ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രമാണം:34024 gghss3.png== ചേർത്തല ==[] \thumb\cherthala |

ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നിലനിൽക്കുന്നത് ചേർത്തലയുടെ ഹൃദയഭാഗത്ത് ആണ് ചരിത്രപരവും ഐതിഹ്യപരവുമായി ഒരുപാട് ചരിത്രങ്ങൾ ഉറങ്ങുന്ന മണ്ണാണ് ചേർത്തലയുടെത് കേരളത്തിലെ ആലപ്പുഴ ജില്ലയിലെ വടക്കേ അറ്റത്തുള്ള ഒരു പട്ടണമാണ് ചേർത്തല. ചേർത്തല താലൂക്കിന്റെ ആസ്ഥാനവുമാണ് ഈ പട്ടണം. ദേശിയ പാത-47 ൽ ആലപ്പുഴയ്ക്കും കൊച്ചിക്കും നടുവിൽ ചേർത്തല സ്ഥിതി ചെയ്യുന്നു. ആലപ്പുഴയിൽ നിന്നു 22 കി.മീ. ദൂരെ, കൊച്ചിയിൽ നിന്നും 36 കി.മീ. അകലെയായിട്ടാണ് ചേർത്തലയുടെ കിടപ്പ്‌.

പേരിനു പിന്നിൽ

ഐതിഹ്യം

ചേർത്തല എന്ന പേരിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ടുള്ളതാണിത്. അദ്ദേഹം ഒരു ദിവ്യപുരുഷനും ദൈവങ്ങളെ നേരിട്ടുകാണാനുള്ള കഴിവ് (ദർശനം) ഉള്ളയാളുമായിരുന്നു. ഒരിക്കൽ അദ്ദേഹം കാട്ടിലൂടെ നടക്കുമ്പോൾ ഏഴ് കന്യകമാരെ കാണാനിടയായി. അവർ ദേവതമാരായിരുന്നു. വില്വമംഗലം അവരെ ഒരോയിടത്ത് പ്രതിഷ്ഠിക്കാൻ തീർച്ചയാക്കി. അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് അറിഞ്ഞ ദേവതമാർ പ്രാണരക്ഷാർത്ഥം ഓടി, വില്വമംഗലം പിറകേയും. അവരെല്ലാം ഓടി ഒരോ കുളങ്ങളിൽ ചാടി ഒളിച്ചു. അദ്ദേഹം വിട്ടില്ല എല്ലവരേയും പിടിച്ച് അവിടവിടെ പ്രതിഷ്ഠിച്ചു. അവസാനത്തെ ദേവത വില്വമംഗലത്തെ കുറേ വട്ടം കറക്കി, അവസാനം ചേറുള്ള ഒരു കുളത്തിലേക്ക് ചാടി. അദ്ദേഹവും ഒപ്പം ചാടി ദേവിയെ എടുത്ത് പ്രതിഷ്ഠിച്ചു. തലയിൽ ചേറോട് കൂടി തന്നെ. അങ്ങനെയാണ്‌ ആ സ്ഥലത്തിനും ക്ഷേത്രത്തിനും ചേർത്തല എന്ന പേർ വന്നത്

