സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


അലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ ചേർത്തല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല. ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേള്സ് ഹയര് സെക്കണ്ടറി സ്കൂൾ.ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് നുറ്റി ആറ് വർഷം പിന്നിട്ടു കഴിഞ്ഞു

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല
വിലാസം
ചേർത്തല

ചേർത്തല
,
ചേർത്തല പി.ഒ.
,
688524
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ0478 2813398
ഇമെയിൽ34024alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34024 (സമേതം)
എച്ച് എസ് എസ് കോഡ്04022
യുഡൈസ് കോഡ്32110400910
വിക്കിഡാറ്റQ87477547
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്ക‍ഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംചേർത്തല മുൻസിപ്പാലിറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1588
ആകെ വിദ്യാർത്ഥികൾ1588
അദ്ധ്യാപകർ52
ഹയർസെക്കന്ററി
പെൺകുട്ടികൾ344
ആകെ വിദ്യാർത്ഥികൾ344
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകൽപ്പന ചന്രൻ
പ്രധാന അദ്ധ്യാപകൻഏ എസ്സ് ബാബു
പി.ടി.എ. പ്രസിഡണ്ട്അനുപ് വേണു
എം.പി.ടി.എ. പ്രസിഡണ്ട്സിന്ദു ജോഷി
അവസാനം തിരുത്തിയത്
17-01-202234024alappuzha
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേള്സ് ഹയര് സെക്കണ്ടറി സ്കൂൾ.ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് നുറ്റി ആറ് വർഷം പിന്നിട്ടു കഴിഞ്ഞു .1915 [1]ൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരു പ്രാഥമിക വിദ്യാലയമായി ആരംഭിച്ച സ്ക്കൂൾ 1930ൽ അപ്പർ പ്രൈമറിയായും നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 1951 ൽ ഹൈസ്ക്കൂളായും ഉയർന്നു .കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

  • ചുറ്റുമതിൽ
  • കളിസ്ഥലം
  • പൂന്തോട്ടം
  • ഹൈടെക് ക്ലാസ് മുറികൾ
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • കൗൺസിലിംഗ് മുറി
  • ഐ ടി ലാബ്
  • ലൈബ്രറി
  • കോപ്പറേറ്റീവ് സേറ്റാർ
  • ജപ്പാൻ കുടിവെള്ള പദ്ധതി
  • ഉച്ചഭക്ഷണ അടുക്കള
  • ഓഡിറ്റോറിയം
  • സിസിടിവി
  • പബ്ലിക് അനൗൺസ്മെൻറ് സംവിധാനം
  • പാർക്കിംഗ് സൗകര്യം
  • വോളിബോൾ കോർട്ട്
  • R O Plant
  • സ്ത്രീസൗഹൃദ ടോയ്ലറ്റ് കുൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടിവാർത്ത

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾ തന്നെ വാർത്ത കണ്ടെത്തി, വാർത്ത വായിച്ച് , എഡിറ്റ് ചെയ്തു തയ്യാറാക്കുന്ന പ്രതിദിന വാർത്താ പരിപാടിയാണ് കുട്ടി വാർത്ത .ഇവ സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നു . കൂടുതൽ അറിയുവാൻ

തണൽ കൂട്ടുകാർക്കൊരു കാരുണ്യ കൈ നീട്ടം ..... പദ്ധതി

മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ സഹായത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് തണൽ കുൂടുതൽ അറിയാൻ

സ്കൗട്ട് & ഗൈഡ്സ്സ്

സ്ഥാപകനായ ആയ ബേഡൻ പവ്വൽ 1907 ൽ വിഭാവനം ചെയ്ത  ഉദ്ദേശ്യം , തത്ത്വങ്ങൾ, രീതി എന്നിവയ്ക്കനുസൃതമായി ജന്മ, വർഗ വിശ്വാസ ഭേദങ്ങളുടെ പരിഗണന ഇല്ലാതെ ആർക്കും  പ്രവേശനം അനുവദിക്കുന്ന  യുവജനങ്ങൾക്കു വേണ്ടിയുള്ള സ്വേച്ഛാനുസരണവും കക്ഷി രാഷ്ട്രീയ രഹിതവുമായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ്ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്. കുൂടുതൽ അറിയാൻ

ക്ലാസ് മാഗസിൻ

ക്ലാസ് തലത്തിൽ കുട്ടികൾ കഥകൾ കവിതകൾ തുടങ്ങിയവ എഴുതി തയ്യാറാക്കി ക്ലാസ് അധ്യാപകർക്ക് നൽകുകയും ക്ലാസ് തലത്തിൽ കുട്ടികൾ തന്നെ അവ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി ക്ലാസ്സ് മാഗസിനായി പ്രസിദ്ധീകരിക്കുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി.

മലയാളത്തിലെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സുസജ്ജമായ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു.

നേർക്കാഴ്ച

കുട്ടികൾ തയ്യാറാക്കുന്ന ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള വേദിയാണ് നേർകാഴ്ച . വിവിധ വിവിധ വിഷയങ്ങൾ കുട്ടികൾക്ക് നൽകുകയും ആ വിഷയങ്ങൾ അനുബന്ധമായി ചിത്രങ്ങൾ തയ്യാറാക്കി കുട്ടികൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി സ്കൂൾ വിക്കിയിൽ സൂക്ഷിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

2001 ജീ.സരോമ
2001-2005 ബീ.ലളിതകുുമാരീ
2005-2008 കെ.കെ ഗോപിനാഥൻ നായർ
2008 -2008 പീ.ഗിരിജദേവി
2008-2008 എം.ശൃാമള
2008-2009 കെ.എസ് ജയകുുമാർ
2009-2011 ഉദയകുമാരി
2011-2014 ഗീതാകുമാരി
2014-2014 സുഭാഷ്
2014-2014 ഫിലിപ്പോസ്
2015-2017 പീറ്റർ കെ.വി
2017- 2017 എ ഉണ്ണി
2017-2019 സി എ തോമസ്
2019-2020 റ്റി എൻ സുജയ
2020- ..... ഏ എസ്സ് ബാബു


റിസൾട്ട് അവലോകനം

വർഷം പരീക്ഷ എഴുതിയ

കുട്ടികളുടെ എണ്ണം

വിജയിച്ചവരുടെ

എണ്ണം

ശതമാനം A+
2017 314 312 98.4 20
2018 265 265 100 22
2019 284 284 100 32
2020 351 349 99.4 56
2021 272 272 100 103

അദ്ധ്യാപകർ

  1. സോഷ്യൽ സയൻസ്
  2. കണക്ക്
  3. സയൻസ്
  4. ഇംഗ്ലീഷ്
  5. മലയാളം
  6. ഹിന്ദി
  7. അറബിക്
  8. സംസ്കൃതം
  9. അനദ്ധ്യാപകർ

സ്കൂള് മായി ബന്ധപെട്ടവ

സ്ക്കൂളിന്റെ വെബ്പേജ് : gghsscherthala.blogspot.com

വഴികാട്ടി

{{#multimaps:9.6864, 76.34441 |zoom=13}}

മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും

 

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല', ചേർത്തല പി.ഒ, ചേർത്തല,
ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0478 2813398 , ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0478 2813398

പുറംകണ്ണികൾ

അവലംമ്പം

  1. Cherthala Muncipal Library - Cherthala History