്ടെത്തുക 7. കണ്ടെത്തലുകളുടെഅടിസ്ഥാനത്തിൽനാടിനുചേർന്നവൈദ്യുതി ഉപയോഗരീതികളും വൈദ്യുതിസംരക്ഷണപ്രവർത്തനങ്ങളും തിരിച്ചറിയുക 8. പഠനത്തിലൂടെ കണ്ടെത്തിയ വസ്തുതകളുംപരിഹാരനിർദേശങ്ങ ലഭ്യമായ സ്ഥിതിവിവരകണക്കുകളുടെസഹായത്തോടെമറ്റുള്ളവരുടെ മുമ്പാകെ വ്യക്തമായി അവതരിപ്പിക്കുക

പഠനരീതികൾ

(1.)സാംപിൾ തെതഞ്ഞെടുപ്പും അതിനു സ്വീകരിച്ച മാനദണ്ഡവും

ലിയോ തർട്ടീന്ത് എച്ച്.എച്ച്.എച്ച്.എസിലെ വിദ്യാർത്ഥികളെയാണ് ഈ പ്രോജക്ടിനായി തെരഞ്ഞെടുത്തത്.

പുല്ലുവിളയിലെയും 100വീടുകളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്.സർവേ മാർഗ്ഗത്തിന് പ്രാധാന്യം നൽകിയാണ് ഈ പ്രോജക്ട് ചെയ്തത്. വീടിനടുത്തുള്ള 100 വീടുകൾ സന്ദർശിച്ചു മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലികൾ ഇവർക്ക് നൽകുകയും പൂരിപ്പിച്ച് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. വ്യത്യസ്ത സാമൂഹ്യസാംസ്ക്കാരിക സാമ്പത്തിക പശ്ചാത്തലമുള്ള വീടുകളെയാണ് പഠനത്തിന് സ്വീകരിച്ചത്.

(2.)വിവര ശേഖരണത്തിന് ഉപയോഗിച്ച സാമഗ്രികൾ, സങ്കേതങ്ങൾ

(a)ചോദ്യാവലി(questionnaire)

ഊർജ്ജ ഉപഭോഗം -സർവ്വേ

1. ഇലക് ടിസിറ്റിയുടെ സ്രോതസ്സ്

			കെ.എസ് .ഇ.ബി. / സോളാർ / ബയോഗ്യാസ്/ മറ്റുളളവ

2 കഴിഞ്ഞ മാസം ഉപയോഗിച്ച യൂണിറ്റ് 100 യൂണിറ്റിനു താഴെ ,100 യൂണിറ്റിനും 200യൂണിറ്റിനും ഇടയ്ക്ക് , 200 യൂണിറ്റിനു മുകളിൽ 3 വീട്ടിലുള്ള ഇലക്ട്രിക് ഉപകരണങ്ങൾ ഏതൊക്കെ ? ബൾബ് (LED, CFL, FILAMENT), ട്യൂബ് (സാധാരണ ചോക്ക് ,ഇലക്ട്രോണിക് ചോക്ക് ,LED ) ഫാൻ (സാധാരണ റെഗുലേറ്റർ, ഇലക്ട്രോണിക് റെഗുലേറ്റർ,BLBC) കമ്പ്യൂട്ടർ (ഡസ്ക്ടോപ് , ലാപ്ടോപ്), ടിവി (LED, CRT) തുടങ്ങിയവ 4 കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പുതുതായി ഉപകരണങ്ങൾ വാങ്ങിയോ? ഉണ്ട് /ഇല്ല 5 പുതുതായി വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? ഉണ്ട് /ഇല്ല 6 വൈദ്യുതിയുടെ അനാവശ്യ ഉപയോഗം ഒഴിവാക്കാൻ എന്തെല്ലാം ചെയ്യുന്നു ? [ √ ]അടയാളം നല്കുക ആവശ്യമില്ലാത്തപ്പോൾ ബൾബുകളും മറ്റും പ്രവർത്തിപ്പിക്കാതിരിക്കുന്നു , ഫിലമെന്റ് ബൾബിനു പകരം ട്യൂബുകൾ, സി.എഫ്.എൽ. ഇവ ഉപയോഗിക്കുന്നു, ഇസ്തിരിയിടുന്നത് ആഴ്ചയിൽ ഒരുദിവസം എല്ലാംകൂടി ചെയ്യുന്നു, ഹീറ്ററിൽ ആഴം കുറഞ്ഞ പരന്ന പാത്രങ്ങൾ ഉപയോഗിക്കുന്നു. 7 ഇലക്ട്രിക് ഉപകരണങ്ങൾ ഒരു ദിവസം ശരാശരി ഉപയോഗിക്കുന്ന സമയം ? 4 മണിക്കൂർ, 5 മണിക്കൂർ, അതിനു മുകളിൽ 8 ജലസ്ത്രോതസ്സ് ഏതൊക്കെ ? കിണർ, കുളം, പുഴ, ഭൂഗർഭജലം, ജല അതോറിട്ടി ജലം 9 ടാങ്ക് നിറയാൻ എടുക്കുന്ന സമയം 10 മിനിട്ട്, അരമണിക്കൂർ, അതിൽ കൂടുതൽ 10 ഒരു മണിക്കൂർ പമ്പ് ചെയ്താൽ ലഭിക്കുന്ന ജലം ? 500 ലിറ്റർ, 1000 ലിറ്റർ, അതിൽ കൂടുതൽ 11 ഗതാഗതത്തിന് സ്വന്തം വാഹനമാണോ പൊതു ഗതാഗത സൗകര്യമാണോ ഉപയോഗിക്കുന്നത് ? സ്വന്തം വാഹനം, പൊതു ഗതാഗതസൗകര്യം 12 പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനം ? വിറക്, മണ്ണെണ്ണ, എൽ.പി.ജി പാതക വാതക സിലിണ്ടർ, ബയോഗ്യാസ് 13 ഉദ്യാനം,പച്ചക്കറിത്തോട്ടം ഇവയ്ക്ക് ദിവസേന എത്ര സമയം വെള്ളം ഒഴിക്കും ? അര മണിക്കൂർ,ഒരു മണിക്കൂർ ,കൂടുതൽ ,ബാധകമല്ല 14 ടോയ്ലറ്റ് ഫ്ലഷിംഗിന് ഒരു ദിവസം ചെലവാകുന്ന വെള്ളം ?(ലിറ്ററിൽ )ഫ്ലഷ് ടാങ്കിന്റെ കപ്പാസിറ്റി നോക്കി കണ്ടുപിടിക്കുക 50 ലിറ്റർ, 25 ലിറ്റർ, അതിനുമുകളിൽ 15 നിത്യേനയുള്ള ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്ന വെള്ളം ?(കൈ,മുഖം, പാത്രം കഴുകുവാൻ, കുളി, തുണി കഴുകൽ ....ലിറ്ററിൽ )

 			 250 ലിറ്റർ , 500 ലിറ്റർ, കൂടുതൽ 

Date Name of the student signature

b)നോട്ടീസ് നിർമ്മാണം

c)അഭിമുഖം(interview)

എനർജിയെ സംബന്ധിച്ചുള്ള സംശയനിവാരണത്തിനും ആധികാരിക വിവരങ്ങൾക്കും center for enviornment and development co-ordinator സാബുസാറുമായി നടത്തിയ

അഭിമുഖം.

നമസ്ക്കാരം സർ നമസ്ക്കാരം ചോദ്യം :- എന്താണ് സർ ഊർജ്ജം ? ഉത്തരം :- ജോലി ചെയ്യാനുള്ള കഴിവാണ് ഊർജ്ജം.ഒരു പ്രവൃത്തിയിൽ ചെലവാകുന്ന സമയബന്ധിതമായ ശക്തിയുടെ അളവാണ് ഊർജ്ജം. ചോദ്യം  :- ഊർജ്ജസംരക്ഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് ? ഉത്തരം :- ലഭിച്ചുകൊണ്ടിരിക്കുന്ന ഊർജ്ജം വളരെ കാര്യക്ഷമമായി നഷ്ടം പരമാവധി കുറച്ച് ഊർജ്ജലാഭം നേടുക എന്നതാണ് ഊർജ്ജസംരക്ഷണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഊർജ്ജസംരക്ഷണത്തിന്റെ ആവശ്യകത പ്രധാനമായും ഊർജ്ജപ്രതിസന്ധി പരിഹരിക്കുക എന്നതാണ്. ചോദ്യം  :- ഊർജ്ജസംരക്ഷണം വൈദ്യുതി സംരക്ഷണം മാത്രമാണോ ? ഉത്തരം :- അല്ല.ഊർജ്ജാവശ്യങ്ങൾക്കായി നാം ഉപയോഗിക്കുന്ന പെട്രോൾ ഡീസൽ പാചകവാതകം വിറക് എന്നിവയുടെ എല്ലാം ശരിയായ ഉപയോഗമാണ് ഊർജ്ജസംരക്ഷണം.നിലവിലുള്ള ഊർജ്ജസ്രോതസുകൾ വരം തലമുറകൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന ബോധം ഈ ആശയത്തെ ശക്തിപ്പെടുത്തുന്നു. ചോദ്യം :- കേരളത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന മേഖല ? ഉത്തരം  :- ഗാർഹിക മേഖല. ചോദ്യം :- വീടുകളിൽ ഊർജ്ജം സംരക്ഷിക്കുന്നതിന് എന്തെല്ലാം ചെയ്യണം? ഉത്തരം :- അനാവശ്യമായി കത്തുന്ന വിളക്കുകളും കറങ്ങുന്ന ഫാനുകളും ഓഫ് ചെയ്യുകവഴി 10 % ഊ‍ർജ്ജം നമുക്ക് വീടുകളിൽ ലാഭിക്കാം.കൂടാതെ സാധാരണ ബൾബുകൾക്ക് പകരം സി.എഫ്. എൽ ഇലക്ട്രോണിക് ചോക്കുകൾ ,റെഗുലേറ്ററുകൾ,5 നക്ഷത്രങ്ങളുള്ള വൈദ്യുതോപകരണങ്ങൾ എന്നിവയിലൂടെ കൂടുതൽ ഊർജ്ജം സംരക്ഷിക്കുവാൻ കഴിയും. ഏതു മേഖലയിലാണ് കൂടുതൽ ഊർജ്ജസംരക്ഷണത്തിനുള്ള സാധ്യത ? ഉത്തരം :- കേരളത്തിൽ എനർജി മാനേജ്മെന്റ് സെന്റർ നടത്തിയ പഠനത്തിൽ ഗാർഹിക മേഖലയിൽ 20-35ശതമാനവും വ്യാവസായിക മേഖലയിൽ 12.8ശരമാനവും കാർഷികമേഖലയിൽ 30-40ശതമാനവും വാണിജ്യമേഖലയിൽ 26.4ശതമാനവും ഊർജ്ജസംരക്ഷണത്തിനുള്ള സാധ്യത കണ്ടെത്തിയിട്ടുണ്ട്. ചോദ്യം  :- ഊർജ്ജസംരക്ഷണത്തിലൂടെ നമുക്ക്കാലാവസ്ഥാവ്യതിയാനം തടയാൻ കഴിയുമോ? ഉത്തരം  :- കഴിയും .വൈദ്യുതോല്പാദനമേഖലയാണ് ഏറ്റവും കൂടുതൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നത്. ചോദ്യം :- എന്റെ വീട്ടിൽ എവിടെയെല്ലാം ഊർജ്ജസംരക്ഷണത്തിനുള്ള സാധ്യതകളുണ്ടന്ന് എങ്ങനെ തിരിച്ചറിയും? ഉത്തരം :- വീട്ടിൽ ഉപയോഗിക്കുന്ന വൈദ്യുതോപകരണങ്ങളുടെയും പാചകത്തിനുപയോഗിക്കുന്ന ഉപകരണങ്ങളുടെയും ഒരു പട്ടിക തയ്യാറാക്കുകയും അവയുടെ ഊർജ്ജ ഉപയോഗം രേഖപ്പടുത്തി താരതമ്യപഠനം നടത്തുകയും ചെയ്താൽ ഊർജ്ജസംരക്ഷണത്തിനുള്ള സാധ്യതകൾ തിരിച്ചറിയാൻ കഴിയും. ചോദ്യം :- ഊർജ്ജക്ഷമതയുള്ള ഉപകരണങ്ങൾ എങ്ങനെ തിരിച്ചറിയും ? ഉത്തരം :- വൈദ്യുതോപകരണങ്ങളിൽ പതിപ്പിച്ചിട്ടുള്ള എനർജി ലേബലുകൾവഴി ഊർജ്ജക്ഷമതയുള്ള ഉപകരണങ്ങൾ ആണോ എന്ന് തിരിച്ചറിയാൻ കഴിയും.എനർജി ലേബലുകൾ ഏർപ്പെടുത്തിയിരിക്കുന്നത് ഊർജ്ജസംരക്ഷണനിയമം 2001നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ്.കേന്ദ്ര ഊർജ്ജമന്ത്രാലയത്തിനുകീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ആണ് ഇന്ത്യയിൽ ഊർജ്ജസംരക്ഷണ നിയമം നടപ്പിലാക്കുന്നത്. ഫ്രിഡ്ജ്,എയർകണ്ടീഷനുകൾ,ഫാൻ ട്യൂബ് ലൈറ്റുകൾ,വാട്ടർപമ്പുകൾ ,വാട്ടർഫീറ്ററുകൾ,കളർടെലിവിഷനുകൾ എന്നിവയ്ക്ക് നിലവിൽ എനർജ്ജി ലേബലുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.ലേബലുകളിൽ നക്ഷത്രങ്ങളുടെ എണ്ണമനുസരിച്ച് ഉപകരണങ്ങളുടെ കാര്യക്ഷമത മനസിലാക്കാം .5 സ്ററാർ ഉള്ള ഉപകരണമാണ് ഏറ്റവും കാര്യക്ഷമതയുള്ളത്.

ചോദ്യം	 :- 	സീറോവാട്ട് എന്നുപറയപ്പടുന്ന ബൾബുകൾ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ശക്തി 			എത്ര ?

ഉത്തരം  :- 15 വാട്സ് ചോദ്യം :- 60 വാട്സ് സാധാരണ ബൾബിനു തത്തുല്യമായ പ്രകാശം തരുന്നതിന് എത്ര വാട്സ് ശേഷിയുള്ള സി.എഫ്.എൽഉപയോഗിക്കണം? ഉത്തരം  :- 14 വാട്സ് ചോദ്യം  :- എൽ ഇ ഡി വിളക്കുകൾ എന്നാലെന്ത് ? ഉത്തരം :- ഏറ്റവും കുറച്ച് വൈദ്യുതി ഉപയോഗിക്കുന്നതും കൂടുതൽ കാലം ഈടുനിൽക്കുന്നതുമായ വിളക്കുകളാണിവ.കോംപാക്ട് ഫ്ളൂറസെന്റ് വിളക്കുകളേക്കാൾ (സി എഫ് എൽ)കാര്യക്ഷമതയുള്ളതാണ് l E D (Light Emitting Diode)ഒരു പക്ഷേ ഭാവിയിലെ വൈദ്യുതിവിളക്കുകൾ എൽഇഡി ആയിരിക്കും.പരിസ്ഥിതിക്ക് യാതൊരു ദോഷവും വരുത്തുന്നവയല്ല എൽ.ഇ.ഡി.വിളക്കുകൾ. നന്ദി സർ.ഇത്രയും സമയം ഞങ്ങളോടൊപ്പം ചെലവഴിച്ച് വളരെ പ്രയോജനപ്രദമായ കാര്യങ്ങൾ പറഞ്ഞുതന്നതിന് ഞങ്ങൾ നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു. കോംപാക്ട് ഫ്ളൂറസെന്റ് വിളക്കുകൾL E D വിളക്കുകൾ(Light Emitting Diode)ഫിലമെന്റ് ലൈറ്റ്


