ജി.എച്ച്.എസ്.എസ് പാളയംകുന്ന്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കരാട്ടെ പരിശീലനം

'രക്ഷ' എന്ന പ്രോജക്ടിനു വേണ്ടി 2016 ഡിസംബർ 26-ന് പെൺകുട്ടികൾക്കായിട്ടുള്ള കരാട്ടെ പരിശീലന ക്ലാസ്സ് പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ ആരംഭിച്ചു.ഈ സ്കൂളിൽ നിന്ന് എച്ച്.എസ്,എച്ച്.എസ്.എസ്. വിഭാഗങ്ങളിൽ നിന്നായി എഴുപതോളം പെൺകുട്ടികൾ പരിശീലനത്തിന് ഉണ്ട്.ഇതിനായി പ്രശസ്ത കരാട്ടെ പരിശീലകൻ സിംബോയ് എന്ന അധ്യാപകനെയാണ് ഈ സ്കൂളിൽ നിയമിച്ചിരിക്കുന്നത്.ആഴ്ച്ചയിൽ മൂന്ന് ദിവസങ്ങളിലായാണ് ഈ പരിശീലനം നടക്കുന്നത്.ജപ്പാനിനു ശേഷം 8000 പെൺകുട്ടികളെ മാത്രം വെച്ച് ഗിന്നസ് റെക്കോർഡ് നേടുകയാണ് ഇതിന്റെ ലക്ഷ്യം.

ദിശ

തിരുവന്തപുരം ജില്ലാുഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എട്ട്, ഒൻപത് ക്ലാസുകളിലെ ആൺകുട്ടികൾക്കായി നടത്തുന്ന യോഗ ക്ലാസ്.

സ്വയം പ്രതിരോധ പരിശീലന പരിപാടി

ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പാളയം കുന്നിലെ ഏഴ് എട്ട് ഒമ്പത് പത്ത് ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ ശേഷി ആർജിക്കുന്നതിനുവേണ്ടി  വർക്കല ബി ആർ സി യുടെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചു .28.02.2022 തിങ്കളാഴ്ച മൂന്ന് മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് പ്രസ്തുത പരിപാടി ഇലകമൺ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സൂര്യ ആർ ഉദ്ഘാടനം നിർവഹിച്ചു . പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷേർലി ടീച്ചർ ഹെഡ്മിസ്ട്രസ് ശ്രീമതി സിനി  ടീച്ചർ പഞ്ചായത്ത് പ്രസിഡണ്ട്, സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഇൻസ്ട്രക്ടർ നിഷ, മറ്റ് അധ്യാപകർ  കുട്ടികൾ എന്നിവർ പങ്കെടുത്തു സ്വയം പ്രതിരോധ പരിശീലന പരിപാടിയിൽ 7 8 9 10 ക്ലാസുകളിൽ നിന്നായി 56 ഓളം കുട്ടികൾ പങ്കെടുത്തു . സ്കൂൾ റെഗുലർ ക്ലാസ്സ് കഴിഞ്ഞ് വൈകുന്നേരം 3.30 മുതൽ 5.30 വരെയാണ് പരിശീലനം നടത്തുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും നേർക്ക് ഉണ്ടാകുന്ന അതിക്രമങ്ങളെ തടയുന്നതിന് വേണ്ടി അവരെ സ്വയം പ്രാപ്തരാക്കുക എന്നതാണ് ഈ പരിശീലന പരിപാടിയുടെ ലക്ഷ്യം.

ഫോട്ടോ ആൽബം

[1] ഇവിടെ കാണുന്ന കണ്ണിയിലൂടെ പ്രവേശിക്കുക