ലഹരിക്കെതിരെ

ലഹരിക്കെതിരെ യുവതലമുറക്കിടയിൽ അവബോധം വളർത്തിയെടുക്കുക എന്ന് ഉദ്ദേശത്തോടെ സ്റ്റുഡൻസ് പോലീസ് ക്രെഡിറ്റ് വിമുക്തി ക്ലബ്ബ്, ലിറ്റിൽ കൈറ്റ്‌സ് , എൻസിസി, എന്നീ വിഭാഗങ്ങൾ സ്കൂളിൽ പ്രവർത്തിച്ചിരുന്നു

വിമുക്തി ക്ലബ് .

വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, കേരള എക്സൈസ് വകുപ്പുമായി ചേർന്ന് വിദ്യാർത്ഥികളെ ലഹരിക്കെതിരെ ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നതിന് വേണ്ടി സ്കൂളിന്റെ മതിലിൽ ലഹരിക്കെതിരെ സന്ദേശം ഉൾക്കൊള്ളുന്ന ചുമർചിത്ര രചനാ മത്സരം *"ലഹരിക്കെതിരെ ഒരു ചുമർ"* എന്ന പേരിൽ  സംഘടിപ്പിച്ചിരുന്നു.

 

  എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ വിധിനിർണയത്തിൽ മൂന്നാം സ്ഥാനം നേടിയ ചേർത്തല ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിൽ  എക്സൈസ് ഓഫീസർ  ശ്രീ.റോയിയുടെ നേതൃത്വത്തിലുള്ള   പ്രിവന്റീവ്  ഓഫീസേഴ്സും,  ഗാർഡുകളും ഉൾപ്പെടെയുള്ള  സംഘമെത്തി, ഇതിൽ പങ്കെടുത്ത കുട്ടികൾക്ക് ട്രോഫി സമ്മാനിക്കുകയും,   കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ശശി കന്നിക്കാവിൽ, സീനിയർ അസിസ്റ്റന്റ്  ജയലക്ഷ്മി ടീച്ചർ, സ്റ്റാലിൻ സർ, വിമുക്തി കോർഡിനേറ്റർമാരായ മിന്നു ടീച്ചർ, സിമി ടീച്ചർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.