ട്യൂബ് ലൈറ്റ്


(3.)വിവരശേഖരണ രീതികൾ

രണ്ടോ മൂന്നോ പേരടങ്ങുന്ന ചെറിയ ഗ്രൂപ്പുകളായി ഓരോ കുടുംബവും സന്ദർശിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞ് കൃത്യമായി ചോദ്യാവലിയുടെ ഉത്തരസൂചികയിൽ രേഖപ്പെടുത്തുകയോ വീട്ടുകാരെക്കൊണ്ട് പൂരിപ്പിച്ചു വാങ്ങുകയോ ചെയ്തു.

 ==വിവരങ്ങളുടെ ക്രോഡീകരണം;അപഗ്രഥനം==

വീട്ടുനമ്പർ 446

ആദ്യം ചെന്ന വീട്ടിൽ പ്രതിമാസം 250യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നതായി മനസിലായി. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പല ഉപകരണങ്ങളും വാങ്ങിയിട്ടുണ്ട്. ഇനിയും വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. അവിടെ വൈദ്യുതിയുടെ ഉപയോഗവും കൂടുതലാണ്. എന്നാൽ വർദ്ധനവ് തടയാൻ അവർ ശ്രമിക്കുന്നുമില്ല. കുറഞ്ഞ വോൾട്ടേജിൽ വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഫിലമെന്റ് ബൾബുകളാണ് കൂടുതലും ഉപയോഗിക്കുന്നത്. വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാൻ പല നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

വീട്ടുനമ്പർ 890

       890ആം നമ്പർ വീട്ടിൽ 480യൂണിറ്റ് പ്രതിമാസം ഉപയോഗിക്കുന്നുണ്ട്. അവർ പുതിയ ഉപകരണങ്ങൾ വാങ്ങിയിട്ടുണ്ട്. എന്നാൽ ഇനി വാങ്ങാൻ ഉദ്ദേശിക്കുന്നില്ല. വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നില്ല. ഊർജ്ജക‍്ഷമതയുള്ള ഉപകരണങ്ങളല്ല ഉപയോഗിക്കുന്നത് എന്ന് കണ്ടെത്താൻ കഴിഞ്ഞു. ട്യൂബുകൾക്ക് ഇലക്ട്രോണിക് ചോക്ക് അല്ല ഉപയോഗിക്കുന്നത്. അഞ്ജതയാണ് അതിനു പ്രധാന കാരണമെന്നും മനസിലാക്കാൻ കഴിഞ്ഞു. ഊർജ്ജസംരക്ഷണത്തിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

വീട്ടുനമ്പർ 466 466ആം നമ്പർ വീട്ടിൽ 340.8യൂണിറ്റാണ്പ്രതിമാസം ഉപയോഗിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ ടിവി, ലാപ്ടോപ്, ഓവൻ എന്നിവ വാങ്ങിയിട്ടുണ്ട്. അനാവശ്യമായി കത്തുന്ന വിളക്കുകളും ഫാനുകളും ഓഫ് ചെയ്യുന്നതിൽ ശ്രദ്ധ കാണിക്കാറില്ല. ഏറ്റവും കാര്യക്ഷമതയുള്ള5 സ്ററാർ ഉപകരണമാണ് ഉപയോഗിക്കുന്നതെങ്കിലും അശ്രദ്ധ കാരണം ഊർജ്ജനഷ്ടം ധാരാളം ഉണ്ടാകുന്നുണ്ട്. വീട്ടുനമ്പർ184 184ആം നമ്പർ വീട്ടിൽ 310 യൂണിറ്റാണ് പ്രതിമാസം ഉപയോഗിക്കുന്നത്. ഗ്രൈൻഡർ, എ.സി എന്നിവ പുതുതായി വാങ്ങി. ലാപ്ടോപ് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. എല്ലാ ദിവസവും അയൺ ചെയ്യുന്നതായി മനസിലായി. ഹീറ്റർ ഉപയോഗിക്കുന്നതിൽ ഉണ്ടായിരുന്ന അ‍ഞ്ജത പറഞ്‍ഞു മനസിലാക്കി. 6 മണിക്കു ശേഷവും വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നു.

