ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേള്സ് ഹയര് സെക്കണ്ടറി സ്കൂൾ.ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് തൊണ്ണൂറു വർഷം പിന്നിട്ടു കഴിഞ്ഞു .1915 ൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരു പ്രാഥമിക വിദ്യാലയമായി ആരംഭിച്ച സ്ക്കൂൾ 1930ൽ അപ്പർ പ്രൈമറിയായും നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 1951 ൽ ഹൈസ്ക്കൂളായും ഉയർന്നു

സമീപ പ്രദേശത്ത് ആൺകുട്ടികൾക്കു മാത്രമായി ഒരു സ്ഥാപനം തുറന്നതിന്റെ വെളിച്ചത്തിൽ 1962 ൽ ഈ സ്ഥാപനം ഒരു പെൺപള്ളിക്കൂടമായി മാറി .ധാരാളം കുട്ടികൾ വന്നു ചേരുകയും മെച്ചപ്പെട്ട വിദ്യാഭ്യാസം കൊടുക്കുകയും ചെയ്യുക വഴി ഈ സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിച്ചു വന്നിരുന്നു . എന്നാൽ മത്സരത്തിലേയ്ക്ക് ഊന്നിയുള്ള ഒരു പ്രൗഢ പാരമ്പര്യം 2000 ത്തിന് മുൻപ് ഈ സ്കൂളിനില്ലായിരുന്നു. 2000 ത്തിൽ സ്ക്കൂളിലെത്തിയ ലളിതകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ ഈ സ്ക്കൂൾ പൊതുവിദ്യാഭ്യാസ രംഗത്ത് മാതൃകയായി സംസ്ഥാന തലത്തിൽ ഉയർന്നു വന്നു . വിദ്യാഭ്യാസ നിലവാരം വർദ്ധിച്ചു .കുട്ടികളുടെ എണ്ണം ക്രമാനുഗതമായി ഉയർന്നു ഡിവിഷനുകളുടെ എണ്ണം വർദ്ധിച്ചു . അധ്യാപകരുടെ എണ്ണം, സ്പെഷ്യൽ അധ്യാപകരുടെ എണ്ണം തുടങ്ങിയവയിൽ ഗണ്യമായ മാറ്റം അനുഭവപ്പെട്ടു . ഈ മാറ്റം പൊതുവിദ്യാഭ്യാസ മേഖലയുടെ സമൂലമാറ്റത്തിനുള്ള നാന്ദി കൂടിയായിരുന്നു . ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിനെപ്പറ്റി സംസ്ഥാന തലത്തിൽ ചർച്ചയുണ്ടായി . മികച്ച പ്രിൻസിപ്പലായി ലളിതകുമാരി ടീച്ചറിനേയും , മികച്ച പി ടി എ യായി സ്ക്കൂൾ പിടിഎയേയും തെരഞ്ഞെടുത്ത് ആദരിച്ചു . ചേർത്തല ഗവ ഗേൾസിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട കാലഘട്ടമായിരുന്നു ഇത് . പിന്നീട് മാറി മാറി വന്ന ഭരണാധികാരികൾ ചേർത്തല ഗേൾസിനെ ഉയർച്ചയിൽ നിന്നും ഉയർച്ചയിലേയ്ക്ക് വളർത്തി . പാഠ്യ , പാഠ്യേതര രംഗങ്ങളിൽ ഗംഭീരമായ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ ചരിത്രത്തിന് മാതൃകയായി ഒട്ടേറെ കായിക പ്രതിഭകളുടേയും , കലാ പ്രതിഭകളുടേയും നീണ്ട നിര സൃഷ്ടിക്കുവാനും ഈ വളർച്ചയുടെ പടവുകൾ സാധ്യമാക്കിയിട്ടുണ്ട് ചേർത്തല ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ 2000 -2001 അധ്യയനവർഷത്തിൽ GO(ms)No 179/2000/Gen.Edn.dtd.02.06.2000 പ്രകാരം ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തി 2 സയൻസ് ബാച്ചുകളിലായി 150 കുട്ടികൾക്ക് പ്രവേശനം ലഭിച്ചു . ശ്രീമതി ലളിതാകുമാരിക്ക് പ്രിൻസിപ്പലിന്റെ ചുമതല ലഭിച്ചു . സ്ഥിരം അധ്യാപകർ ഇല്ലാത്തതിനാൽ എല്ലാ വിഷയങ്ങൾക്കും താൽക്കാലിക അധ്യാപകരെ നിയമിച്ചു .മൂന്നു മുറികളിലായി അധ്യായനം ആരംഭിച്ചു . 2001 2002 അധ്യയനവർഷം അധികമായി 3 ക്ലാസ് റൂമുകളും 2 ലാബുകളും രണ്ട് ലാബുകളിലുമായി വരികയും ലാബുകൾ നിലവിലുണ്ടായിരുന്ന താൽക്കാലിക കെട്ടിടങ്ങളിൽ നിലനിർത്തുകയും പുതുതായി 6 ക്ലാസ് മുറികൾ പണിയുകയും ചെയ്തു . ഓഫീസ് സ്റ്റാഫ് റൂം എന്നിവ ഒരു മുറിയിൽ സജ്ജീകരിച്ചു .2004 ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ നിയമിക്കപ്പെട്ടു .ഇപ്പോൾ പ്രിൻസിപ്പാൾ അടക്കം 18 സ്ഥിരം ജീവനക്കാരുണ്ട്