ജി.എച്ച്.എസ്.എസ് പാളയംകുന്ന്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലബ്ബ് പ്രവർത്തനങ്ങൾ

റിപ്പബ്ലിക്ക് ദിനം

കഴിഞ്ഞ 2017 ജനുവരി 26-ന് പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ അരങ്ങേറി.രാവിലെ എട്ട് അമ്പതിന് സ്കുൂളിലെ പ്രധാനധ്യാപകൻ കൊടിയുയർത്തി.തുടർന്നുള്ള ചടങ്ങിൽ പ്രധാനധ്യാപകൻ, പ്രിൻസിപ്പാൾ ,പി.ടി.എ.പ്രസിഡന്റ്, സ്റ്റാഫ് സെക്രട്ടറി,കുട്ടികളുടെ പ്രതിനിധി തുടങ്ങിയവർ അന്നത്തെ ദിവസത്തെ പ്രത്യേകതകളെ കുറിച്ച് പ്രസംഗിച്ചുു.പിന്നീട് സംഘമായി കുട്ടികൾ ചേർന്ന് ദേശഭക്തിഗാനങ്ങൾ ആലപിച്ചു.തുടർന്ന് "സ്വാതന്ത്ര്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ" എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗങ്ങൾ ഉയർന്നു.അവസാനമായി രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ പൊതു വിദ്യാഭ്യാസ യജ്ഞത്തെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടായി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിത്രരചന നടത്തി.

സ്വാതന്ത്ര്യ ദിനാഘോഷം

2017-18 അദ്ധ്യായനവർഷത്തിലെ 70-ാം സ്വാതന്ത്ര്യ ദിനാഘോഷം പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ ആഘോഷിച്ചു.രാവിലെ 9.30 ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പ്രദീപ് സർ പതാക ഉയർത്തി തുടർന്ന് പതാകയെ സലൂട്ട് ചെയ്ത ശേഷം വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ റാലി നടത്തുകയും ചെയ്തു.

2020-21 വർഷത്തെ പ്രവർത്തന മികവുകൾ

ജൂൺ അഞ്ച് പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്.എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്വിസ് മൽസരം, ചിത്രരചന,പ്രസംഗമൽസരം എന്നിവ സംഘടിപ്പിച്ചു. പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെ സംഘടിപ്പിച്ച ഈ മൽസരം കുട്ടികളുടെ പങ്കാളിത്തം കൊണ്ടും, പ്രത്യേകകതകൾ കൊണ്ടും ശ്രദ്ധേയമായി.

ജൂലൈ പതിനൊന്ന് ജനസംഖ്യാദിനം

എസ്.എസ് ക്ലബ്ബ് , റേഡിയോ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ഈ ദിനം ആചരിച്ചു. റേഡിയോ ക്ലബ്ബിന്റെ പ്രത്യേക പതിപ്പായ "തരംഗം 2021 "എന്ന പ്രത്യേക റേഡിയോപരിപാടിയിലൂടെ ജനസംഖ്യാദിനത്തിന്റെ പ്രത്യേകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞു, എൽ പി വിഭാഗം മുതൽ ഹൈസ്കൂൾ വിഭാഗം വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ പരിപാടി വ്യത്യസ്തമായിരുന്നു. ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ചു സ്കൂളിൽ നടന്ന പ്രത്യേക

റേഡിയോ പരിപാടി കാണാൻ താഴെയുള്ള കണ്ണി ഉപയോഗിക്കുക.

ജനസംഖ്യാദിന പരിപാടികൾ

https://youtu.be/uQbalLQq_PE

ആഗസ്റ്റ് ആറ് ,ഒൻപത് ഹിരോഷിമ, നാഗസാക്കി ദിനം.

ഹിരോഷിമാ, നാഗസാക്കി ദിനത്തിന്റെ എഴുപത്തി ആറാമത് വാർഷികത്തോടനുബന്ധിച്ച് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക ഓൺലൈൻ അസംബ്ലി സംഘടിപ്പിച്ചു. തുടർന്ന് ക്ലാസ് തലത്തിൽ യുദ്ധവിരുദ്ധ സന്ദേശങ്ങൾ, സമാധാന ഗീതങ്ങൾ, ഗൂഗിൾ മീറ്റിലൂടെ പ്രസംഗമൽസരം, ഓൺലൈൻ ക്വിസ് മൽസരം, കൊളാഷ് നി‍ർമാണം, ചിത്രരചനാ മൽസരങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ചിത്രപ്രദർശനം, പ്രത്യക വീഡിയോ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.

ഹിരോഷിമാ, നാഗസാക്കി ദിനത്തോടനുബന്ധിച്ചു നടന്ന ഓൺലൈൻ അസംബ്ലി കാണാൻ താഴെയുള്ള കണ്ണി ഉപയോഗിക്കുക.

https://youtu.be/CC-gm7DIg60


വീഡിയോ പ്രദർശനം കാണാൻ താഴെയുള്ള കണ്ണി ഉപയോഗിക്കുക.

ഹിരോഷിമ, നാഗസാക്കി ദിനാചരണം

https://youtu.be/cBlR5UH14nY

ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യ ദിനം

സ്വാതന്ത്രത്തിന്റെ 75ാമത് ആഘോഷ പരിപാടികൾ നമ്മുടെ സ്കൂളിലും സമുചിതമായി ആചരിക്കാൻ സാധിച്ചു. ദേശഭക്തി ഗാനങ്ങൾ, സ്വാതന്ത്ര്യ ഗീതങ്ങൾ,ചിത്രരചന, ധീരദേശാഭിമാനികളുടെ ചിത്രങ്ങൾ, പ്രസംഗ മത്സരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ,മത്സരങ്ങൾ എന്നിവ ഓൺലൈനിലൂടെ സംഘടിപ്പിക്കാൻ സാധിച്ചു. കുട്ടികൾ തയ്യാറാക്കിയ ചിത്രങ്ങൾ ഉൾപ്പെടുത്തി ഡിജിറ്റൽ ആൽബം പ്രദർശിപ്പിച്ചു.

  • സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടന്ന പ്രത്യേക ഓൺലൈൻ സ്കൂൾ അസംബ്ലി കാണാൻ താഴെയുള്ള കണ്ണി ഉപയോഗിക്കുക.

https://youtu.be/DRURta0rol4

കൂടാതെ അധ്യാപക ദിനം, ഓസോൺ ദിനം, ഗാന്ധി ജയന്തി, കേരളപ്പിറവി , ശിശുദിനം, ഭരണഘടനാദിനം, റിപ്പബ്ലിക്ക് ദിനം തുങ്ങിയ ദിനാചരണങ്ങളെല്ലാം ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിക്കാൻ സാധിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ
ഹിരോഷിമ ദിനം
യുദ്ധവിരുദ്ധ റാലിയിൽ നിന്ന്