ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

Work education club

കുട്ടികളിൽ തൊഴിലിനോടുള്ള ആഭിമുഖ്യം വളർത്തുക,അവരുടെ സർഗവാസനകൾ പരിപോഷിപ്പിക്കുക,അതിലുപരി അവരിൽ സാമൂഹിക അവബോധം വളർത്തുക എന്നിവയാണ് work education clubന്റെ ലക്ഷ്യം.2021-22 അദ്ധ്യയന വർഷം ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ് രൂപീകരിക്കുകയും അത് നല്ലരീതിയിൽ പ്രവർത്തിച്ചവരികയും ചെയ്യുന്നു.കുട്ടികളുടെ അകമഴിഞ്ഞ പങ്കാളിത്തം ക്ലബ്ബിന്റെ ഓരോ പ്രവർത്തനങ്ങളിലും ഉണ്ടാകുന്നുണ്ട്. covid കാലമായതിനാൽ online ആയും offline ആയുമാണ് പ്രവർത്തനങ്ങൾമുന്നോട്ടുപോകുന്നത്.

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • covid ന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് കുറഞ്ഞ ചിലവിൽ സ്വയം Hand Wash നിർമ്മിക്കുവാനുള്ള പരിശീലനം നല്കുകയും, കുട്ടികൾ വീട്ടിലേയ്ക്ക് ആവശ്യമായ Hand wash സ്വയം നിർമ്മിച്ചെടുക്കുക്കുകയും ചെയ്തു
  • പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി 'Avoid plastic' എന്ന സന്ദേശംപ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പഴയ ടീഷർട്ട് ഉപയോഗിച്ച്കുട്ടികൾക്ക് ഉപയോഗപ്രദമായ drawstring bags ഉണ്ടാക്കുന്നതിനുള്ള പരിശീലനം കൊടുത്തു.കുട്ടികൾ എല്ലാവരും നല്ല രീതിയിൽ ബാഗ് നിർമ്മിക്കുകയും പ്ലാസ്റ്റിക് ഉപേക്ഷിക്കുവാൻ ഉള്ള തീരുമാനമെടുക്കുകയും ചെയ്തു.
  • ചുറ്റുപാടുകളിൽ നിന്നും കിട്ടുന്ന ഇന്ന് ഇലകളും പച്ചക്കറികളും ഉപയോഗിച്ച് കുട്ടികൾ പോഷകാഹാരങ്ങൾ നിർമ്മിച്ചു.
  • പ്രവേശന ഉത്സവത്തിന്റെ ഭാഗമായി അവരവരുടെ ക്ലാസ് മുറികളും സ്കൂളും അംഗീകരിക്കുവാനുള്ള items ഉണ്ടാക്കുവാനുള്ള പരിശീലനം നൽകുകയും,പ്രവേശനോത്സവദിനംകുട്ടികൾ മനോഹരമായി സ്കൂളും ക്ലാസ് റൂമുകളും അലങ്കരിക്കുകയും ചെയ്തു.
  • ഹിരോഷിമ ദിനത്തിൻറെ ഭാഗമായി സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി സഡാക്കോ കൊക്കുകൾ നിർമ്മിച്ചു.
  • സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി ഫ്ലാഗ് നിർമ്മാണം പരിശീലിപ്പിച്ചു
  • വലിയ പെരുന്നാളിന്റെ ഭാഗമായി കുട്ടികൾക്കായി നടത്തിയ 'മൊഞ്ചുള്ള മൈലാഞ്ചി ' എന്ന മൈലാഞ്ചിയിടൽ മത്സരത്തിൽ കുട്ടികളുടെ വലിയ പങ്കാളിത്തം ഉണ്ടായി
  • ശിശുദിനത്തിന്റെഭാഗമായി നെഹ്റു ക്യാപ് നിർമ്മാണം
  • ക്രിസ്മസിനോടനുബന്ധിച്ച് star നിർമ്മിക്കാനുള്ള പരിശീലനം നൽകുകയും കുട്ടികൾ തന്നെ അവരവരുടെ വീടുകളും സ്കൂളും അലങ്കരിക്കുകയും ചെയ്തു.
  • ശാസ്ത്ര രംഗത്തോട് അനുബന്ധിച്ച് നടന്ന 5 min craftമത്സരത്തിൽ അനുശ്രീ. K.Bജില്ലയിൽ ഇതിൽ രണ്ടാമത്തെ സ്ഥാനം കരസ്ഥമാക്കി
  • കൂടാതെ എംബ്രോയ്ഡറി റി , ഡ്രോയിങ് , പെയിൻറിംഗ് , ബോട്ടിൽ ആർട്ട്,പേപ്പർ ക്രാഫ്റ്റ് തുടങ്ങിയ വർക്കുകൾ ചെയ്തു വരുന്നു.