ജി.എച്ച്.എസ്.എസ് പാളയംകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച്.എസ്.എസ് പാളയംകുന്ന്.jpg
ജി.എച്ച്.എസ്.എസ് പാളയംകുന്ന്
പ്രമാണം:Ghsjss. jpg
വിലാസം
പാളയംകുന്ന്

പാളയംകുന്ന് പി.ഒ.
,
695146
സ്ഥാപിതം29 - 06 - 1990
വിവരങ്ങൾ
ഫോൺ0471 2667217
ഇമെയിൽpalayamkunnughss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42054 (സമേതം)
എച്ച് എസ് എസ് കോഡ്01013
യുഡൈസ് കോഡ്32141200209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഇലകമൺ പഞ്ചായത്ത്
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ124
പെൺകുട്ടികൾ115
ആകെ വിദ്യാർത്ഥികൾ616
അദ്ധ്യാപകർ56
ഹയർസെക്കന്ററി
ആൺകുട്ടികൾ295
പെൺകുട്ടികൾ321
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSherly P
വൈസ് പ്രിൻസിപ്പൽSini B S
പ്രധാന അദ്ധ്യാപികSini B S
പി.ടി.എ. പ്രസിഡണ്ട്Baiju B
എം.പി.ടി.എ. പ്രസിഡണ്ട്Athira V
അവസാനം തിരുത്തിയത്
12-01-202242054
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

തിരുവന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല സബ്ജില്ലയിൽ ആണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ഹൈസ്‌കൂൾ വിഭാഗം വരെ 1551 കുട്ടികൾ ഉണ്ട്. നിലവിലെ എച്ച് എം ശ്രീമതി സിനി ബി എസ്, പ്രിൻസിപ്പൽ ശ്രീമതി ഷെർളി പി എന്നിവർ ആണ് .

.കൂടുതലറിയാം

ഭൗതിക സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പാളയംകുന്ന്_.jpg

മുൻകാല പ്രധാനധ്യാപകർ

ക്രമനമ്പർ പേര് കാലാവധി
1 മണി
2 സുന്ദരേശൻ
3 സുരേന്ദ്രൻ
4 രാമചന്ദ്രൻ
5 സുധാമണി
6 രാധാമണി
7 പത്മാവതി
8 ബേബി ഗിരിജ 2010-2012-
9. നസീറ ബീവി.എൻ 2012-ജൂൺ-2012ആഗസ്റ്റ്
10. ഗീതാകുമാരി.പി 2012-2013
11. ലത.എൻ.നായർ 2013-2015
12 രാജു.വി 2015-2016
13 പ്രദീപ് .എസ് 2016-2019
14 ശൈലജ ദേവി 12019
15 പ്രദീപ് .എസ് 2020
16 ബിന്ദു P R 2021
17 സിനി ബി എസ് 2021-
  1. കൂടുതലറിയാം


മലയാളം ക്ലബ്ബ്

വിദ്യാരംഗം കലാസാഹിത്യ വേദി 2016-17 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾതല ഉദ്ഘാടനം 2016 ജൂൺ 20-ന് നടത്തി. തനിമ ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് എസ്.ആർ.ജി കൺവീനർ അജയകുമാർ സാർ, മറ്റ് മലയാളം അദ്ധ്യാപകരായ ജി.അജയൻ, പ്രതിഭ, ഇന്ദു എന്നിവർ സംസാരിക്കുകയും ചെയ്തു.തുടർന്ന് ക്ലാസ് തല കൺവീനർമാരെ തെരഞ്ഞെടുക്കുകയും തുടർന്ന് അതിൽ നിന്ന് രണ്ട് സ്കൂൾതല കൺവീനർമാരെ നിർദ്ദേശിക്കുകയും ചെയ്തു. ഒക്ടോബർ മാസത്തിലെ പല ദിവസങ്ങളിലായി സ്കൂൾതല മത്സരങ്ങൾ സംഘടിപ്പിച്ചു.എൽ.പി,യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി പുസ്തക ചർച്ച,കഥാരചന,കവിതാരചന,സ്ക്രിപ്റ്റ്,അഭിനയം,നാടൻപ്പാട്ട് തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികളെ സബ്ജില്ലയിലും, തുടർന്ന് ജില്ലയിലും പങ്കെടുപ്പിച്ചു. മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.

