വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
17:06, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpsbhssvenganoor (സംവാദം | സംഭാവനകൾ) (തിരുത്താണ്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ
വിലാസം
വെങ്ങാനൂർ

വി.പി.എസ്. ഹയർ സെക്കന്ററി സ്ക്കൂൾ ,വെങ്ങാനൂർ,വെങ്ങാനൂർ,695523
,
വെങ്ങാനൂർ പി.ഒ.
,
695523
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0471 2480231
ഇമെയിൽvpshssvgr@gmail.com
കോഡുകൾ
സ്കൂൾ കോഡ്44046 (സമേതം)
എച്ച് എസ് എസ് കോഡ്01063
യുഡൈസ് കോഡ്32140200510
വിക്കിഡാറ്റQ64036097
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1385
പെൺകുട്ടികൾ130
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ518
പെൺകുട്ടികൾ56
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിൻസന്റ് പി
പ്രധാന അദ്ധ്യാപികബിന്ദു എം ആർ
പി.ടി.എ. പ്രസിഡണ്ട്Jayakumar R
എം.പി.ടി.എ. പ്രസിഡണ്ട്Sini R Chandran
അവസാനം തിരുത്തിയത്
23-01-2022Vpsbhssvenganoor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കേരളത്തി൯െറ തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിലെ ചരിത്രമുറങ്ങുന്നനാടാണ് വെങ്ങാനൂ൪.

തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണീനഗരം സ്ഥിതിചെയ്യുന്നത്. നെയ്യാറ്റി൯കര വിദ്യാഭ്യാസജില്ലയിലെ ബാലരാമപുരപുരം സബ്ജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് സ്ഥാപനമായ ഞങ്ങളുടെ സ്കൂൂളിന് നൂറുവ൪ഷത്തെ പഴക്കമുണ്ട്.

ചരിത്രം

വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. യശ:ശരീരനായ ശ്രീ എൻ വിക്രമൻ പിള്ള 1920 -ൽ സ്ഥാപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1945 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു .പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് . കൂടുതൽവായന

ഭൗതിക സൗകര്യങ്ങൾ

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഇരുപതു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിൽ ഒരു സ്മാർട്ട് ക്ലാസ്റൂം,സയൻസ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.കുട്ടികൾക്കായി വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്. അധികവായനയ്ക്ക്

സാരഥികൾ

കഴിഞ്ഞകാലത്തിലേയ്ക്കു തിരിഞ്ഞുനോക്കിയാൽ ഈ വിദ്യാലയത്തിനു അഭിമാനിക്കാനേ വകയുള്ളൂ. മാ൪ഗ്ഗനി൪ദ്ദേശം നൽകിയ

മഹാനുഭാവന്മാ൪ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്ത സ്കൂളാണ് ഞങ്ങളുടേത്. കൂടുതൽ വായനയ്ക്ക്

ഇപ്പോഴത്തെ സാരഥികൾ

സ്കൂളിന്റെ തനതായപ്രവ൪ത്തനക്രമങ്ങൾക്ക് ഇപ്പോൾ പടനയിക്കുന്ന സാരഥികൾ ഈ വിദ്യാലയത്തിനെ ഗുണമേന്മ അതോടൊപ്പം ശരിയായ മൂല്യബോധം, അച്ചടക്കം എന്നിവ ഊട്ടിഉറപ്പിക്കാനും കഴിവുള്ളവ൪ തന്നെ എന്ന കാര്യത്തിൽ ത൪ക്കമില്ല.

അധികവിവരങ്ങൾക്ക്

അധ്യാപകർ

ഹയ൪സെക്കന്ററി ഹൈസ്ക്കൂൾ യു.പി

ദീപ ആർ എസ് (സോഷ്യൽസയ൯സ്)

ഡേവിഡ് ദാസ് ജെ(സോഷ്യൽസയ൯സ്)

സജിത സി ആർ(സോഷ്യൽസയ൯സ്)

പദ്മാ കെ നായർ(കണക്ക്)

കുമാരി എം ബി ശുഭജ(കണക്ക്)

ബിന്ദു എം പി(കണക്ക്)

മ‍‌‌ഞ്ജു ജി ജെ(ഭൗതികശാസ്ത്രം)

രഞ്ജു ആർ വി(ഭൗതികശാസ്ത്രം)

അഞ്ജു എസ് എ(രസതന്ത്രം)