വീട്ടുനമ്പർ 145,456,546

              145, 456, 275, 546,720,458,584,658,245,321, എന്നീ നമ്പർ വീടുകളിൽ പ്രതിമാസം ഉപയോഗിക്കുന്നത് ഏകദേശം ഒരേ യൂണിറ്റുകളാണ്. ഗാർഹികമേഖലയിലെ അനാവശ്യ വൈദ്യുതോപയോഗം നിയന്ത്രിച്ചിരുന്നു എങ്കിൽ 10% ഊർജ്ജമെങ്കിലും ലാഭിക്കാൻ കഴിയുമായിരുന്നു. ആളില്ലാത്തപ്പോഴും ടി.വി, ഫാൻ, ലൈറ്റ് എന്നിവ പ്രവർത്തിക്കുന്നതായി ചോദ്യാവലിയിലൂടെ മനസിലായി. വൈദ്യുതി അനാവശ്യമായി പാഴാക്കപ്പെടുന്നതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ഇവർ ബോധവാൻമാരല്ല. വൈദ്യുതി സംരക്ഷണം മാത്രമല്ല ഊർജ്ജസംരക്ഷണം എന്ന തിരിച്ചറിവ് വരുത്തി. അതിനായി പെട്രോൾ, ഡീസൽ, വിറക് എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ട നിർദ്ദേശം നൽകി.

വീട്ടുനമ്പർ 845,236,541,24,124,326,541,236

         	 845ആം നമ്പർ വീട് മാത്രമാണ് വൈദ്യുതിസംരക്ഷണത്തെക്കുറിച്ച് തിരിച്ചറിവുണ്ടായിരുന്നത്. അവർ അത്യാവശ്യത്തിനുമാത്രം വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്നു. ഇലക്ട്രോണിക്ചോക്കുള്ള ട്യൂബുകൾ, കാര്യക്ഷമതയുള്ള 5സ്റ്റാർ ഉപകരണങ്ങളുമാണ് പയോഗിക്കുന്നത്. പുതുതായി ഒരു ലാപ്ടോപ് വാങ്ങിയിട്ടുണ്ട്. ഇനി മറ്റൊന്നും വാങ്ങാൻ ഉദ്ദേശിക്കുന്നില്ല.
                  ചോദ്യാവലിക്ക് ലഭിച്ച ഉത്തരങ്ങൾ മുഴുവനും ഇനം തിരിച്ച് ക്രോഡീകരിച്ച് അവയെല്ലാം കൂ‍‍ടി ഒരൊറ്റ ഷീറ്റിൽ കൊണ്ടുവന്ന് വിവിധ തരം പട്ടികകളായി ക്രമീകരിക്കുന്നു. അപ്പോൾ അവയെ എളുപ്പത്തിൽ അപഗ്രഥിക്കാനും നിഗമനങ്ങളിൽ എത്തിച്ചേരാനും കഴിഞ്ഞു. നിഗമനങ്ങളും കണ്ടെത്തലുകളും ഒറ്റനോട്ടത്തിൽ വ്യക്തമാകുന്ന തരത്തിൽ ചാർട്ടുകൾ, ഗ്രാഫുകൾ മുതലായവ നിർമ്മിച്ചു.


വിവരങ്ങളുടെ ക്രോഡീകരണം

Details Of electricity usage

Items Watts Day/Hrs Months (units) Normal Bulb 60 5 9 Normal Bulb 40 5 6 Zero Watt 15 24 10.8 Elec.Tube 44 5 6.6 C.F.L 5 5 1.65 C.F.L 11 5 2.95 Fan 65 5 9.75 T.V 90 5 13.5 V.C.D 30 5 4.5 Iron Box 750 15min 5.63 Mixy 450 10min 2.25 W/Machine 305 2hr/wk 2.6 Computer 100 5 15 Fridge 100 24 30 Motor(Hp) 746 30min 11.25

5.നിഗമനങ്ങൾ

ചോദ്യാവലിയ്ക്ക് ലഭിച്ചമുഴുവൻ ഉത്തരങ്ങളും പരിശോധിച്ചപ്പോൾ മനസിലായ കാര്യം വൈദ്യുതിയുടെ ഉപയോഗം വർദ്ധിച്ചു വരുന്നു. ആവശ്യമില്ലാത്തപ്പോഴും ബൾബുകളും മററും പ്രവർത്തിപ്പിക്കുന്നു. കരുതലോടെ ആരും വൈദ്യുതി ഉപയോഗിക്കുന്നില്ല. വൈദ്യുതി അനാവശ്യമായി പാഴാക്കപ്പെടുന്നു. വൈദ്യുതിയുടെ അനാവശ്യ ഉപയോഗം ഒഴിവാക്കാൻ യാതൊന്നും ചെയ്യുന്നില്ല. പുതിയ ഉപകരണങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ പ്രത്യേക താല്പര്യം കാണിക്കുന്നു. ഫിലമെന്റ് ബൾബുകൾ കൂടുതലായി ഉപയോഗി ക്കുന്നു. ആഴ്ചയിൽ പല ദിവസങ്ങളിലായാണ് ഇസ്തിരിയിടുന്നതു. ഹീറ്റർ, അവൻ. മിക്സി തുടങ്ങിയവ ഉപയോഗിക്കുന്നതിൽ യാതൊരു ശ്രദ്ധയും കാണിക്കുന്നില്ല. ഊർജ്ജം കാര്യക്ഷമമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരല്ല.