ചരിത്രം

കടലിനും കായലിനും മദ്ധ്യേ ഏതാണ്ട്‌ 12-15 കിലോമീറ്റർ മാത്രം വീതിയിലുള്ള, മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഈ പ്രദേശം കരപ്പുറം എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്‌. ടിപ്പുവിന്റെ പടയോട്ടത്തിനു മുന്നേ വരെ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ തലയ്ക്കൽ പ്രദേശം ഒരു സംരക്ഷണ ധാരണാപ്രകാരം തിരുവിതാംകൂറിലേയ്ക്ക്‌ ചേർത്തു. ഇങ്ങനെ ചേർത്ത തലയാണത്രേ ചേർത്തല.[അവലംബം ആവശ്യമാണ്] ഈയിടെ ഇവിടെ തൈക്കൽ എന്ന സ്ഥലത്തുനിന്ന് (കടലിൽ നിന്ന് 4 കിലോമീറ്ററോളം കിഴക്ക്, ഇന്ന് കരയായ ഭാഗത്ത്) കിട്ടിയ കപ്പലിന്റെ അവശിഷ്ടങ്ങൾ ചില വിചിത്രമായ വിവരങ്ങൾ പുറത്തുകൊണ്ടുവന്നു. പാശ്ച്യാത്യരുടേതിൽ നിന്ന് ഏഴു നൂറ്റാണ്ടെങ്കിലും പഴയതും (ക്രിസ്ത്വബ്ദം പത്താം നൂറ്റാണ്ട്) (കാർബൺ ഡേറ്റിങ്ങ്‌ പ്രകാരം) എന്നാൽ സാങ്കേതിക മേന്മ നിറഞ്ഞതുമായ ഒരു കപ്പൽപ്പണിയാണ്‌ ഇതിൽ കണ്ടത്‌[3]. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടും ചേർത്തലയെ കുറിച്ച് പരാമർശമുണ്ടായിരുന്നു. മുല്ലപ്പെരിയാർ കരാർ ഒപ്പിടുന്ന സമയത്ത് തിരുവിതാംകൂറിന്റെ ഉപാധികളിൽ ഒന്ന് ബ്രിട്ടന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്ന ചേർത്തല താലൂക്കിലെ സർക്കാർ പാട്ടം നിലങ്ങൾ എന്നറിയപ്പെട്ടിരുന്ന 51 ഏക്കർ സ്ഥലം തിരുവിതാംകൂറിന് വിട്ടുകൊടുക്കുക എന്നതായിരുന്നു. എന്നാൽ ചേർത്തലയിലെ പാട്ടം നിലങ്ങൾ വിട്ടുകൊടുക്കാനാവില്ലെന്ന് ബ്രിട്ടീഷ് സർക്കാർ ആദ്യമേ തന്നെ പറഞ്ഞു

ആരാധനാലയങ്ങൾ

.വെള്ളിമുറ്റം ശ്രീ ധർമ്മശാസ്താക്ഷേത്രം

ഈ വരദേവൻ പാഴൂർ മനയുടെ പരദേവനായിരുന്നു. ഇവിടുത്തെ വടക്കില്ലം ഇല്ലക്കാർ ജന്മസ്ഥാനീയതകൊണ്ട് ദർശനം നടത്താൻ കഴിയാത്ത ശബരിമല ശ്രീ ധർമ്മശാസ്താവിന് പകരം ആരാധിച്ചുവരുന്നത് നെയാണ്. ശബരിമല ക്ഷേത്രത്തോളം തന്നെ പഴക്കം വെള്ളിമുറ്റത്തിനും ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ചേന്നം പള്ളിപ്പുറം കരയിലെ കരനാഥന്മാരായിരുന്ന പൊക്കണാരിൽ കുടുംബക്കാർ പാഴൂർ മനയിൽ നിന്നും ക്ഷേത്രസംരക്ഷണഭാരം ഏറ്റെടുത്തിരുന്നു. മഹിഷിയെ നിഗ്രഹിയ്ക്കുകയും വാവരെ യുദ്ധത്തിൽ തോൽപ്പിക്കുകയും ചെയ്ത ധർമ്മശാസ്താവ്ശസ്ത്രാസ്ത്ര വിദ്യകളിൽ അഗ്രഗണ്യനായിരുന്നു എന്നാണല്ലോ പുരാണം.കരയിലെ കളരി നാഥന്മാരായിരുന്ന പൊക്കണാരിൽ കുടുംബക്കാരുടെ ആയോധനാപരിശീലനക്കളരി തൊട്ടടുത്തുതന്നെ നാമാവശേഷമായ നിലയിലെങ്കിലും ഇന്നും നിലനിൽക്കുന്നതിൽനിന്ന് നാടിന്റെ രക്ഷയ്ക്ക് കുടിയിരുത്തി ആരാധിച്ചുവന്ന ദേശദേവതയായിരുന്നു ഈ ധർമ്മശാസ്താവെന്ന് അനുമാനിയ്ക്കാം.ക്ഷത്രത്തോട് ചേർന്ന് മഠത്തിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നു ഇവിടുത്തെ ഭഗവതി ചോറ്റാനിക്കര ദേവി യാണെന്നു പറയുന്നു ഒരിക്കൽ പോക്കനാരിൽ കുടുംബക്കാർ അതി ശക്തനും മദ്രാവാദിയുമായ ഒരു ബ്രഹ്‍മാണനെ പൂജക്ക് കൊണ്ട് വന്നു അദ്ദേഹത്തിൻറെ ഉപാസന മൂർത്തിയായ ദേവി വിഗ്രഹവും കൂടെ കൊണ്ടുപോന്നു ഈ നാട്ടിൽ തന്നെ സ്ഥിര തമാസമാകുകയും നായർ തറവാടായ ഇടമുറ്റം തറവാട്ടിലെ കാക്കപറമ്പിൽ വീട്ടിലെ ഒരു സ്ത്രീയെ സമന്ദം കഴിച്ചു ദേവി വിഗ്രഹം മoത്തിൽ സ്ഥാപിച്ചു.

