ജി.എച്ച്.എസ്.എസ് പാളയംകുന്ന്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
കേരള സർക്കാർ നടപ്പിലാക്കിയ ഏറ്റവും ജനകീയമായ പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. ജനകീയ പോലീസ് സംവിധാനത്തിന്റെ ഭാഗമായി 2010 ൽ 100 സ്കൂളുകളിൽ ഈ പദ്ധതി ആരംഭിച്ചു. നിയമം സ്വമേധയ അനുസരിക്കുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കുക എന്നതാണ് എസ് പി സി യുടെ ലക്ഷ്യം. ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഈ പദ്ധതി ഇന്ന് 983 സ്കൂളുകളിൽ നടപ്പിലാക്കി കഴിഞ്ഞു. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഈ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. കൂടാതെ ലോകത്തിലെ പല രാജ്യങ്ങളും ഈ പദ്ധതി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒരു വർഷം 20 കോടിയോളം രൂപയാണ് ഈ പ്രോജക്ട് നടപ്പിലാക്കുന്നതിനായി ഗവൺമെന്റ് വകയിരുത്തുന്നത്.
2023-24 അക്കാദമി വർഷം ഏറ്റെടുത്ത എസ് പി സി യുടെ മികച്ച പ്രവർത്തനങ്ങൾ
ജൂൺ 1 പ്രവേശനോത്സവം
ജൂൺ 5പരിസ്ഥിതി ദിനം
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങൾ
2018-19 അധ്യായന വർഷത്തിൽ ആണ് പാളയംകുന്ന് ജി എച്ച് എസ് എസ് -ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചത്. എട്ടാം ക്ലാസിലെ 22 ആൺകുട്ടികളും 22 പെൺകുട്ടികളുമാണ് ഒരു വർഷം പദ്ധതിയിൽ അംഗമാകുന്നത്. രണ്ടുവർഷംകൊണ്ട് ഇൻഡോർ, ഔട്ട്ഡോർ പ്രോഗ്രാമുകൾ നടത്തി ഒമ്പതാം ക്ലാസിൽ പാസിങ് ഔട്ട് എന്ന നിലയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. കമ്മ്യൂണിറ്റി പ്രോജക്ടുകൾ, ഫീൽഡ് വിസിറ്റ്, നേച്ചർ ക്യാമ്പ്, വെക്കേഷൻ ക്യാമ്പുകൾ, എന്നിങ്ങനെ കൃത്യമായ ഷെഡ്യൂൾ ചെയ്ത പ്രോഗ്രാമുകളാണ് ഇതിന്റെ സിലബസ്സിൽ ഉള്ളത് അക്ഷരാർത്ഥത്തിൽ നേതൃത്വഗുണം ഉള്ള പ്രതിസന്ധികളിൽ തളരാത്ത ഒരു ചേഞ്ച് ലീഡറെ സൃഷ്ടിക്കുക എന്ന മഹത്തായ ലക്ഷ്യം ഈ പദ്ധതി വിഭാവന ചെയ്യുന്നു.
ലഹരി വിരുദ്ധ ദിനം
എസ് പി സി ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ് ലഹരിക്കെതിരായ ബോധവൽക്കരണ സെമിനാർ, ഡോക്യുമെന്ററി ഉൾപ്പെടെയുള്ള ബോധവൽക്കരണ ക്ലാസുകൾ ഇതിനായി ക്രമീകരിക്കുന്നുണ്ട്. സൈക്കിൾ റാലി, പോസ്റ്റർ രചന, ഉപന്യാസ മത്സരം എന്നിവയും ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്, മാത്രമല്ല പോലീസിന്റെയും എക്സൈസിന്റെയും സഹായം ഇതിന് ലഭിക്കുന്നുണ്ട്
ശുഭയാത്ര
എസ്പിസി ഏറ്റെടുത്തു നടത്തുന്ന പ്രധാനപ്പെട്ട മറ്റൊരു പ്രവർത്തനം ട്രാഫിക് ബോധവൽക്കരണമാണ്' ശുഭയാത്ര' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത് ആർടിഒ മാരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസുകൾ നൽകുകയും അവരിലൂടെ പൊതു ജനങ്ങളെ ബോധവൽക്കരിക്കുകയും ആണ് ഇതിന്റെ ലക്ഷ്യം ട്രാഫിക് നിയമങ്ങൾ അനുസരിച്ച് സുരക്ഷിതരാകുക എന്നതാണ് ലക്ഷ്യം.
മൈ ട്രീ മൈ ഡ്രീം.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് ആവശ്യകത പുതിയ തലമുറയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് നടപ്പിലാക്കുന്ന മികച്ച പദ്ധതിയാണിത്.സ്കൂളിലും വീട്ടിലും പരിസരങ്ങളിലും വൃക്ഷത്തൈകൾ നടുകയും അവ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ബോധവൽക്കരണ ക്ലാസ്സുകൾ ഉൾപ്പെടെ ഇതിനായി സംഘടിപ്പിക്കാറുണ്ട്.പ്രകൃതിയെ അറിയുക അറിയിക്കുക ജൈവവൈവിധ്യങ്ങൾ തിരിച്ചറിയുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ക്യാമ്പ് 2 ദിവസങ്ങളിലായി ഇതിനുവേണ്ടി നടത്തുന്നുണ്ട്.