നിർദ്ദേശം

1. ആവശ്യമില്ലാതെ ബൾബുകൾ, ഫാനുകൾ എന്നിവ ഉപയോഗിക്കരുത്. 2. കുറഞ്ഞ വോൾട്ടേജിൽ വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കരുത്. 3. ഫിലമെന്റ് ബൾബിനു പകരം ട്യൂബുകൾ സി.എഫ്. എൽ ബൾബുകൾ തുടങ്ങിയവ ഉപയോഗിക്കുക. 4. ഇസ്തിരിയിടുന്നത് ആഴ്ചയിൽ ഒരു ദിവസം എല്ലാം കൂടിയാക്കുക 5. ഹീറ്ററിൽ ആഴം കുറഞ്ഞ പരന്ന പാത്രങ്ങൾ ഉപയോഗിക്കുക 6. ലൈറ്റുകളുടെ എണ്ണം കഴിവതും കുറയ്ക്കുക 7. ട്യൂബുകൾക്ക് ഇലക്ട്രോണിക് ചോക്ക് ഉപയോഗിക്കുക 8. വൈകുന്നേരം ആറിനുശേ‍ഷം മോട്ടോർ, ഇസ്തിരി എന്നിവ പ്രവർത്തിപ്പിക്കാതിരിക്കുക 9. രാത്രിയിൽ അത്യാവശ്യം ലൈറ്റുകൾ മാത്രം ഉപയോഗിക്കുക 10.പുറത്തുള്ള ലൈറ്റുകൾക്ക് timer system ഉപയോഗിക്കുക 11.ഊർജ്ജസംരക്ഷണ പ്രവർത്തനത്തെക്കുറിച്ച് ജനങ്ങളിലും വിദ്യാർത്ഥികളിലും അവബോധം ജനിപ്പിക്കുക. 12.എർത്തിംഗ് മൂലമുണ്ടാകുന്ന എനർജി നഷ്ടം ഒഴിവാക്കാൻ elcb ഉപയോഗിക്കുക.

ഉപസംഹാരം

1.ഭൂമിയെ നോവിക്കാത്ത ഊർജ്ജസ്രോതസുകൾ

      ഇന്ന് ലോകമാകമാനംവൈദ്യുതോല്പാദനത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് ഖനിജ ഇന്ധനങ്ങളെ കുടിച്ചു തീർത്ത്പ്രവർത്തിക്കുന്ന താപവൈദ്യുത നിലയങ്ങളെയാണ്. ഇവയാകട്ടെ ടൺ കണക്കിനു ഹരിതഗൃഹവാതകങ്ങളെയാണ് ഓരോ നിമി‍ഷത്തിലും പുറത്തേക്ക് വമിപ്പിക്കുന്നത് .അതിനു പകരം പരിസ്ഥിതി സൌഹൃദപരമായ ഊർജ്ജസ്രോതസുകളിലേക്ക് മാറാൻ എന്നേ നേരമായി.

2.ഊർജ്ജക്ഷമതയുള്ള ഉപകരണങ്ങൾ

വെളിച്ചത്തിനായി സി.എഫ്. അല്ലെങ്കിൽ എൽ ഇ ഡി വിളക്കുകൾ,ടെലിവിഷന്റെ കാര്യത്തിൽ എൽ സി ഡി,കംപ്യൂട്ടറിന്റെ കാര്യത്തിൽ ലാപ്ടോപ്പും നെറ്റ് ബുക്കുകളും നാലോ അതിൽക്കൂടുതലോ നക്ഷത്ര ചിഹ്നമുള്ള വീട്ടുപകരണങ്ങൾ എന്നിവ ഉദാഹരണം മാത്രം.


3.കുറഞ്ഞ കാർബൺ കാൽപ്പാട്.

പ്രകൃതി സൌഹൃദവുമായി ജീവിക്കാൻ മറ്റുള്ളവരേയും പ്രേരിപ്പിക്കുക കുറഞ്ഞ കാർബൺ കാല്പാടുകൊണ്ട് ഉദ്ദേശിച്ചത് പരമാവധി കുറവ് ഊർജ്ജം മാത്രം ഉപയോഗിക്കുന്ന ഉപകരണമോ സേവനമോ സ്വീകരിക്കുക എന്നതാണ്.സംരക്ഷിക്കാൻ കഴിയുന്ന ഓരോ യൂണിറ്റ് ഊർജ്ജത്തിനും പുറത്തേയ്ക്ക് വിടുന്ന കാർബണിന്റെ അളവിൽ ഗണ്യമായ കുറവ് വരുത്താനാകും എന്നുസാരം.


നന്ദി

മാർഗ്ഗനിർദ്ദേശം നൽകിയ അദ്ധ്യാപകർ വേണ്ടവിധം സഹായിച്ച കുടുംബാംഗങ്ങൾ സർവേയുടെ ആവശ്യങ്ങൾക്ക് സഹകരിച്ച അയൽക്കാർ എന്നിവർക്ക് എന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