ദേവീക്ഷേത്രം ഇവിടുത്നവരാത്രി ഉൽസവം വളരെ പ്രസിദ്ധമാണ്. അനവധി ഹൈന്ദവ ക്ഷേത്രങ്ങളും ക്രിസ്ത്യൻ - മുസ്ലിം പള്ളികളും ഇവിടെ ഉണ്ട്


മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രത്തിലെ കർക്കിടക വാവ് വളരെ പ്രശസ്തമാണ്. ഇവിടുത്തെ മുക്കിടി നേദ്യം ഉദരരോഗത്തിനു വളരെ നല്ലതാണ് എന്നു വിശ്വസിക്കപ്പെടുന്നു. ഇതു നടത്തുവാനായി വളരെ ദൂരെ നിന്നു പോലും വിശ്വാസികൾ എത്തിചേരുന്നു. മേടമാസത്തിലെ ചോതി മുതൽ തിരുവോണം വരെ ആണ് ഇവിടുത്തെ ഉൽസവം. ദേവി ക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും, നവരാത്രിയും മറ്റും ഇതുപോലെ പ്രസിദ്ധമാണ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ആർട്സ് & സയൻസ് കോളേജ്

  • ശ്രീ നാരായണ കോളേജ്, ചേർത്തല
  • സെന്റ് മൈക്കിൾസ് കോളേജ്, ചേർത്തല Archived 2010-01-09 at the Wayback Machine.
  • എൻ.എസ്.എസ്‍. കോളേജ്, ചേർത്തല
  • KVM കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, ചേർത്തല

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേർത്തല
  • പോളിടെൿനിക് കോളേജ്, ചേർത്തല
  • കെ.വി.എം. കോളേജ് ഓഫ് എൻജിനീയറിംഗ് & ഐ.റ്റി., ചേർത്തല
  • നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ്, ചേർത്തല
  • കെ.ആർ ഗൗരിഅമ്മ കോളേജ് ഓഫ് എഞ്ചിനിയറിംഗ് വളമംഗലം, ചേർത്തല

ആശുപത്രികൾ

  • താലൂക്ക് ഹോസ്പിറ്റൽ, ചേർത്തല
  • കെ.വി.എം. ഹോസ്പിറ്റൽ, ചേർത്തല
  • സേക്രഡ് ഹാർട്ട് ഗ്രീൻഗാർഡൻസ് ഹോസ്പിറ്റൽ (മതിലകം ഹോസ്പിറ്റൽ), ചേർത്തല
  • ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, ( എക്സ്-റേ ഹോസ്പിറ്റൽ),ചേർത്തല
  • കിൻഡർ ഹോസ്പിറ്റൽ ഫോർ ചൈൽഡ് ആൻഡ് വിമൺ, ചേർത്തല

പ്രമുഖ വ്യക്തികൾ

ആക്ടിവിസവും മതവും

  • കരുണാകര ഗുരു - ശാന്തിഗിരി ആശ്രമത്തിൻ്റെ സ്ഥാപകൻ
  • പി.പരമേശ്വരൻ– ഡയറക്ടർ, ഭാരതീയ വിചാരകേന്ദ്രം
  • പാലക്കൽ തോമാ മൽപ്പാൻ - കർമ്മലീത്തസ് ഓഫ് മേരി ഇമ്മാക്കുലേറ്റിൻ്റെ സ്ഥാപകൻ
  • എംജിആർ. ജോസഫ് സി. പഞ്ഞിക്കാരൻ - മെഡിക്കൽ സിസ്റ്റേഴ്‌സ് ഓഫ് സെൻ്റ് ജോസഫിൻ്റെ സ്ഥാപകൻ

