ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഹൈടെക് വിദ്യാലയം
ചേർത്തല നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സമ്പൂർണ്ണ ഹൈടെക് വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
നിലവിൽ ഹൈസ്കൂൾ വിഭാഗത്തിൽ 23 ക്ലാസ് മുറികൾ ഹൈടെക് സംവിധാനങ്ങളുടെ പ്രവർത്തിക്കുന്നു. ഹൈടെക് ഉപകരണങ്ങളുടെ ഭാഗമായി ലഭിച്ച ലാപ്ടോപ്പുകൾ സ്പീക്കറുകൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഓരോ ക്ലാസ് മുറിയിലും പ്രത്യേക ടേബിൾ ക്രമീകരിച്ചിരിക്കുന്നു.
ഹൈടെക് ഉപകരണങ്ങൾ
- 23 ക്ലാസ് മുറികളിൽ 23 ലാപ്ടോപ്പിൽ
- 23 ക്ലാസ് റൂമിൽ 23 പ്രൊജക്ടർ
- 23 ക്ലാസ് മുറികളിൽ 23 സ്പീക്കർ
- 23 ക്ലാസ് മുറികളിൽ ഇൻറർനെറ്റ് കണക്ടിവിറ്റി
- ഐടി ലാബിലേക്ക് 45 പുതിയ ലാപ്ടോപ്പ്
- ലിറ്റിൽ ഗേറ്റ്സിന്റെ ഭാഗമായി ലഭിച്ച പ്രത്യേക പ്രൊജക്ടർ
- യുപി ക്ലാസ് മുറികളിലേക്ക് 9 ലാപ്ടോപ്പ്
- യുപി ക്ലാസ് മുറികളിലേക്ക് 9 സ്പീക്കർ
- യുപി ക്ലാസ്സുകൾക്കായി മൂന്ന് പ്രൊജക്ടർ
ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം
8 9 ക്ലാസുകളിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കാണ് ഹൈടെക് ഉപകരണങ്ങളുടെ പരിപാലന ചുമതല. രണ്ട് കുട്ടികൾ വീതമുള്ള ഗ്രൂപ്പുകളെ ഓരോ ക്ലാസുകൾക്കും ചുമതല നൽകി. ഓരോ ആഴ്ചകളിലും ചാർജ് ലഭിച്ചിരിക്കുന്ന കുട്ടികൾ ക്ലാസ് മുറികൾ സന്ദർശിക്കുകയും ഹൈടെക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു.