ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആമുഖം

ലോവർ പ്രൈമറി വിഭാഗം 1915 ആരംഭിച്ചെങ്കിലും 1930 ലാണ് അപ്പർ പ്രൈമറി സ്കൂൾ വിഭാഗം ആരംഭിക്കുന്നത്. തുടർന്ന് സമീപ പ്രദേശത്ത് ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ച തുടർന്ന് ലോവർ പ്രൈമറി ഒഴിവാക്കുകയായിരുന്നു.

നിലവിൽ 15 അധ്യാപകരും 500 കുട്ടികളും അപ്പർ പ്രൈമറി വിഭാഗത്തിൽ ഇതിൽ ഉണ്ട് . പ്രൈമറി ഹൈടെക് പദ്ധതിയുടെ ഭാഗമായി 9 ലാപ്ടോപ്പുകളും മൂന്ന് പ്രോജക്ടുകളും ലഭിച്ചു.ഇവ ഉപയോഗിച്ച് ഐസിടി സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് അധ്യായം നടക്കുന്നത്. പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രൈമറി വിഭാഗം പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു.

ലളിതം മധുരം ഹിന്ദി


      കുട്ടികൾക്ക് ഹിന്ദി ഭാഷ അനായാസേന പ്രയോഗിക്കുവാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. പാഠ ഭാഗങ്ങളിലെ പ്രവർത്തനങ്ങൾ കൂടാതെ . നിത്യ ജീവിതത്തിൽ ഉപയോഗിക്കുവാൻ പറ്റിയ രീതിയിലുള്ള കമ്മ്യണി കേറ്റിവ് ഹിന്ദി ക്ലാസ്സ് .  ക്ലാസ്സ് സമയം കൂടാതെ ഗൂഗിൾ  മീറ്റ് വഴിയും ക്ലാസ്സുകൾ നടത്തുന്നു. പഠിച്ച കാര്യങ്ങൾ കുട്ടികൾ വീട്ടിലും , സ്കൂളിലും അധ്യാപകരോടും കൂട്ടുകാരോടും ഒപ്പം രക്ഷിതാക്കളോടും ഹിന്ദിയിൽ  സംസാരിക്കുന്നു.

ഒപ്പം ഒരു ദിവസം ഒരു ഹിന്ദി വാർത്തയും വായിച്ച് അവതരിപ്പിക്കുന്നു. ഹിന്ദി കൂടുതൽ കേൾക്കാനായി ഹിന്ദി വാർത്ത , ഹിന്ദി കാർട്ടൂൺ മുതലായവ കുട്ടികൾ കാണാൻ പ്രേരിപ്പിക്കുന്നു. ഇതിന്റെ ഫലമായി നിരവധി കുട്ടികൾ ഹിന്ദിയിൽ മെച്ചപ്പെട്ടു. Up വിഭാഗം ഹിന്ദി  അധ്യാപകരായ രാജു . വി,  സുനിൽകുമാർ എന്നിവർ നേതൃത്ത്വം നൽകുന്നു.


വീട്ടിൽ ഒരു ഗണിതലാബ്


വീട്ടിൽ ഒരു ഗണിതലാബ് എന്ന പ്രവർത്തന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ ഗണിതാശയം ഉറപ്പിക്കുന്നതിനും പരിശീലിക്കുന്നതിനും സാമഗ്രികളുടെ സഹായത്തോടെ രക്ഷിതാക്കൾക്കായി ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇതിൽ നിന്നും രക്ഷിതാക്കൾ ഉൾക്കൊണ്ട കാര്യങ്ങൾ അവരുടെ സഹായത്തോടെ ചെയ്ത് വീട്ടിൽ ഗണിതലാബ് സജ്ജീകരിച്ചു.





"ഹലോ ഇംഗ്ലീഷ്"

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച "ഹലോ ഇംഗ്ലീഷ്" എന്ന അഭിമാനകരമായ ഗുണമേന്മയുള്ള പ്രോഗ്രാമിന്റെ അവതരണത്തിലൂടെ കേരളത്തിലെ എല്ലാ പ്രൈമറി ക്ലാസുകളിലും ഇംഗ്ലീഷ് ക്ലാസ് റൂമിന്റെ മുഖച്ഛായ തന്നെ മാറി. ഇത് പ്രൈമറി സ്കൂൾ കുട്ടികളിൽ ഇംഗ്ലീഷ് പഠനത്തിൽ വളരെയധികം ഉത്സാഹവും ആത്മവിശ്വാസവും സൃഷ്ടിച്ചു. യുപി തലത്തിലുള്ള വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷയിലെ അക്കാദമിക് മികവ് പ്രകടിപ്പിക്കുന്നതിനായി ഹലോ ഇംഗ്ലീഷിലെ അനിവാര്യമായ പ്രോഗ്രാമാണ് ഇംഗ്ലീഷ് ഫെസ്റ്റ്. ഈ വർഷം സ്കൂൾ അടച്ചിട്ടതിനാൽ ഇംഗ്ലീഷ് ഫെസ്റ്റ് ഓൺലൈൻ മോഡിൽ നടത്തി. ഗൂഗിൾ മീറ്റിലൂടെയാണ് വിദ്യാർത്ഥികൾ തങ്ങളുടെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചത്. വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ അവിടെ അവതരിപ്പിച്ചു. കവിതാ പാരായണം, സംഭാഷണം, കഥ പറയൽ, വിവരണം, പ്രസംഗം, ചിത്രരചന, സ്കിറ്റ് തുടങ്ങിയവ അവതരിപ്പിച്ചു. ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ ഒരു തടസ്സവുമില്ലാതെ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിഞ്ഞതിൽ മാതാപിതാക്കൾ വളരെ സന്തോഷിച്ചു. ഓഡിയോ വീഡിയോ ക്ലിപ്പുകളിലൂടെയാണ് അവർ നന്ദി അറിയിച്ചത്. സ്കൂൾ എച്ച്എം എ എസ് ബാബു സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ബിപിസി സാൽമൺ സാർ, ബിആർസി ഹലോ ഇംഗ്ലീഷ് കോർഡിനേറ്റർ സുഗന്യ ടീച്ചർ, എസ്എംസി ചെയർമാൻ അനൂപ് വേണു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ശ്രീമതി. എസ് ഷോല, പി ആർ രഞ്ജിത്ത്, എ അനിമോൾ, എസ് ആതിര എന്നിവരാണ് സ്കൂൾ തല ഹലോ ഇംഗ്ലീഷ് കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്നത്.

വിവിധ ദിനാചരണങ്ങൾ

സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.