സയൻസ് ക്ലബ്ബ്

2016-17 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ 8ന് രാജു സാറിന്റെ നേതൃത്വത്തിൽ നടന്നു. 10.d യിലെ അനഘ സെമിനാർ അവതരിപ്പിച്ചു.കുറച്ച് കുട്ടികൾ പരീക്ഷണങ്ങൾ നടത്തിയത് ശ്രദ്ധേയമായിരുന്നു.10c യിലെ അശ്വതിയെ കൺവീനറായും 9.f ലെ സുധീഷിനെ ജോയിന്റ്കൺവീനറായും തിരഞ്ഞെടുത്തു.എല്ലാ മാസവും സയൻസ് ക്ലബ്ബിന്റെ മീറ്റിംഗ് നടത്താൻ തീരുമാനിച്ചു. IMPROVISED AIDS നിർമ്മിച്ചു കൊണ്ടുവരാൻ നിർദ്ദേശം കൊടുത്തു. ജൂലായ് 21 ന് ചന്ദ്രദിനത്തോട് അനുബന്ധിച്ച് സ്പെഷ്യൽ അസംബ്ളി,ചന്ദ്രദിന ക്വിസ്,വീഡിയോ പ്രദർശനം,എക്സിബിഷൻ എന്നിവ നടത്തി. വിവിധ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനം വിതരണം ചെയ്തു.സെമിനാർ വിഷയം-pulses for sustainable food security prospects and challenges കുട്ടികൾക്ക് നൽകി.സ്കൂൾതല മത്സരത്തിൽ വിജയിച്ച 10.d യിലെ അനഘയെ സബ്ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.സെപ്റ്റംബർ 16ന് ഓസോൺ ദിനത്തോദനുബന്ധിച്ച് റാലി നടത്തുകയുണ്ടായി.ഓസോൺ പാളി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഒരു സെമിനാർ നടത്തുകയുണ്ടായി.കുട്ടികളുടെ പ്രവർത്തനഫലമായി സയൻസ് മാസിക തയ്യാറാക്കി.സ്കൂൾ തല ശാസ്ത്രമേള ഒക്ടോബർ ആദ്യ ആഴ്ചയിൽ നടത്തുകയും മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. വിജയികളെ സബ്ജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുപ്പിച്ച്. STILL MODELൽ ഒന്നാം സ്ഥാനവും IMPROVISED EXPERIMENT ൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കാൻ കഴിഞ്ഞു. STILL MODELൽ ഒന്നാം സ്ഥാനം ലഭിച്ച AKASH J, RIJWAL.DAS എന്നിവരെ നെയ്യാറ്റിൻകരയിൽ വച്ച് നടത്തിയ ജില്ലാതല ശാസ്ത്ര മേളയിൽ പങ്കെടുപ്പിച്ച് ബി ഗ്രേഡ് കരസ്ഥമാക്കി.

എൻ.എസ്.എസ്


2016 മുതൽ സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് പ്രവ൪ത്തിച്ചു കൊണ്ടിരിക്കുന്നു . ഹയ൪ സെക്കന്ററിയിലെ 50 വിദ്യാ൪ത്ഥികൾ അതിലെ വോളയന്റിയേഴ്സ് ആണ് . ഹയർ സെക്കന്ററിയിലെ ബാബുരാജ് സർ ആണ് പ്രോഗ്രാം ഓഫീസ൪ . എല്ലാ പ്രധാന ദിനങ്ങൾ ആചരിക്കുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും വൃത്തിയാക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു . 7 ദിവസം നീണ്ടുനിന്ന ഒരു സഹവാസ ക്യാമ്പ് ക്രിസ്തുമസ് അവധിക്കാലത്ത് നടക്കുകയുണ്ടായി.

കു‍‍ഞ്ഞു കുടയും ബാഗും

2017-18 അദ്ധ്യായന വർഷത്തിന്റെ തുടക്കത്തോടനുബന്ധിച്ച് വിദ്യാരംഭം കുറിക്കുവാനെത്തിയ കുരുന്നുകൾക്ക് കു‍ഞ്ഞുക്കുടയും ബാഗും നൽകി ബഹുമാനപ്പെട്ട MLA വി. ജോയി 'കു‍‍ഞ്ഞു കുടയും ബാഗും' എന്ന പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ HM ,പഞ്ചായത്ത് അംഗങ്ങളും ഈ പരിപാടിയിൽ പങ്കുചേർന്നു.

പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം പുതിയ തലമുറകളായ കുട്ടികളിലേക്ക് എത്തിക്കുവാനായി ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് G H S S പാളയംകുന്നിന്റെ അങ്കണത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് ഒരു സ്പെഷ്യൽ അസ്സെംബ്ലി അവതരിപ്പിച്ചു. അതിൽ ഇപ്പോഴത്തെ പരിസ്ഥിതിയുടെയും, മനുഷ്യന്റെ ദൂഷ്യ സ്വഭാവങ്ങളെ കുറിച്ചും പരാമർശങ്ങളുയർന്നു. അസ്സെംബ്ളിക്കിടയിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൾ പ്രീത മിസ്സ്‌ സ്കൂൾ ഫോർമെർ വൈസ് പഴ്സനായ അൽഷയ്ക്ക് ഒരു തൈ നൽകി പരിപാടി ഉദ്ധ്ഘാടനം ചെയ്തു. ശേഷം ബഹുമാനപ്പെട്ട സ്കൂൾ എച്ച്. എം കുട്ടികളിലേക്ക് പരിസ്ഥിതി സന്ദേശവും നൽകി. 'Connect people to nature' എന്ന സന്ദേശവും ഇക്കൂട്ടത്തിനിടയിൽ ഉയർന്നുകേട്ടു. പരിപാടിയുടെ അവസാനം കുട്ടികൾക്ക് ഒരു മരതൈ്തയ്യും, ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻറെ ഒരു കത്തും കുട്ടികൾക്ക് നൽകി പരിപാടി സമാപിച്ചു.

മെട്രോയുടെ ത്രില്ലിൽ കുട്ടിക്കൂട്ടം

കൊച്ചിയിൽ പുതുതായി ആരംഭിച്ച മെട്രോ റെയിൽ സന്ദർശിക്കാൻ പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ നിന്നും ജെയ്ൻ ടീച്ചറിന്റെ നേതൃത്വത്തിലുള്ള ഹായ് കുട്ടിക്കൂട്ടം മെമ്പേഴ്സ് ജൂലായ് എട്ടിന് പുലർച്ചെ യാത്ര തിരിച്ചു.കൃത്യം മൂന്ന് മുപ്പതിന് ആലുവാ അദ്വൈദാശ്രമം സന്ദർശിച്ച ,ശേഷം ആലുവാ സ്റ്റേഷനിൽ നിന്നും പാലാരിവട്ടം വരെ മെട്രോയിൽ യാത്ര ചെയ്തു, പിന്നെ അവിടെനിന്നു തിരിച്ചു.തിരുവനന്തപുരം ജില്ലയിൽ നിന്നും ആദ്യമായി സ്കൂൾ വഴി മെട്രോ സന്ദർശിച്ചു എന്ന അംഗീകാരവും പാളയംകുന്ന് സ്കൂളിന് ലഭിചു.

42054

തീവണ്ടി.jpg
Class 2.png

സ്വാതന്ത്ര്യ ദിനാഘോഷം

independence day

2017-18 അദ്ധ്യായനവർഷത്തിലെ 70-ാം സ്വാതന്ത്ര്യ ദിനാഘോഷം പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ ആഘോഷിച്ചു.രാവിലെ 9.30 ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പ്രദീപ് സർ പതാക ഉയർത്തി തുടർന്ന് പതാകയെ സലൂട്ട് ചെയ്ത ശേഷം വിദ്ധ്യാർഥികളുടെ സാന്നിധ്യത്തിൽ റാലി നടത്തുകയും ചെയ്തു.

ഹായ് കുട്ടികൂട്ടം ഓണാവധിക്കാല പരിശീലനം

7/9/2017 ghss പാളയംകുന്നിൽ വച്ച് കുട്ടികൂട്ടത്തിന്റെ ഹാർഡ് വെയർ പരിശീലനം ആരംഭിച്ചു. ക്ലാസുകൾ എടുത്തത് ശിവഗിരി hss-ലെ ബിനി ടീച്ചറും പാളയംകുന്ന് hss-ലെ ‍ജെയ്ൻ ടീച്ചറുമാണ്. നിരവധി സ്കൂളുകളിലെ കുുട്ടികൾ പങ്കെടുത്തു വിജയകരമായി ഒന്നാം ദിവസത്തെ ക്ലാസ്സ് വൈകിട്ട് 4-മണിക്ക് അവസാനിച്ചു. 42054

ഹായ് കുട്ടികൂട്ടം ഓണാവധിക്കാല അവസാനഘട്ട പരിശീലനം

2017-18 മികച്ച വിജയം കൈവരിച്ചവർ

2018-2019

പുസ്തകവണ്ടി

പുസ്തകവണ്ടി
പ്രമാണം:ലിറ്റിൽ കറ്റ്സ്.jpg

NSS

ഈ വർഷത്തെ NSS പ്രവർത്തനങ്ങളുടെ ഭാഗവ​മായി +1 വിദ്ധ്യാർത്ഥികളിൽ നിന്നും 50 വിദ്ധ്യാർത്ഥികളെ തിരഞ്ഞെടുത്തു. ലീഡർ ആയിട്ട് +1 സി യിലെ മണികണ്ഠനേയും തിരഞ്ഞെടുത്തു.

