ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ പാച്ചൻ എന്ന അദ്ധ്യാപകന് രാഷ്ട്രപതിയുടെ ദേശീയ അവാർഡ് കിട്ടിയിട്ടുണ്ട്.മുൻ വർഷങ്ങളിൽ നടന്ന സബ്ജില്ലാതല മേളകളിലും, കായിക മേളകളിലും തിളക്കമാർന്ന വിജയം നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കെ എസ് എം എ സംഘടിപ്പിച്ച ആറാമത് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 56 കിലോ ഗ്രാം വിഭാഗത്തിൽ മത്സരിച്ച് ഗോൾഡ് മെഡൽ ഒന്നാം സ്ഥാനം നേടിയത് പാളയംകുന്ന് ജി എച്ച് എസ് എസിലെ എസ് പിസി ജൂനിയർ കേഡറ്റ് നവനീത്.എസ് ആണ്.
പ്രതിബിംബം എഴുത്തിലൂടെ ഇന്ത്യയുടെ പ്രതിജ്ഞ എഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന അംഗീകാരം നമ്മുടെ സ്കൂളിലെ വൈഷ്ണവിയാണ് കരസ്ഥമാക്കിയത്.ഇന്ത്യൻ പ്രതിജ്ഞ ഒരു മിനിറ്റിൽ തിരിച്ചു എഴുതിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് വൈഷ്ണവി
'





ബാലപ്രതിഭ.
അപർണ്ണാരാജ്
11-3-2007-ൽ തിരുവനന്തപുരം ജില്ലയിലെ വർക്കല കണ്വാശ്രമത്ത് ജനനം.നമ്മുടെ സ്കൂളിൽ ഇപ്പോൾ പത്താം ക്ലാസ് വിദ്യാർത്ഥിനി.മൂന്നാം ക്ലാസു മുതൽ കവിതാ രചനയിൽ തുടക്കം കുറിച്ചു.2017 ലെ ദേശീയ ബാലതരംഗം ശലഭമേള കവിതാ രചനയിൽ എ ഗ്രേഡ് കരസ്ഥമാക്കി.100 ഓളം കവിതകൾ രചിച്ചു. 2018 ൽ അക്ഷരചിന്തുകൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. കോട്ടയം പരസ്പരം മാസികയുടെ ബാല പ്രതിഭാ പുരസ്കാരം, ശ്രീ. ഭാർഗ്ഗവൻ വൈദ്യർ സ്മാരക സാഹിത്യ അവാർഡ്, മിഥുന സ്വാതി പുരസ്കാരം, കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരം,സാഹിത്യ രത്ന പുരസ്കാരം,ജി.എസ്.എസ് ഗ്രന്ഥശാലാ സാഹിത്യ അവാർഡ്, റോട്ടറി ക്ലബ് എക്സിലൻസി അവാർഡ്,ശബരി അവാർഡ് ഫെസ്റ്റ് - 2020, സംസ്ഥാന മദ്യവർജ്ജന സമിതിയുടെ ബാലപ്രതിഭാ പുരസ്കാരം എന്നീ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.കേരളാ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഭകളെ ആദരിക്കൽ എന്ന പരിപാടിയിലെ കേരളത്തിൽ നിന്നും ആദരിക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ കവി കൂടിയാണ്. കൂടുതൽ വായിക്കാം
മറ്റു പ്രവർത്തനങ്ങൾ, നേട്ടങ്ങൾ.
- പ്രവേശനോൽസവം
- പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ
- ബോധവൽക്കരണ ക്ലാസുകൾ
- ക്ലാസ് ലൈബ്രറി
- വായനക്കളരി
- വിത്തുപേനകളുടെ നിർമ്മാണം
- സ്വദേശി വസ്തുക്കളുടെ നിർമ്മാണം
- നേർക്കാഴ്ച