പ്ലാസ്റ്റിക് വിമുക്ത ബോധവൽക്കരണം
പ്ലാസ്റ്റിക് വിമുക്ത ബോധവൽക്കരണവും അനുബന്ധ പ്രവർത്തനങ്ങളും എസ് പി സി യുടെ നേതൃത്വത്തിൽ സ്കൂളിലും പൊതുഇടങ്ങളിലും ചെയ്യുന്നുണ്ട് ഇതിന്റെ ഭാഗമായി തോണിപ്പാറ പ്രാഥമികാരോഗ്യകേന്ദ്രം പോലീസ് സ്റ്റേഷനിൽ കാപ്പിൽ ബീച്ച് എന്നീ സ്ഥലങ്ങളിൽ പ്ലാസ്റ്റിക് വിമുക്ത മാക്കുന്നതിന് എസ്പിസി കുട്ടികൾ ക്ക് സാധിച്ചു.
വൃദ്ധസദനങ്ങൾ സന്ദർശിക്കൽ.
വാർദ്ധക്യത്തോടുള്ള അവഗണന ഇല്ലാതാക്കുന്നതിനായി വൃദ്ധജനങ്ങളോടുള്ള സ്നേഹവും ആഭിമുഖ്യവും വളർത്തുന്നതിനായി നടത്തുന്ന പദ്ധതിയാണ് ഇത് വർക്കലയിൽ പ്രവർത്തിക്കുന്ന വാത്സല്യം എന്ന വൃദ്ധസദനം സന്ദർശിക്കുകയും അവർക്ക് ആവശ്യമായ സഹായങ്ങൾ കൃത്യമായും എത്തിക്കുകയും ചെയ്യുന്നുണ്ട്. ആഴ്ചയിലൊരു ദിവസം അവിടെയുള്ള അന്തേവാസികൾക്ക് ഭക്ഷണപ്പൊതി നൽകുന്നുണ്ട് കൂടാതെ വസ്ത്രങ്ങൾ സോപ്പ് മരുന്നുകൾ എന്നിങ്ങനെ അവശ്യ സാധനങ്ങളും എത്തിച്ചു കൊടുക്കുന്നുണ്ട് അവിടെയുള്ള അന്തേവാസികൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുക സൗഹൃദ സംഭാഷണം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ അവരിൽ മനോഭാവം മാറ്റിയെടുക്കുക എന്നതാണ് ലക്ഷ്യം.വർക്കലയിലെ ബ്ലൈൻഡ് സ്കൂൾ സന്ദർശിക്കുകയും അവിടെയുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളോടൊപ്പം ഒരു ദിവസം ചെലവഴിക്കുകയും ചെയ്യുന്ന പ്രവർത്തനം എസ്പിസി പാളയം കുന്ന് യൂണിറ്റ് ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ ഒന്നാണ്.
ക്യാമ്പുകൾ
വർഷത്തിൽ മൂന്ന് ക്യാമ്പുകളാണ് എസ്പിസി കുട്ടികൾക്കായി നടത്തുന്നത് ഓണം ക്രിസ്മസ് വെക്കേഷൻ ആകെ വർഷത്തിൽ പത്ത് ദിവസം കേഡറ്റുകൾ കലാകായിക ബുദ്ധിപരമായ വളർച്ചയെ സഹായിക്കുന്നതാണ് ഓരോ ക്യാമ്പുകളും ഔട്ട്ഡോർ ഔട്ട്ഡോർ ക്ലാസുകളിലൂടെ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാനും നല്ല ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്ന അതിനുള്ള പ്രവർത്തനങ്ങളാണ് ഇതിലൂടെ നടക്കുന്നത്.
മറ്റ് പ്രവർത്തനങ്ങൾ
കേരളം അടിക്കടി നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയം, മഹാമാരി എന്നിവയെ പ്രതിരോധിക്കുന്നതിനും സമൂഹത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനും നമ്മുടെ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്
പ്രളയത്തിൽ വീടും വസ്തുക്കളും നഷ്ടപ്പെട്ടവർക്ക് കഴിയുന്ന തരത്തിൽ സഹായം എത്തിക്കുവാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 12000 രൂപ നൽകുവാനും നമുക്ക് കഴിഞ്ഞു പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷണപ്പൊതി വിതരണം ചെയ്യൽ മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും എത്തിച്ചു നൽകും സമൂഹ അടുക്കളയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മാസ്കുകളും നൽകൽ പോലീസ് ആരോഗ്യപ്രവർത്തകർക്ക് ആംബുലൻസ് ഡ്രൈവർമാർ എന്നിവരെ ആദരിക്കുന്ന പ്രവർത്തനം. ഓക്സി മീറ്ററുകൾ വാങ്ങി നൽകൽ കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 40,000 രൂപയാണ് എസ് എസ് നേതൃത്വം നൽകിയത്. കഴിഞ്ഞവർഷം നടന്ന രണ്ട് പൊതു തെരഞ്ഞെടുപ്പുകളിലും കേഡറ്റുകൾ സജീവ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു 'വോട്ടറിവ് '2021 തദ്ദേശം 2020 എന്നിങ്ങനെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഏറ്റെടുക്കുവാനും ഫ്ലാഷ് മോബ് സംഘടിപ്പിക്കുവാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.