ലിറ്റിൽ കൈറ്റ്സ്(ഉദ്ഘാടന ചടങ്ങ്)

ഇംഗ്ലീഷ് ക്ലബ്‌

17/6/18 പാളയംകുന്നിന്റെ അങ്കണത്തിൽ വെച്ച് ഹെഡ് മാസ്റ്ററായ പ്രദീപ്‌ സർ ഇംഗ്ലീഷ് ക്ലബ്‌ 2018-19 ഉദ്‌ഘാടനം ചെയ്തു.എട്ടാം ക്ലാസിലെ കുട്ടികൾ "RELEVENCE OF ENGLISH LANGUAGE" എന്ന വിഷയത്തിൽ മാഗസിനുകളും പോസ്റ്ററുകളും സമർപ്പിച്ചു. ഉദ്‌ഘാടനത്തിനോടനുബന്ധിച്ചു ക്ലബ്ബിലെ കുട്ടികൾ 8ആം ക്ലാസിലെ പുസ്തകത്തിലുള്ള "THE MYSTERIOUS PICTURE " എന്ന പാഠഭാഗം നാടകരൂപേണ അവതരിപ്പിച്ചു. കുട്ടികളിൽ നിന്നും ലീഡറിനെ തിരഞ്ഞെടുത്തു കൂടാതെ ഗ്രുപ്പുകളും രൂപീകരിച്ചു. ഓരോ ആഴ്ചകളിലും ഓരോ ഗ്രുപ്പ് ചെയ്യേണ്ട പ്രവർത്തനങ്ങളും നൽകി.

71 -ആമത്തെ സ്വാതന്ത്ര്യദിന ആഘോഷം

71-ആമത്തെ സ്വാതന്ത്ര്യദിന ആഘോഷം പാളയംകുന്നിന്റെ അങ്കണത്തിൽ അരങ്ങേറി. 9:30 യ്ക്ക് സ്കൂൾ HM പതാക ഉയർത്തി. പിന്നീട് ദേശിയഗാനം പാടി. ഒടുവിൽ ദേശഭക്തി ഗാനവും NSS ഗീതവും പാടി അവസാനിപ്പിച്ചു.

നോട്ടം

ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വ ചിത്രത്തിന്റെ ഉദ്ഘാടനം 5-12-2018 ബുധനാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂൾ പ്രഥമ അധ്യാപകൻ ചിത്രത്തിന്റെ സി.ഡി യും പോസ്റ്ററും ഏറ്റുവാങ്ങി നിർവഹിച്ചു.സ്കൂൾ അധ്യാപകരുടെ സാന്നിധ്യം ചിത്രത്തിലുണ്ടായിരുന്നു.


പ്രവേശനോത്സവം'

   • 2019-20അദ്ധ്യായന വർഷത്തിലെ തിരുവനന്തപുരം ജില്ലാ പ്രവേശനോത്സവംജി.എച്ച.എസ്. എസ് പാളയംകുന്നി‍‍‍‍‍‍‍‍ൽ  ജൂൺ 6 ന് നടന്നു.അറിവിന്റെയും,സന്തോഷത്തിന്റെയും,സ്നേഹത്തിന്റെയും നിറമുള്ള സ്കൂൾമുറ്റത്തേക്ക് പ്രവേശനോത്സവത്തിലൂടെ കുട്ടികൾ വന്നെത്തി.ഉത്സവ പകിട്ടാർന്ന ഗാനത്തോട് കൂടിയ ചടങ്ങ് അതീവ ഹൃദ്യമായി.കുരുന്നുകൾക്കായി  ചിത്രരചനാമത്സരവും ഫ്ലാഷ് മോബുംനടത്തി.എം.എൽ.എ.വി.ജോയി,ജില്ലാ
   • പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു തുടങ്ങിയ പ്രമുഖ വ്യക്തികളാൽ സമ്പന്നമായിരുന്നു സദസ്സ്.പ്രവേശനോത്സവം ,എസ്.പി.സി യൂണിറ്റ്,ഒാപ്പൺ ക്ലാസറൂം,റീഡിങ് ക്ലാസരൂം തുടങ്ങിയവ ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഉദ്ഘാടനം ചെയ്തു.നവഗാതരായ വിദ്യാർഥികൾക്ക് പുസ്തകം,ബാഗ്,കുട  ന‍‍‍‍‍ൽകിയതിലൂടെ പ്രവേശനോത്സവം മറക്കാനാവാത്ത ഒരു അനുഭവമാക്കി മാറ്റാൻ നമ്മുടെ സ്കൂളിന് കഴി‍ഞ്ഞു. വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സ്കൂളിനെ പറ്റിയുള്ള സ്വപ്നങ്ങൾ പുസ്തകങ്ങളാക്കി പ്രകാശം ചെയ്തു.കുരുന്നുകൾ വരച്ച ചിത്രങ്ങൾ പുസ്തമാക്കി മാറ്റി.