അജിത് കുമാർ എസ് കെ(നേച്ച്വറൽസയ൯സ്)

സുദീപ്തി കെ എസ് (നേച്ച്വറൽസയ൯സ്)

ശരത് കുമാർ ദാസ്(ഇംഗ്ലീഷ്)

ആൽവി൯(ഇംഗ്ലീഷ്)

ആശ ആർ(ഇംഗ്ലീഷ്)

ജയശ്രി വി വി(ഹിന്ദി)

ബിന്ദുകല എൻ എ(മലയാളം)

ബിന്ദു എസ്(മലയാളം)

ശ്രീദേവി വി(മലയാളം)

പ്രിയ ജെ എച്ച്(മലയാളം)

ജയ എൽ ജി(മലയാളം)

സുമ സി എൽ(മലയാളം) ശ്യാം ആർ പി(മലയാളം)

സജി കുമാർ എസ്(ഫിസിക്കൽ എഡ്യൂക്കേഷ൯)

രാധിക എ ആർ( രസതന്ത്രം)

സുധി കെ എസ്സ്( രസതന്ത്രം)

ജയശ്രീ പി എസ്(നേച്ച്വറൽസയ൯സ്)

ഇന്ദു എൽ(ഹിന്ദി)

ദീപ ബി ആർ(കണക്ക്)

അജിത്കുമാർ ജി എസ്(സോഷ്യൽസയ൯സ്)

വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂർ-ശതാബ്ദിയുടെ നിറവിൽ

ഒരുപ്രദേശത്തെയാകെ അറിവിന്റെയും നന്മയുടെയും പ്രഭയിലേയ്ക്കാനയിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നൂറാം പിറന്നാളാഘോഷങ്ങൾക്ക് തിരശ്ശീല വീണിരിക്കുകയാണ്. ഒരു നൂറ്റാണ്ടു മുമ്പ് വെങ്ങാനൂ൪ എന്ന പ്രകൃതിരമണീയമായ ഗ്രാമത്തിൽ തുടങ്ങിയ ഒരു പുണ്യക൪മ്മം ഇന്ന് പട൪ന്നുപന്തലിച്ച് പല തലമുറകൾക്ക് താങ്ങും തണലുമായി. ശതാബ്ദിയൂടെ നിറവിൽനില്ക്കുന്ന സ്ക്കൂളിന്റെ പുരോഗതിയിലേയ്ക്കുള്ള പ്രയാണത്തിൽഉത്തമരായ വ്യക്തിത്ത്വങ്ങൾ മാ൪ഗ്ഗദീപങ്ങളായി. അധിക വായനയ്ക്ക്[1]

പാഠ്യേതര പ്രവർത്തനങ്ങൾ

ഹൈടെക്ക് സ്കൂൾ

ഗവൺമെന്റിന്റെ ഹൈടെക്ക് സ്കൂൾ പദ്ധതിയിൽ വി.പി.എസ്.എച്ച്.എസ്.എസ് വെങ്ങാനൂർ സ്കൂളും ഹൈടെക്കിലേയ്ക്ക് മാറുകയുണ്ടായി. 8 ക്ലാസ്സ് റൂമുകൾ ഹൈടെക്ക് തലത്തിലേക്ക് മാറ്റപ്പെട്ടു. എല്ലാ ക്ലാസ്സുകളിലും ഓരോ പ്രൊജക്ടർ, ഒരു ലാപ്ടോപ്പ്, ഒരു ഇന്റർനെറ്റ് കണക്ഷൻ എന്നിവ കൈറ്റ് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പുസ്തകത്തിനു പുറമേ ദൃശ്യാവിഷ്കാരത്തിലൂടെയും സ്റ്റഡീമെറ്റിരിയൽസിലൂടെയും വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി പഠിപ്പിക്കുവാനും ഇത് ഉപകാരപ്രദമാകുന്നു.

കൃഷി

       ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂൾ ക്യാമ്പസിൽ തന്നെ വാഴ, ചീര ,പച്ചക്കറിഎന്നിങ്ങനെ കൃഷിചെയ്തുവരുന്നു.കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്യാറുണ്ട്. കർഷക ദിനത്തിൽ പരമ്പരാഗത കർഷകരെ ആദരിച്ചു വരുന്നു.ഓരോവ൪ഷവും സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ കാർഷികപ്രദർശനം നടക്കാറുണ്ട്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ പ്രദർശനം വിലയിരുത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തുവരുന്നു.