റഫറൻസ്

1. പഠിപ്പുര 2. പത്രം 3. ഇന്റർനെറ്റ് 4. ആനുകാലികപ്രസിദ്ധീകരണങ്ങൾ

അനുബന്ധം

‌ഊർജ്ജരംഗത്ത്കാര്യമായ സംഭാവന നൽകിയ പ്രമുഖശാസ്ത്രജ്ഞർ

1.സർ വില്യം ഗിൽബർട്ട്

വൈദ്യുതി ഗവേഷണങ്ങളിൽ ഒരു പുതിയ പാത വെട്ടിത്തുറന്ന ഗ്രന്ഥമായിരുന്നു "ദ മാഗ്നറ്റെ" .എലിസബത്ത് രാജ്ഞിയുടെ കൊട്ടാരം വൈദ്യനായിരുന്ന സർ വില്യം ഗിൽബർട്ട് ആണ് ഈ ഗ്രന്ഥം രചിച്ചത്.ആംബർ മാത്രമല്ല ഗ്ലാസ്,മെഴുക് തുടങ്ങിയ പല വസ്തുക്കളും ഉരസലിലൂടെ ആകർഷണ സ്വഭാവം കൈവരിക്കുന്നതായി അദ്ദേഹം നിരീക്ഷിച്ചു.സ്വന്തമായി ഒരു ഇലക്ടോസ്ക്കോപ്പും ഇദ്ദേഹം നിർമ്മിച്ചു. 2.ബെ‍ഞ്ചമിൻ ഫ്രാങ്ക്ലിൻ അമേരിക്കയിൽ ഒരു പാവപ്പെട്ട മെഴുകുതിരി നിർമ്മാതാവിന്റെ മകനായി ജനിച്ച ബ‍ഞ്ജമിൻ പ്രഗൽഭനായ ഒരു രാഷ്ട്രതന്ത്രജ്ഞ നും എഴുത്തുകാരനും കൂടിയായിരു ന്നു.ഇടിമിന്നൽ ഒരു വൈദ്യുത പ്രതിഭാസമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞനാണ് ബെ‍ഞ്ചമിൻ

ഫ്രാങ്ക്ലിൻ.

3.ല്യൂഗി ഗാൽവനി ഒരേസമയം ഊർജ്ജതന്തജ്ഞനും

ഭിഷഗ്വരനുമായിരുന്നു ഇറ്റാലിയൻ 

ശാസ്ത്രജ്ഞനായ ല്യൂഗി ഗാൽവനി. (1737-1790)ജന്തുക്കളിലെ വൈദ്യു തിയെക്കുറിച്ച് ഒട്ടേറെ ഗവേഷണ ങ്ങൾ നടത്തിയിട്ടുണ്ട്. തവളയുടെ കാലുകളിലെ മസിലു കളിൽ രണ്ടു വ്യത്യസ്ത ലോഹക്ക മ്പികൾ ഘടിപ്പിച്ചാൽ വൈദ്യുതി പ്രവാഹം ഉണ്ടാവുമെന്ന് ഗാൽവനി കണ്ടെത്തി.1780 കളിലെ ഈ കണ്ടെത്തലാണ് വോൾട്ടയെ ഇലക്ട്രിക് ബാറ്ററിയുടെ കണ്ടുപിടിത്തത്തിലേയ്ക്ക് നയിച്ചത്. 4.ചാൽസ് അഗസ്റ്റിൻ ഡി കൂളോം വൈദ്യുതി ചാർജ്ജിന്റെ യൂണിറ്റാണ് കൂളോം.ചാൽസ് അഗസ്റ്റിൻ ഡി കൂളോം (1736-1806)എന്ന ഫ്രഞ്ച് എഞ്ചിനീയറോടുള്ള ബഹുമാനാർ ത്ഥമാണ് യൂണിറ്റിന് ഈ പേരു നൽകിയിരിക്കുന്നത്.വൈദ്യുതി ചാർജ്ജുകളുടെ ആകർഷണ വികർ ഷണ ബലങ്ങളെക്കുറിച്ചുള്ള കൂളോം നിയമം ആവിഷ്ക്കരിച്ചത് ഇദ്ദേഹ മാണ്.രണ്ടു വൈദ്യുത ചാർജ്ജുകൾ ക്കിടയിൽ ഉണ്ടാവുന്ന ബലം ചാർജ്ജുകളുടെ ഗുണനഫലത്തിനു നേർ അനുപാതത്തിലും അവ തമ്മി ലുള്ള അകലത്തിന്റെ വർഗ്ഗത്തിനു വിപരീതാനുപാതത്തിലും ആയിരിക്കും .ഇതാണ് കൂളോം നിയമം.

5.അലെസാമൻഡ്രോ വോൾട്ട

ആദ്യ ഇലക്ട്രിക് ബാറ്ററി രൂപ കല്പന ചെയ്തതിലൂടെ ബാറ്ററി കളുടെ വൈവിധ്യപൂർണ്ണമായ ലോകത്തേയ്ക്കുള്ല വാതിൽ തുറന്ന

ഇറ്റാലിയൻ ശാസ്ത്രജ്ഞനാണ്
അലെസാമൻഡ്രോ വോൾട്ട

(1745-1827). പാപിയാ സർവ്വകലാശാലയിൽ ഊർജ്ജതന്ത്രപ്രൊഫസർ

ആയിരിക്കുമ്പോഴാണ് സിങ്കു

തകിടുകളും ചെമ്പുതകിടുകളും

ഉപ്പുലായനിയും ഉപയോഗിച്ച്
വോൾട്ടെയ്ക് പൈൽ എന്ന ആദ്യ ബാറ്ററി അദ്ദേഹം നിർമ്മിച്ചത്. അലെസാമൻഡ്രോ വോൾട്ടയോടുള്ള ബഹുമാനാർത്ഥമാണ് വൈദ്യുതപൊട്ടൻഷ്യലിന്റെ Siയൂണിറ്റിന് വോൾട്ട് എന്നു പേരിട്ടിരിക്കുന്നത്.