പ്രമാണം:IMG-20200102-WA0024
IMG-20200102-WA0024


                                                                                           ''2019 -21

14/6/2019 ന് ലിറ്റിൽ കൈറ്റ്സിന്റെ 2nd batch ഉദ്ഘാടനം ചെയ്തു. കൺവീനർ വസന്തൻ സാർ ആണ് ലിറ്റിൽ കൈറ്റ്സ് ഉദ്‌ഘാടനം ചെയ്തത്. സ്കൂളിലെ കൈറ്റ് മാസ്റ്റർ ഷിഹായസ് സാർ അദ്ധ്യക്ഷനായ യോഗത്തിൽ അനിൽ കുമാർ സാർ സ്വാഗതം പറഞ്ഞു .എസ് ഐ ടി സി ,ജെയിൻ ആൻഡ്രൂസ്അദ്ധ്യാപകരായ യശപാലൻ സാർ',സുലൈഖ എന്നിവർ ആശംസകൾ അർപ്പിച്ചു . കൈറ്റ് മിസ്ട്രസ് സിനി രാജ് നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്റർ പ്രസന്റേഷൻ എന്നിവ പ്രദർശിപ്പിച്ചു.'


                                                                         പാളയംക‍ുന്ന് സ്‍ക‍ൂളിൽ റോബോട്ട്

പാളയംക‍ുന്ന് ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂളിലെ ലിറ്റിൽ കെെറ്റ്സിന്റെ ആഭിമ‍ുഖ്യത്തിൽ റോബോട്ടിക്സിനെക്ക‍ുറിച്ച് ഒര‍ു വിദഗ്‍‍ദ്ധ ക്ലാസ് 19/07/2019 ന് സംഘടിപ്പിച്ച‍ു.തിര‍ുവനന്തപ‍ുരം ‍ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്‍ത ചടങ്ങിൽ വർക്കല സബ്‍ജില്ലാ മാസ്റ്റർ ട്രെയിനർ സോഫിയ, പ്രിൻസിപ്പാൾ ഷെർളി, വെെസ് പ്രിൻസിപ്പാൾ ശെെലജാ ദേവി, സീനിയർ അസിസ്റ്റന്റ് അനിൽ ക‍ുമാർ, എസ്.ആർ.ജി കൺവീനർ വസന്തൻ ത‍ുടങ്ങിയവർ പങ്കെട‍ുത്ത‍ു.കെെറ്റ് മാസ്റ്റർ ഷിഹായസ് സ്വാഗതവ‍ും എസ്.എെ.റ്റി.സി ജയിൻ ആൻഡ്ര‍ൂസ് നന്ദിയ‍ും പ്രകാശിപ്പിച്ച‍ു.എെ.റ്റി പ്രൊഫഷണലായ ജിബി.എസ്.മാത്യ‍‍ു ക്ലാസ് നയിച്ച‍ു.ഒൻപത്,പത്ത് ക്ലാസ‍ുകളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്ലാസിന‍ു ശേഷം സ്‍ക‍ൂളിലെ എല്ലാ വിദ്യാർഥികൾക്ക‍ും റോബോ‍ട്ടിന്റെ പ്രവർത്തനം നേരിട്ട് കാണാന‍ുള്ള അവസരം ഒര‍ുക്കി.

                                                                                                                 ''''ഡിജിറ്റൽ പൂക്കളം' 2019

ഓണാഘോഷത്തിന്റെ ഭാഗമായി G H S S പാളയംകുന്നിൽ ഡിജിറ്റൽ പൂക്കളം തയാറാക്കി .19 കുട്ടികൾ വളരെ ആവേശത്തോടെ പങ്കെടുത്തു അതിൽ മികച്ച മുന്ന് പൂക്കളങ്ങൾ തിരഞ്ഞെടുത്തു

]

പ്രമാണം:MG-20200102-WA0024.jpg
MG-20200102-WA0024.jpg

വഴികാട്ടി