ആരോഗ്യം

        എല്ലാ വർഷവും രക്തദാന ക്യാമ്പുകളും അവയവ ദാന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. 300 പേരിൽ നിന്ന് അവയവ ദാന സമ്മതപത്രം വാങ്ങി നല്കുകയും ചെയ്തു.  ക്യാൻസർ , എയ്ഡസ് പോലുള്ള മാരകമായ രോഗം ബാധിച്ച നിർദ്ധന കുടുംബത്തിലെ അംഗങ്ങൾക്ക് ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സാമ്പത്തികം ഉൾപ്പെടെയുള്ള സഹായങ്ങൾ നല്കി . 

'

ഹരിത കേരളം പദ്ധതി

   നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 നവംബർ 10-ാം തീയതി വെങ്ങാനൂർ ക്യഷിഓഫീസർ ഉദ്ഘാടനം ചെയ്തു. ക്യഷിഓഫീസിൽ നിന്നും പച്ചക്കറിയുടെ വിത്ത് വിതരണവും നടത്തുകയുണ്ടായി.

നവപ്രഭ

മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ ആണ് 'നവപ്രഭ'. ക്ലാസ്സിന്റെ ഉദ്ഘാടനം 2016 ഡിസംബർ 8-ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. പി.റ്റി.എ പ്രസിഡന്റ് ശ്രീ ഉദയകുമാർ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി പങ്കെടുത്തു.ദിവസവും ഒരു മണിക്കൂർ വീതമാണ് ക്ലാസ്സെടുക്കുന്നത്. ഒൻപതാം ക്ലാസ്സിൽ നിശ്ചിത ശേഷികൾ ആർജ്ജിക്കാതെ എത്തിപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നല്കി, ഗണിതം, ഭാഷ (മലയാളം), ശാസ്ത്രം എന്നിവയുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആർ.എം.എസ്.എ. കേരളത്തിൽ ആരംഭിച്ചിരിക്കുന്ന ഒരു പുതിയ പദ്ധതിയാണ് നവപ്രഭ.

ശ്രദ്ധ പദ്ധതി

പഠനപിന്നാക്കാവസ്ഥ നിൽക്കുന്ന വിദ്യാർഥികൾക്കായി വിദ്യാഭ്യാസ വകുപ്പ് തന്നെ 2017-18 വർഷംതുടങ്ങിയപദ്ധതിയാണ് 'ശ്രദ്ധ'.

മലയാളത്തിളക്കം

അടിസ്ഥാനമായി ഭാഷാശേഷി ലഭിക്കാത്ത കുട്ടികൾക്കായി നടപ്പിലാക്കിയ പദ്ധതിയാണ് മലയാളത്തിളക്കം.


ഹലോ ഇംഗ്ലീഷ്

സ്കൂൾ കൗൺസിലിംഗ്

 കുട്ടികൾ രാഷ്ട്രത്തിന്റെ സമ്പത്താണ്.നമ്മുടെ കുട്ടികൾ ഇന്ന് ധാരാളം പ്രശ്നങ്ങൾക്കു നടുവിലാണ് ജീവിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ശാരീരികവും,മാനസികവും,സാമൂഹികപരമായ ഉന്നമനത്തിനും,അവർ നേരിടുന്ന പീഡനങ്ങളിൽ നിന്നും,ലൈംഗീക ചൂഷണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാൻ വേണ്ടിയാണ് സ്കൂൾതലത്തിൽ കൗൺസിലിംഗ് സേവനം നല്കിവരുന്നത്.കൗൺസിലിംഗിന്റെ ഭാഗമായി ബോധവത്ക്കരണ ക്ളാസ്സുകളും നടത്താറുണ്ട്.

