ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ജൂനിയർ റെഡ് ക്രോസ്
| 2025 വരെ | 2025-26 |
ജെ.ആർ.സി. (JRC)
അഗോളത്തലത്തിൽ പ്രവത്തിക്കുന്ന ഒരു സംഘംടനയാണ് JRC.മാനവികതയുടെ ഉദാത്തമായ മൂല്യങ്ങൾ വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിടുന്ന പ്രസ്ഥാനമാണ് ജൂനിയർ റെഡ് ക്രോസ് (JRC). 'ആരോഗ്യം, സേവനം, സൗഹൃദം' (Health, Service, Friendship) എന്ന അടിസ്ഥാന തത്വങ്ങളെ മുൻനിർത്തിയാണ് ഓരോ ജെ.ആർ.സി. യൂണിറ്റും പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാക്കുകയും, മറ്റുള്ളവരുമായി സഹകരിച്ച് പ്രവർത്തിക്കാൻ പഠിപ്പിക്കുകയും, സമൂഹത്തിൽ കഷ്ടപ്പെടുന്നവർക്ക് സഹായം എത്തിക്കാനുള്ള മനോഭാവം വളർത്തുകയും ചെയ്യുക എന്നതാണ് ജെ.ആർ.സി.യുടെ പ്രധാന ദൗത്യം. ഇത് ഓരോ വിദ്യാർത്ഥിയെയും കൂടുതൽ ഉത്തരവാദിത്തമുള്ളവരും സഹാനുഭൂതിയുള്ളവരുമാക്കി മാറ്റുന്നു.
നമ്മുടെ സ്കൂളിൽ വര്ഷങ്ങളായി JRC യൂണിറ്റ് പ്രവർത്തിക്കുന്നു. പ്രിയജേക്കബ് ടീച്ചർ 2018 വരെ ചാർജ് വഹിച്ചു.തുടർന്ന്ശൈജ എ ർ ടീച്ചർ ചാർജ് ഏറ്റെടുക്കുകയും തുടരുകയും ചെയ്തു .2019 ൽ സ്കൂളിൽ രണ്ട് യൂണിറ്റായി വർധിക്കുകയും രണ്ടാമത്തെ യൂണിറ്റിന്റെ ചാർജ് പ്രിയകുമാരി ടീച്ചർ ഏറ്റെടുക്കുകയും ചെയ്തു. സ്കൂളിലെ ദിനാചരണങ്ങളിൽ JRC Cadets പങ്കെടുക്കാറുണ്ട്..