2021-22 വർഷതേതെ പ്രവർത്തനങ്ങൾ.ഇലകമൺ
എസ് പി സി പാസ്സിംഗ് ഔട്ട് പരേഡ്
ഗവ. എച്ച്.എസ്.എസ് പാളയംകുന്നിലെ 2021-22 ആദ്യബാച്ച് സൂപ്പർസീനിയർ കേഡറ്റ്സിന്റെ പാസിംഗ് ഔട്ട് പരേഡ് 2022 ഫെബ്രുവരി 26 നു ഗംഭീരമായി നടത്തി .വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ സ്കൂൾ ചരിത്രത്തിലെ ഒരു മഹാസംരംഭത്തിന്റെ അരങ്ങേറ്റം അതിഗംഭീരമായി സംഘടിച്ചപ്പോൾ സ്കൂൾ ആകമാനം അഭിമാനത്തോടെ അത് നോക്കിക്കണ്ടു .മുഖ്യാതിഥി ശ്രീ. അഡ്വ. വി. ജോയി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷേർളി ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി .സിനിടീച്ചർ, അതിഥികളായി എത്തിയ ഡി..വൈ.എസ്.പി ശ്രീ പി നിയാസ്,ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി ഗീതാ നസീർ,ഇലകമൺ പഞ്ചായത്ത് മെമ്പർ സൂര്യ, പ്രയങ്ക ബിറിൻ , എസ്. എച്ച് .ഒ ശ്രീ.ശ്രീജേഷ്, ശ്രീമതി ബിന്ദു തുടങ്ങിയവർ പരേഡ് വീക്ഷിച്ചു.എല്ലാപേരും സല്യൂട്ട് സ്വീകരിച്ച ശേഷം പതാക ആദരിക്കൽ ചടങ്ങ് നടന്നു.ദേശീയഗാനത്തിന്റെ അകമ്പടിയിൽ ഏവരും അഭിമാനത്തോടെ അത് നോക്കിക്കണ്ടു. തുടർന്ന് എം.എൽ എ, ഡി.വൈ.എസ്.പി എന്നിവരെ രണ്ടു ടീമുകളെ നയിച്ച കുമാരി അരുണിമ, ഷൈൻ മുഹമ്മദ്, ആദിൽ എന്നിവരടക്കം പരേഡ് ഇൻസ്പക്ഷൻ നടത്തി. ടീമുകൾ പരേഡ് നടത്തുകയും ഏവരുെം സന്തോഷത്തോടെ, അഭിമാനത്തോടെ അത് വീക്ഷിക്കുകയും ചെയ്തു.
എസ് പി സി പാസ്സിംഗ് ഔട്ട് പരേഡ് ചിത്രജാലകം...
അന്താരാഷ്ട്രാ വനദിനാഘോഷം
കൊല്ലം സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ യൂണിറ്റും,ഗവ. എച്ച്.എസ്.എസ് പാളയംകുന്നിലെ എസ്.പി സി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച, അന്താരാഷ്ട്രാ വനദിനാഘോഷത്തിന്റെ ഭാഗമായി 8.03.2022 ചൊവ്വാഴ്ച കാപ്പിൽ ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. കൊല്ലം ഫോറസ്റ്റ് ഓഫീസിലെ ശ്രീ.ഗോപൻ, ശ്രീ.രാജേഷ് അയിരൂർ സ്റ്റേഷനിലെ എസ് .ഐ ശ്രീ.സജീവ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.സിനി. ബി എസ് ഡി ഐ മാരായ ശ്രീ.സുഗുണൻ നായർ., ശ്രീമതി. ബിന്ദു, സി പി ഒ മാരായ ശ്രീ.ജി.അജയൻ, റസി , ശ്രീമതി. ശ്രീജ എന്നിവരും എസ്.പി സി സീനിയർ, ജൂനിയർ കുട്ടികളും പങ്കെടുത്തു. മണ്ണിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയില്ലെന്ന് കേഡറ്റുകൾ പ്രതിജ്ഞയെടുത്തു
എസ് പി സി മികവുകൾ ഫോട്ടോ ആൽബം കാണാൻ .
താഴെക്കാണുന്ന കണ്ണി ഉപയോഗിക്കുക.