ഗാന്ധി ദർശൻ

ഗാന്ധിദ൪ശന്റെ പ്രവ൪ത്തനങ്ങൾ സ്കൂളിൽ ഭംഗിയായിത്തന്നെ നടന്നുവരുന്നു. ജൂൺ മാസം മുതൽ ജനുവരി വരെ പ്രവ൪ത്തനങ്ങൾ നീണ്ടു പോകുന്നു. ആഗസ്റ്റു 15 ഒക്ടോബ൪ 2 ജനുവരി 26 ദിവസങ്ങളിൽ സ൪വ്വ മതപ്രാ൪ത്ഥന ഫലവൃക്ഷത്തൈ നടൽ ശുചീകരണപ്രവ൪ത്തനങ്ങൾ ക്വിസ്സ്മത്സരം എന്നിവ നടത്തുന്നു. സ്വദേശ വസ്തുക്കളുടെ നി൪മ്മാണം ഗ്രോ ബാഗ് പേപ്പ൪ ബാഗ് നി൪മ്മാണം എന്നിവയ്ക്കുവേണ്ടിയുള്ള ക്ലാസ്സുകൾ ഓൺലൈനായി നടക്കുകയുണ്ടായി. പ്രമുഖ ഗാന്ധിയ൯മാരുടെ ക്ലാസ്സുകൾ സംഘടിപ്പിച്ചു. എന്റെ മരം പദ്ധതിയോടനുബന്ധിച്ച് പോസ്റ്റ൪ രചന നടന്നു

പ്രവൃത്തിപരിചയം

ഓരോ അധ്യായന വർഷത്തിന്റെ യും തുടക്കത്തിൽ തന്നെ പ്രവ്യത്തി പരിചയത്തിൽ താത്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ക്ലബ്ബ് രൂപീകരിക്കാറുണ്ട്. തുടക്കം മുതൽക്കുതന്നെ ഉപജില്ലാമേളയിൽ പങ്കെടുക്കാനുള്ള പരിശീലനം അവർക്കു നല്കി.വരുന്നു. ഉപജില്ലാമേളയിലും ജില്ലാതലപ്രവ്യത്തി പരിചയമേളയിലും സംസ്ഥാനതല മേളയിലും ചാംപ്യൻഷിപ്പ് നേടിവരുന്നു.

അക്കാദമിക മാസ്റ്റർ പ്ലാൻ

വിവരസാങ്കേതികവിദ്യയുടെ വികാസം പൊതുവിദ്യാലയങ്ങളുടെ നിലവാരം അതിന്റെ പാരമ്യതയിലെത്തിക്കുവാ൯ സാധിച്ചു. കുുട്ടികളുടെ ശേഷികൾ വികസിപ്പിക്കുന്നതിനുംഅതുവഴി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഗവൺമെന്റ് മുന്നോട്ടുവച്ചിരിക്കുന്ന 'അക്കാദമികമാസ്ററ൪ പ്ലാന'നുസരിച്ചുള്ള പ്രവ൪ത്തനങ്ങൾ 'വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂരും' ആരംഭിച്ചുകഴിഞ്ഞു. വിഴിഞ്ഞം കൗൺസില൪ ശ്രീ റഷീദ് ഉദ്ഘാടനം നി൪വ്വഹിച്ച ഈ ക൪മ്മപദ്ധതിയുടെ പ്രവ൪ത്തനങ്ങൾ അനുസ്യൂതം തുടർന്നുവരുന്നു. നവകേരളമിഷന്റെ ഭാഗമായി, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുവാനുതകുന്ന സമഗ്രവിദ്യാഭ്യാസ നവീകരണ പദ്ധതി കുട്ടികൾ കൈവരിക്കേണ്ട ശേഷികളും ധാരണകളും ഉറപ്പുവരുത്തുന്നു.

വഴികാട്ടി

  1. നെയ്യാറ്റിൻകരയിൽ നിന്നും പതിന‍‍‍ഞ്ചു കിലോമീറ്റർ അകലെ ബാലരാമപുമം-വിഴിഞ്ഞം റോഡിൽ 'വി.പി.എസ്.ഹയ൪സെക്കന്ററി സ്ക്കൂൾ വെങ്ങാനൂ൪' സ്ഥിതിചെയ്യുന്നു.
  2. വിഴിഞ്ഞത്തുനിന്ന് മൂന്നു കിലോമീറ്റ൪ നീങ്ങി വെങ്ങാനൂ൪ ജംങ്ഷനിലായാണ് സ്കൂളിന്റെ സ്ഥാനം.
  3. തിരുവന്തപുരത്തുനിന്ന് പതിനാല് കിലോമീറ്റർ അകലെയായിട്ടു കാണപ്പെടുന്നു.

{{#multimaps:8.39610,77.00320 | width=800px | zoom=8 }}

  1. ആ൪ട്ടിമിസ്-2020(ശതാബ്ദിയുടെ നിറവിൽ-സ്കൂൾമാഗസി൯)