ആന്ദ്രെ മാരി ആംപിയർ വൈദ്യുത കാന്തികരംഗത്ത് ശ്രദ്ധേ യമായ സംഭാവനകൾ നല്കിയ ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് ആന്ദ്രെ മാരി ആംപിയർ(1775-1836). ഒരു ചാലകത്തെ ചുരുളാക്കി ചുറ്റി അതിലൂടെ വൈദ്യുതി പ്രവഹിപ്പി ച്ചാൽ ആ കമ്പിച്ചുരുൾ ഒരു കാന്തം പോലെ പ്രവർത്തിക്കുമെന്ന് അദ്ദേഹം കണ്ടെത്തി.വിദ്യുത് കാന്തികതയിലെ പ്രശസ്തമായ ആംപിയർ നിയമം ആവിഷ്ക്കരിച്ചത് ഇദ്ദേഹമാണ്.ഗാൽവനോമീറ്ററിന്റെ രൂപകല്പനയിലേയ്ക്കുള്ള വഴി തുറന്നതും ഇദ്ദേഹത്തിന്റെ കണ്ടത്തലുകൾതന്നെ.ആംപിയറുടെ പ്രശസ്തമായ ഗ്രന്ഥമാണ് "മെമ്മോയർ ഓൺ ദ് മാത്തമറ്റിക്കൽ തിയറി ഓഫ് ഇലക്ട്രോഡൈനാമിക്ഫിനോമിന”.ഇദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ് വൈദ്യുത പ്രവാഹത്തിന്റെ യൂണിറ്റിന് ആംപിയർ എന്നു പേരു നൽകിയിരിക്കുന്നത്.

7.മൈക്കൽ ഫാരഡെ

വൈദ്യുതിടെ പിതാവ് എന്നു

വിശേഷിപ്പിക്കപ്പെടുന്ന മൈക്കൽ 

ഫാരഡെ(1791-1867) ഡേവിയുടെ പരീക്ഷണ ശാലയിൽ ഒരു ജോലി ലഭിച്ചതോടെ ഫാരഡെയിലെ ശാസ്ത്രജ്ഞൻ ഉണർന്നു. 1831-ൽ ഫാരഡെ വികസിപ്പിച്ചെ ടുത്ത ഡൈനാമോ ആണ് വൈദ്യു തിയുടെ യുഗത്തിലേയ്ക്കള്ള വാതിൽ തുറന്നത്.വൈദ്യുതി വിശ്ലേഷനി മങ്ങളും ആവിഷ്ക്കരിച്ചു ഇദ്ദേഹം.


8.ജയിംസ് പ്രക്കോട്ട് ജൂൾ

ജൂൾ നിയമത്തിന്റെ ആവിഷ്ക്കാര ത്തിലൂടെ പ്രശസ്തമായിത്തീർന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് ഇദ്ദേഹം.(1818-1889)ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ഉണ്ടാവുന്ന താപത്തിന്റെ അളവു കണക്കാ ക്കുമ്പോൾ സഹായിക്കുന്ന നിയമ മാണിത്.ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്നതിന്റെ ഫലമായി ഉണ്ടാവുന്ന താപത്തി ന്റെ അളവു വൈദ്യുതി പ്രവാഹതീവ്രതയുടെ വർഗ്ഗത്തിന്റെയും ചാലകത്തിന്റെ പ്രതിരോധത്തിന്റെയും വൈദ്യുതി പ്രവഹിക്കുന്ന സമയത്തിന്റെയും ഗുണനഫലത്തിനു തുല്യമാണെന്ന് അദ്ദേഹം തെളിയിച്ചു.താപവും പ്രവൃത്തിയുമായുള്ള ബന്ധവും അദ്ദേഹം കണ്ടെത്തി.അദ്ദേഹത്തോടുള്ള ബപുമാനാർത്ഥമാണ് ഊർജ്ജത്തിന്റെ SI യൂണിറ്റിനു ജൂൾ എന്ന് പേരു നൽകിയി രിക്കുന്നത്.

9.ആൽബർട്ട് ഐൻസ്റ്റീൻ

ഭൌതികശാസ്ത്രത്തിലെ അതികാ യനായ ആൽബർട്ട് ഐൻസ്റ്റീ ന്റെ (1870-1955)വിഖ്യാതമായ ഊർജ്ജദ്രവ്യ സമവാക്യമാണ് E=MC².അണുശക്തി നിലയ ങ്ങൾ,ആറ്റംബോംബ്,ഹൈഡ്ര ജൻബോംബ് എന്നിവയുടെ

പ്രവർത്തനത്തിനു അടിസ്ഥാന

മായ സൂത്രവാക്യമാണിത്. ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന് തൃപ്തി കരമായ വിശദീകരണം നൽകി യതും ഐൻസ്റ്റീൻ ആണ്.ഈ നേട്ടം ഐൻസ്റ്റൈനെ 1921-ലെ ഊർജ്ജതന്ത്ര നോബൽ സമ്മാനത്തിന് അർഹനാക്കി.

"https://schoolwiki.in/index.php?title=ഇവിടെ_ക്ലിക്ക്_ചെയ്യൂ&oldid=526776" എന്ന താളിൽനിന്നു ശേഖരിച്ചത്