കലയും സംസ്കാരവും

  • ഇരയിമ്മൻ തമ്പി - കർണാടക സംഗീതജ്ഞൻ, അതുപോലെ തന്നെ കേരളത്തിൽ നിന്നുള്ള സംഗീതസംവിധായകൻ
  • വയലാർ രാമവർമ - മലയാള കവിയും ചലച്ചിത്ര ഗാനരചയിതാവും
  • ജഗന്നാഥ വർമ്മ - കഥകളി കലാകാരൻ, മലയാളം സിനിമയിലെയും സീരിയലിലെയും നടൻ
  • പള്ളിപ്പുറം ഗോപാലൻ നായർ - കഥകളി കലാകാരൻ
  • തിരുവിഴ ശിവാനന്ദൻ - പ്രശസ്ത കർണാടക വയലിനിസ്റ്റ്, അധ്യാപകൻ
  • രാജീവ് ആലുങ്കൽ - ചലച്ചിത്ര ഗാനരചയിതാവ്, കവി, വാഗ്മി, കുമാരനാശാൻ സ്മാരകം ചെയർമാൻ, കേരള സർക്കാർബിസിനസ്സ്
  • എസ്ഡി ഷിബുലാൽ - ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഇൻഫോസിസിൻ്റെ മാനേജിംഗ് ഡയറക്ടറുമാണ്
  • പി എസ് കാർത്തികേയൻ – മുൻ സെക്രട്ടറി, എസ്എൻ ട്രസ്റ്റ്, എസ്എൻഡിപി യോഗം മുൻ ഡയറക്ടർ , മുൻ നിയമസഭാംഗം – അരൂർ, ദിനമണി ദിനപത്രത്തിൻ്റെ ചീഫ് എഡിറ്റർ

വിനോദം

  • വയലാർ ശരത് ചന്ദ്ര വർമ്മ - ചലച്ചിത്ര ഗാനരചയിതാവ്
  • രാജൻ പി. ദേവ് - മലയാള ചലച്ചിത്ര നടനും നാടക/നാടക വ്യക്തിത്വവും
  • എസ് എൽ പുരം സദാനന്ദൻ - മലയാള നാടകകൃത്തും ചലച്ചിത്ര തിരക്കഥാകൃത്തും
  • ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ - എഴുത്തുകാരനും ചലച്ചിത്ര നിരൂപകനും
  • ജോയ് ജെ. കൈമാപറമ്പൻ - ഇംഗ്ലീഷ്, മലയാളം എഴുത്തുകാരൻ
  • ജോമോൻ ടി ജോൺ - ഇന്ത്യൻ ഛായാഗ്രാഹകൻ
  • സിജോയ് വർഗീസ് - നടൻ, പരസ്യചിത്ര സംവിധായകൻ
  • രാധിക - മലയാള സിനിമാ നടി
  • ശ്യാം പുഷ്കരൻ - മലയാളം തിരക്കഥാകൃത്ത്

രാഷ്ട്രീയം

  • എ കെ ആൻ്റണി - യു ഡി എഫ് മന്ത്രിസഭയിൽ മൂന്ന് തവണ കേരള മുഖ്യമന്ത്രി , ഇന്ത്യൻ പ്രതിരോധ മന്ത്രി
  • വയലാർ രവി – യുഡിഎഫ് മന്ത്രിസഭയിലെ മുൻ ആഭ്യന്തര മന്ത്രി, കേന്ദ്ര പ്രവാസികാര്യ മന്ത്രി, പാർലമെൻ്ററി കാര്യ മന്ത്രി
  • കെ ആർ ഗൗരി അമ്മ - കേരള സംസ്ഥാനത്തിൻ്റെ ആദ്യ റവന്യൂ മന്ത്രി, കേരള സംസ്ഥാനത്തിൻ്റെ ആദ്യ വനിതാ മന്ത്രി.
  • പി ജെ തോമസ്, പോളയിൽ – ചീഫ് സെക്രട്ടറി, കേരള
  • സി കെ ചന്ദ്രപ്പൻ - കമ്മ്യൂണിസ്റ്റ് നേതാവ്
  • പി തിലോത്തമൻ - മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി, കേരള സംസ്ഥാനം

ശാസ്ത്ര - സാങ്കേതിക

  • ഇട്ടി അച്യുതൻ - ഹോർത്തൂസ് മലബാറിക്കസിൻ്റെ സമാഹാരത്തിനായി എത്‌നോ-മെഡിക്കൽ വിവരങ്ങളുടെ പ്രധാന സംഭാവന.
  • എസ്. സോമനാഥ് - എയ്‌റോസ്‌പേസ് എഞ്ചിനീയറും നിലവിൽ ഐഎസ്ആർഒ മേധാവിയുമാണ്